"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 79: | വരി 79: | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | *[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
*[[{{PAGENAME}} /കബ്സ് ]] | *[[{{PAGENAME}} /കബ്സ് |കബ്സ്]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 98: | വരി 98: | ||
#ശ്രീ.എ.ജെ.വർഗീസ് | #ശ്രീ.എ.ജെ.വർഗീസ് | ||
#ശ്രീ:സി.വി.അൽഫോൻസ് | #ശ്രീ:സി.വി.അൽഫോൻസ് | ||
#ശ്രീ:ഇ.എ.യൂസഫ് | #ശ്രീ:ഇ.എ.യൂസഫ് | ||
13:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആലപ്പുഴയുടെ ചരിത്രഗതിയിൽ നിർണ്ണായകമായ പങ്കുവഹിച്ചിട്ടുള്ള പ്രസിദ്ധവും പുരാതനവുമായ വിദ്യാലയമാണ് ലിയോതേർട്ടീന്ത് എൽ .പി .സ്കൂൾ.പദ്രുവാദോ [1]എന്നറിയപ്പെടുന്ന പോർട്ടുഗീസ് സംരക്ഷണ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തനം നടത്തിയിരുന്ന ഈശോസഭാ വൈദികരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സെന്റ് ആന്റണീസ് പള്ളിയുടെ നേതൃത്വത്തിൽ 1870-ൽ പ്രവർത്തനം ആരംഭിച്ച സെൻറ് :ആൻറണീസ് വിദ്യാലയമാണ് ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പൗരോഹിത്യ സുവർണജൂബിലിയുടെ സ്‌മരണ നിലനിർത്തുന്നതിനുവേണ്ടി ലിയോ തേർട്ടീന്ത് എന്ന് നാമകരണം ചെയ്യപ്പെട്ടത്.
വർത്തമാന കാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്ന് പോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. ചരിത്രം മറക്കാൻ പ്രേരിപ്പിക്കുന്ന അവസരങ്ങൾ കൂടി വരുന്ന ആധുനിക കാലത്ത് പിൽക്കാല സംഭവങ്ങളെ ഓർമ്മപ്പെടുത്തുക എന്നത് അനിവാര്യമാണ്. ഈ ചിന്തയെ മുൻ നിർത്തി കൊണ്ട് ലീയോ തേർട്ടീന്ത് എൽ പി സ്കൂളിന്റെ ചരിത്രത്തിന്റെ ഏടുകളിലേയ്ക്ക് ....
സ്കൂൾ ആരംഭിച്ച് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പഠനത്തിലും ശിക്ഷണ ബോധത്തിലും ഈ സ്ഥാപനം പ്രശസ്തി ആർജ്ജിക്കുകയുണ്ടായി. പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് ലീയോ തേർട്ടീന്ത് സ്കൂളിന്റെ മാനം കേരളത്തിലെങ്ങും അറിയപ്പെടുന്ന ഒന്നാക്കിത്തീർത്തു .ഈ സ്കൂളിന്റെ ചരിത്രത്തിലെ '4 ' സുപ്രധാന സംഭവങ്ങളാണ് 1939 ൽ നടന്ന സുവർണജൂബിലിയും 1965 ൽ നടന്ന പ്ലാറ്റിനം ജൂബിലിയും 1989 ൽ നടന്ന ശതാബ്ദിയും 2013 ൽ നടന്ന ശതോത്തര രജത ജൂബിലിയും.
ലോവർ പ്രൈമറി സ്കൂൾ ഹൈസ്കൂളിൽ നിന്ന് മാറ്റി സ്ഥാപിച്ചപ്പോൾ ഉണ്ടായിരുന്ന സ്കൂൾ കെട്ടിടം, കുട്ടികളുടെ ബാഹുല്യം നിമിത്തം പുനർ നിർമ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഈ സ്കൂളിന്റെ മുഖഛായ ആകെ മാറ്റിമറിക്കുന്നതിന് നിമിത്തമായി കേരള സർക്കാർ സുനാമി പുനരധിവാസ പദ്ധതി (2008-2009) പ്രകാരം അടങ്കൽ തുകയായി ഏഴര ലക്ഷം രൂപ ലഭിക്കുന്നത്. ആ തുക വിനിയോഗിച്ച് പഴയ കെട്ടിടത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി മൂന്ന് ക്ലാസ്സ് മുറി നിർമിക്കുകയുണ്ടായി. അന്ന് റവ ഫാ . സ്റ്റീഫൻ പുന്നക്കൽ സ്കൂൾ മാനേജരായിരുന്നു. തുടർന്ന് സ്കൂൾ മാനേജരായി വന്ന വെരി റവ.ഫാ. ഫെർണാണ്ടസ് കാക്കശ്ശേരി വിദ്യാലയത്തിന്റെ വികസനത്തിന് പ്രത്യേക താല്പര്യമെടുത്തു. 2012 ഏപ്രിൽ മാസത്തിൽ പഴയ " E " മാതൃകയിലുള്ള കെട്ടിടത്തിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗം പൊളിച്ച് രണ്ട് നിലകളോടെ മുകളിൽ ഹാൾ അടക്കം എട്ട് ക്ലാസ്സ് മുറികളുള്ള കെട്ടിടം നിർമ്മിച്ചു. സ്കൂളിന്റെ ശതോത്തര രജത ജൂബിലിയുടെയും രൂപത വജ്ര ജൂബിലിയുടെയും ഭാഗമായി 11 - 10 - 2012 ൽ ആലപ്പുഴ മെത്രാൻ ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ആശിർവാദകർമം നിർവഹിച്ചു.
വിദ്യാലയത്തിലെ ടോയ് ലെറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിന് 2012 - 13 വർഷം ഡോ.റ്റി.എം.തോമസ് ഐസക് എംഎൽ.എയുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് സ്കൂളിൽ ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ചു. അതിന്റെ ഉദ്ഘാടനം 9.09.2013 ൽ ബഹു.എം എൽ എ . നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർഥികൾക്കായി ഒരു പ്രത്യേക വിഭാഗം സ്ഥാപിക്കുക എന്ന ലക്ഷ്യമായിരുന്നു അടുത്തത്. അതിന്റെ ഭാഗമായി 2015 ൽ പ്രീ പ്രൈമറിക്കായി 4 മുറികളുള്ള ഒരു കെട്ടിടവും പഴയ സ്റ്റേജ് കൂടുതൽ മനോഹരമായി പുതുക്കി നിർമിക്കുകയും ചെയ്തു. അതിന്റെ ഉദ്ഘാടനം അഭിവന്ദ്യ ആലപ്പുഴ രൂപതാദ്ധ്യക്ഷൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ നിർവഹിക്കുകയുണ്ടായി കുട്ടികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന ഈ വിദ്യാലയത്തിൽ ക്ലാസ് മുറികൾ എണ്ണത്തിനില്ല എന്ന് . മനസ്സിലാക്കി സ്കൂൾ മാനേജർ വെരി.റവ.ഫാദർ ഫെർണാണ്ടസ്സ് കാക്കശ്ശേരി 4 മുറികൾ കൂടി 2017 ൽ പുതിയതായി നിർമ്മിച്ചു നൽകി. കൂടാതെ ആലപ്പുഴ മുൻസിപ്പാലിറ്റി ഒരു ഹൈടെക് ക്ലാസ്സ് മുറിക്കു വേണ്ട ഉപകരണങ്ങൾ നൽകി. പി.റ്റി.എ യുടെ നേതൃത്വത്തിൽ ഒരു കമ്പ്യൂട്ടർ ലാബ് സജ്ജമാക്കി. ഇതിന്റെ ഉദ്ഘാടനം 2017 ൽ അഭിവന്ദ്യ ആലപ്പുഴ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിലും , ആലപ്പുഴ മുൻസിപ്പൽ ചെയർമാനും ചേർന്ന് നിർവഹിക്കുകയുണ്ടായി.
