"മതിയമ്പത്ത് എം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (മദിയമ്പത്ത് എം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ എന്ന താൾ മതിയമ്പത്ത് എം എൽ പി എസ്/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(വ്യത്യാസം ഇല്ല)

12:07, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ശുചിത്വമില്ലായ്മ

നമ്മുടെ നാട്ടിൽ ജനങ്ങൾ ഏറ്റവും കൂടുതൽ നേരിടുന്ന പല പകർച്ചവ്യാധികൾക്കും കാരണം ശുചിത്വമില്ലായിമയാണ്. ദിവസവും 5000 ടൺ മാലിന്യം നമ്മുടെ നാട്ടിൽ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. നമ്മുടെ നാട് ഏറ്റവും കൂടുതൽ നേരിടുന്ന ഗുരുതരപ്രശ്നമാണ് മാലിന്യം. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ഉള്ള സാധനമാണ് പ്ലാസ്റ്റിക്. പ്ലാസ്റ്റിക് കത്തിക്കുന്നതുമൂലം കാൻസർ പോലുള്ള പല രോഗങ്ങളും നാട്ടിൽ കൂടി വരുന്നത്.
നാം നമ്മുടെ വീടുകൾ ശുചിത്വത്തോടെ സൂക്ഷിക്കുക. വെള്ളം കെടികിടക്കുന്ന സ്ഥലങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കാരണം വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൊതുകുകൾ പെരുകും. അത് പല പകർച്ചവ്യാധിക്കളായി ‍‍ഡെങ്കിപനി, ചിക്കൻഗുനിയ എന്നി രോഗങ്ങൾ പരത്തുന്ന കൊതുകുകൾ പെരുക്കാൻ കാരണമാക്കുന്നു. കാലം തെറ്റുന്ന കാലാവസ്ഥ മൂലം കേരളത്തിലെ ചൂട് വർഷങ്ങൾതോറും കൂടി വരികയാണ്. മഴ കുറയുന്നു, ‍‍ജനിതകമാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും വരുന്നു. ഇപ്പോൾ ലോകം തന്നെ നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19. ഈ രോഗം ഒരാൾക്ക് വന്നാൽ വേഗം തന്നെ മറ്റൊരാളിലേക്ക് പകരും. അതിനാൽ നാം ഒരോരുത്തരും നമ്മുടെ ജീവിതത്തിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ശീലമാക്കേണ്ടതുമാണ്. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, പുറത്ത് പോയി തിരിച്ച് വന്നാൽ സോപ്പ് കൊണ്ട് നന്നായി കൈ കഴുക്കുക, അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കുക എന്നിവ.

ഹംദ നിസാർ
3 A മതിയമ്പത്ത് എം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം