"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം | {{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്. | ||
അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ. | അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ. | ||
പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ | പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ ആഫ്രിക്ക ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു. എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില ചരിത്രസ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി. | ||
1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ | 1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ പശ്ചിമഘട്ടനിരകളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത. | ||
വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ എ.കെ ജിനചന്ദ്രൻ | വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ എ.കെ. ജിനചന്ദ്രൻ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു. | ||
1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. | 1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. | ||
വരി 15: | വരി 15: | ||
അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. | അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. | ||
സ്കൂളിന്റെ സ്ഥലം | |||
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം | ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ. | ||
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു. | |||
ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ് | ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ് | ||
മലബാറിലെ, വിശിഷ്യ, വയനാട്ടിലെ റോഡുനിർമ്മാണത്തിൽ നാം മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനോട് കടപ്പെട്ടിരിക്കുന്നു. പേരിയ, കുറ്റ്യാടി, താമരശ്ശേരി ചുരം റോഡുകൾ എല്ലാം തന്നെ നിർമ്മിച്ചത് ടിപ്പുവിന്റെ മലബാറിലെ പടയോട്ടക്കാലത്താണ്. എല്ലാ റോഡുകളും എത്തിച്ചേരുന്നത് ശ്രീരാഗ പട്ടണ(മൈസൂർ)ത്തേക്കാണ്. അന്ന് കുരുമുളക്, ചന്ദനം, ധാന്യങ്ങൾഎന്നീ ചരക്കുഗതാഗതങ്ങൾക്കുപരിയായി സൈന്യങ്ങളുടെയും, സൈനിക ഉപകരണങ്ങളുടെയും ഗതാഗതത്തിനായി ഈ റോഡുകൾ ഉപയോഗിക്കപ്പെട്ടു എന്ന കാര്യം ശ്രദ്ധേയമാണ്. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിന്റെ ഭരണമേറ്റെടുത്തശേഷം ഈചുരം റോഡുകൾ സംരക്ഷിച്ച് നിലനിർത്തുകയാണ് ഉണ്ടായത്. പ്രത്യേകിച്ചും പഴശ്ശികലാപങ്ങളെ നേരിടാൻ താമരശ്ശേരി-കുറ്റ്യാടിചുരങ്ങൾ ബ്രിട്ടീഷുകാർക്ക് വളരെ സഹായകമായി തീർന്നു. ഇന്നും വയനാടിന്റെ വികസനത്തിൽ ഈ റോഡുകൾ പ്രധാനമായഒരു പങ്കു വഹിക്കുന്നുണ്ട്. പക്ഷേ സ്കൂളിന്റെ ആരംഭകാലഘട്ടത്തിൽ ഇവിടെ കാൽനടയാത്രയ്ക്ക് തന്നെയാണ് പ്രാധാന്യം. പേരിയ-കുറ്റ്യാടി ചുരം വഴി നടന്നാണ് അന്ന് മാനന്തവാടിക്കാർ തലശ്ശേരിയിലും കോഴിക്കോട്ടും പോയിരുന്നത്. എത്രമാത്രം സാഹസികവും ഭയാനകവുമായിരിക്കും ആ യാത്രകൾ. 1918ൽ കോഴിക്കോട്ടേയ്ക്ക് ഒരു സി ക്ലാസ്സ് ബസും, പിന്നീട് 1923 ൽ തലശ്ശേരിയിലേക്ക് കാടാച്ചിറ ബസും മാനന്തവാടിയിൽ നിന്നും സർവ്വീസ് ആരംഭിച്ചു. കാർ രൂപാന്തരപ്പെടുത്തിയ കൊച്ചുവാനുകളായിരുന്നു ഇവ. ഏകദേശം 26 പേർക്ക് യാത്ര ചെയ്യാം, ബസ് ചാർജ്ജ് 5 രൂപ മാത്രം. ഈയൊരു സൗകര്യം കുറച്ചുകൂടി വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ പഠനം | |||
സാദ്ധ്യമാക്കി. ഇന്ന് വ്യോമ-റെയിൽ ഗതാഗതം ഇല്ലെങ്കിലും മികച്ച റോഡ് ഗതാഗതം വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഗ്രാമങ്ങളിലെല്ലാം തന്നെ റോഡുകൾ ഗതാഗത വർദ്ധനവിന് കാരണമായി. കെ.എസ്.ആർ.ടി.സി ബസ്സുകളും കൂടാതെ മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്. | |||
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. സർക്കാർ ജോലിക്കാർ വിരലിലെണ്ണാവുന്നതു മാത്രം. വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും ജീവനക്കാർ മറ്റു ജില്ലകളിൽ നിന്നും വന്നവരാണ്. എല്ലാ തരത്തിലും ഒരു കുടിയേറ്റ മേഖലയാണ് വയനാട്. മുൻകാലങ്ങളിൽ മാനന്തവാടിയിലെ വ്യാപാരികളേറെയും തലശ്ശേരിയിൽ നിന്നും വന്ന മുസ്ലീങ്ങളാണ്. അന്ന് മാനന്തവാടി താഴെയങ്ങാടിയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ സ്ഥാപിച്ച് വർഷങ്ങൾക്ക് ശേഷമാണ് മാനന്തവാടി പട്ടണത്തിന്റെ വിപുലീകരണം നടന്നത്. സർക്കാർ ഓഫീസുകളായി പ്രവർത്തിച്ചിരുന്ന പല കെട്ടിടങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചവയാണ്. അന്നത്തെ വയനാടൻ കാലാവസ്ഥക്കനുയോജ്യമായ തരത്തിലുള്ള കെട്ടിട നിർമ്മാണരീതി വളരെ ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹ്യവ്യവസ്ഥയായ ജന്മിത്വം, അതിന്റെ തുടർച്ചയായ അടിമത്തം വയനാടൻ സമൂഹത്തേയും പ്രസിച്ചിരുന്നു. വയനാടൻ മണ്ണിന്റെ സ്വന്തം മക്കളായ നിരക്ഷരരും, നിഷ്കളങ്കരുമായ ആദിവാസികൾ തന്നെയാണ് ചൂഷണം ചെയ്യപ്പെട്ടത്. വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർക്കാവ് ഉത്സവം പണ്ട് കാലത്ത് അടിമക്കച്ചവടത്തിന്റെ വേദിയായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഇന്ന് അടിമത്തവും, ജന്മിത്വവും തുടച്ചുമാറ്റപ്പെട്ടുവെങ്കിലും ചൂഷണം തുടരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ആദിവാസി ചൂഷണത്തിന്റെ വേരുകൾ പിഴുതെറിയാൻ എന്തേ ആധുനിക സമൂഹം മടിക്കുന്നു? | |||
സ്കൂൾ ആരംഭിച്ചതിനു ശേഷം വളരെ പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ഉയരങ്ങളിലേക്ക് പ്രയാണം തുടരുകയായിരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ നല്ല നിലവാരം പുലർത്തിയിരുന്നു ഈ സ്ഥാപനം. | |||
പ്രധാനപ്പെട്ട ദിനാചരണങ്ങൾ, സ്കൂൾ യുവജനോത്സവം, സാഹിത്യസമാജം,സ്കൂൾ പാർലമെന്റ് , സ്കൗട്ട്, എൻ.സി.സിഎന്നിവ ഉൾക്കൊണ്ട് കൊണ്ട് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് അന്ന് നൽകിയിരുന്നത്. കാർഷിക മേഖലയ്ക്കുംവളരെ പ്രാധാന്യമുണ്ടായിരുന്നു. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് സമരങ്ങൾ അന്നത്തെ പഠന സാഹചര്യത്തിൽ വളരെയേറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. സാധ്യമായ ദിവസങ്ങൾ വളരെ കുറയ്ക്കുകയും, അതിന്റെ ഫലമായി വിദ്യാർത്ഥികൾ ജീവിതത്തിൽആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയിൽ വളരെ ബുദ്ധിമുട്ടനുഭവപ്പെടുകയും തൽഫലമായി വിജയശതമാനം കുറയുകയുംചെയ്തിരുന്നു. 1967-68 കാലഘട്ടത്തിലാണ് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സയൻസ് ക്ലബ്, ആർട്സ്ക്ലബ്, ഫാർമേഴ്സ് ക്ലബ്, സോഷ്യൽ സർവ്വീസ് ലീഗ് തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിച്ചിരുന്നു. ഇവ സ്തുത്യർഹമായ പ്രവർത്തനങ്ങൾതന്നെയാണ് കാഴ്ചവെച്ചത്. ജില്ലയിലാദ്യമായി ഒരു ശാസ്ത്രമേളയ്ക്ക് നേതൃത്വം കൊടുത്തത് ഈ വിദ്യാലയമായിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തി കാർഷികമേഖലയ്ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിച്ചിരുന്ന അധ്യാപക നേതൃത്വം ശ്ലാഘനീയമാണ്. ദശകങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. അധ്യാപക-വിദ്യാർത്ഥി സമൂഹങ്ങളും വിദ്യാലയത്തിൽ മാറിമാറിവന്നു. മാറ്റം അത് പ്രകൃതിയുടെ ഒരു അനിവാര്യതയാണ്. രാഷ്ട്രീയ ബന്ധങ്ങൾ വിദ്യാഭ്യാസമേഖലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. | |||
ഇന്ന് സ്കൂൾ ഗവർൺമെന്റ് '''വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ-മാനന്തവാടി''' എന്നാണ് അറിയപ്പെടുന്നത്. ഹൈസ്കൂളിനു ശേഷം വൊക്കേഷണൽ വിഭാഗവും പിന്നീട് ഹയർസെക്കന്ററി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു.VHSE വിഭാഗം- 1992 -ലാണ് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സ്കൂളിന്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്.10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെന്റ് ആന്റ് ഓർണമെന്റൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേതൃത്ത്വൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. | |||
'''HSS വിഭാഗം'''- വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിന്റെ ഭാഗമായി 2000ലാണ് ഹയർ സെക്കന്ററി വിഭാഗം സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്നത്. ആരംഭദിശയിൽ സയൻസ്-ഹ്യൂമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കന്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013 ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 515വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. | |||
UP-HS വിഭാഗം-1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻ കീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയെത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രധാനധ്യാപകൻ ശ്രീ. സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യവിഷയങ്ങൾക്കുപരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകൾ, ഹിന്ദി-ഇംഗ്ലീഷ് ലിറ്റററി ക്ലാസുകൾ, ഐ.ടി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ്-സ്പോർട്സ് ക്ലബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള ഗ്രൗണ്ട് പ്രത്യേകശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUIDS, തുടങ്ങിയ സേനാവിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു.ഐ സി ടി താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. . വിദ്യാലയം ആരംഭിച്ച് 65 വർഷം പിന്നിട്ടപ്പോൾ 20000ൽ അധികം വ്യക്തികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകി ഈ വിദ്യാലയം. അവരിൽ സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നവരേറെയുണ്ട്. ഇവരിലൂടെ മാനന്തവാടി എന്ന പ്രദേശം സാമൂഹികപരമായും സാമ്പത്തികപരമായും ഏറെ മുന്നോക്കം പോയിക്കഴിഞ്ഞു. ഇന്ന് ആദിവാസി വിദ്യാർത്ഥികളുടെ അഭയകേന്ദ്രമാണ് ഈ വിദ്യാലയം. അതുകൊണ്ടുതന്നെ പിന്നോക്കാവസ്ഥ നേരിടുന്ന ആദിവാസി മേഖലയുടെ വികസനത്തിനും ഒരു വലിയ മുതൽക്കൂട്ടാണ്. 400മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏകവിദ്യാലയമായ ഞങ്ങളുടെ സ്കൂൾ ഒരുപാട് ദേശീയ അന്തർദേശീയ കായികതാരങ്ങളെസമ്മാനിച്ചിട്ടുണ്ട്. വയനാടിന്റെ തന്നെ സാംസ്കാരികനായകന്മാരിൽ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. വിദ്യാർത്ഥികമുടെ സമഗ്രവും സന്തുലിതവുമായ വ്യക്തിത്വവികസനം ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്... |
11:30, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്.
അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ.
പഴശ്ശി, അദ്ദേഹത്തിൻറെ തട്ടകമായി തിരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ. വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യ സ്വതന്ത്രയായി കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ ആഫ്രിക്ക ആയി തന്നെ നിലനിന്നു. ആധുനികത കടന്നു വരാൻ മടിക്കുന്ന ഒരു ഉൾപ്രദേശം ആയി ബാക്കിനിന്നു. എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേക്ഷിച്ചു പോയ ചില ചരിത്രസ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിൻറെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.
1950-ലാണ് മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നത്. മനസ്സിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടം ആയി തന്നെ മാനന്തവാടി നിലനിൽക്കുകയാണ്. ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാർ. മലബാറിന്റെ ഒരു ഭാഗമായി ഈ പശ്ചിമഘട്ടനിരകളും പ്രദേശങ്ങളും. കാർഷികമേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്‌നേഹിച്ച് സംരക്ഷിച്ച് പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന ഒരു കൂട്ടം ജനത.
വിരലിലെണ്ണാവുന്ന ചില വ്യക്തികളല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി കണക്കാക്കിയിരുന്ന കാലഘട്ടം. എന്നാൽ അത്ഭുദം എന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപുതന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായി തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ.... പിന്നീട് 1944 ൽ കൽപറ്റയിൽ ശ്രീ എ.കെ. ജിനചന്ദ്രൻ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്. മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു. ലോവർ എലിമെന്ററി സ്കൂൾ എന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ നിലച്ചു പോകുന്ന ഒരു അവസ്ഥായായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെതന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണുണ്ടായത്. സാധാരണക്കാർക്കാവട്ടെ ഉന്നതപഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിത്തിന്റെ ആവശ്യത ഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറെ നല്ല മനസ്സുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനങ്ങളും കൂടി ഒത്തുവരികയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയുമായിരുന്നു.
1950 ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിർത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡ്ഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12 ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായി മാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.
1949 ൽ അന്നത്തെ മാനന്തവാടി പഞ്ചായത്ത് ബോർഡ് പ്രസിഡന്റും പൊതുകാര്യ തല്പരനുമായ ശ്രീ. ഐ.സി.വി നായിഡുവിന്റെ നേതൃത്വത്തിൽ മാനന്തവാടി യു.പി സ്കൂളിൽ, ഹൈസ്കൂൾ രൂപീകരണത്തിലേക്കായ് ഒരു യോഗം ചേരുകയും താഴെപറയുന്ന തരത്തിൽ ഒരു കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.
അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു.
സ്കൂളിന്റെ സ്ഥലം
ഇന്ന് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന ചങ്ങാടക്കാവ് എന്ന സ്ഥലം ട്യൂ എന്ന് പേരുള്ള ഒരു ജർമൻ പട്ടാളക്കാരന്റേതായിരുന്നു. കമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തെ സമീപിച്ചപ്പോൾ, ആ സ്ഥലം വിട്ടുതരണമെങ്കിൽ പകരം സ്ഥലം അദ്ദേഹത്തിന് വേണമെന്ന് വാശി പിടിച്ചു. എന്നാൽ പിന്നീട് അക്വിസിഷൻ നടത്തിയാണ് സ്കൂൾ നിർമാണം ആരംഭിച്ചത്.സ്കൂളിനും കളിസ്ഥലതിനുമയി 16 ഏക്കറോളം സ്ഥലം ലഭിക്കുകയും ചെയ്തു.സ്കൂൾ കെട്ടിടം പണി ചൂണ്ട സ്വദേശിയായ ഡിക്രൂസ് എന്ന വ്യക്തിയെ ചുമതല ഏൽപിക്കുകയും, അർപ്പണ ബുദ്ധിയോടെ പണി പൂർത്തിയാക്കുകയും ചെയ്തു.സാമ്പത്തികമായ കാര്യത്തിൽ വളരെ ഉദാരമായ ഒരു നിലപാട് അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. കമ്മിറ്റിക്ക് വേണ്ടത്ര സാമ്പത്തിക കെട്ടുറപ്പ് ഇല്ലാത്തതിനാൽ പണിക്കുലിയായ വലിയ ഒരു തുക ശ്രീ. ഡിക്രൂസ് വിട്ട് കൊടുക്കുകയും ചെയ്തു.അതിൻ്റെ ഓർമയ്ക്കായി ഡിക്രൂസ് ബിൽഡിംഗ് എന്ന പേരിൽ ഞങ്ങളുടെ സ്കൂളിൽ ഒരു കെട്ടിടമുണ്ട്. ഹൈസ്കൂൾ എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്നതിന് അഹോരാത്രം പ്രവർത്തിച്ച കമ്മിറ്റി അംഗങ്ങൾ, നല്ലവരായ നാട്ടുകാർ എല്ലാവരെയും ഈ തരുണത്തിൽ സ്മരിക്കട്ടെ.
1950 ൽ ആരംഭിച്ചത് 4 വർഷം ഓലഷെഡിൽ പ്രവർത്തിച്ചിരുന്ന ഹയർ ഏലിമെൻ്ററി സ്കൂൾ, ഗവൺമെൻ്റ് സെക്കണ്ടറി സ്കൂൾ മാനന്തവാടി എന്ന പേരിൽ1954 ജൂൺ ഒന്നിന് ഉത്‌ഘാടനം ചെയ്തു. രാജകീയ പ്രൗഡിയോടെ തലയുയർത്തി നിൽക്കുന്ന നാല്കെട്ട് അതിൽ ക്ലാസ്സ് മുറികൾ , ലാബ്, ലൈബ്രറി സൗകര്യങ്ങൾ,ഓഫീസ് റൂം, സ്റ്റാഫ് റൂം തുടങ്ങി വളരെ ഗംഭീരമായ തുടക്കം. പ്രകൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം ഉന്നതിയുടെ പടവുകൾ ചവിട്ടി കയറുകയായിരുന്നു. എന്നിരുന്നാലും ആദിവാസി വിദ്യാർത്ഥികൾക്കു പൂർണമായ തോതിൽ അക്ഷരജ്ഞാനം പകരാൻ കഴിഞ്ഞില്ലെന്നത് ഗേദകരമായ ഒരു വസ്തുത തന്നെയാണ് . വിദ്യാലയത്തിൻ്റെ പ്രാരംഭത്തിൽ വിരലിലെണ്ണാവുന്ന ആദിവാസി വിദ്യാർത്ഥികൾ മാത്രമേ അധ്യയനം നടത്തിയിരുന്നു.
ഏറെ ചരിത്ര സംഭവങ്ങൾക്ക് മൂകസാക്ഷ്യം വഹിച്ച കബനിയുടെ തീരത്തു 65 വർഷം പിന്നിടുകയാണ് ഈ സരസ്വതിക്ഷേത്രം ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്ന ഒരു കൂട്ടം മഹാമനസുകൾക്കു മുമ്പിൽ പ്രണാമം അർപ്പിക്കട്ടെ. ഇന്നും പലതരത്തിലും പിന്നോക്കാവസ്ഥ നേരിട്ടുകൊടിരിക്കുന്ന വായനാട്ടിൽ 65 വർഷം മുമ്പ് ഒരു സ്കൂൾ സ്ഥാപിച്ചു കിട്ടുകയെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന ഒരു മഹാ സംഭവമാണ്
മലബാറിലെ, വിശിഷ്യ, വയനാട്ടിലെ റോഡുനിർമ്മാണത്തിൽ നാം മൈസൂർ ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താനോട് കടപ്പെട്ടിരിക്കുന്നു. പേരിയ, കുറ്റ്യാടി, താമരശ്ശേരി ചുരം റോഡുകൾ എല്ലാം തന്നെ നിർമ്മിച്ചത് ടിപ്പുവിന്റെ മലബാറിലെ പടയോട്ടക്കാലത്താണ്. എല്ലാ റോഡുകളും എത്തിച്ചേരുന്നത് ശ്രീരാഗ പട്ടണ(മൈസൂർ)ത്തേക്കാണ്. അന്ന് കുരുമുളക്, ചന്ദനം, ധാന്യങ്ങൾഎന്നീ ചരക്കുഗതാഗതങ്ങൾക്കുപരിയായി സൈന്യങ്ങളുടെയും, സൈനിക ഉപകരണങ്ങളുടെയും ഗതാഗതത്തിനായി ഈ റോഡുകൾ ഉപയോഗിക്കപ്പെട്ടു എന്ന കാര്യം ശ്രദ്ധേയമാണ്. പിന്നീട് ഈസ്റ്റ് ഇന്ത്യാ കമ്പനി മലബാറിന്റെ ഭരണമേറ്റെടുത്തശേഷം ഈചുരം റോഡുകൾ സംരക്ഷിച്ച് നിലനിർത്തുകയാണ് ഉണ്ടായത്. പ്രത്യേകിച്ചും പഴശ്ശികലാപങ്ങളെ നേരിടാൻ താമരശ്ശേരി-കുറ്റ്യാടിചുരങ്ങൾ ബ്രിട്ടീഷുകാർക്ക് വളരെ സഹായകമായി തീർന്നു. ഇന്നും വയനാടിന്റെ വികസനത്തിൽ ഈ റോഡുകൾ പ്രധാനമായഒരു പങ്കു വഹിക്കുന്നുണ്ട്. പക്ഷേ സ്കൂളിന്റെ ആരംഭകാലഘട്ടത്തിൽ ഇവിടെ കാൽനടയാത്രയ്ക്ക് തന്നെയാണ് പ്രാധാന്യം. പേരിയ-കുറ്റ്യാടി ചുരം വഴി നടന്നാണ് അന്ന് മാനന്തവാടിക്കാർ തലശ്ശേരിയിലും കോഴിക്കോട്ടും പോയിരുന്നത്. എത്രമാത്രം സാഹസികവും ഭയാനകവുമായിരിക്കും ആ യാത്രകൾ. 1918ൽ കോഴിക്കോട്ടേയ്ക്ക് ഒരു സി ക്ലാസ്സ് ബസും, പിന്നീട് 1923 ൽ തലശ്ശേരിയിലേക്ക് കാടാച്ചിറ ബസും മാനന്തവാടിയിൽ നിന്നും സർവ്വീസ് ആരംഭിച്ചു. കാർ രൂപാന്തരപ്പെടുത്തിയ കൊച്ചുവാനുകളായിരുന്നു ഇവ. ഏകദേശം 26 പേർക്ക് യാത്ര ചെയ്യാം, ബസ് ചാർജ്ജ് 5 രൂപ മാത്രം. ഈയൊരു സൗകര്യം കുറച്ചുകൂടി വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ പഠനം
സാദ്ധ്യമാക്കി. ഇന്ന് വ്യോമ-റെയിൽ ഗതാഗതം ഇല്ലെങ്കിലും മികച്ച റോഡ് ഗതാഗതം വയനാടിന്റെ വികസനത്തിൽ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഗ്രാമങ്ങളിലെല്ലാം തന്നെ റോഡുകൾ ഗതാഗത വർദ്ധനവിന് കാരണമായി. കെ.എസ്.ആർ.ടി.സി ബസ്സുകളും കൂടാതെ മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. സർക്കാർ ജോലിക്കാർ വിരലിലെണ്ണാവുന്നതു മാത്രം. വിവിധ ഓഫീസുകളിൽ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും ജീവനക്കാർ മറ്റു ജില്ലകളിൽ നിന്നും വന്നവരാണ്. എല്ലാ തരത്തിലും ഒരു കുടിയേറ്റ മേഖലയാണ് വയനാട്. മുൻകാലങ്ങളിൽ മാനന്തവാടിയിലെ വ്യാപാരികളേറെയും തലശ്ശേരിയിൽ നിന്നും വന്ന മുസ്ലീങ്ങളാണ്. അന്ന് മാനന്തവാടി താഴെയങ്ങാടിയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്കൂൾ സ്ഥാപിച്ച് വർഷങ്ങൾക്ക് ശേഷമാണ് മാനന്തവാടി പട്ടണത്തിന്റെ വിപുലീകരണം നടന്നത്. സർക്കാർ ഓഫീസുകളായി പ്രവർത്തിച്ചിരുന്ന പല കെട്ടിടങ്ങളും ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ചവയാണ്. അന്നത്തെ വയനാടൻ കാലാവസ്ഥക്കനുയോജ്യമായ തരത്തിലുള്ള കെട്ടിട നിർമ്മാണരീതി വളരെ ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹ്യവ്യവസ്ഥയായ ജന്മിത്വം, അതിന്റെ തുടർച്ചയായ അടിമത്തം വയനാടൻ സമൂഹത്തേയും പ്രസിച്ചിരുന്നു. വയനാടൻ മണ്ണിന്റെ സ്വന്തം മക്കളായ നിരക്ഷരരും, നിഷ്കളങ്കരുമായ ആദിവാസികൾ തന്നെയാണ് ചൂഷണം ചെയ്യപ്പെട്ടത്. വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർക്കാവ് ഉത്സവം പണ്ട് കാലത്ത് അടിമക്കച്ചവടത്തിന്റെ വേദിയായിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഇന്ന് അടിമത്തവും, ജന്മിത്വവും തുടച്ചുമാറ്റപ്പെട്ടുവെങ്കിലും ചൂഷണം തുടരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ആദിവാസി ചൂഷണത്തിന്റെ വേരുകൾ പിഴുതെറിയാൻ എന്തേ ആധുനിക സമൂഹം മടിക്കുന്നു?
സ്കൂൾ ആരംഭിച്ചതിനു ശേഷം വളരെ പ്രഗത്ഭരായ വ്യക്തിത്വങ്ങളുടെ നേതൃത്വത്തിൽ ഉയരങ്ങളിലേക്ക് പ്രയാണം തുടരുകയായിരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ വളരെ നല്ല നിലവാരം പുലർത്തിയിരുന്നു ഈ സ്ഥാപനം.
