"ഗവ. എച്ച് എസ് ഓടപ്പളളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം മാറ്റി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 11: വരി 11:


*  '''<big>ഇംഗ്ലീഷ് പഠനം - രാജ്യാന്തര ക്ലാസ്സ്മുറികളിൽ  (ഓൺലൈൻ)</big>'''
*  '''<big>ഇംഗ്ലീഷ് പഠനം - രാജ്യാന്തര ക്ലാസ്സ്മുറികളിൽ  (ഓൺലൈൻ)</big>'''
[[പ്രമാണം:15054 friends holund.jpg|ഇടത്ത്‌|ലഘുചിത്രം|ഹോളണ്ടിലെ കൂട്ടുകാർ]]
[[പ്രമാണം:15054 friends holund.jpg|ലഘുചിത്രം|ഹോളണ്ടിലെ കൂട്ടുകാർ|പകരം=]]
പതിനഞ്ചിലധികം വിദേശരാജ്യങ്ങളിലെ കുട്ടികൾക്കൊപ്പമാണ് ഓടപ്പള്ളത്തെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്. റഷ്യ, ഹോളണ്ട്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം ഓൺലൈനായി ഇംഗ്ലീഷ് ക്ലാസ്സിൽ ഓടപ്പള്ളത്തെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ആഴ്ചയിലും വിദേശഅധ്യാപകരുടെ ഗസ്റ്റ് ക്ലാസ്സുകളോ വിദേശത്തെ കുട്ടികൾക്കൊപ്പമുള്ള Collaborative Classകളോ ഉണ്ടാകും. സ്കൂളിലാരംഭിച്ച ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് രണ്ടു വർഷം മുമ്പാണ് വിദേശത്തെ കുട്ടികളോടും അധ്യാപകരോടും സംവദിച്ച് ഇംഗ്ലീഷ് പഠിക്കുന്ന രീതി സ്കൂളിലാരംഭിച്ചത്. കോവിഡ് കാലത്ത് Zoom വഴി ഇത്തരം interactions തുടർന്നു വരുന്നു. ഉറുഗ്വേയിലെ അധ്യാപിക സിൽവിയ ടെലീഷ്യ ആയിരുന്നു ആദ്യത്തെ അതിഥി. പിന്നീട് ജർമനിയിലെ അധ്യാപികയായ ഇൻഗ വാൾതർ, ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫർ, റഷ്യയിലെ അധ്യാപികയായ ഓൾഗ ഡെരിയാബിന എന്നിവർ കുട്ടികളോട് സ്ഥിരമായി സംവദിച്ചു. റഷ്യയിലെ ട്യൂമൻ പ്രവശ്യയിലെ കോംപ്രഹൻസീവ് സ്കൂളിലെ വിദ്യാർത്ഥികളുമായി എല്ലാ ആഴ്ചകളിലും ഓരോ വിഷയങ്ങളിലുള്ള ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സുകൾ വഴി സംവദിച്ചു വരുന്നു. '''കോവിഡ് കാലത്ത് അതീവ താൽപ്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനും ലോകം തന്നെ ഒരു ക്ലാസ്സ്മുറിയാക്കി മാറ്റുന്നതിനും ഇത്തരം ക്ലാസ്സുകൾക്ക് സാധിച്ചിട്ടുണ്ട്.'''
പതിനഞ്ചിലധികം വിദേശരാജ്യങ്ങളിലെ കുട്ടികൾക്കൊപ്പമാണ് ഓടപ്പള്ളത്തെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്. റഷ്യ, ഹോളണ്ട്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം ഓൺലൈനായി ഇംഗ്ലീഷ് ക്ലാസ്സിൽ ഓടപ്പള്ളത്തെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ആഴ്ചയിലും വിദേശഅധ്യാപകരുടെ ഗസ്റ്റ് ക്ലാസ്സുകളോ വിദേശത്തെ കുട്ടികൾക്കൊപ്പമുള്ള Collaborative Classകളോ ഉണ്ടാകും. സ്കൂളിലാരംഭിച്ച ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് രണ്ടു വർഷം മുമ്പാണ് വിദേശത്തെ കുട്ടികളോടും അധ്യാപകരോടും സംവദിച്ച് ഇംഗ്ലീഷ് പഠിക്കുന്ന രീതി സ്കൂളിലാരംഭിച്ചത്. കോവിഡ് കാലത്ത് Zoom വഴി ഇത്തരം interactions തുടർന്നു വരുന്നു. ഉറുഗ്വേയിലെ അധ്യാപിക സിൽവിയ ടെലീഷ്യ ആയിരുന്നു ആദ്യത്തെ അതിഥി. പിന്നീട് ജർമനിയിലെ അധ്യാപികയായ ഇൻഗ വാൾതർ, ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫർ, റഷ്യയിലെ അധ്യാപികയായ ഓൾഗ ഡെരിയാബിന എന്നിവർ കുട്ടികളോട് സ്ഥിരമായി സംവദിച്ചു. റഷ്യയിലെ ട്യൂമൻ പ്രവശ്യയിലെ കോംപ്രഹൻസീവ് സ്കൂളിലെ വിദ്യാർത്ഥികളുമായി എല്ലാ ആഴ്ചകളിലും ഓരോ വിഷയങ്ങളിലുള്ള ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സുകൾ വഴി സംവദിച്ചു വരുന്നു. '''കോവിഡ് കാലത്ത് അതീവ താൽപ്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനും ലോകം തന്നെ ഒരു ക്ലാസ്സ്മുറിയാക്കി മാറ്റുന്നതിനും ഇത്തരം ക്ലാസ്സുകൾക്ക് സാധിച്ചിട്ടുണ്ട്.'''


വരി 81: വരി 81:


സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു.
സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു.





17:53, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മഹാമാരിക്കാലത്തും മികവിന്റെ കേന്ദ്രം

അക്കാദമിക ഇടപെടലുകൾ

വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടത്

  • മീറ്റ് യുവർ ടീച്ചർ’ സപ്പോർട്ടിങ് ക്ലാസുകൾ
മീറ്റ് യുവർ ടീച്ചർ - സപ്പോർട്ടിംഗ് ക്ലാസുകൾ

വിക്ടേർസ് ചാനലിൽ വരുന്ന ക്ലാസ്സുകൾക്ക് പിന്തുണ നൽകാനായി ഓരോ ദിവസവും ടൈംടേബിളോടെ എല്ലാ ക്ലാസ്സുകൾക്കും ‘മീറ്റ് യുവർ ടീച്ചർ’ എന്ന പേരിൽ ചിട്ടയായി ഓൺലൈൻ പിന്തുണാക്ലാസ്സുകൾ നൽകി വരുന്നു.സൂം ആണ് ക്ലാസ്സുകൾക്കുള്ള പ്ലാറ്റ് ഫോം ആയി ഉപയോഗിക്കുന്നത്. ഓൺലൈൻ റിസോഴ്സുകൾ ക്ലാസ്സുകളിലൂടെ തന്നെ ഷെയർ ചെയ്യപ്പെടുന്നു. ക്ലാസ്സിന് പങ്കെടുക്കാൻ കഴിയാത്ത കുട്ടികൾക്ക് പ്രസന്റേഷനുകളും ഓഡിയോ നിർദേശങ്ങളും ക്ലാസ്സിനു ശേഷം വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നൽകുന്നു.

  • ഇംഗ്ലീഷ് പഠനം - രാജ്യാന്തര ക്ലാസ്സ്മുറികളിൽ (ഓൺലൈൻ)
ഹോളണ്ടിലെ കൂട്ടുകാർ

പതിനഞ്ചിലധികം വിദേശരാജ്യങ്ങളിലെ കുട്ടികൾക്കൊപ്പമാണ് ഓടപ്പള്ളത്തെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത്. റഷ്യ, ഹോളണ്ട്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ കുട്ടികൾക്കൊപ്പം ഓൺലൈനായി ഇംഗ്ലീഷ് ക്ലാസ്സിൽ ഓടപ്പള്ളത്തെ കുട്ടികൾ പങ്കെടുക്കുന്നു. ഓരോ ആഴ്ചയിലും വിദേശഅധ്യാപകരുടെ ഗസ്റ്റ് ക്ലാസ്സുകളോ വിദേശത്തെ കുട്ടികൾക്കൊപ്പമുള്ള Collaborative Classകളോ ഉണ്ടാകും. സ്കൂളിലാരംഭിച്ച ഇംഗ്ലീഷ് ലാബിന്റെ പ്രവർത്തനത്തിന്റെ ഭാഗമായാണ് രണ്ടു വർഷം മുമ്പാണ് വിദേശത്തെ കുട്ടികളോടും അധ്യാപകരോടും സംവദിച്ച് ഇംഗ്ലീഷ് പഠിക്കുന്ന രീതി സ്കൂളിലാരംഭിച്ചത്. കോവിഡ് കാലത്ത് Zoom വഴി ഇത്തരം interactions തുടർന്നു വരുന്നു. ഉറുഗ്വേയിലെ അധ്യാപിക സിൽവിയ ടെലീഷ്യ ആയിരുന്നു ആദ്യത്തെ അതിഥി. പിന്നീട് ജർമനിയിലെ അധ്യാപികയായ ഇൻഗ വാൾതർ, ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫർ, റഷ്യയിലെ അധ്യാപികയായ ഓൾഗ ഡെരിയാബിന എന്നിവർ കുട്ടികളോട് സ്ഥിരമായി സംവദിച്ചു. റഷ്യയിലെ ട്യൂമൻ പ്രവശ്യയിലെ കോംപ്രഹൻസീവ് സ്കൂളിലെ വിദ്യാർത്ഥികളുമായി എല്ലാ ആഴ്ചകളിലും ഓരോ വിഷയങ്ങളിലുള്ള ഓൺലൈൻ ഇംഗ്ലീഷ് ക്ലാസ്സുകൾ വഴി സംവദിച്ചു വരുന്നു. കോവിഡ് കാലത്ത് അതീവ താൽപ്പര്യത്തോടെ ഇംഗ്ലീഷ് പഠിക്കുന്നതിനും ലോകം തന്നെ ഒരു ക്ലാസ്സ്മുറിയാക്കി മാറ്റുന്നതിനും ഇത്തരം ക്ലാസ്സുകൾക്ക് സാധിച്ചിട്ടുണ്ട്.

  • പഠനം രസകരമാക്കാൻ ഗെയ്മിഫിക്കേഷൻ

കോവിഡ് കാലത്തെ പഠനം വിരസമാകാതിരിക്കാൻ പഠനപ്രവർത്തനങ്ങളെ ഓൺലൈൻ ഗെയിമുകളാക്കി മാറ്റി നൽകി. നിയർപോഡ്, കഹൂട്ട് തുടങ്ങിയ സങ്കേതങ്ങൾ ഇതിനായി അധ്യാപകർ ഉപയോഗിച്ചു. അധ്യാപകർക്ക് നേരത്തേ തന്നെ സ്കൂളിൽ വച്ച് ഇത്തരം ഓൺലൈൻ സങ്കേതങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ടായിരുന്നു. ഓരോ യൂണിറ്റുകൾക്കും ശേഷം ഗെയിമുകളുടെ രൂപത്തിൽ റിവിഷൻ നടത്തി. ഓരോ ആഴ്ചയിലും പ്രത്യേക സമയങ്ങളിൽ ആനുകാലികസംഭവങ്ങളെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങളും നടത്തി.

  • സ്കൂൾ യൂ ട്യൂബ് ചാനൽ

ഓൺലൈൻ പഠനം ആരംഭിച്ചയുടൻ തന്നെ സ്കൂളിൽ യൂ ട്യൂബ് ചാനൽ ആരംഭിച്ചു. ചാനലിന് പേരിടുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും മത്സരം നടത്തിയിരുന്നു. ‘ഷൈൻ ഓടപ്പള്ളം’ എന്നാണ് ചാനലിന് നൽകിയ പേര്. കുട്ടികളുടെ മികച്ച പഠന പ്രവർത്തനങ്ങൾ, വീണ്ടും കാണാനുതകുന്ന ഓടപ്പള്ളത്തെ തന്നെ അധ്യാപകരുടെ ക്ലാസ്സുകൾ, ദിനാചരണങ്ങളുടെ വീഡിയോകൾ തുടങ്ങിയവ ചാനലിലൂടെ പബ്ലിഷ് ചെയ്തു വരുന്നു. സ്കൂൾ ഇ.ടി ക്ലബ്ബ് ആണ് ചാനൽ മേൽനോട്ടം വഹിക്കുന്നത്.

