"ജി.വി.എൽ.പി.എസ് ചിറ്റൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
==എന്റെ നാട്... എന്റെ ചിറ്റൂർ...== | ==എന്റെ നാട്... എന്റെ ചിറ്റൂർ...== | ||
===സ്ഥലനാമചരിത്രം=== | |||
ചിറ്റൂർ: | |||
* ചുറ്റും ഊർ (ഗ്രാമം) ആണ് ചിറ്റൂർ എന്ന് അറിയപ്പെടുന്നത്. | |||
* ചിത് പുരി ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്. | |||
* ചുറ്റും ആർ (പുഴ) ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്. | |||
തമിഴ് ഭാഷയിൽ ചെറിയ എന്ന അർത്ഥമുള്ള ചിറ്റ്, ഗ്രാമം എന്ന അർത്ഥമുള്ള ഊര് എന്നീ വാക്കുകൾ ചേർന്നാണ് ചിറ്റൂർ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. | |||
===എന്റെ ഗ്രാമം=== | |||
പാലക്കാട് ജില്ലയുടെ തെക്കുകിഴക്കേ അതിർത്തി പ്രദേശമാണ് കൊങ്ങൻപടയുടെ നാടായ ചിറ്റൂർ. പ്രസിദ്ധമായ പാലക്കാട് ചുരത്തിന്റെ മദ്ധ്യഭാഗത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തു നിന്നും 15 കിലോമീറ്റർ തെക്കുകിഴക്കായി കാണപ്പെടുന്ന ചിറ്റൂരിന്റെ തെക്കേകരയാണ് തത്തമംഗലം. ദത്തൻ എന്ന ബ്രാഹ്മണഭട്ട് സ്ഥാപിച്ച അഗ്രഹാരങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ദത്തമംഗലം എന്ന പേരിൽ അറിയപ്പെട്ടു ഇത് ലോപിച്ചാണ് തത്തമംഗലം ആയത് എന്നാണ് കേട്ടുകേൾവി. 16-ാം നൂറ്റാണ്ട് വരെ ചിറ്റൂർ ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് അകത്തേത്തറയിൽ ഉള്ള പാലക്കാട്ടുശ്ശേരി അച്ഛന്മാരായിരുന്നു. അന്ന് കാലത്ത് ഈ പ്രദേശം കീഴ്പ്പാലൂർ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊങ്ങൻപടയ്ക്ക് ശേഷമാണ് ചിറ്റൂരിന്റെ ഭരണം കൊച്ചി രാജാവിന് ലഭിച്ചത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയായ കൊങ്ങൻപടയുടെ ഐതിഹ്യവും ഏറെ പ്രശസ്തമാണ്. സുഖദമായ കാലാവസ്ഥയും ഫലപുഷ്ടിയുള്ള മണ്ണും ധനസമൃദ്ധിയും നിറഞ്ഞ ചിറ്റൂരിനെ കൊങ്ങരാജാവ് ശിങ്ക മന്നൻ ആക്രമിക്കുകയും ചിറ്റൂർ ഭഗവതിയുടെ അനുഗ്രഹവും കൊച്ചിരാജാവിന്റെ സഹായവും കൊണ്ട് രാജാവിനെ തോൽപ്പിച്ച് ചിറ്റൂരിനെ രക്ഷിക്കുകയും ചെയ്തു എന്നതാണ് ഇതിനു പിന്നിലുള്ള ചരിത്ര കഥ. ഈ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെരുമയേറിയ ഗവൺമെൻ്റ് വിക്ടോറിയ ഗേൾസ് സ്കൂൾ ബ്രിട്ടീഷ് ഭരണകാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ്. രാജ്ഞിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ വിദ്യാലയം പെൺകുട്ടികൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. പൊതുസ്ഥാപനങ്ങൾ , കച്ചവടസ്ഥാപനങ്ങൾ, ആശുപത്രികൾ, ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം നിലകൊള്ളുന്ന തിരക്കേറിയ നഗര പ്രദേശമാണ് ഇന്ന് ചിറ്റൂർ. കൃഷിസ്ഥലങ്ങളും കരകൗശല നിർമ്മാണ സ്ഥാപനങ്ങളും കുടിൽ വ്യവസായങ്ങളും ഇവിടെയുണ്ട്. ഗതാഗത സൗകര്യവും കുറവല്ല. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ വ്യാപാര മേഖലയിൽ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും മനോഹരവും ആകർഷകവുമായ ഒരു ഭൂവിഭാഗമാണ് ചിറ്റൂർ എന്നതിൽ സംശയമില്ല. | |||
===കൊങ്ങൻപട=== | |||
[[പ്രമാണം:21302-konganpada.jpeg|thumb|200px|കൊങ്ങൻപട]] | |||
[[പ്രമാണം:21302-chitturkavu.jpeg|thumb|200px|ചിറ്റൂർകാവ്]] | |||
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [https://ml.wikisource.org/wiki/ഐതിഹ്യമാല/ചിറ്റൂർകാവിൽ_ഭഗവതി ചിറ്റൂർകാവിൽ] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ [http://ml.wikipedia.org/wiki/_കൊങ്ങൻപട കൊങ്ങൻപട] ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. [[{{PAGENAME}}/അമ്പാട്ട്|അമ്പാട്ട്]], തച്ചാട്ട്, [[{{PAGENAME}}/ചമ്പത്ത് |ചമ്പത്ത്]], എഴുവത്ത്, പുറയത്ത് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്നാണ് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട. | |||
===ശോകനാശിനിപ്പുഴ=== | |||
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും [http://ml.wikipedia.org/wiki/_ശോകനാശിനിപ്പുഴ ശോകനാശിനിപ്പുഴയ്ക്ക്] മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛന്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയിൽ കുളിച്ചാൽ ശോകം നശിക്കും എന്നുള്ള ഒരു ഐതിഹ്യം ഉള്ളത് കൊണ്ടാണ് ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ എന്ന് പേര് ഭാഷാപിതാവ് നൽകിയത്. | |||
=== തുഞ്ചൻമഠം=== | |||
ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത്. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി സ്ഥലമാണ് തുഞ്ചൻമഠം. എഴുത്തച്ഛന്റെ അവസാന നാളുകൾ അദ്ദേഹം ഇവിടെ ചെലവഴിച്ചുവെന്നും പിന്നീട് സമാധിയായി എന്നും വിശ്വസിച്ച് വരുന്നു. തുഞ്ചൻ മഠത്തിൽ ഭാഷാ പിതാവ് ഉപയോഗിച്ച എഴുത്താണിയും (നാരായം) താളിയോലകളും മെതിയടിയും ഇന്നും ചരിത്ര ശേഷിപ്പായി സൂക്ഷിച്ച് വരുന്നു. തമിഴ് നാടിന്റെ അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ സംഘകാല തമിഴിന്റെ സ്വാധീനം ഇവിടുത്തെ പ്രാദേശിക ഭാഷയിൽ കാണാൻ സാധിക്കും. ചിറ്റൂരിൽ ഇപ്പോഴുള്ള തുഞ്ചൻ മഠത്തിൽ വച്ചാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതെന്ന് വിശ്വസിച്ച് വരുന്നു. ഇന്നും ചരിത്രത്താളുകളിൽ ചിറ്റൂരിന്റെ തിരുശേഷിപ്പായി തുഞ്ചൻമഠം നിലനിൽക്കുന്നു. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്. | |||
===തുഞ്ചൻ സ്മാരക ലൈബ്രറി=== | |||
ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു. | |||
===ഗവൺമെന്റ് കോളേജ് ചിറ്റൂർ=== | |||
നമ്മുടെ [http://ml.wikipedia.org/wiki/ഗവൺമെന്റ്_കോളേജ്_ചിറ്റൂർ ചിറ്റൂർ ഗവൺമെന്റ് കോളേജിനെക്കുറിച്ച്] അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്. | |||
===മിനി സിവിൽസ്റ്റേഷൻ=== | |||
ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്. | |||
''ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'' |
15:08, 19 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എന്റെ നാട്... എന്റെ ചിറ്റൂർ...
സ്ഥലനാമചരിത്രം
ചിറ്റൂർ:
- ചുറ്റും ഊർ (ഗ്രാമം) ആണ് ചിറ്റൂർ എന്ന് അറിയപ്പെടുന്നത്.
- ചിത് പുരി ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്.
- ചുറ്റും ആർ (പുഴ) ആണ് ചിറ്റൂർ എന്നറിയപ്പെടുന്നത്.
തമിഴ് ഭാഷയിൽ ചെറിയ എന്ന അർത്ഥമുള്ള ചിറ്റ്, ഗ്രാമം എന്ന അർത്ഥമുള്ള ഊര് എന്നീ വാക്കുകൾ ചേർന്നാണ് ചിറ്റൂർ എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു.
എന്റെ ഗ്രാമം
പാലക്കാട് ജില്ലയുടെ തെക്കുകിഴക്കേ അതിർത്തി പ്രദേശമാണ് കൊങ്ങൻപടയുടെ നാടായ ചിറ്റൂർ. പ്രസിദ്ധമായ പാലക്കാട് ചുരത്തിന്റെ മദ്ധ്യഭാഗത്താണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തു നിന്നും 15 കിലോമീറ്റർ തെക്കുകിഴക്കായി കാണപ്പെടുന്ന ചിറ്റൂരിന്റെ തെക്കേകരയാണ് തത്തമംഗലം. ദത്തൻ എന്ന ബ്രാഹ്മണഭട്ട് സ്ഥാപിച്ച അഗ്രഹാരങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ദത്തമംഗലം എന്ന പേരിൽ അറിയപ്പെട്ടു ഇത് ലോപിച്ചാണ് തത്തമംഗലം ആയത് എന്നാണ് കേട്ടുകേൾവി. 16-ാം നൂറ്റാണ്ട് വരെ ചിറ്റൂർ ആസ്ഥാനമായി രാജഭരണം നടത്തിയിരുന്നത് അകത്തേത്തറയിൽ ഉള്ള പാലക്കാട്ടുശ്ശേരി അച്ഛന്മാരായിരുന്നു. അന്ന് കാലത്ത് ഈ പ്രദേശം കീഴ്പ്പാലൂർ എന്നാണ് അറിയപ്പെട്ടിരുന്നത്. കൊങ്ങൻപടയ്ക്ക് ശേഷമാണ് ചിറ്റൂരിന്റെ ഭരണം കൊച്ചി രാജാവിന് ലഭിച്ചത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയായ കൊങ്ങൻപടയുടെ ഐതിഹ്യവും ഏറെ പ്രശസ്തമാണ്. സുഖദമായ കാലാവസ്ഥയും ഫലപുഷ്ടിയുള്ള മണ്ണും ധനസമൃദ്ധിയും നിറഞ്ഞ ചിറ്റൂരിനെ കൊങ്ങരാജാവ് ശിങ്ക മന്നൻ ആക്രമിക്കുകയും ചിറ്റൂർ ഭഗവതിയുടെ അനുഗ്രഹവും കൊച്ചിരാജാവിന്റെ സഹായവും കൊണ്ട് രാജാവിനെ തോൽപ്പിച്ച് ചിറ്റൂരിനെ രക്ഷിക്കുകയും ചെയ്തു എന്നതാണ് ഇതിനു പിന്നിലുള്ള ചരിത്ര കഥ. ഈ നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെരുമയേറിയ ഗവൺമെൻ്റ് വിക്ടോറിയ ഗേൾസ് സ്കൂൾ ബ്രിട്ടീഷ് ഭരണകാലത്ത് പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ്. രാജ്ഞിയുടെ ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട ഈ വിദ്യാലയം പെൺകുട്ടികൾക്കു വേണ്ടി സ്ഥാപിക്കപ്പെട്ടതാണ്. പൊതുസ്ഥാപനങ്ങൾ , കച്ചവടസ്ഥാപനങ്ങൾ, ആശുപത്രികൾ, ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി ആധുനിക സൗകര്യങ്ങൾ എല്ലാം നിലകൊള്ളുന്ന തിരക്കേറിയ നഗര പ്രദേശമാണ് ഇന്ന് ചിറ്റൂർ. കൃഷിസ്ഥലങ്ങളും കരകൗശല നിർമ്മാണ സ്ഥാപനങ്ങളും കുടിൽ വ്യവസായങ്ങളും ഇവിടെയുണ്ട്. ഗതാഗത സൗകര്യവും കുറവല്ല. തമിഴ്നാടുമായി അതിർത്തി പങ്കിടുന്നതിനാൽ വ്യാപാര മേഖലയിൽ പുരോഗതി നേടാൻ കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ടും മനോഹരവും ആകർഷകവുമായ ഒരു ഭൂവിഭാഗമാണ് ചിറ്റൂർ എന്നതിൽ സംശയമില്ല.
കൊങ്ങൻപട
![](/images/thumb/7/7b/21302-konganpada.jpeg/200px-21302-konganpada.jpeg)
![](/images/thumb/a/aa/21302-chitturkavu.jpeg/200px-21302-chitturkavu.jpeg)
വളരെയധികം ചരിത്ര പ്രാധാന്യമുള്ള സ്ഥലമാണ് ചിറ്റൂർ. സമ്പൽസമൃദ്ധിയുടെ കാര്യത്തിലും ഒട്ടും പുറകിലല്ല. ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ ചിറ്റൂർകാവിൽ പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ കൊങ്ങൻപട ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്. അമ്പാട്ട്, തച്ചാട്ട്, ചമ്പത്ത്, എഴുവത്ത്, പുറയത്ത് എന്നിവ ചിറ്റൂരിലെ ചരിത്രപ്രസിദ്ധമായ തറവാടുകളാണ്. ഈ തറവാടുകളിലെ പ്രമാണിമാരും, ദേശവാസികളും ചേർന്നാണ് കൊങ്ങൻപടയ്ക്ക് മേൽനോട്ടം വഹിക്കുന്നത്. കേരളത്തിലെ ഒരേയൊരു രണോത്സവം കൂടിയാണ് ചിറ്റൂർ കൊങ്ങൻപട.
ശോകനാശിനിപ്പുഴ
ചിറ്റൂരിനെ ഹരിതാഭമാക്കാനും, സമ്പൽ സമൃദ്ധിയിൽ എത്തിക്കാനും ശോകനാശിനിപ്പുഴയ്ക്ക് മുഖ്യപങ്കുണ്ട്. ഇതിനടുത്താണ് എഴുത്തച്ഛന്റെ സമാധിസ്ഥലമായ തുഞ്ചൻ മഠം സ്ഥിതിചെയ്യുന്നത്. ഭാരതപ്പുഴയിൽ കുളിച്ചാൽ ശോകം നശിക്കും എന്നുള്ള ഒരു ഐതിഹ്യം ഉള്ളത് കൊണ്ടാണ് ഭാരതപ്പുഴയ്ക്ക് ശോകനാശിനിപ്പുഴ എന്ന് പേര് ഭാഷാപിതാവ് നൽകിയത്.
തുഞ്ചൻമഠം
ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് തുഞ്ചൻമഠം സ്ഥിതി ചെയ്യുന്നത്. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധി സ്ഥലമാണ് തുഞ്ചൻമഠം. എഴുത്തച്ഛന്റെ അവസാന നാളുകൾ അദ്ദേഹം ഇവിടെ ചെലവഴിച്ചുവെന്നും പിന്നീട് സമാധിയായി എന്നും വിശ്വസിച്ച് വരുന്നു. തുഞ്ചൻ മഠത്തിൽ ഭാഷാ പിതാവ് ഉപയോഗിച്ച എഴുത്താണിയും (നാരായം) താളിയോലകളും മെതിയടിയും ഇന്നും ചരിത്ര ശേഷിപ്പായി സൂക്ഷിച്ച് വരുന്നു. തമിഴ് നാടിന്റെ അതിർത്തി പ്രദേശമായതു കൊണ്ടു തന്നെ സംഘകാല തമിഴിന്റെ സ്വാധീനം ഇവിടുത്തെ പ്രാദേശിക ഭാഷയിൽ കാണാൻ സാധിക്കും. ചിറ്റൂരിൽ ഇപ്പോഴുള്ള തുഞ്ചൻ മഠത്തിൽ വച്ചാണ് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചതെന്ന് വിശ്വസിച്ച് വരുന്നു. ഇന്നും ചരിത്രത്താളുകളിൽ ചിറ്റൂരിന്റെ തിരുശേഷിപ്പായി തുഞ്ചൻമഠം നിലനിൽക്കുന്നു. തുഞ്ചൻ മഠത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി ഓരോ ദിവസവും നിരവധിപേർ ഈ സ്ഥലം സന്ദർശിക്കുന്നുണ്ട്.
തുഞ്ചൻ സ്മാരക ലൈബ്രറി
ചരിത്ര പ്രാധാന്യം നിറഞ്ഞ മറ്റൊരു സ്ഥലമാണ് നമ്മുടെ തുഞ്ചൻ സ്മാരക ലൈബ്രറി. ഈ ലൈബ്രറിയുടെ ചുമരുകളിൽ കൊങ്ങൻപടയുമായി ബന്ധപ്പെട്ട വിവിധ രൂപങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. ശ്രീ.ബൈജുദേവ് അവർകളുടെ നേതൃത്വത്തിലാണ് ചിത്രങ്ങൾ വരച്ച് ചേർത്തിട്ടുള്ളത്. ഇത് വിശ്രമ വേളകൾ ഫലപ്രദമാക്കുന്നതിനോടൊപ്പം ചരിത്രബോധമുണർത്താനും വഴിയൊരുക്കുന്നു.
ഗവൺമെന്റ് കോളേജ് ചിറ്റൂർ
നമ്മുടെ ചിറ്റൂർ ഗവൺമെന്റ് കോളേജിനെക്കുറിച്ച് അറിയാത്തവർ ആരും ഉണ്ടാവാൻ സാധ്യതയില്ല. കാർഷിക മേഖലയായ ചിറ്റൂരിലെ കുട്ടികളെ പഠനത്തിന്റെ ഉന്നതിയിലേക്ക് കൈപിടിച്ചുയർത്തുന്നതിൽ ചിറ്റൂർ കോളജിന് വലിയ സ്ഥാനമുണ്ട്.
മിനി സിവിൽസ്റ്റേഷൻ
ചിറ്റൂർ നിവാസികളുടെ സർക്കാർ ആവശ്യങ്ങൾ നിറവേറ്റാൻ കച്ചേരിമേട്ടിൽ മിനി സിവിൽസ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ചിറ്റൂരിന്റെ അഭിമാനമാണ്.
ഇത്രയേറെ സവിശേഷതകൾ നിറഞ്ഞ ചിറ്റൂരിന്റെ ഹൃദയഭാഗത്താണ് നമ്മുടെ ഗവൺമെൻറ് വിക്ടോറിയ എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.