ജി എൽ പി എസ് മടക്കിമല/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2014-15 അധ്യായന വർഷത്തിൽ 'മാതൃഭൂമി'-യുമായി സഹകരിച്ച് 'നന്മ' പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ നിരാലംബരായ കുട്ടികൾക്ക്  നോട്ടുബുക്കുകളും  വസ്ത്രങ്ങളും വിതരണം ചെയ്യാൻ സാധിച്ചു.

ഗോത്ര വിദ്യാർത്ഥികളുടെ 'പഠന പിന്തുണാ പ്രവർത്തനങ്ങൾ' വർഷംതോറും കോളനി സന്ദർശനം നടത്തിയും ആവശ്യമായ ഇടപെടലുകൾ നടത്തിയും നോട്ടുബുക്കുകളും പെൻസിലുകളും മറ്റു പഠന സാമഗ്രികളും നൽകിയും ചെയ്തുവരുന്നു.

എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടുന്ന ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് എല്ലാവർഷവും നടന്നുവരുന്നു.

'വായനാ വസന്തം' എന്ന പേരിൽ  ഓൺലൈൻ പഠനകാലത്ത് അമ്മമാരുടെ കൂടെ വായന പരിപോഷിപ്പിക്കുന്നതിന് വേണ്ടി സ്കൂളിലെ ലൈബ്രറി പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയും വായന കുറിപ്പ് തയ്യാറാക്കാൻ ആവശ്യപ്പെടുകയും മികച്ച വായന കുറിപ്പിന് പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.