ഉള്ളടക്കത്തിലേക്ക് പോവുക

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/അംഗീകാരങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
37001 (സംവാദം | സംഭാവനകൾ)
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 47: വരി 47:

== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ==
== ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 ==
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്.
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.

വരി 58: വരി 58:

<gallery mode="packed">
<gallery mode="packed">
പ്രമാണം:37001 Lk Little Kites Award 2026 Paper News2.jpeg
പ്രമാണം:37001 Lk Little Kites Award 2026 Paper News3.jpeg
പ്രമാണം:37001 Little Kites Award 2026 Paper News4.jpeg
പ്രമാണം:37001 Little Kites Award 2026 Paper News1.jpeg
പ്രമാണം:37001 Little Kites Award 2026 Paper News1.jpeg
പ്രമാണം:37001 Little Kites Award 2026 Paper News2.jpeg
പ്രമാണം:37001 Little Kites Award 2026 Paper News2.jpeg
പ്രമാണം:37001 Little Kites Award 2026 Paper News3.jpeg
പ്രമാണം:37001 Little Kites Award 2026 Paper News3.jpeg
പ്രമാണം:37001 Little Kites Award 2026 Paper News4.jpeg
പ്രമാണം:37001 Little Kites Award 2026 Paper News5.jpeg
പ്രമാണം:37001 Little Kites Award 2026 Paper News5.jpeg
പ്രമാണം:37001 Little Kites Award 2026 Paper News6.jpeg
പ്രമാണം:37001 Little Kites Award 2026 Paper News6.jpeg
പ്രമാണം:37001 Little Kites Award 2026 Paper News7.jpeg
പ്രമാണം:37001 Little Kites Award 2026 Paper News7.jpeg
പ്രമാണം:37001 Lk Little Kites Award 2026 Paper News1.jpeg
പ്രമാണം:37001 Lk Little Kites Award 2026 Paper News1.jpeg
</gallery>
</gallery>

20:23, 22 മാർച്ച് 2026-നു നിലവിലുള്ള രൂപം

Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

എന്റെ സ്കൂൾ എന്റെ അഭിമാനം - റീൽസ് മത്സരം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കായി നടത്തിയ എന്റെ സ്കൂൾ എന്റെ അഭിമാനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള റീൽസ് മത്സരത്തിൽ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവെച്ചു.

സ്കൂളിന്റെ അക്കാദമിക മികവ്, നൂതനമായ പ്രവർത്തനങ്ങൾ, മാതൃകാപരമായ അക്കാദമിക രീതികൾ, ലഭ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന്റെ രീതികൾ എന്നിവയെല്ലാം കോർത്തിണക്കിയാണ് വിദ്യാർത്ഥികൾ റീൽ തയ്യാറാക്കിയത്. വിദ്യാർത്ഥികൾ 90 സെക്കൻഡിൽ കുറയാത്ത ദൈർഘ്യമുള്ള റീലുകളാണ് മത്സരാവശ്യത്തിനായി നിർമ്മിച്ചത്.

2025 ഒക്ടോബർ 14-ന് മുൻപായി, സ്കൂളുകൾ ഈ റീലുകൾ തയ്യാറാക്കി കൈറ്റിന് സമർപ്പിച്ചു. തയ്യാറാക്കിയ റീലുകൾ സ്കൂളിന്റെ ഔദ്യോഗിക സാമൂഹ്യ മാധ്യമ പേജുകളായ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ പോസ്റ്റ് ചെയ്യുകയും, കൈറ്റ് വീക്ട്ടേഴ്‌സ് ചാനലിനെ ചാനലിനെ ടാഗ് ചെയ്യുകയും ചെയ്തു. വിദ്യാർത്ഥികൾ തങ്ങളുടെ പോസ്റ്റുകളിൽ #എന്റെസ്കൂൾഎന്റെഅഭിമാനം എന്ന ഹാഷ്ടാഗാണ് ഉപയോഗിച്ചത്.

മത്സരത്തിൽ പങ്കെടുത്ത റീലുകൾ വിലയിരുത്തുന്നതിനായി കൈറ്റ് ഒരു പ്രത്യേക ജൂറിയെ നിയോഗിച്ചിരുന്നു. ഈ ജൂറി തിരഞ്ഞെടുത്ത മികച്ച 100 സ്കൂളുകളുടെ പട്ടികയിൽ ഇടയാറന്മുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളും ഇടം നേടി.

ഈ നേട്ടത്തിന്റെ അടിസ്ഥാനത്തിൽ, സ്കൂളിന് 5000 രൂപയുടെ ക്യാഷ് അവാർഡ് ലഭിക്കുന്നതാണ്. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഈ നേട്ടം സ്കൂളിന് വലിയ അഭിമാനമായി മാറി.

ഇടയാറൻമുള എ എം  എം ഹയർ  സെക്കൻണ്ടറി സ്കൂളിന് തിളക്കം

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ പൊതു വിദ്യാലയങ്ങളുടെ മികവുകളും നവീന പ്രവർത്തനങ്ങളും സംസ്ഥാനവ്യാപകമായി പ്രചരിപ്പിക്കുന്നതിനായി നടത്തിയ എന്റെ സ്‌ക്കൂൾ, എന്റെ അഭിമാനം റീൽസ് നിർമ്മാണ മത്സരത്തിൽ, പത്തനംതിട്ട ജില്ലയിലെ അഭിമാനമായി ഇടയാറൻമുള എ എം  എം എച്  എസ്  എസ് ശ്രദ്ധേയമായ വിജയം നേടി.

പതിനാലു ജില്ലകളിലായി ഓൺലൈൻ രീതിയിൽ നടത്തിയ സംസ്ഥാന തല അവാർഡ് വിതരണച്ചടങ്ങിൽ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ. ഐ എ എസും, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്തും ചേർന്ന് വിജയിച്ച സ്കൂളുകൾക്ക് അവാർഡുകൾ സമ്മാനിച്ചു.

സംസ്ഥാനത്തെ മൊത്തം 1555 സ്കൂളുകളിൽ നിന്ന് മികച്ച 100 സ്കൂളുകളുടെ പട്ടികയിൽ ഇടം നേടിയ പത്തനംതിട്ടയിലെ സ്കൂളായി ഇടയാറൻമുള എ എം എം എച്ച് എസ് എസ് കേരളത്തിന്റെ പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരവും സൃഷ്ടിപരത്വവും തെളിയിച്ചു.

ജില്ലാതല അവാർഡ് വിതരണച്ചടങ്ങ് കൈറ്റ് ജില്ലാ കേന്ദ്രത്തിൽ 2025 നവംബർ 15 ന് നടന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് സ്കൂൾ പ്രഥമ അധ്യാപിക അനില സാമുവൽ, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ആശ പി. മാത്യൂ, ലക്ഷ്മി പ്രകാശ്, ലിറ്റിൽ കൈറ്റ്സ് ഒമ്പതാം ക്ലാസ് ലീഡർ പാർഥൻ ബിജു എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. വിജയത്തിന് പ്രതീകമായി 5000 രൂപയുടെ ക്യാഷ് അവാർഡും സ്കൂളിന് ലഭിച്ചു.

പൊതു വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങളും സാങ്കേതിക-സാമൂഹിക ഇടപെടലുകളും മറ്റു സ്കൂളുകളിലേക്ക് പ്രചോദനമായി എത്തിക്കുക എന്നതായിരുന്നു ഈ മത്സരത്തിന്റെ പ്രധാന ലക്ഷ്യം. ഈ നേട്ടം, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മയെയും സ്കൂൾ വികസന പരിപാടികളിലെ ഗുണനിലവാരത്തെയും പ്രതിഫലിപ്പിക്കുന്നു. ഈ വിജയം സ്കൂളിന്റെ അക്കാദമിക് മികവിനൊപ്പം, ഡിജിറ്റൽ സൃഷ്ടിപരത്വത്തിലും സ്കൂളിനെ ശ്രേദ്ധേയമാക്കി.