സ്കൂളിന്റെ ഉൽക്കർഷത്തിനും ശ്രേയസ്സിനും നിദാനം, ആരംഭം മുതൽ ഇതിന്റെ ഭരണ സാരഥ്യം വഹിച്ച ചില വ്യക്തികളാണ് കൊച്ചി മെത്രാനായിരുന്ന ഡോ. ജോൺ ഗോമസ് പെരേര, ഫാ.ജിൽ വാസ് എസ് ജെ , ഫാ.റിബൈയിരോ എസ് ജെ , ഫാ.റോളിസ് എസ് ജെ, ഫാ.ജോസഫ് കോയിൽപ്പറമ്പിൽ എസ് ജെ, ഫാ.പോൾ കുന്നുങ്കൽ എസ് ജെ, ഫാ. ചുമ്മാർ എസ് ജെ, ആലപ്പുഴ ബിഷപ്പുമാരായിരുന്ന അഭിവന്ദ്യ മൈക്കൾ ആറാട്ടുകുളം പിതാവ്, പീറ്റർ എം ചേനപ്പറമ്പിൽ പിതാവ് എന്നിവർ സ്കൂളിന്റെ സർവ്വോന്മുഖമായി പുരോഗതിക്ക് വേണ്ടി പരിശ്രമിച്ചപ്പോൾ സർവ്വ ശ്രീ.എം.എഫ്. അഗസ്റ്റിൽ ഐ.സി ചാക്കോ, ധർമ്മരാജയ്യാർ, രാമസ്വാമി അയ്യർ, വെങ്കിട ഗിരി ശാസ്ത്രീകൾ, അച്ചുത ബാലിഗ, എം.കെ ജോർജ്ജ് എന്നിവർ പ്രധാനാധ്യാപകർ എന്ന നിലയിൽ ശിക്ഷണ ബോധത്തിലും പഠനത്തിലും കലാ-കായിക രംഗങ്ങളിലും കുട്ടികളുടെ നിലവാരമുയർത്താൻ സമൃദ്ധമായ നേതൃത്വം നൽകിയിട്ടുണ്ട്. വിദ്യാർത്ഥി ലോകത്തിന് മറക്കാനാവാത്ത സേവനം കാഴ്ചവച്ച ലീയോ തേർട്ടീന്തിലെ അധ്യാപക ഗണത്തിൽ ചിലരാണ് സർവ്വശ്രീ. ജോൺ കണ്ടനാട്, റ്റി.സി ജോസഫ്, കെ.ജെ സ്കറിയാ തോമസ്, കെ.വി അബ്രഹാം, എ.ജെ വർഗീസ്, സി.വി. അൽഫോൻസ്, പ്രൈമറി വിഭാഗം ഹെഡ് മാസ്റ്റർമാരായ ശ്രീ ജേക്കബ് റാഫേൽ, വി.എ ജോസഫ്, ഡി. മൈക്കിൾ, വി.ജെ ഉമ്മൻ, ശ്രീമതി ഷെർളി റോഡ്രിഗ്സ് , പി ആർ ക്ലാരൻസ്, എ.എ.സെബാസ്റ്റ്യൻ, റ്റി.ജെ നെൽസ്ഥൺ തുടങ്ങിയവർ ഈ സ്കൂളിന്റെ വികസനത്തിനായി എന്നും അശ്രാന്ത പരിശ്രമത്തിലായിരുന്നു.
കല, കായിക, രാഷ്ട്രീയ സാമൂഹിക മേഖലകളിൽ ഉന്നത സ്ഥാനം വഹിച്ചിരുന്ന നിരവധി പ്രമുഖരെ വളർത്തിയെടുക്കാൻ ഈ വിദ്യാലയത്തിനു സാധിച്ചു എന്നത് അഭിമാനാർഹമാണ്. ഇതിൽ പ്രമുഖരാണ് മുൻ വ്യവസായ മന്ത്രി റ്റി.വി തോമസ്, മുൻ മഹാരാഷ്ട്ര ഗവർണർ പി.സി. അലക്സാണ്ടർ , മനോരമ ചീഫ് എഡിറ്റർ കെ.എം.മാത്യൂ , പ്രൊഫ എം.കെ സാനു സിനിമ രംഗത്തെ പ്രമുഖരായ സിബി മലയിൽ, സാബ് ജോൺ, ബോബൻ കുഞ്ചാക്കോ, ജിജോ പുന്നൂസ്, മുൻ ഇൻഡസ്ട്രിയൽ ട്രൈബൂണൽ ജഡ്ജ് കെ പി എം ഷെരീഫ് , മുൻ എം എൽ എ എ.എ.ഷുക്കൂർ എന്നിവർ ഇവരിൽ ചിലർ മാത്രം. വിദേശങ്ങളിൽ പോയി ജോലി ചെയ്യുന്ന നിരവധി എഞ്ചിനിയർമാർ , ഡോക്ടർമാർ ആലപ്പുഴയിലെ വ്യവസായ പ്രമുഖർ എന്നിവരടക്കം എണ്ണിയാലൊതുങ്ങാത്ത ഒരു ശിഷ്യസമ്പത്ത് ഈ മഹത് വിദ്യാലയത്തിനുണ്ട്.അഭിവന്ദ്യ പിതാക്കന്മാരുടെയും സ്കൂൾ മാനേജർമാരുടെയും വിദ്യാലയത്തെ സ്നേഹിക്കുന്ന ഉദാരമതികളുടെയും വിദ്യാലയ പുരോഗതിക്കായി എല്ലാ വിധ സഹായ സഹകരണം നൽകുന്ന സർക്കാർ ഏജൻസികളുടെയും സർവ്വോപരി രക്ഷാകർത്താക്കളുടെയും നിസ്വാർഥ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു.