  • ഓൺലൈൻ പഠനത്തിനായി 13 പഠനകേന്ദ്രങ്ങൾ
ഓൺലൈൻ പഠനകേന്ദ്രം

സ്കൂളിലെ കുട്ടികളുടെ 62.03% ഗോത്രവിഭാഗം കുട്ടികളാണ്. ഇവരിൽ ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിരവധി പേരുണ്ടായിരുന്നു. ഇവർക്കായി 13 സ്ഥലങ്ങളിൽ പഠനകേന്ദ്രങ്ങൾ ഒരുക്കി. ഓരോ കേന്ദ്രങ്ങളിലും അധ്യാപകർക്ക് ചുമതലകൾ നൽകി. ഓരോ കേന്ദ്രങ്ങളിലും അതാത് പ്രദേശത്തെ അംഗൻവാടി പ്രമോട്ടർമാർ, എസ്.ടി.പ്രൊമോട്ടർമാർ, വാർഡ് മെമ്പർമാർ എന്നിവരുടെ സേവനവും ഉറപ്പാക്കി. ഓരോ കേന്ദ്രങ്ങളിലും സ്കൂളിൽ നിന്നും അധ്യാപകർ തയ്യാറാക്കുന്ന വർക്ക് ഷീറ്റുകൾ ഓരോ ആഴ്ചകളിലും നൽകി.

  • സ്കോളർഷിപ്പ് പരീക്ഷാപരിശീലനങ്ങൾ

4, 7, 8 ക്ലാസ്സുകളിലെ കുട്ടികൾക്ക് യഥാക്രമംഎൽ. എസ്. എസ്, യു. എസ്. എസ്, എൻ. എം. എം. എസ് എന്നീ പരീക്ഷകൾ‍ക്കുള്ള പരിശീലനങ്ങൾ ഓൺലൈനായി നൽകി വരുന്നു. ഇതിനായി അതിഥി അധ്യാപകരുടെ സേവനവും ഉപയോഗിക്കുന്നുണ്ട്.

  • ‘ഉണർവ്വ്’ ഓൺലൈൻ ക്യാമ്പുകൾ

കുട്ടികളുടെ മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിന് ‘ഉണർവ്വ്’ എന്ന പേരിൽ 3 ഓൺലൈൻ ക്യാമ്പുകൾ (LP,UP,HS ഗ്രൂപ്പുകൾ) കോവിഡ് കാലത്തിന്റെ തുടക്കം മുതൽ നടന്നു വരുന്നു. ‍ഇടയ്ക്കിടെ രസകരമായ മത്സരങ്ങൾ, പഠനാനുബന്ധ പ്രവർത്തനങ്ങൾ എന്നിവ ഇതിലൂടെ നൽകി വരുന്നു. ആരോഗ്യ പ്രവർത്തകർക്ക് ആശംസാ കാർഡ് നിർമാണം, ഫോട്ടോഗ്രാഫി മത്സരം, അടിക്കുറിപ്പ് രചനാ മത്സരം, ക്രാഫ്റ്റ് അവർ, വായനാ മത്സരങ്ങൾ, പാചക മത്സരം തുടങ്ങിയവ ഇത്തരത്തിൽ ഓൺലൈൻ ക്യാമ്പിലൂടെ നടത്തിയ ചില പ്രവർത്തനങ്ങളാണ്.

  • വർക്ക്ഷീറ്റുകൾ

വിക്ടേർസ് ചാനലിൽ വരുന്ന ഓരോ ക്ലാസ്സിനു ശേഷവും അധ്യാപകർ തങ്ങളുടെ കുട്ടികൾക്കിണങ്ങുന്ന രീതിയിൽ വർക്ക്ഷീറ്റുകൾ തയ്യാറാക്കി ഓൺലൈൻ പിന്തുണാ ക്ലാസ്സുകളിലൂടെയും വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും നൽകി. പഠനകേന്ദ്രങ്ങളിലുള്ള കുട്ടികൾക്ക് സ്കൂളിൽ നിന്നും പ്രിന്റ് എടുത്താണ് നൽകിയത്. വർക്ക്ഷീറ്റുകൾ നിർമിക്കുന്നതിന് അധ്യാപകർക്ക് നേരത്തേ തന്നെ സ്കൂളിൽ നിന്നും പരിശീലനം നൽകിയിരുന്നു.

  • കുട്ടികളുടെ ഓൺലൈൻ കലാവിരുന്നുകൾ

കുട്ടികൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതാക്കുന്നതിനായി ഓരോ മാസവും ഓൺലൈൻ കലാവിരുന്നുകൾ സംഘടിപ്പിച്ചു. ഓൺലൈനായി പങ്കെടുക്കാൻ കഴിയാത്ത കുട്ടികളുടെ വീഡിയോ തയ്യാറാക്കി പരിപാടിയിൽ ഉൾപ്പെടുത്തി.

  • കോവിഡ് കാലത്തറിയണം വ്യായാമരീതികൾ - ക്ലാസ്സ്

അധ്യയന വർഷത്തിന്റെ ആരംഭത്തിൽ തന്നെ കുട്ടികൾക്ക് വീടുകളിൽ നിന്ന് പരിശീലിക്കുന്നതിന് വേണ്ടി വ്യായാമരീതികളെപ്പറ്റി വീഡിയോ ക്ലാസ്സ് തയ്യാറാക്കി കുട്ടികൾക്ക് നൽകി. കരാട്ടേ ഇൻസ്ട്രക്ടറായ ശ്രീ.ബേസിൽ മോൻസനാണ് പരിശീലനം നൽകിയത്.

  • മാസ്ക് നിർമാണം - ഓൺലൈൻ പരിശീലനം

പ്രവർത്തി പരിചയ പഠനത്തിന്റെ അധ്യാപികയായ ശ്രീമതി ജാൻസി ജയിംസിന്റെ നേതൃത്വത്തിൽ മാസ്ക് നിർമിക്കുന്നതിന് വേണ്ട പരിശീലനം ഓൺലൈനായി കുട്ടികൾക്ക് നൽകി. മാത്രമല്ല പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ വച്ച് അധ്യയനം ആരംഭിച്ചപ്പോൾ ആവശ്യമായ മാസ്കുകൾ ഇങ്ങനെ നിർമിച്ചു നൽകി.

  • അഗുമെന്റ‍ഡ് റിയാലിറ്റി - ക്ലാസ്സ്

അഗുമെന്റ‍ഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ക്ലാസ്സുകളുടെ ട്രൈ ഔട്ട് കുട്ടികളിൽ വലിയ കൗതുകം ജനിപ്പിച്ചു. അന്തർദേശീയ കടുവാ ദിനത്തിൽ ഹസീന ടീച്ചറാണ് അഗുമെന്റഡ് റിയാലിറ്റി ഉപയോഗിച്ച് ക്ലാസ്സ് തയ്യാറാക്കിയത്. കടുവയ്ക്കൊപ്പം നിന്ന് കടുവയെ പരിചയപ്പെടുത്തുന്ന രീതിയിലാണ് ക്ലാസ്സ്. ഭാവിയിൽ നിരവധി സാധ്യതകൾ ഇത്തരം ക്ലാസ്സുകൾ മുന്നോട്ടു വയ്ക്കുന്നുണ്ട്.

അധ്യാപകരുമായി ബന്ധപ്പെട്ടത്

  • ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് - അധ്യാപക ശാക്തീകരണശിൽപ്പശാല
ജർമ്മനിയിൽ നിന്നുള്ള അധ്യാപികയായ ഇൻക വാൾതറുടെ അതിഥി ക്ലാസ്

കോവിഡ് കാലത്തിന്റെ തുടക്കത്തിൽ തന്നെ ജൂൺ ആദ്യം അധ്യാപകർക്കായി ‘ഓൺലൈൻ ടീച്ചിങ്ങ് ടെക്ക്നിക്ക്സ് ’ എന്ന വിഷയത്തിൽ ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. സ്കൂളിലെ എസ്.ഐ. ടി. സി. ഇന്ദു ടീച്ചർ, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ദാവൂദ് സാർ, സ്റ്റാഫ് സെക്രട്ടറി ജിതിൻജിത്ത് സാർ എന്നിവർ ക്ലാസ്സ് നയിച്ചു. വീഡിയോ ക്ലാസ്സുകളെടുക്കുന്ന വിധം, ഓൺലൈൻ ക്വിസ്സുകൾ തയ്യാറാക്കുന്ന വിധം, വർക്ക് ഷീറ്റുകൾ തയ്യാറാക്കുന്ന രീതികൾ, Educational games and gamification എന്നിവ സംബന്ധിച്ച വിശദമായ പരിശീലനം നടന്നു.

