"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/ആ മഴയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആ മഴയിൽ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 37: വരി 37:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=കവിത}}

15:48, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആ മഴയിൽ

അകലെയെങ്ങോ നിന്ന് ചിണുങ്ങി പെയ്യുന്ന നിന്റെശബ്ദം.......
ഒരു ഉൾവിളി പോലെ ഞാൻ കേട്ടു....
പക്ഷേ ഞാൻഉണർന്നില്ല കാരണം നീ അകലെയാണ്. ഒരുപാട് അകലെ.....
വീണ്ടും എങ്ങുനിന്നോ നീ വിതുമ്പി പെയ്യുന്ന ശബ്ദം
ഉറക്കത്തിന്റെ ആലസ്യം വിടാതെ
ഞാനെന്റെ ജനാലയിലൂടെ നോക്കി
നിന്റെ കാർമുകിൽ എന്റെ കൂരയെ മൂടിയിരിക്കുന്നുവോ?
ഇരുട്ടു പടർന്നിരിക്കുന്നു വോ?
ഇല്ല തോന്നലാവാം.
ഞാൻ വീണ്ടും എന്റെ പുതപ്പിനുള്ളിൽ മൂടിപ്പുതച്ച് ഉറങ്ങി....
പിന്നീടെപ്പോഴോ
അലറി പാഞ്ഞെത്തി ആർത്തലച്ച് പെയ്ത പേമാരി നീ.....
ഇനി ഈ മിഴികൾ തുറക്കട്ടെ.....
ഇനിയെങ്കിലും ഞാൻ ഉണരട്ടെ......
നിന്നിൽ നനഞ്ഞുകുതിർന്ന ഇല്ലാതാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. "
ആ മഴയിൽ" നനയാതിരിക്കാൻ ഇനിയെങ്കിലും ഞാൻ ഉണരട്ടെ.
കാരണം ഉറക്കത്തിലെ ആഴങ്ങളിൽ നീ ഇപ്പോഴും തോരാതെ പെയ്യുന്നു.......

                             * ശുഭം*

ദിയസന്തോഷ്
7 A സി.കെ.ജി.എം.ഹയ൪ സെക്കന്ററി സ്കൂൾ. ചിങ്ങപുരം
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത