"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
==== [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/താനൂർ ചരിത്രം|താനൂർ ചരിത്രം]] ==== | ==== [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/താനൂർ ചരിത്രം|താനൂർ ചരിത്രം]] ==== | ||
==== പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==== | ==== [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ|പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ]] ==== | ||
==== [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/ഗതാഗത സൗകര്യങ്ങൾ|ഗതാഗത സൗകര്യങ്ങൾ]] ==== | |||
==== [[ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/|പ്രധാന ആകർഷണങ്ങൾ]] ==== |
06:32, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ, താനൂർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു തീരദേശഗ്രാമമാണു താനൂർ. താനൂർ, പരിയാപുരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന താനൂർ മുനിസിപ്പാലിറ്റിക്ക് 19.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2011 ലെ സെൻസസ് പ്രകാരം 69000 മുകളിൽ വരുന്ന ജനസംഖ്യയിൽ 92%-വും സാക്ഷരരാണ്. അതിരുകൾ വടക്ക് പരപ്പനങ്ങാടി പഞ്ചായത്ത്, തെക്ക് താനാളൂർ, ഒഴൂർ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബികടൽ, കിഴക്ക് നന്നമ്പ്ര, ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ്. 1964-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കേരളത്തിൻറെ തന്നെ ഒരു പ്രതിരൂപ മാതൃകയാണു താനൂർ എന്ന പ്രദേശം എന്ന് പറയാം. കേരളത്തിൻറെ പ്രത്യേകതയായ മലനാടും ഇടനാടും തീരപ്രദേശവും താനൂരിലുണ്ട്. മലനാട് എന്ന കുന്നിൻ പ്രദേശമായി മോര്യ കുന്നുംപുറവും, ഇടനാടായി പനങ്ങാട്ടൂർ കാട്ടിലങ്ങാടി പ്രദേശവും തീരപ്രദേശമായി താനൂരങ്ങാടിയും കൂടിച്ചേർന്ന് കേരളത്തിൻറെ ഭൂപ്രകൃതിയുടെ ഒരു ചെറു മാതൃകയാണ് താനൂർ
താനൂരിന് ആ പേര് ലഭിച്ചതിന് പിന്നിൽ നിരവധി ഐതിഹ്യങ്ങൾ പറയപ്പെടുന്നുവെങ്കിലും പ്രധാനമായും മൂന്ന് ഐതിഹ്യങ്ങളാണുള്ളത്. താനൂർ താഴ്ന്ന പ്രദേശമായത് കൊണ്ട് താഴ്ന്ന ഊര് എന്നത് ലോപിച്ച് താനൂർ ആയതാണെന്നും, താന്നി വൃക്ഷങ്ങൾ താന്നിമരങ്ങൾ ഇടതിങ്ങി വളർന്നിരുന്ന പ്രദേശമായിരുന്നതിനാൽ താന്നി (Terminalia bellirica) വൃക്ഷ്ങ്ങളുടെ നാട് എന്നർത്ഥത്തിൽ താന്നിയൂര് ആയും അത് ലോപിച്ച് പിൽക്കാലത്ത് താനൂർ ആയതാണെന്നും, കടലിലെ ചുഴികൾക്ക് സംസ്കൃതത്തിൽ പറയുന്ന താന്നിയൂരം ലോപിച്ച് താനൂർ ആയതാണെന്നും പറയപ്പെടുന്നു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനം ആസ്പദമാക്കി 1572 ൽ Luís de Camões എന്ന പോർച്ചുഗീസ് കവി രചിച്ച The Luciads ഇതിഹാസകാവ്യ സമാഹാരത്തിൽ താനൂരിനെ (Tanore) കുറിച്ച് പരാമർശമുണ്ട്.
നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളികളും ക്ഷേത്രങ്ങളും കൊണ്ട് അനുഗ്രഹീതമായ ഈ നാടിന് സഹിഷ്ണുതയും മതസൗഹാർദ്ദവും എന്നെന്നും നിലനിർത്തിയ പാരമ്പര്യമാണുള്ളത്. ഇവിടുത്തെ പ്രധാന ക്ഷേത്രമായ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ വർഷം തോറും നടത്തിവരാറുള്ള കലങ്കരി മഹോത്സവത്തിന് പ്രധാന പങ്കുവഹിക്കുന്നത് ഇവിടുത്തെ മുസ്ലിം തറവാടായ പഴയകം തറവാടാണ്. ക്ഷേത്രത്തിൻറെ ആവേൻ സ്ഥാനാരോഹണ ചടങ്ങിന് അവേൻറെ പേര് ചൊല്ലി വിളിക്കുന്നത് ഈ തറവാട്ടിലെ കാരണവരാണ്