  • വിദേശ രാജ്യങ്ങളിലെ സ്കൂളുകളുമായി 'ടീച്ചർ എൿസ്ചെയിഞ്ച് പ്രോഗ്രാം'

റഷ്യ, ഉറുഗ്വേ, ഹോളണ്ട് തുടങ്ങിയ രാജ്യങ്ങളിലെ അധ്യാപകർ ഓടപ്പള്ളത്തെ കുട്ടികൾക്ക് അതിഥി അധ്യാപകരായി ഓൺലൈൻ ക്ലാസ്സെടുത്തു. സ്കൂളിൽ നിന്നുള്ള അധ്യാപകരായ റീജ കെ.കെ, ജിതിൻ ജിത്ത് എന്നിവർ വിദേശരാജ്യങ്ങളിലെ ക്ലാസ്സുകളിൽ അതിഥികളായി. ഓടപ്പള്ളത്തെ കുട്ടികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഓരോ വിദേശ അധ്യാപകരുടെ അതിഥി ക്ലാസ്സുകളും.

വെർച്വൽ ടൂർ
  • ഹോളണ്ടിലെ സ്കൂളിലേക്കൊരു 'വെർച്വൽ ടൂർ'

ലോകത്തെ ഏറ്റവും മികച്ച വിദ്യാലയങ്ങൾ മനസ്സിലാക്കുന്നതിനായി ഹോളണ്ടിലെ പോട്ടസ്കാംറ്റാറ്റ് സ്കൂളിലേക്ക് 'വെർച്വൽ ടൂർ' നടത്തി. ഹോളണ്ടിലെ അധ്യാപകനായ നീക്ക് ഷെഫറാണ് താൻ ജോലി ചെയ്യുന്ന ഇന്റർനാഷണൽ സ്കൂളിലേക്ക് 'വെർച്വൽ ടൂർ' നടത്താൻ സഹായിച്ചത്. അധ്യാപകർക്ക് നിരവധി പുത്തൻ ആശയങ്ങൾ ടൂറിലൂടെ ലഭിച്ചു.

  • മാസ്റ്റർ പ്ലാൻ വിപുലീകരണ ഏകദിനശിൽപ്പശാല

2021-22 അധ്യയന വർഷം മുതൽ സ്കൂളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ/പദ്ധതികൾ സംബന്ധിച്ച് പുത്തൻ ആശയങ്ങൾ കൂട്ടിച്ചേർക്കാൻ സ്കൂളിലെ അധ്യാപകർക്കായി മാസ്റ്റർ പ്ലാൻ വിപുലീകരണ ശിൽപ്പശാല നടത്തി. അധ്യാപകർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചർച്ച നടത്തി പുതിയ ആശയങ്ങൾ അവതരിപ്പിച്ചു.

  • കോവിഡാനന്തരകാല സ്കൂൾപ്രവർത്തനങ്ങൾ - വാർഷിക പദ്ധതി രൂപീകരണയോഗം
ഗൃഹ സന്ദർശനത്തിൽ നിന്ന്

മാർച്ച് 30 ന് നടന്ന അധ്യാപകരുടെ പ്രത്യേക ശിൽപ്പശാലയിൽ വച്ച് കോവിഡാനന്തരകാലത്ത് സ്കൂളിൽ നടക്കേണ്ട പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ സംബന്ധിച്ച് ശിൽപ്പശാല നടത്തി. വാർഷിക പദ്ധതിയും ഓരോ പദ്ധതിക്കുള്ള ചുമതലക്കാരെയും തീരുമാനിച്ചു.

  • കുട്ടികളുടെ ഗൃഹസന്ദർശന പരിപാടി

സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തിനടുത്തുള്ള 7 വാർഡുകളിലാണ് കുട്ടികൾ താമസിക്കുന്നത്. അധ്യാപകരെ പ്രത്യേകം ഗ്രൂപ്പുകളാക്കിയ ശേഷം ഓരോ ഗ്രൂപ്പും കുട്ടികളുടെ ഗൃഹസന്ദർശനങ്ങൾ നടത്തി. രണ്ടാംഘട്ട ഗൃഹസന്ദർശനത്തിൽ ക്ലാസ്സ് അധ്യാപകരും കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. കുട്ടികളുടെ ഓൺലൈൻ പഠനം വിലയിരുത്തുകയും നോട്ടുകൾ നോക്കി നൽകുകയും വർക്ക്ഷീറ്റുകൾ വിതരണം ചെയ്ത് പിന്തുണ നൽകുകയും ചെയ്തു.





