"എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/കൊറോണ നൽകിയ പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ നൽകിയ പാഠം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 28: | വരി 28: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Latheefkp | തരം= ലേഖനം }} |
09:55, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ നൽകിയ പാഠം
,നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു . ഗതാഗതം പൂർണമായി നിലച്ചു. നമ്മുടെ സുരക്ഷക്കു വേണ്ടി നല്ല നാളേക്കു വേണ്ടി എല്ലാവരും വീട്ടിൽ ഒതുങ്ങിക്കൂടി. ഇന്നുവരെ ഒന്നിനും സമയമില്ലാതെ നടന്നിരുന്നവർക്ക് ഇന്ന് വീട്ടുകാരോടൊപ്പം ചെലവഴിക്കാൻ ഇഷ്ടം പോലെ സമയമുണ്ട്. കുട്ടികളോടൊപ്പം കളിക്കാനും മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും ഇന്ന് ധാരാളം സമയമുണ്ട്. കുറച്ചു പേർ പല തരം പാചക പരീക്ഷണങ്ങൾ നടത്തുന്നു . ചിലർ പുതിയ കൃഷി രീതികൾ പരീക്ഷിക്കുന്നു. ഇങ്ങനെ ലോക് ഡൗൺ ഒരു വിഭാഗം ആളുകൾ ആനന്ദകരമാക്കുന്നു. എന്നാൽ മറ്റൊരു വിഭാഗം ജനങ്ങൾ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. സ്വന്തം കുടുബത്തെ പിരിഞ്ഞ് തങ്ങളുടെ ജീവന് പോലും പ്രാധാന്യം കൊടുക്കാതെ ഈ മഹാമാരിയോട് പോരാടുന്നവരാണ് ഡോക്ടർമാർ . നഴ്സുമാർ . ആരോഗ്യ പ്രവർത്തകർ . പോലീസ് സേന . സർക്കാർ എന്നിവർ. ഊണും ഉറക്കവും വിശ്രമവുമില്ലാതെ ഒരു ജനതയുടെ ജീവൻ രക്ഷിക്കുന്നതിനു വേണ്ടി അവർ കഷ്ടപ്പെുന്നു. ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ആളുകൾക്ക് ജോലിക്ക് പോകാൻ കഴിയാതെയായി. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവരേയും പിന്നിൽ നിൽക്കുന്നവരേയും അത് രണ്ട് തരത്തിൽ ബാധിച്ചു. സാധാരണക്കാരൻ എങ്ങനെ ദിവസം തള്ളി നീക്കാം എന്ന് ചിന്തിക്കുമ്പോൾ മറ്റുള്ളവർ മുടക്കുമുതൽ എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചിന്തയിലാണ്. എങ്കിലും ഈ സാഹചര്യത്തെ മറികടക്കാൻ സാധാരണക്കാരനും സഹായം ആവശ്യമുള്ളവർക്കും സർക്കാരും മറ്റ് സംഘടനകളും സഹായമെത്തിച്ചു. അമ്പലങ്ങളെന്നും പള്ളികളെന്നും നേർച്ചകളും വഴിപാടുകളുമായി അനാവശ്യമായി പണം ചെലവഴിച്ചിരുന്നവർ അതില്ലാതേയും ജീവിക്കാൻ കഴിയും എന്ന് ചിന്തിച്ചു തുടങ്ങി. ലളിതമായി ജീവിക്കാൻ പഠിച്ചു.ആർഭാടങ്ങളില്ലാതേയും ചടങ്ങുകൾ നടത്താൻ കഴിയുമെന്ന് തെളിയിച്ചു. ഹോട്ടലുകളിൽ നിന്ന് കഴിക്കുന്ന ഭക്ഷണത്തേക്കാൾ രുചി സ്വന്തം വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിനാണെന്നുള്ള തിരിച്ചറിവുണ്ടായി. ഇപ്പോൾ ഉയർന്ന വരെന്നോ താഴ്ന്ന വരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും വീട്ടിൽ കഴിയുന്നു. ഇത് ആശ്വാസം പകരുമ്പോഴും സ്വദേശത്തും വിദേശത്തുമായി ഒരു പാട് ആളുകൾ നിരീക്ഷണത്തിലും അല്ലാതെയും കുടുങ്ങിക്കിടക്കുന്നു. അവരെല്ലാം അധികം വൈകാതെ തിരികെയെത്തും എന്ന് പ്രത്യാശിക്കാം. പണമുണ്ടെങ്കിൽ ഏത് രോഗവും മാറ്റാം എന്ന സമൂഹത്തിൻ്റെ ധാരണ ഇതോടെ മാറി. ഇങ്ങനെയൊക്കെയാണെങ്കിലും മറ്റുള്ള സ്ഥലങ്ങള്ള അപേക്ഷിച്ച് നമ്മുടെ കേരളം ആരോഗ്യരംഗത്ത് വളരെ മുന്നിലാണ് .പുറത്ത് നിന്ന് വരുന്നവരെയെല്ലാം നിരക്ഷണത്തിൽ വച്ച് രോഗമില്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് വീട്ടിലേക്ക് വിടുന്നത്. വൈറസ് ബാധിച്ചവർക്ക് മികച്ച രീതിയിലുള്ള ചികിത്സ ലഭ്യമാക്കുന്നു. അതു കൊണ്ടു തന്നെ മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുറവാണ് . മനുഷ്യൻ ഒന്നിനു വേണ്ടിയും പോരടിക്കാതെയും അഹങ്കരിക്കാതേയും വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലം നിലനിർത്തിയും മനസ്സിലെ അടുപ്പം കാത്തു സൂക്ഷിച്ചും ഒറ്റക്കെട്ടായി നിന്ന് ഈ മഹാമാരിയെ നേരിടാം. നമ്മൾ ഇതുവരെ നേരിട്ട പ്രശ്നങ്ങളെയെല്ലാം അതിജീവിച്ചതു പോലെ ഈ പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാൻ നമുക്ക് കഴിയും .
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പറളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം