"എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 156: | വരി 156: | ||
[[പ്രമാണം:Paranthal1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:Paranthal1.jpg|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | ||
[[പ്രമാണം:Paranthal2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | [[പ്രമാണം:Paranthal2.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ||
വരി 169: | വരി 170: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 9.18410|lon=76.71049|zoom=16|width=800|height=400|marker=yes}} |
21:49, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ പറന്തൽ പ്രദേശത്തു എം സി റോഡിന് സമീപം കിഴക്കു ഭാഗത്തായി എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന നാമധേയത്താൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
എം. എസ്. സി. എൽ .പി. എസ്. പൊങ്ങലടി | |
---|---|
വിലാസം | |
പറന്തൽ പറന്തൽ പി.ഒ. , 689501 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1950 |
വിവരങ്ങൾ | |
ഇമെയിൽ | msclpspongalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38313 (സമേതം) |
യുഡൈസ് കോഡ് | 32120500220 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 36 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോൺ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ജയ മോൾ എൽ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1950 ൽ ആണ് ഈ വിദ്യാലയം പ്രദേശവാസികളുടെ പ്രാഥമിക വിദ്യാഭ്യാസ സൗകര്യത്തിനായി സ്ഥാപിച്ചത്. മലങ്കര കത്തോലിക്കാ സഭയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ജാതി മത ഭേദമന്യേ പ്രാഥമിക വിദ്യാഭ്യാസം നേടുവാൻ സാധിച്ചിട്ടുണ്ട്. പള്ളിയോട് ചേർന്ന് പള്ളിക്കൂടങ്ങളും സ്ഥാപിച്ചു ജനങ്ങളെ സാക്ഷരതയിലേക്കു നയിച്ചു ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെ കാലം ചെയ്ത മാർ ഇവാനിയോസ് തിരുമേനി ആണ് ഈ സ്ഥാപനം പറന്തലിൽ സ്ഥാപിക്കുന്നതിന് കരണഭൂതനായത്.
മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം സെന്റ് ജോർജ് മലങ്കര കാത്തലിക് സ്കൂൾ എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് എം എസ് സി എൽ പി എസ് പൊങ്ങലടി എന്ന പേരിൽ അറിയപ്പെട്ടു. വിശാലമായ കളിസ്ഥലവും പ്രകൃതി സൗന്ദര്യവും മലകളാൽ ചുറ്റപ്പെട്ട് സ്ഥിതി ചെയ്യുന്നതും ഈ വിദ്യാലയത്തിന്റെ പ്രത്യേകത ആണ്.
പത്തനംതിട്ട റവന്യൂ ജില്ലയിലും പന്തളം സബ് ജില്ലയുടെ അധികാര പരിധിയിലുമാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.
ഭൗതിക സൗകര്യങ്ങൾ
നാല് ക്ലാസ്സ് മുറിയും ഒരു ലൈബ്രറിയും ഉണ്ട്. കുട്ടികൾക്ക് കളിക്കുന്നതിനായി വിശാലമായ കളിസ്ഥലം ഉണ്ട്. അതാതു വിഷയങ്ങൾക്കായി ഉള്ള പഠനോപകരണങ്ങളും അതുമായി ബന്ധപ്പെട്ട് കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും, പ്രൊജക്ടറും ലഭിക്കുകയുണ്ടായി. അവ വേണ്ട വിധം പ്രയോജനപ്പെടുത്തുന്നു. എല്ലാ ക്ളാസ്സ് മുറികളിലും ആവശ്യത്തിന് ബഞ്ചും ഡസ്കും മാനേജ്മെന്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. സ്കൂൾ വൈദ്യുതീകരിച്ചതും ക്ലാസ് മുറികൾ ഫാൻ, ലൈറ്റ് എന്നീ സൗകര്യങ്ങളോടും കൂടിയതാണ്.
ഹരിത പരിസരവുമായി ബന്ധപ്പെട്ട് ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ തോട്ടം, കാർഷികേതര വിളകൾ എന്നിവ കൊണ്ടും നിറഞ്ഞതാണ് സ്കൂൾ പരിസരം. ആകർഷകരമായ ഒരു മീൻ കുളവും അതിനോട് ചേർന്ന് ഒരു ഊഞ്ഞാലും ഉണ്ട്. മെച്ചമായ രീതിയിൽ പ്രവർത്തിക്കുന്ന ഒരു പാചകപുരയും ഉണ്ട്. കുടിവെള്ള സൗകര്യത്തിനായി കിണർ ഉണ്ട്. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രത്യേകം ശൗചാലയങ്ങളും ഉണ്ട്.
