"ജി.എൽ.പി.എസ് പടിക്കച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 123: | വരി 123: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | {{Slippymap|lat=11.946848884825402|lon= 75.63878441172545 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് പടിക്കച്ചാൽ | |
---|---|
വിലാസം | |
പടിക്കച്ചാൽ padikkachal , 670702 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 04902433400 |
ഇമെയിൽ | padikkachalglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14807 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | vinod m p |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാഭ്യാസ രംഗത്തു വളരെ പിന്നോക്കം നിന്നിരുന്ന പടിക്കച്ചാൽ ,ഈയംബോർഡ് ,നെല്യാട്ടേരി ,ഉളിയിൽ പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ കുട്ടികളെ അക്ഷര ലോകത്തേക്ക് കൈപിടിച്ച് ഉയർത്താൻ പടിക്കച്ചാൽ സ്‌കൂളിന് ആരംഭം തൊട്ട് സാധിച്ചിട്ടുണ്ട് .1957മാർച്ച് 27 ന് മൊയ്‌തീൻഹാജി എന്നവരുടെ ചായക്കടയിൽ ഏകാദ്ധ്യാപക വിദ്യാലയമായാണ് പടിക്കച്ചാൽ ഗവ :എൽപി സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത് .തൃശൂർ സ്വദേശിയായ യശഃ ശരീരനായ മത്തായി മാസ്റ്ററുടെ നേതൃത്വത്തിലാണ് വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .38 വിദ്യാർത്ഥികളായിരുന്നു സ്‌കൂൾ ആരംഭിക്കുമ്പോൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് .തുടർ വർഷങ്ങളിൽ സ്‌കൂളിന് സ്‌ഥലവും കെട്ടിടവും ലഭിക്കാതിരുന്നതിനാൽ പടിക്കച്ചാലിൽ നിന്നും സൗകര്യപ്രദമായ മറ്റൊരു സ്ഥലം അന്വേഷിച്ചുകൊണ്ടിരിക്കെ പടിക്കച്ചാൽ സ്വദേശിയായ മഹാമനസ്കയായ നമ്പ്രോൺകുമ്പ എന്ന സ്ത്രീ 16.5 സെന്റ് സ്ഥലം ദാനമായി നൽകുകയും നല്ലവരായ നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് പണികഴിപ്പിക്കുകയും ചെയ്തു .ഈ കെട്ടിടം കാലപ്പഴക്കത്താൽ ജീർണിക്കുകയും ഉപയോഗ ശൂന്യമാവുകയും ചെയ്തതിനെത്തുടർന്ന് ഏകദേശം 50 വർഷം മുന്നേ അന്നത്തെ ആധുനിക രീതിയിലുള്ള നാലു ക്ലാസ് മുറികളോട് കൂടിയ ഓടുമേഞ്ഞ കെട്ടിടം പണികഴിപ്പിച്ചു .ഈ കെട്ടിടമാണ് 2019 -20 ൽ പൊളിച്ചുമാറ്റി മൂന്നുക്ലാസ് മുറികളോട് കൂടിയ രണ്ട് നിലകെട്ടിടമാക്കി മാറ്റി പണി കഴിപ്പിക്കാൻ തീരുമാനിച്ചത് .ഇതിൽ താഴത്തെ നിലയുടെ നിർമ്മാണം 2020 -21 ൽ പൂർത്തിയാക്കി .രണ്ടാം നിലയുടെ പ്രവൃത്തി വളരെവേഗത്തിൽ നടന്നുകൊണ്ടിരിക്കുന്നു .രണ്ടുനിലകളുടെ നിർമ്മാണം അന്നത്തെ സ്ഥലം MLA ആയിരുന്ന ശ്രീ .ഇപി ജയരാജൻ അവർകളുടെ ആസ്തിവികസനഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ഉപയോഗിച്ച് കൊണ്ടാണ് നടക്കുന്നത്
ഭൗതികസൗകര്യങ്ങൾ
പഠനത്തിനാവശ്യമായ ലാപ്ടോപ്പ് ,പ്രൊജക്ടർ ,ലൈബ്രറി പുസ്തകങ്ങൾ എന്നിവ സ്‌കൂളിന്റെ പ്രവർത്തനത്തിന് സപ്പോർട്ട് ആയി ഉണ്ട് . സ്‌കൂൾ കെട്ടിടത്തിന്റെഒന്നാം നിലയുടെ പണി നടന്നുകൊണ്ടിരിക്കുന്നു .ഇപ്പോൾ മൂന്ന് ക്ലാസ് മുറിയും ഒരു ഓഫീസ് കെട്ടിടവും ഒരു അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികസ്‌ൾക്കും പ്രത്യേക ടോയ്‌ലെറ്റും ആണ് ഉള്ളത് .
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനത്തോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും പ്രത്യേക പരിഗണന നൽകി വരുന്നുണ്ട് .വിഷരഹിത പച്ചക്കറി ,ജൈവവൈവിധ്യ ഉദ്യാനം എന്നിവ നല്ല നിലയിൽ മുന്നോട്ട് പോകുന്നുണ്ട് .കരാട്ടെ ,യോഗ ,നീന്തൽ എന്നീ പരിശീലനങ്ങളും കോവിഡ് എന്ന മഹാമാരി വരുന്നതിന് തൊട്ട് മുമ്പ് വരെ കുട്ടികൾക്കു നൽകിയിരുന്നു .സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി യോഗ പരിശീലനം തില്ലങ്കേരി ഗ്രാമപഞ്ചായത്തിന്റെ കീഴിൽ ഇപ്പോൾ നടന്നുവരുന്നു .DIET ന്റെ കീഴിൽ മുന്നേറാം DIET കൂടെയുണ്ട് എന്ന പരിപാടിക്ക് ഇരിട്ടി സബ്ജില്ലയിലെ സ്‌കൂളുകളിൽ നമ്മുടെ സ്‌കൂളിനെയാണ് തെരെഞ്ഞെടുത്തത് .
]]
മാനേജ്‌മെന്റ്
മുൻസാരഥികൾ
മത്തായി മാസ്റ്റർ ,ഗോപാലൻമാസ്റ്റർ ,സദാനന്ദൻ മാസ്റ്റർ ,മൊയ്തീൻമാസ്റ്റർ ,കുഞ്ഞികണ്ണൻ മാസ്റ്റർ ,ബാലൻമാസ്റ്റർ ,കാദർകുട്ടി മാസ്റ്റർ ചന്ദ്രൻ മാഷ് ,മൂസക്കുട്ടി മാഷ് ,വിജയലക്ഷ്മി ടീച്ചർ ,സിറാജ് മാഷ് ,ബാലകൃഷ്ണൻ മാഷ് .
vinod mash ആണ് ഇപ്പോൾ headmasterആയി സേവനമനുഷ്‌ടിക്കുന്നത് .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചന്ദ്രൻ തില്ലങ്കേരി ,അഡ്വ.ദിനേശ് ബാബു ,സജീവൻ എഞ്ചിനീയർ,അഡ്വ .ഷിജിത് .N ,
പരിശീലനങ്ങൾ
യോഗ ,നീന്തൽ ,കരാട്ടെ ,സൈക്ലിംഗ് എന്നീ പരിശീലങ്ങൾ നടന്നു വന്നിരുന്നു .