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 - ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ പങ്കാളിത്തം

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ രാജ്യത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിനായി കൈറ്റ് സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ നാലാം എഡിഷനിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ പങ്കെടുത്തു. 2026 ജനുവരി ഒന്നിന് തിരുവനന്തപുരത്തുള്ള കൈറ്റ് സ്റ്റുഡിയോയിൽ വെച്ചാണ് പരിപാടിയുടെ ചിത്രീകരണം നടന്നത്.

സ്കൂളിനെ പ്രതിനിധീകരിച്ച് കൃപ മറിയം മത്തായി, അമൃത വിജയൻ, ജസ്റ്റിൻ ചെറിയാൻ ടിജു, രജത്ത് രാജീവ്, ആദിത്യ സുജിത്ത്, അനുശ്രീ അനിൽ, ഉപന്യ കൃഷ്ണ, കെവിൻ സി റോയ് എന്നീ എട്ട് വിദ്യാർത്ഥികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. സ്കൂളിന്റെ സമഗ്രമായ പുരോഗതിയും, വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അധികൃതർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചു.

സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ, ഗുണനിലവാരമുള്ള പഠനരീതികൾ, ആധുനികമായ പശ്ചാത്തല സൗകര്യങ്ങൾ എന്നിവയെ ആസ്പദമാക്കി വിശദമായ ഇന്റർവ്യൂ നടന്നു. കൂടാതെ, സ്കൂളിലെ ഐ.സി.ടി അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ, വിദ്യാർത്ഥികളുടെ സാമൂഹ്യ പ്രതിബദ്ധതയാർന്ന ഇടപെടലുകൾ, വിവിധ മേഖലകളിൽ സ്കൂൾ കൈവരിച്ച ശ്രദ്ധേയമായ അംഗീകാരങ്ങൾ എന്നിവയും ചർച്ചാവിഷയമായി. പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധരായ ഡോ. പിയൂഷ് ആന്റണി, ഡോ. കുഞ്ഞികൃഷ്ണൻ, ഡോ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പാനലാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്. തങ്ങളുടെ വിദ്യാലയത്തിന്റെ മികവുകൾ ഇത്തരമൊരു വലിയ വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് വിദ്യാർത്ഥികളിൽ വലിയ ആവേശവും, അഭിമാനവും ഉളവാക്കി.

(ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 4 വീഡിയോ കാണുക )

ഹരിത വിദ്യാലയം ഗ്രാൻഡ് ഫിനാലയിൽ ഇടയാറൻമുള എ എം എം ഹയർ സെക്കൻഡറി സ്കൂൾ തിളങ്ങി — ജില്ലയ്ക്ക് അഭിമാന നേട്ടം

പൊതുവിദ്യാലയങ്ങളുടെ മികവുകൾ പങ്കുവയ്ക്കുന്നതിനായി കേരള ഇൻഫർമേഷൻ ടെക്നോളജി ഫോർ എഡ്യൂക്കേഷൻ സംഘടിപ്പിച്ച രാജ്യത്തെ ഏക വിദ്യാഭ്യാസ റിയാലിറ്റി ഷോയായ കൈറ്റ് ഹരിത വിദ്യാലയം 4.0 ഗ്രാൻഡ് ഫിനാലയിൽ പത്തനംതിട്ട ജില്ലയ്ക്ക് ശ്രദ്ധേയ നേട്ടം.

സംസ്ഥാനതലത്തിൽ ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ കൃപ മറിയം മത്തായി മികച്ച പ്രകടനത്തിന് കുട്ടികൾക്കുള്ള പ്രത്യേക പുരസ്കാരം നേടി. ടെക്നോളജിയുമായി ബന്ധപ്പെട്ട ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങളും ഈ ഗ്രാമം പ്രോഗ്രാം ഉൾപ്പെടെയുള്ള സ്കൂളിന്റെ പ്രത്യേകതകളുടെ അവതരണവും റിയാലിറ്റി ഷോയിൽ ശ്രദ്ധേയമായി.