വിദ്യാലയ ഗാനം
ലീയോ തേർട്ടീന്ത് .... ലീയോ തേർട്ടീന്ത് ... ലീയോ തേർട്ടീന്ത് .....
അക്ഷരലോകമനേകർക്കായി
സൂക്ഷമതയോടെ തുറന്നൊരു നാമം
മാനവരെന്നൊരു ജാതി മൊഴിഞ്ഞ്
പാവനവേദമുണർത്തിയ നാമം.
ലിയോ തേർട്ടീന്ത് ...
മുന്നിലിരിക്കും ശിഷ്യരിലെല്ലാം
പൊൻപ്രഭ കാണും ഗുരുകുല നാമം
ദേശ വിദേശപഥങ്ങളിലേറേ
താരഗണങ്ങളെയേകിയ നാമം
ലിയോ തേർട്ടീന്ത് ...
അദ്ധ്വാനവർഗ്ഗത്തിനത്താണിയാകുവാൻ
നീതി തൻ ശാസ്ത്രം മൊഴിഞ്ഞോന്റെ നാമം
മനുജന്റെ മാറത്തെ മായാത്ത ലിഖിതങ്ങൾ
അഖിലേശ സ്വന്തമെന്നുര ചെയ്ത നാമം
ലിയോ തേർട്ടീന്ത് ....
പാടിടുന്നു ഞങ്ങൾ സ്നേഹരാഗമൊന്നായ്
ജ്ഞാനദീപകങ്ങൾ മാനസേ തെളിക്കാൻ
ഹൃത്തടങ്ങളിൽ ഗൃഹത്തലങ്ങളിൽ
സത്യ നന്മ നീതികൾ വിളങ്ങിടേണമെ
ലിയോ തേർട്ടീന്ത് ...
നാടുനീളെയും പ്രാണൻ നീളുവോളവും
നന്മ ചെയ്തു നീങ്ങിടാൻ വരം തരേണമെ
ഗുരുഗണങ്ങളെ സദാ വണങ്ങിടും
മനഗുണം നിറഞ്ഞ ശിഷ്യരാക്കിടേണമെ
ലിയോ തേർട്ടീന്ത് ...
ഭൗതികസൗകര്യങ്ങൾ
വളരെ മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങളാണ് ഈ വിദ്യാലയത്തിനുള്ളത് .സുദൃഢവും വളരെ ഭംഗിയുള്ളതുമായ കെട്ടിടമാണ് ഈ വിദ്യാലയത്തിനുള്ളത്. 'C' ആകൃതിയിൽ രണ്ടു നിലകളിലായി ക്ലാസ്സ്മുറികളും രണ്ടാം നിലയിൽ വിശാലമായ ഹാളും സ്റ്റേജും ഉണ്ട് .താഴെയും വിശാലമായ സ്റ്റേജ് ഉണ്ട്.ഹൈടെക് ക്ലാസ്സ്മുറികളും വിശാലമായ കമ്പ്യൂട്ടർ ലാബും ഉണ്ട് .ടൈല് പാകി മനോഹരമായ നടുമുറ്റവും ചുറ്റും വിശേഷപ്പെട്ട തണൽ മരങ്ങളും ഉണ്ട്.കൂടാതെ ആകർഷകമായ ഉദ്യാനവും വിശേഷയിനം ഔഷധത്തോട്ടവും സ്കൂളിനെ സുന്ദരമാക്കുന്നു.രണ്ട് ബ്ലോക്ക്‌കളായി ടോയ്‌ലെറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- ശ്രീ ജേക്കബ് റാഫേൽ
- ശ്രീ വി.എ.ജോസഫ്
- ശ്രീ ഡി.മൈക്കിൾ
- ശ്രീ കെ.ജെ.വർഗീസ്
- ശ്രീ വി.ജെ.ഉമ്മൻ
- ശ്രീമതി ഷേർളി റോഡ്രിഗ്സ്
- ശ്രീ പി.ആർ.ക്ലാരൻസ്
- ശ്രീ എ.എ.സെബാസ്റ്റ്യൻ
- ശ്രീ ടി.ജെ.നെൽസൺ
- ശ്രീ സാവിയോ റോഡ്രിഗസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീ.കെ.ജെ.സ്കറിയ
- ശ്രീ.കെ.വി.എബ്രഹാം
- ശ്രീ.എ.ജെ.വർഗീസ്
- ശ്രീ:സി.വി.അൽഫോൻസ്
- ശ്രീ:ഇ.എ.യൂസഫ്