ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/ചരിത്രം/ പരിസ്ഥിതി ക്ലബ്ബ്
നമ്മുടെ നിലനില്പിനാവശ്യമായ പരിസ്ഥിതിയുടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പഠനവും അവബോധവും പൊതു സമൂഹത്തിൽ എത്തിക്കേണ്ടത് അത്യന്താപേക്ഷിതമായ കാര്യമാണ്. ഇതിനുതകുന്ന മാർഗങ്ങൾ കണ്ടെത്തുവാനും കുട്ടികളിൽ പരിസ്ഥിതിസ്നേഹം വളർത്തുവാനും,ലക്‌ഷ്യം വെച്ചുകൊണ്ടാണ് പരിസ്ഥിതിക്ലബ്ബ് പ്രവർത്തിക്കുന്നത്
"താ ഭൂമി പുത്രോ ഹം പൃഥിവാ" ( ഭൂമി എന്റെ അമ്മയാണ് ഞാൻ മകനും) എന്ന വേദ ദർശന പ്രകാരം ഭൂമിയെ ,പ്രകൃതിയെ അമ്മയായ് കണ്ട് സംരക്ഷിക്കാനും പരിപാലിക്കാനും നാം തയ്യാറാവണം. ഭാരതീയ സംസ്കൃതിയുടെ ഭാഗമായ കേരളത്തിന്റെ സംസ്കാരത്തിലും പരിസ്ഥിതി ബോധം ആഴത്തിലുണ്ട്. " കാവുതീണ്ടല്ലേ കുളം വറ്റും " എന്ന പഴമൊഴിയിൽ തെളിയുന്നത്.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട സ്കൂൾ പരിസരത്ത് മരങ്ങളും ചെടികളും,വിത്തിനങ്ങളും നടുകയും പരിപാലിക്കുകയും ചെയ്യാറുണ്ട്.