2026 ഫെബ്രുവരി 28-ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാനത്തെ 825 സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുത്ത 12 സ്കൂളുകളിൽ ഇടംപിടിച്ച് ഇടയാറൻമുള എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ അഭിമാനകരമായ നേട്ടം കൈവരിച്ചു.

ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026

ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിന് 2026-ലെ ലിറ്റിൽ കൈറ്റ്സ് സംസ്ഥാന അവാർഡിൽ തുടർച്ചയായി രണ്ടാം തവണയും ഒന്നാം സ്ഥാനം നേടി. ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ സമഗ്രമായ പ്രവർത്തനങ്ങളും, സാമൂഹ്യ ഇടപെടലുകളും പരിഗണിച്ചാണ് ഈ മഹത്തായ അംഗീകാരം സ്കൂളിന് ലഭിച്ചത്.

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ സാമൂഹ്യ ഇടപെടലുകൾ, അംഗങ്ങൾ മറ്റു വിദ്യാർത്ഥികൾക്ക് നൽകിയ വിവിധ പരിശീലനങ്ങൾ, സാമൂഹ്യ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ, അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങളിൽ യൂണിറ്റിന്റെ സജീവ പങ്കാളിത്തം എന്നിവ ഈ നേട്ടത്തിന് പ്രധാന കാരണങ്ങളായി. കൂടാതെ നാടൻ കലകളുടെ ഡോക്യുമെന്റേഷൻ, പ്രാദേശിക തൊഴിൽ സംരംഭങ്ങളുടെ രേഖപ്പെടുത്തൽ, കുടുംബശ്രീ യൂണിറ്റുകൾക്കായി നടത്തിയ സൈബർ സെക്യൂരിറ്റി ബോധവൽക്കരണ ക്ലാസുകൾ, രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും വേണ്ടി സംഘടിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബോധവൽക്കരണ പരിപാടികൾ എന്നിവയും ശ്രദ്ധേയമായ പ്രവർത്തനങ്ങളായിരുന്നു.

സ്കൂൾ വിക്കി പേജിന്റെ സമൃദ്ധമായ ഉള്ളടക്കം, ലിറ്റിൽ കൈറ്റ്സ് ക്യാമ്പുകളിലെ സജീവ പങ്കാളിത്തം, ഐ.ടി. മേളകളിലെ മികച്ച പ്രകടനം, വിക്ടേഴ്സ് ചാനലിലേക്ക് അയച്ചുകൊടുത്ത വാർത്തകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിക്ടേഴ്സ് ചാനൽ സംഘടിപ്പിച്ച റീൽസ് മത്സരത്തിലെ പങ്കാളിത്തം എന്നിവയും ഈ നേട്ടത്തിലേക്ക് നയിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സ് പൂർവ്വ വിദ്യാർത്ഥികൾ സ്കൂളിന് നൽകിയ സഹകരണം, വിവിധ ഐ.സി.ടി. അധിഷ്ഠിത പ്രവർത്തനങ്ങൾ, ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി നടത്തിയ പ്രത്യേക പരിശീലനങ്ങൾ, വിവിധ റോബോട്ടിക്സ് പ്രവർത്തനങ്ങൾ എന്നിവയും ഈ അംഗീകാരത്തിന് അടിസ്ഥാനമായി.

ഈ അവാർഡ് സ്കൂളിന്റെ സൃഷ്ടിപരവും സാങ്കേതികവുമായ പ്രവർത്തനങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. സ്കൂളിനും വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും, രക്ഷകർത്താക്കൾക്കും ഇതൊരു വമ്പിച്ച നേട്ടവും അഭിമാനകരമായ മുഹൂർത്തവുമാണ്.

പത്രവാർത്ത