രക്ഷിതാക്കളുമായി ബന്ധപ്പെട്ടത്

  • ‘ഓൺലൈൻപഠനവും കുട്ടികളും’ - രക്ഷിതാക്കൾക്കുള്ള ക്ലാസ്സ്

ഓൺലൈൻ പഠനത്തിന് രക്ഷിതാക്കൾ എങ്ങനെ പിന്തുണ നൽകണമെന്നതിനെ സംബന്ധിച്ച്, ആരോഗ്യം- മനശ്ശാസ്ത്രം- പഠനസമീപനം എന്നീ ഉപവിഷയങ്ങളെ ഉൾച്ചേർത്ത് സ്കൂളിലെ രക്ഷിതാക്കൾക്കായി ഓൺലൈൻ ക്ലാസ്സ് നടത്തി. അധ്യാപകനായ ജിതിൻ ജിത്ത് ക്ലാസ്സെടുത്തു.

  • ‘വീട്ടിലൊരു ശാസ്ത്രലാബ്’ - രക്ഷിതാക്കൾക്കുള്ള പരിശീലനം

സമഗ്രശിക്ഷ കേരള കുട്ടികൾക്കായി നൽകിയ ശാസ്ത്രകിറ്റുകൾ ഉപയോഗിക്കുന്നതിനെ സംബന്ധിച്ച് രക്ഷിതാക്കൾക്കായി പരിശീലനം നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിൽ നടന്ന പരിപാടിയിൽ അധ്യാപകരായ ഷിജിന എം.കെ, സുധ എം.കെ, അനിജ എം.സി, ജിതിൻ ജിത്ത് എന്നിവർ ക്ലാസ്സുകൾ നയിച്ചു.

  • ഓൺലൈൻ ക്ലാസ്സ് പി.ടി.എകൾ

ഓൺലൈനായി ക്ലാസ്സ് പി.ടി.എകൾ മാസത്തിലൊരിക്കൽ നടത്തി. ഓൺലൈനായി പങ്കെടുക്കാൻ കഴിയാത്ത രക്ഷിതാക്കളെ നേരിട്ടും ഫോണിലും ബന്ധപ്പെട്ട് അഭിപ്രായങ്ങൾ ശേഖരിച്ചു.

  • കോവിഡാനന്തരകാലത്തെ സ്കൂൾ - ഓൺലൈൻ നിർദേശ സമർപ്പണം

കോവിഡാനന്തരകാലത്ത് നമ്മുടെ സ്കൂൾ എങ്ങനെയായിരിക്കണമെന്ന് രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഓൺലൈൻ ഫോം വഴി നിർദേശങ്ങൾ സ്വീകരിച്ചു. മാസ്റ്റർപ്ലാൻ വിപുലീകരണ കമ്മിറ്റി നിർദേശങ്ങൾ പരിശോധിച്ച് മാസ്റ്റർപ്ലാനിൽ പുതിയ പദ്ധതികൾ ഉൾച്ചേർത്തു വരുന്നു. രക്ഷിതാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഇങ്ങനെ ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അബാക്കസ് പരിശീലനം ആരംഭിച്ചത്.

ഓൺലൈൻ പഠനകേന്ദ്രങ്ങൾക്ക് ടി. വി കൈമാറുന്നു

പിന്തുണാ സംവിധാനങ്ങൾ/സമിതികൾ

  • വാർഡ്തല യോഗങ്ങൾ (എല്ലാ കുട്ടികൾക്കും പഠനസൗകര്യമൊുക്കാൻ)

ഓൺലൈൻ പഠനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കാനായി വാർഡ്തലത്തിൽ യോഗങ്ങൾ ചേർന്നു. അധ്യാപകരും പി.ടി.എ- എസ്.എസ്.ജി. അംഗങ്ങളും 7 സ്ഥലങ്ങളിലായി ചേർന്ന യോഗങ്ങളിൽ പങ്കെടുത്തു. ഓരോ പ്രദേശത്തും പഠനസൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കിയ ശേഷം സ്പോൺസർഷിപ്പുകളിലൂടെ പഠനസൗകര്യങ്ങൾ ഒരുക്കി.

  • ടി. വി / പഠനസാമഗ്രികളുടെ വിതരണം

പഠനസൗകര്യമില്ലാത്ത കുട്ടികൾക്കായി ടി.വി, സ്മാർട്ട് ഫോണുകൾ എന്നിവ സംഘടിപ്പിച്ച് നൽകി. മാടക്കുണ്ട് കോളനി, വള്ളുവാടി ഏകാധ്യാപക വിദ്യാലയം എന്നീ പഠനകേന്ദ്രങ്ങളിലേക്ക് അധ്യാപകർ തന്നെ ടി.വി. സ്പോൺസർ ചെയ്തു. ലൈബ്രറി കൗൺസിൽ, എസ്.എസ്.ജി.അംഗങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ 8 ടെലിവിഷൻ സെറ്റുകൾ അർഹരായ കുട്ടികൾക്കും പഠനകേന്ദ്രങ്ങൾക്കും നൽകി.

