"കക്കംവെള്ളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
വരി 64: വരി 64:
== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:WhatsApp Image 2022-02-02 at 11.27.27 AM.jpeg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-02-02 at 11.27.27 AM.jpeg|നടുവിൽ|ലഘുചിത്രം|520x520ബിന്ദു]]


നാദാപുരം പഞ്ചായത്തിൻ്റെ പടിഞ്ഞാറെ അറ്റത്ത് പുറമേരി പഞ്ചായത്തിനോടു തൊട്ടു കിടക്കുന്ന ഒരു പ്രദേശമാണ് കക്കംവെള്ളി.
നാദാപുരം പഞ്ചായത്തിൻ്റെ പടിഞ്ഞാറെ അറ്റത്ത് പുറമേരി പഞ്ചായത്തിനോടു തൊട്ടു കിടക്കുന്ന ഒരു പ്രദേശമാണ് കക്കംവെള്ളി.

11:50, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കക്കംവെള്ളി എൽ പി എസ്
വിലാസം
കക്കംവെള്ളി

കക്കംവെള്ളി
,
നാദാപുരം പി.ഒ.
,
673504
,
കോഴിക്കോട് ജില്ല
സ്ഥാപിതം1940
വിവരങ്ങൾ
ഇമെയിൽabdulbasheerp11@gmail.com
കോഡുകൾ
സ്കൂൾ കോഡ്16622 (സമേതം)
യുഡൈസ് കോഡ്32041200905
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാദാപുരം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ബഷീർ. പി
പി.ടി.എ. പ്രസിഡണ്ട്പ്രസീദ് സി. വി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
02-02-202216622-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നാദാപുരം പഞ്ചായത്തിൻ്റെ പടിഞ്ഞാറെ അറ്റത്ത് പുറമേരി പഞ്ചായത്തിനോടു തൊട്ടു കിടക്കുന്ന ഒരു പ്രദേശമാണ് കക്കംവെള്ളി.

സമീപപ്രദേശങ്ങളെ അപേക്ഷിച്ച് ഈ പ്രദേശം വിദ്യാഭ്യാസരംഗത്ത് വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. പുരോഗതി വളരെ മന്ദഗതിയിലാണ്. ഗൾഫിൽ തൊഴിൽ തേടി പോകുന്നതിനുമുമ്പ് പ്രദേശത്തെ 99% ജനങ്ങളും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്നു. കൂടാതെ ഭൂരിപക്ഷം ആളുകളും ഒ.ബി.സി.വിഭാ ഗത്തിൽപ്പെട്ടവരാണ്.

ഹിന്ദുക്കളും മുസ്ലീംങ്ങളും ഇടകലർന്നു ജീവിക്കുന്നു. പ്രദേശത്തെ ഏക വിദ്യാഭ്യാസ സ്ഥാപനമായ ഈ വിദ്യാലയം സ്ഥാപിതമായത്  1.1.1940 ലാണ് ഹിന്ദു ബോയ്സ് എലിമൻ്ററി സ്‌കൂൾ എന്നായിരുന്നു ആദ്യത്തെ പേര് പേരിൽ സൂചിപ്പിച്ചത് പോലെ സ്കൂളിൻ്റെ തുടക്കത്തിൽ ഹിന്ദുമത വിഭാഗത്തിൽപ്പെട്ട കുട്ടികളെ മാത്രമെ ചേർത്തിരുന്നള്ളു. പ്രദേശത്തെ മുസ്ലീം കുട്ടികൾ കുമ്മങ്കോട് സ്ഥിതിചെയ്യുന്ന എൽ.പി.സ്കൂളിൽ ചേർന്നാണ് പഠിച്ചിരുന്നത്. നാദാപുരത്ത് അങ്ങാടിയിൽ നിന്നു സ്കൂളിൽ എത്തിച്ചേരാൻ 2 മൈൽ ദൂരം ഇരുവശവും കാടുകൾ നിറഞ്ഞ ഇടവഴിയിലൂടെ സഞ്ചരിക്കണമായിരുന്നു. ഇപ്പോൾ ടാർ ചെയ്ത പഞ്ചായത്ത് റോഡ് സ്കൂളിൻ്റെ അതിർത്തിയിലൂടെ കടന്നു പോകുന്നുണ്ട്.

കടയംകോട്ട് ഗോവിന്ദക്കുറുപ്പ് എന്നയാളായിരുന്നു സ്കൂളിൻ്റെ ആദ്യത്തെ മാനേജർ ഓർക്കാട്ടേരി സ്വദേശിയായ കൃഷ്ണക്കുറുപ്പ് മാസ്റ്ററാണ് സ്കൂളിൻ്റെ ആദ്യത്തെ പ്രധാനാധ്യാപകൻ.അദ്ദേഹം നല്ല ഒരു വൈദ്യനും കൂടിയായിരുന്നു. 1940-ൽ സ്കൂൾ ആരംഭിച്ച വർഷം തന്നെ 98 കുട്ടികൾ സ്കൂളിൽ ചേർന്നതായി രേഖയിൽ കാണുന്നുണ്ട്. അതിൽ പെൺകുട്ടികൾ പേരിന് മാത്രമേ ഉള്ളു. നാരായണൻ ചെന്മേരി എന്നയാളാണ് സ്കൂളിൽ  ഒന്നാമതായി ചേർന്ന വ്യതി. ആദ്യകാലങ്ങളിൽ കക്കം വെള്ളി, കുമ്മങ്കോട്, വിലാതപുരം, പുറമേരി എന്നീ സ്ഥലങ്ങളിലെ ഹിന്ദു മത വിഭാഗത്തിലെ മുഴുവൻ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടിയത് ഈ വിദ്യാലയത്തിൽ നിന്നാണ്.

1940 - ന് മുമ്പുതന്നെ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന പറമ്പിനടുത്തായി മറ്റൊരു കെട്ടിടത്തിൽ സ്കൂൾ നടത്തായിരുന്നു എന്ന് പഴമക്കാരിൽ ചിലർ ഓർക്കുന്നുണ്ട്. അക്കാലത്ത് കുട്ടികളെ എഴുത്തി നിരുത്തുന്ന ഒരു പ്രധാനകേന്ദ്രമായിരുന്നു സ്കൂൾ. വിജയദശമി ആഘോഷം എല്ലാ  വർഷവും സ്കൂളിൽ വിപുലമായി നടത്തിയിരുന്നു. കുട്ടികളെ എഴുത്തിനിരുത്തുന്ന ദിവസം കിട്ടുന്ന ഗുരുദക്ഷിണ മാത്രം പ്രതിഫലമാക്കിക്കൊണ്ട് ഒരു വർഷം മുഴുവൻ കുട്ടികൾക്ക് അക്ഷരാഭ്യാസം നൽകിയ ഒരു ഗുരുനാഥനായിരുന്നു രാമർഗുരുക്കൾ. പൂഴി, ഓല എന്നിവയിൽ അക്ഷരങ്ങളും ശ്ലോകങ്ങളും  എഴുതിപ്പഠിപ്പിച്ച കഥ പഴമക്കാർ ഇപ്പോഴും അയവിറക്കുന്നുണ്ട്. ഗുരുക്കൾക്ക് സർക്കാർ വക യാതൊരു പ്രതിഫലവും ലഭിച്ചിട്ടില്ല.

1940 മുതൽ പ്രധാനാധ്യാപകനായ സി.എച്ച്.കൃഷ്ണക്കുറുപ്പ് മാസ്റ്റർക്ക് ടി.ടി.സി.യോഗ്യതയില്ലാത്തതിനാൽ 1949-ൽ ടി.ടി.സി. യോഗ്യത നേടിയ സഹാധ്യപകനായ ആർ.ഗോപാലൻനായർ പ്രധാന അധ്യാപകനായി. അതുപോലെ തന്നെ  ആദ്യത്തെ മാനേജർ സ്കൂളും സ്ഥലവും എം.ആർ.രാമൻ എന്നയാൾക്ക് കൈമാറുകയുണ്ടായി. അദ്ദേഹം 2 വർഷത്തിന് ശേഷം സ്കൂളിലെ പ്രധാന അധ്യാപകനായ ആർ.ഗോപാലൻ നായർക്ക് കൈമാറുകയുണ്ടായി. 1950 മുതൽ 1978 വരെ സ്കൂളിൻ്റെ മാനേജരും പ്രധാന അധ്യാപകനും ആർ.ഗോപാലൻ നായരായിരുന്നു. സ്കൂൾ കുട്ടികൾക്ക് കളിക്കാൻ ആവശ്യമായ 35 സെൻ്റ് സ്ഥലം സ്കൂൾ സ്ഥലത്തിനോട് ചേർത്ത് വാങ്ങി.സ്കൂളിൻ്റെ സമീപ സ്ഥലങ്ങളിലെ മുസ്ലീം കുട്ടികളെ സ്കൂളിൽ ചേർക്കുന്നതിന് വേണ്ടി ഒരു അറബിക് അധ്യാപകനെ നിയമിച്ചു. അദ്ദേഹം രാവിലെ 8 മണിക്ക് മുസ്ലീം കുട്ടികൾക്ക് സ്കൂളിൽ വെച്ച് മതപഠനം നൽകി വന്നു. അതോടെ മുസ്ലീം കുട്ടികളുടെ അംഗ സംഖ്യ വർദ്ധിച്ചു. സ്കൂളിൻ്റെ പേര് കക്കംവെള്ളി എൽ.പി.സ്കൂൾ എന്നാക്കി മാറ്റുകയും ചെയ്തു.

1978-ൽ ആർ.ഗോപാലൻ നായർ സർവ്വീസിൽ നിന്ന് വിരമിക്കുകയും ടി.സി.ഗോപാലൻ മാസ്റ്റർ പ്രധാന അധ്യാപകനാവുകയും ചെയ്തു. രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ  നിറഞ്ഞു നിൽക്കുന്ന ടി.സി.ഗോപാലൻ മാസ്റ്റർ സി.പി.എം ജില്ലാകമ്മിറ്റി അംഗവും നാദാപുരം സർവ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ടുമാണ്. സ്കൂളിലെ അറബി അധ്യാപകനായ ആറ്റ തച്ചർ കുന്നത്ത് ജോലി രാജി വെച്ചതിനെ തുടർന്ന് വീണ്ടും മുസ്ലീം കുട്ടികൾ സ്കൂളിൽ കുറഞ്ഞുവന്നു.അതിനിടയിൽ ഗോപാലൻ നായർ തൻ്റെ മാനേജ്മെൻ്റ് പ്രദേശത്തെ മദ്രസ്സനടത്തുന്ന കമ്മിറ്റിക്ക് കൈമാറുകയുണ്ടായി. തുടർന്ന് സ്കൂൾ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സികമ്മിറ്റി മാനേജ്മെൻ്റിൻ്റെ കീഴിലായി. സ്കൂളിൽ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടി വീണ്ടും ഒരറബി അധ്യാപകനെ നിയമിച്ച് പ്രദേശത്തെ മുഴുവൻ മുസ്ലീം കുട്ടികളേയും സ്കൂളിൽ ചേർത്തു. അതോടെ കുട്ടികളുടെ എണ്ണം വർദ്ധിച്ചു. അതിനെ തുടർന്ന് രണ്ട് ഡിവിഷൻ കൂടുതൽ അനുവദിച്ചു. പുതിയ ഡിവിഷൻ നടത്തുന്നതിന് വേണ്ടി കെ.ഇ.ആർ വ്യവസ്ഥയ്ക്ക് അനുസൃതമായി പുതിയ മൂന്ന് ക്ലാസ് റൂമും നിർമ്മിച്ചു. രണ്ട് അധ്യാപകരേയും നിയമിച്ചു, 1997-ൽ കുട്ടികൃഷ്ണൻ മാസ്റ്ററും ഗൗരി ടീച്ചറും വിരമിച്ച ഒഴിവിലേക്ക് രണ്ട് അധ്യാപകരെ വീണ്ടും നിയമിച്ചു. സ്കൂളിൽ ചെറുപ്പക്കാരായ അഞ്ച് അധ്യാപകരുടെ സാന്നിദ്ധ്യം പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികവു പുലർത്താൻ സഹായകമായിത്തീർന്നു.

1991-92 വർഷത്തിൽ ശാസ്ത്ര മേളയിലും കലാമേളയിലും സബ്ജില്ലാ തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടാൻ സ്കൂളിന് കഴിഞ്ഞു.ആ വർഷം തന്നെ ജില്ലാതല മത്സരങ്ങളിൽ പങ്കെടുത്ത ജനങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ചു. 1992-93 വർഷത്തിൽ ശാസ്ത്രമേളയിൽ സബ് ജില്ല തലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.അതേ വർഷത്തിൽ കലാമേളയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. ആ വർഷത്തിൽ ജില്ലാതലത്തിൽ മത്സരിച്ച ഇനങ്ങൾക്ക് ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുകയുണ്ടായി. 1994-95 വർഷത്തിലും 1998-99 വർഷത്തിലും എൽ.എസ്.എസ്. സ്കോളർഷിപ്പ് ഈ സ്കൂളിലെ വിദ്യാർത്ഥിക്ക് ലഭിക്കുകയുണ്ടായി.