പ്രധാനപ്പെട്ട ദിനാചരണങ്ങൾ, സ്കൂൾ യുവജനോത്സവം, സാഹിത്യസമാജം,സ്കൂൾ പാർലമെന്റ് , സ്കൗട്ട്, എൻ.സി.സിഎന്നിവ ഉൾക്കൊണ്ട് കൊണ്ട് ആധുനിക രീതിയിലുള്ള വിദ്യാഭ്യാസം തന്നെയാണ് അന്ന് നൽകിയിരുന്നത്. കാർഷിക മേഖലയ്ക്കുംവളരെ പ്രാധാന്യമുണ്ടായിരുന്നു. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് സമരങ്ങൾ അന്നത്തെ പഠന സാഹചര്യത്തിൽ വളരെയേറെ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു. സാധ്യമായ ദിവസങ്ങൾ വളരെ കുറയ്ക്കുകയും, അതിന്റെ ഫലമായി വിദ്യാർത്ഥികൾ ജീവിതത്തിൽആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയിൽ വളരെ ബുദ്ധിമുട്ടനുഭവപ്പെടുകയും തൽഫലമായി വിജയശതമാനം കുറയുകയുംചെയ്തിരുന്നു. 1967-68 കാലഘട്ടത്തിലാണ് സ്കൂളിൽ ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. സയൻസ് ക്ലബ്, ആർട്സ്ക്ലബ്, ഫാർമേഴ്സ് ക്ലബ്, സോഷ്യൽ സർവ്വീസ് ലീഗ് തുടങ്ങി വിവിധ ക്ലബുകൾ പ്രവർത്തിച്ചിരുന്നു. ഇവ സ്തുത്യർഹമായ പ്രവർത്തനങ്ങൾതന്നെയാണ് കാഴ്ചവെച്ചത്. ജില്ലയിലാദ്യമായി ഒരു ശാസ്ത്രമേളയ്ക്ക് നേതൃത്വം കൊടുത്തത് ഈ വിദ്യാലയമായിരുന്നു. നിത്യജീവിതവുമായി ബന്ധപ്പെടുത്തി കാർഷികമേഖലയ്ക്ക് വളരെ പ്രാധാന്യം കൊടുത്തുകൊണ്ട് പ്രവർത്തിച്ചിരുന്ന അധ്യാപക നേതൃത്വം ശ്ലാഘനീയമാണ്. ദശകങ്ങൾ പിന്നിട്ടുകൊണ്ടേയിരുന്നു. അധ്യാപക-വിദ്യാർത്ഥി സമൂഹങ്ങളും വിദ്യാലയത്തിൽ മാറിമാറിവന്നു. മാറ്റം അത് പ്രകൃതിയുടെ ഒരു അനിവാര്യതയാണ്. രാഷ്ട്രീയ ബന്ധങ്ങൾ വിദ്യാഭ്യാസമേഖലയെ ശക്തമായി സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇവിടെയും മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു.
ഇന്ന് സ്കൂൾ ഗവർൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ-മാനന്തവാടി എന്നാണ് അറിയപ്പെടുന്നത്. ഹൈസ്കൂളിനു ശേഷം വൊക്കേഷണൽ വിഭാഗവും പിന്നീട് ഹയർസെക്കന്ററി വിഭാഗവും വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിച്ചു.VHSE വിഭാഗം- 1992 -ലാണ് വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം സ്കൂളിന്റെ ഒരു ശാഖയായി പ്രവർത്തനമാരംഭിക്കുന്നത്.10-ാം ക്ലാസ് പരീക്ഷ പാസ്സാകുന്ന ഒരുപാട് വിദ്യാർത്ഥികൾക്ക് ഉന്നതപഠനം നടത്താനും, വിവിധ തൊഴിലുകൾ സ്വായത്തമാക്കാനും ഈ വിഭാഗം സഹായകമാകുന്നു. അഗ്രികൾച്ചർ, നഴ്സറി മാനേജ്മെന്റ് ആന്റ് ഓർണമെന്റൽ ഗാർഡനിംഗ്, സെറികൾച്ചർ തുടങ്ങിയ കോഴ്സുകൾ ഇവിടെ പ്രവർത്തിക്കുന്നു. ഇന്ന് 100 വിദ്യാർത്ഥികൾ ഇവിടെ പരിശീലനം നടത്തുന്നു. മികച്ച അധ്യാപകനേതൃത്ത്വൽ വളരെ നല്ല പരിശീലനം തന്നെയാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
HSS വിഭാഗം- വിദ്യാഭ്യാസ നയങ്ങളുടെ മാറ്റത്തിന്റെ ഭാഗമായി 2000ലാണ് ഹയർ സെക്കന്ററി വിഭാഗം സ്കൂളിൽ പ്രവർത്തനമാരംഭിക്കുന്നത്. ആരംഭദിശയിൽ സയൻസ്-ഹ്യൂമാനിറ്റീസ് കോഴ്സുകളും പിന്നീട് 2014ൽ കൊമേഴ്സ് ഗ്രൂപ്പും ഇവിടെ പ്രവർത്തനമാരംഭിച്ചു. തുടങ്ങിയ കാലം മുതൽ തന്നെ വളരെ മികച്ച നിലവാരം പുലർത്തുന്ന ഒന്നാണ് ഹയർസെക്കന്ററി വിഭാഗം. എൻട്രൻസ് കോച്ചിംഗ്, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവ ശ്രദ്ധേയമാണ്. മികച്ച അധ്യാപകനേതൃത്വം ശ്രദ്ധേയമായ മറ്റൊരു വസ്തുതയാണ്. പ്രാരംഭദിശയിൽ ഹൈസ്കൂൾ ക്ലാസ് മുറികളിൽ പ്രവർത്തനമാരംഭിച്ച ഈ വിഭാഗത്തിന് ഇന്ന് നിലവാരം പുലർത്തുന്ന കെട്ടിടങ്ങളും ലാബ് സൗകര്യങ്ങളും സ്വന്തമായുണ്ട്. 2013 ലാണ് HSS വിഭാഗം പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഇന്ന് 515വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു.
UP-HS വിഭാഗം-1117 കുട്ടികൾ അധ്യയനം നടത്തുന്നു. വളരെ നല്ല നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിലൊന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു. പ്രഗല്ഭരായ അധ്യാപകരുടെ കൂട്ടായ്മയിൽ, പ്രഗല്ഭമായ നേതൃത്വത്തിൻ കീഴിൽ ഇന്ന് ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുന്നു ഈ സരസ്വതീക്ഷേത്രം. 2014-15 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് സ്കൂളിനെ ആദ്യമായി തേടിയെത്തിയിരിക്കുന്നു. ഈ അവാർഡിനർഹനായ പ്രധാനധ്യാപകൻ ശ്രീ. സുരേന്ദ്രൻ സാറിന് ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കട്ടെ. പാഠ്യവിഷയങ്ങൾക്കുപരിയായി ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര ക്ലബുകൾ, ഹിന്ദി-ഇംഗ്ലീഷ് ലിറ്റററി ക്ലാസുകൾ, ഐ.ടി ക്ലബ്, ഹെൽത്ത് ക്ലബ്, ഹെൽപ് ഡസ്ക് തുടങ്ങി വളരെ വിപുലമായ രീതിയിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി വരുന്നു. ആർട്സ്-സ്പോർട്സ് ക്ലബുകളും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു. 400 മീറ്റർ ട്രാക്കുള്ള ഗ്രൗണ്ട് പ്രത്യേകശ്രദ്ധയാകർഷിക്കുന്നു. കൂടാതെ NCC, SPC, JRC, SCOUT & GUIDS, തുടങ്ങിയ സേനാവിഭാഗങ്ങളും സജീവമായി പ്രവർത്തിക്കുന്നു.ഐ സി ടി താല്പര്യമുള്ള വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തിക്കുന്നു ഏതായാലും വിദ്യാർത്ഥികളുടെ ബാഹുല്യം ഇന്ന് വളരെ കൂടുതലാണ്. . വിദ്യാലയം ആരംഭിച്ച് 65 വർഷം പിന്നിട്ടപ്പോൾ 20000ൽ അധികം വ്യക്തികൾക്ക് അക്ഷരജ്ഞാനം പകർന്നു നൽകി ഈ വിദ്യാലയം. അവരിൽ സമൂഹത്തിന്റെ ഉന്നതങ്ങളിൽ വിരാജിക്കുന്നവരേറെയുണ്ട്. ഇവരിലൂടെ മാനന്തവാടി എന്ന പ്രദേശം സാമൂഹികപരമായും സാമ്പത്തികപരമായും ഏറെ മുന്നോക്കം പോയിക്കഴിഞ്ഞു. ഇന്ന് ആദിവാസി വിദ്യാർത്ഥികളുടെ അഭയകേന്ദ്രമാണ് ഈ വിദ്യാലയം. അതുകൊണ്ടുതന്നെ പിന്നോക്കാവസ്ഥ നേരിടുന്ന ആദിവാസി മേഖലയുടെ വികസനത്തിനും ഒരു വലിയ മുതൽക്കൂട്ടാണ്. 400മീറ്റർ ട്രാക്കുള്ള ജില്ലയിലെ ഏകവിദ്യാലയമായ ഞങ്ങളുടെ സ്കൂൾ ഒരുപാട് ദേശീയ അന്തർദേശീയ കായികതാരങ്ങളെസമ്മാനിച്ചിട്ടുണ്ട്. വയനാടിന്റെ തന്നെ സാംസ്കാരികനായകന്മാരിൽ പലരും ഈ വിദ്യാലയത്തിന്റെ സന്തതികളാണ്. വിദ്യാർത്ഥികമുടെ സമഗ്രവും സന്തുലിതവുമായ വ്യക്തിത്വവികസനം ഈ വിദ്യാലയത്തിന്റെ മുഖമുദ്രയാണ്...