  • എസ്. എസ് . എൽ. സി കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ്. (ശ്രീ. ജോസഫ് വയനാട്)
    കൗൺസിലിങ് ക്ലാസ്സുകൾ

കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഓൺലൈൻ കൗൺസിലിങ് ക്ലാസ്സുകൾ നൽകി. സ്കൂളിലെ കൗൺസിലറായ ശ്രീമതി അനു ഡേവിഡാണ് ക്ലാസ്സ് നയിച്ചത്.

  • പത്താം തരം വിദ്യാർത്ഥികൾക്ക് ‘ഒരുക്കം’ - മോട്ടിവേഷൻ ക്ലാസ്സ്

പത്താം തരത്തിലെ കുട്ടികൾക്ക് പ്രത്യേകം മോട്ടിവേഷൻ & ഗൈഡൻസ് ക്ലാസ്സ് സ്കൂളിൽ വച്ചു നൽകി. പ്രശസ്ത പരിശീലകനായ ജോസഫ് വയനാട് ക്ലാസ്സ് നയിച്ചു.

  • ക്യാമ്പസ് ശുചീകരണം
ക്യാമ്പസ് ശുചീകരണത്തിൽ നിന്ന്

പി.ടി.എ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ 3 തവണ ക്യാമ്പസ് ശുചീകരണം നടത്തി. ബത്തേരി നഗരസഭയിലെ ഏറ്റവും ശുചിത്വമാർന്ന ഓഫീസായി സ്കൂളിനെ തെരഞ്ഞെടുത്തത് മറ്റൊരു അഭിമാന നേട്ടമായി.

  • മാടക്കുണ്ട് കോളനിയിലെ ബോധവത്ക്കരണം
    ഗോത്രവിഭാഗം കോളനികളിൽ ബോധവൽക്കരണം

കോവിഡ് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏറ്റവും പിന്നാക്കാവസ്ഥയുള്ള കോളനികളായ മാടക്കുണ്ട് പണിയ കോളനി, ആനപ്പന്തി കോളനി എന്നിവിടങ്ങളിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ പഠനം സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിപ്പിച്ചു.

  • എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പും പി.ടി.എയും

പത്താം ക്ലാസ്സ് പരീക്ഷ നടത്തിപ്പിന് പി.ടി.എ. കമ്മിറ്റി അതുല്യമായ പിന്തുണ നൽകി. ഓരോ കുട്ടിക്കും സ്കൂൾ ബസ് /വാഹന സൗകര്യം ഏർപ്പാടാക്കുകയും ക്ലാസ്സുകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എല്ലാ ഗോത്രവിഭാഗം കുട്ടികളുടെയും വീടുകളിലെത്തി മാസ്കുകൾ വിതരണം ചെയ്യുകയും ചെയ്തു. ക്യാമ്പസിനെ വിവിധ ഭാഗങ്ങളായി വേർതിരിച്ച് ടാപ്പുകൾ, ടോയ് ലറ്റുകൾ എന്നിവ പ്രത്യേകം ഗ്രൂപ്പുകൾക്കായി ക്രമീകരിച്ചു. കോവിഡ് സുക്ഷ ഉറപ്പാക്കി.

  • വർക്ക്ഷീറ്റുകളുടെ വിതരണം (പി.ടി.എ. - എസ്.എസ്.ജി. അംഗങ്ങളുടെ സേവനം)

കോവിഡ് വ്യാപനം അതിരൂക്ഷമായ കാലഘട്ടത്തിൽ വർക്ക്ഷീറ്റുകളുടെ വിതരണം ഓരോ പ്രദേശത്തെയും പി.ടി.എ- എസ്.എസ്.ജി.അംഗങ്ങൾ വഴിയാണ് നടത്തിയത്. വർക്ക്ഷീറ്റുകൾ സ്കൂളിൽ നിന്ന് പ്രിന്റ് ചെയ്തു നൽകുന്നതിനാവശ്യമായ എ4 ഷീറ്റ് ബണ്ടിലുകൾ പി.ടി.എ. സ്പോൺസർഷിപ്പ് വഴി സ്വരൂപിച്ചു നൽകി.