"സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ ശുചിത്വ ശീലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 13: വരി 13:
| ഉപജില്ല=ഇരിക്കൂർ 
| ഉപജില്ല=ഇരിക്കൂർ 
| ജില്ല=  കണ്ണൂർ 
| ജില്ല=  കണ്ണൂർ 
| തരം= ലേഖനം 
| തരം= ലേഖനം
| color= 4  
| color= 4  
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}
{{Verification|name=Mtdinesan|തരം=ലേഖനം}}

23:04, 26 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വ ശീലം 

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരു പോലെ വൃത്തിയായി സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം രോഗങ്ങൾക്ക് അടിമപ്പെട്ടു ജീവിതം ഹോമിച്ചു തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതക്കുള്ളത്. ഇതിൽ നിന്നൊരു മോചനം ഉണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയേ തീരു. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായിരിക്കണം. ചുട്ടയിലെ ശീലം ചുടലവരെ എന്നാണല്ലോ ചൊല്ല് തന്നെ. അത്‌ കൊണ്ട് നാം ചെറുപ്പം തൊട്ടെ ശുചിത്വ ശീലമുള്ളവരായിരിക്കണം. നാം ദിവസം പല്ലു തേക്കുക കുളിക്കുക നഖം വെട്ടി വൃത്തിയാക്കുക ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക അലക്കി അയൺ ചെയ്ത വസ്ത്രം ധരിക്കുക ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും അടിച്ചു വാരി വൃത്തിയാക്കുക പ്ലാസ്റ്റിക് മാലിന്യങ്ങൾ കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക മലിന ജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക അനാവശ്യമായി പടർന്ന് പന്തലിച്ചു കിടക്കുന്ന കാടുകൾ വെട്ടി വൃത്തിയാക്കുക. ഇങ്ങനെ നമുക്ക് പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോരുത്തരുടെയും വ്യക്തിത്വം വിലയിരുന്നത് തന്നെ ഓരോരുത്തരുടെയും ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്. അത്‌ കൊണ്ട് തന്നെ ശുചിത്വം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാക്കാം. 

ഇഫ മിസാബ് 
5 എ സെന്റ് മേരീസ് യു പി, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
  കണ്ണൂർ 
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം