"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ നന്മയുടെ കൃഷിപ്പാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (എച്ച്.എസ്.എളന്തിക്കര/അക്ഷരവൃക്ഷം/ നന്മയുടെ കൃഷിപ്പാടം എന്ന താൾ എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ നന്മയുടെ കൃഷിപ്പാടം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
നമ്മൾ ഒരു മരം നട്ടാൽ അത് വളർന്ന് മറ്റുള്ളവർക്ക് പ്രയോജനമാകും. അതുപോലെ ഒരു നന്മ ചെയ്താൽ അത് മറ്റുള്ളവർക്ക് പ്രയോജനകരമാകണം.
നമ്മൾ ഒരു മരം നട്ടാൽ അത് വളർന്ന് മറ്റുള്ളവർക്ക് പ്രയോജനമാകും. അതുപോലെ ഒരു നന്മ ചെയ്താൽ അത് മറ്റുള്ളവർക്ക് പ്രയോജനകരമാകണം.
</p>
</p>
{{BoxBottom1
| പേര്= നിരഞ്ജന റിഷികേശ്
| ക്ലാസ്സ്=  5 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എച്ച്.എസ്.എളന്തിക്കര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name= Anilkb| തരം= കഥ}}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

നന്മയുടെ കൃഷിപ്പാടം

പൊന്നുതുരുത്ത് ഗ്രാമത്തിലെ കിങ്ങിണിപ്പുഴയാലും കാറ്റിൽ ആടിയുലയുന്ന നെല്ലുകളാൽ നിറഞ്ഞ പാടത്താലും വലയം തീർത്ത ഒരു കൊച്ചു വീട്ടിലെ കുട്ടിയാണ് അമ്മു .മുത്തച്ഛനും, അച്ഛനും, അമ്മയും, അമ്മുവും അടങ്ങുന്ന കൃഷിയോട് വളരെയധികം താല്പര്യമുള്ള കുടുംബമായിരുന്നു അവളുടേത്.അവർ എല്ലാവരും രാവിലെ പാടത്തിറങ്ങി ഓരോരോ ജോലികൾ ചെയ്യുമായിരുന്നു.അങ്ങനെയിരിക്കെ അമ്മുവിന്റെ അച്ഛനും അമ്മയ്ക്കും ജോലി കിട്ടി. അവർക്ക് കൃഷി ചെയ്യാൻ സമയമില്ലാതായി. ഒരു ദിവസം അമ്മു പുഴയരികിൽ കളിക്കാൻ പോയപ്പോൾ മുത്തച്ഛൻ പാടത്തിനടുത്ത് വിഷമിച്ചിരിക്കുന്നത് കണ്ടു."എന്താ മുത്തച്ഛാ വിഷമിച്ചിരിക്കുന്നത് "അമ്മു ചോദിച്ചു .ഒന്നുമില്ല അമ്മു .പാടത്തെ കൃഷിയൊക്കെ കുറഞ്ഞത് കണ്ട് അതിനെക്കുറിച്ച് ആലോചിച്ച് ഇരുന്നതാ. മോളുടെ അച്ഛനും അമ്മയും ഇപ്പോൾ ജോലിക്ക് പോകുന്നതു കൊണ്ട് അവർക്ക് സമയമില്ലാതെയായി. അങ്ങനെ നമ്മുടെ ക്യഷിയെല്ലാം വാടി കരിഞ്ഞു പോയി. അതു കേട്ട അമ്മുവിന് വിഷമമായി.അവൾ മുത്തച്ഛനോട് പറഞ്ഞു, മുത്തച്ഛാ വിഷമിക്കേണ്ട നമുക്ക് ഒരുമിച്ച് ഇവിടെ ക്യഷി ചെയ്യാം. ഞാൻ മുത്തച്ഛനെ സഹായിക്കാം. മുത്തച്ഛന് അത് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വേണ്ട മോളെ മോളു കുഞ്ഞല്ലെ. മോൾ ഇപ്പോൾ ഞാൻ പറയുന്നത് ചെയ്താൽ മതി. ഞാൻ കുറച്ച് വിത്തുകൾ തരാം. അത് പാടത്തിനടുത്തുള്ള സ്ഥലത്ത് നടണം. അതിന് വെള്ളവും, വളവും കൊടുത്ത് നല്ലപോലെ പരിപാലിക്കണം. കുറെ നാൾ കഴിയുമ്പോൾ അതെല്ലാം വളർന്ന് വലിയ മരങ്ങളാകും. എല്ലാവർക്കും തണൽ നൽകുന്ന മരങ്ങൾ. മുത്തച്ഛൻ പറഞ്ഞതുപോലെ അമ്മു ചെയ്തു. അവൾക്ക് മുത്തച്ഛന്റെ ആഗ്രഹം നടത്തി കൊടുത്തതിൽ വളരെ സന്തോഷം തോന്നി.

ഗുണപാഠം

നമ്മൾ ഒരു മരം നട്ടാൽ അത് വളർന്ന് മറ്റുള്ളവർക്ക് പ്രയോജനമാകും. അതുപോലെ ഒരു നന്മ ചെയ്താൽ അത് മറ്റുള്ളവർക്ക് പ്രയോജനകരമാകണം.

നിരഞ്ജന റിഷികേശ്
5 A എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - കഥ