ഡി.ജി.എച്ച്. എസ്.എസ്. താനൂർ/നാടോടി വിജ്ഞാനകോശം/ഗതാഗത സൗകര്യങ്ങൾ
റോഡ് മാർഗം
വടക്കു ഭാഗത്തെ അതിർ ഗ്രാമമായ പരപ്പനങ്ങാടി നിന്നും തെക്കു ഭാഗത്ത് തിരൂർ നിന്നും കിഴക്ക് ഭാഗത്ത് നിന്ന് നാഷണൽ ഹൈവേ 66 ഇൽ വെന്നിയൂരിൽ നിന്നും 10 കിലൊമീറ്റർ ദൂരം സഞ്ചരിച്ചാൽ താനൂർ എത്തിച്ചേരാം.
ചമ്രവട്ടം പാലം തുറന്നതിനു ശേഷം കൊച്ചി കോഴിക്കോട് സഞ്ചാര പാത താനൂരിലൂടെ കടന്നു പോവുന്നു.
റെയിൽ മാർഗം
കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽ വേ സ്റ്റേഷനുകളിലൊന്നായ താനൂർ റെയിൽ വേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് നഗരത്തിൻ്റെ ഹൃദയ ഭാഗത്താണു. റെയിൽ വേ സ്റ്റേഷനിൽ നിന്നും പ്രധാന ടൗണിലേക്ക് 100 മീറ്റർ ദൂരം മാത്രം.
വിമാന മാർഗം
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും താനൂരിലേക്കുള്ള ദൂരം ഏതാണ്ട് 28 കിലോമീറ്ററാണ്. കൊണ്ടോട്ടി-തിരൂരങ്ങാടി- വഴിയൊ കാക്കഞ്ചേരി-ചേളാരി-ചെട്ടിപ്പടി വഴിയോ താനൂർ എത്തിച്ചേരാം.