1997 മാർച്ച് - 30-ന് ടി.സി.ഗോപാലൻ സർവ്വീസിൽ നിന്നും പിരിഞ്ഞെതിനെ തുടർന്ന് അബ്ദുൾ ബഷീർ.പി. ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. എല്ലാ ദിവസവും മോർണിംഗ് അസംബ്ലി ചേരുന്ന ഈ സ്കൂളിൽ കുട്ടികൾക്ക് യൂണിഫോം നിർബന്ധമാക്കി. ബാല സമാജം രൂപീകരിച്ച് കലാ കായിക പ്രവർത്തനങ്ങളിൽ കുട്ടികളെ സജീവമാക്കി 2001-ൽ നാദാപുരം ഗ്രാമ പഞ്ചായത്തിൻ്റെയും സ്കൂൾ പി.ടി.എ. യുടെയും സ്കൂൾ മാനേജ്മെൻ്റിൻ്റെയും സഹകരണത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരയും പൊതുവായ കക്കൂസും നിർമ്മിക്കുകയുണ്ടായി. കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തി. കൂടാതെ ഉച്ചഭക്ഷണം പാകം ചെയ്യുന്ന ഷെഡ്ഡ് കല്ല് കൊണ്ട് കെട്ടി ഒരു റൂമാക്കിത്തിരിച്ചു. പഞ്ചായത്തിൻ്റെ സഹകരണത്തോടെ പുതിയല്ലാത്ത അടുപ്പും സ്ഥാപിച്ചു.

200-ൽ കൂടുതൽ കുട്ടികൾ പഠിച്ചിരുന്ന സ്കൂളിൽ ഓരോ വർഷം കഴിയുന്തോറും എണ്ണം കുറഞ്ഞുവന്നു നിലവിലുണ്ടായിരുന്ന രണ്ട് ഡിവിഷൻ ഇല്ലാതായി ഒരു അധ്യാപകൻ ഗവ: സർവ്വീസിൽ ജോലി ലഭിച്ചതിനെ തുടർന്നു സ്കൂൾ ജോലി രാജിവെച്ചു. മറ്റൊരധ്യാപിക പുനർ വിന്യസിക്കപ്പെട്ടു. ഇപ്പോൾ 105 കുട്ടികളും അറബിക് അധ്യാപകനടക്കം 5 അധ്യാപകരും ഉണ്ട്. ഡിവിഷൻ നഷ്ടപ്പെട്ടതിനെ തുടർന്ന് ഒഴിവായ ക്ലാസ് മുറിയിൽ ഇപ്പോൾ ഒരു അങ്കണവാടി പ്രർത്തിച്ചു വരുന്നു.

ഇസ്സത്തുൽ ഇസ്ലാം മദ്രസാ കമ്മിറ്റിയുടെ പ്രസിഡണ്ട് എന്ന നിലയിൽ 1984 മുതൽ 2002 വരെ ചാത്തോത്ത് മൊയ്തു ഹാജിയായിരുന്നു സ്കൂളിൻ്റെ മാനേജർ 2002 മുതൽ ഹമീദ് കുറവമ്പത്താണ് മാനേജർ. സ്കൂളിലെ അധ്യാപകരുടെയും മാനേജ്മെൻ്റിൻ്റെയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിലൂടെ ഭൗതിക സാഹചര്യങ്ങളും പഠന നിലവാരവും ഉയർത്താൻ കഴിഞ്ഞിട്ടുണ്ട് പി.ടി.എ. സി.പി.ടി.എ. യോഗങ്ങളിൽ രക്ഷിതാക്കൾ മുഴുവൻ പേരും പങ്കെടുക്കുകയും ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്യുന്നുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ ഒന്നാം തരം മുതൽ ഇംഗ്ലീഷ് പഠനത്തിനു പ്രാധാന്യം നൽകിവരുന്നു.വിദ്യാലയത്തിൻ്റെ  പ്രധാനപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും രക്ഷിതാക്കളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകാറുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • നാദാപുരത്ത്നിന്നും,പുറമേരിയിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 1.5കിലോമീറ്റർ)
  • നാദാപുരത്ത് നിന്നും 1.5 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps: |zoom=18}} .............................

"https://schoolwiki.in/index.php?title=കക്കംവെള്ളി_എൽ_പി_എസ്&oldid=1558299" എന്ന താളിൽനിന്ന് ശേഖരിച്ചത്