മികവുകൾ
കലാ കായിക പ്രവർത്തി പരിചയ മേളകൾ, ഗണിത ശാസ്ത്ര മേളകൾ, യുറീക്ക പരീക്ഷ ഇവയിലൊക്കെ സമ്മാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. എല്ലാ വർഷവും എൽ എസ് എസ് പരീക്ഷകളിൽ കുട്ടികളെ തയ്യാറാക്കുകയും, പങ്കെടുപ്പിക്കുകയും ചെയ്യാറുണ്ട്. പഠനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ വിവിധ മേഖലകളിൽ സജ്ജരാക്കുകയും പൊതു ഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്. ഇംഗ്ലീഷ് ഫെസ്റ്റ് നടത്താറുണ്ട്. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നുണ്ട്. ഹലോ ഇംഗ്ലീഷ്, മലയാള തിളക്കം, ഉല്ലാസ ഗണിതം ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി നടന്നു വരുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തപ്പെടുന്നു. കുട്ടികളുടെ വിവിധ സർഗാത്മക വാസനകൾ സ്കൂൾ മാഗസീനുകളിലൂടെ പ്രദർശിപ്പിക്കുന്നു. ഇത്തരത്തിൽ വിവിധങ്ങളായ പരിപാടികളിലൂടെ ഈ സ്കൂളിലെ വിദ്യാർത്ഥികൾ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നു.
മുൻ സാരഥികൾ
ശ്രീ. ജോർജ്
ശ്രീ. പി. സാമുവൽ
ശ്രീ. കൃഷ്ണ കുറുപ്
ശ്രീ. പി. സി. സാമുവൽ
ശ്രീ. പി. കെ. ബെഹനാൻ
ശ്രീ. കെ. സി. പാപ്പച്ചൻ
ശ്രീ. വി. സാമുവൽ
ശ്രീ. കെ. എൽ. പാപ്പൻ
ശ്രീമതി. ലീലാമ്മ
ശ്രീമതി. സൂസൻ. റ്റി
ശ്രീമതി. ജെസ്സി അലക്‌സാണ്ടർ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
സ്കൂളിലെ വളരെ അധികം പൂർവ്വ വിദ്യാർഥികൾ സമൂഹത്തിൽ ഉന്നത സ്ഥാനത്തു പ്രവർത്തിക്കുന്നു. എല്ലാവരും തന്നെ സ്കൂളിന് അഭിമാനകരമായ രീതിയിൽ അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ കാഴ്ച വക്കുന്നു.
ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 19 വായന ദിനം
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം
സെപ്തംബർ 5 അധ്യാപക ദിനം
ഒക്ടോബർ 2 ഗാന്ധി ജയന്തി
നവംബർ 1 കേരളപ്പിറവി
നവംബർ 14 ശിശു ദിനം
ജനുവരി 26 റിപ്പബ്ലിക് ദിനം
ദിനാചരണങ്ങൾ വിപുലമായി ആഘോഷിച്ചു വരുന്നു. എല്ലാ വിശേഷ ദിവസങ്ങളും അദ്ധാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷകർത്താക്കളുടെയും പൂർണ പങ്കാളിത്തത്തോടെ ആഘോഷിച്ചു വരുന്നു.
അധ്യാപകർ
ഒരു പ്രഥമ അധ്യാപകൻ, രണ്ടു എൽ പി എസ് അധ്യാപികമാർ, ഒരു ദിവസവേതന അദ്ധ്യാപിക എന്നിവർ ഇവിടെ ജോലി ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
കയ്യെഴുത്തു മാസിക
പ്രവർത്തി പരിചയം
ഹെൽത്ത് ക്ലബ്
കലാവേദി
പഠനയാത്ര
ക്ലബുകൾ
സ്കൂൾ സുരക്ഷാ ക്ലബ്
വിദ്യാരംഗം ക്ലബ്
സയൻസ് ക്ലബ്
എക്കോ ക്ലബ്
ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38313
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