ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക ,കണക്കിനോടുള്ള പേടി മാറുക ,ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ആണ് സ്കൂളിലെ ഗണിത ക്ലബ്ബ് പ്രവർത്തിക്കുന്നത്. ഗണിതത്തിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രവർത്തനങ്ങൾ നൽകിക്കൊണ്ട് കുട്ടികളെ ആ മേഖലയിൽ കഴിവുള്ളവരാക്കി മാറ്റുന്നു.പൊതുവെ കുട്ടികൾക്ക് ഗണിതത്തോടെ പേടിയാണ്.എത്ര പഠിച്ചാലും മനസ്സിലാകാത്ത ഒരു വിഷയം.ഇങ്ങനെ സംഭവിക്കുന്നത് പേടിപ്പിച്ച് പഠിപ്പിക്കുമ്പോഴാണ്.ഉല്ലാസ ഗണിതം പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം അടുത്ത സുഹൃത്തായി മാറുന്നു.


ഒ​രു ല​ക്ഷം വ​രെ​യു​ള്ള സം​ഖ്യ​ക​ളു​ടെ ഗു​ണ​ന പ​ട്ടി​ക മ​നഃ​പാ​ഠമാക്കുകയും ഇ​ന്ത്യ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ്​​സ്, ലിം​ക ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ്​​സ്​ എ​ന്നി​വ​യി​ൽ ഇ​തി​ന​കം ഇ​ടം​നേടുകയും ചെയ്ത വിവേക് രാജ് എന്ന ഗണിത മാന്ത്രികൻ സ്കൂളിൽ നടത്തിയ ഗണിത ശാസ്ത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുകയും ഗണിതം എങ്ങനെ ഉല്ലാസപ്രദമാക്കാം എന്നതിനെക്കുറിച്ച് ക്ലാസ്സ്‌ എടുക്കുകയും ചെയ്തു.

ഏ​ത് ര​ണ്ട​ക്ക സം​ഖ്യ​യെ​യും ആ ​സം​ഖ്യ​യോ​ടു​കൂ​ടി വീ​ണ്ടും വീ​ണ്ടും കൂ​ട്ടി 10 സെ​ക്ക​ൻ​ഡു​​കൊ​ണ്ട് 19 ത​വ​ണ കൂ​ട്ടി ഏ​ഴ​ക്ക സം​ഖ്യ​യി​ൽ എ​ത്തി​ച്ച​തി​നും ഏ​തൊ​രു ര​ണ്ട​ക്ക സം​ഖ്യ​യെ​യും ആ ​സം​ഖ്യ​യോ​ട് വീ​ണ്ടും ഗു​ണി​ച്ച്​ 15 സെ​ക്ക​ൻ​ഡു​കൊ​ണ്ട്​ 11 അ​ക്ക സം​ഖ്യ​യി​ൽ എ​ത്തി​ച്ച​തി​നു ലിംക ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അം​ഗീ​കാ​രം ലഭിച്ചു . ഏ​റ്റ​വും വേ​ഗ​മേ​റി​യ തു​ട​ർ​ച്ച​യാ​യു​ള്ള ര​ണ്ട് അ​ക്ക സം​ഖ്യ​ക​ളു​ടെ കൂ​ട്ട​ലി​ൽ ഏ​ഷ്യ​ൻ റെ​ക്കോ​ഡ് നേ​ടി. ഏ​റ്റ​വും വേ​ഗ​മേ​റി​യ മ​ന​ക്ക​ണ​ക്കി​ലൂ​ടെ അ​റേ​ബ്യ​ൻ ബു​ക്ക്‌ ഓ​ഫ് റെ​ക്കോ​ഡ്​​സി​ൽ ഇ​ടം നേ​ടിയ വിവേക് രാജ് ഗണിത പ്രദർശനത്തിൽ മികവ് തെളിയിച്ച കുട്ടികളെ ആദരിക്കുകയും ചെയ്തു.