ജി എൽ പി എസ് മടക്കിമല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മടക്കിമല എന്ന പേരിൽ നിന്നു തന്നെ ഈ സ്ഥലത്തിന് മലയുമായി ബന്ധമുണ്ടെന്നു മനസ്സിലാകുന്നു. 'മലമടക്കുകൾക്കിടയിലുള്ള ഇടം' എന്നത് ലോപിച്ചാണ് മടക്കിമല എന്ന പേര് ലഭിച്ചതെന്നാണ് പ്രദേശവാസികളായ മുതിർന്ന പൗരന്മാർ അഭിപ്രായപ്പെടുന്നത്. അത് ശരിവെക്കും വിധമാണ് ഈ പ്രദേശത്തിൻറെ കിടപ്പ്. മുരണിക്കരക്കുന്ന്, തെറ്റുപാടിക്കുന്ന്, മലന്തോട്ടം എന്നീ ഉയർന്ന ഭൂഭാഗങ്ങൾ തല ഉയർത്തി നിൽക്കുന്ന പ്രദേശമാണ് ഇവിടം.

ഗാന്ധിജിയുടെ പാദസ്പർശമേറ്റ അനുഗ്രഹീത പ്രദേശമാണ് മടക്കിമല. മുരണിക്കരയുടെ സമീപത്ത് താമസിക്കുന്ന തിരുനെല്ലി വിജയൻ എന്ന വ്യക്തിയുടെ വീട്ടിലാണ് മഹാത്മജി സന്ദർശനം നടത്തിയത്.

1946 ഒക്ടോബർ മാസത്തിൽ സ്വാതന്ത്ര്യസമരസേനാനിയും അന്നത്തെ പൗരപ്രമുഖനുമായ M S ധർമ്മരാജയ്യരുടെ ശ്രമഫലമായിട്ടാണ് വിദ്യാഭ്യാസ-പരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശത്തെ ജനതയെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ മലബാർ ഡിസ്ട്രിക് ബോർഡിൻറെ കീഴിൽ ഈ വിദ്യാലയത്തിന്റെ പിറവി.

ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും.

തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി നിരവധി പട്ടിക വർഗ്ഗ വിദ്യാർത്ഥികളാണ് ഈ സ്കളിനെ ആശ്രയിക്കുന്നത്.