"ജി എം യു പി എസ് പൂനൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (GMUPS POONOOR/ചരിത്രം എന്ന താൾ ജി എം യു പി എസ് പൂനൂർ/ചരിത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |
(വ്യത്യാസം ഇല്ല)
|
21:02, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പിന്നോട്ടു നോക്കുമ്പോൾ
1925 ഓഗസ്റ്റ് 3 നാണ് "പൂനൂർ ബോർഡ് മാപ്പിള സ്കൂൾ" എന്ന പേരിൽ അന്നത്തെ കുറുമ്പ്രനാട് താലൂക്കിൽ ഈ വിദ്യാലയം സ്ഥാപിതമാകുന്നത്.
- പേരാമ്പ്രയ്ക്കടുത്ത വാല്യക്കോട് എന്ന സ്ഥാലത്തുനിന്നും ഈ വിദ്യാലയം പൂനൂരിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യ സാരഥി ബഹുമാന്യനായ ശ്രീ. എം.എസ്.രാമഅയ്യരാണ്.
ഈറ്റഞ്ചേരി മണ്ണിൽ ശേഖരൻ നായർ മകൻ ഗോപാലൻ എന്ന ആളാണ് ഈ വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥി.
- ആദ്യ ദിവസം തന്നെ പ്രവേശനം നേടിയ 45 വിദ്യാർത്ഥികളടക്കം 3-08-1925 മുതൽ 8-2-1926 വരെയുള്ള ഒരു വർഷ കാലയളവിൽ 98 കുട്ടികൾ ഈ വിദ്യാലയത്തിൽ ചേർന്നിട്ടുണ്ട്. ആ കാലഘട്ടത്തിലെ പ്രത്യേക സാമൂഹിക വ്യവസ്ഥിതി കാരണമായിരിക്കണം പ്രസ്തുത വർഷത്തിൽ മൂന്നു പെൺകുട്ടികൾ മാത്രമേ വിദ്യാലയത്തിൽ പ്രവേശനം നേടിയിട്ടുള്ളൂ.
മാപ്പിള സ്കൂൾ ആയിരുന്നിട്ടും ആരംഭ വർഷത്തിൽ പ്രവേശനം നേടിയ മൂന്നു പെൺകുട്ടികളും അമുസ്ലിംകളായിരുന്നു.
- ഒന്നാം ക്ലാസ്സിൽ 79 ഉം രണ്ടാം ക്ലാസിൽ 19 ഉം ആയിരുന്നു തുടക്കത്തിൽ കുട്ടികളുടെ എണ്ണം. പൂനൂർ പുഴയോരത്ത് പഴയപാലത്തിനടുത്ത കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചു തുടങ്ങിയത്. 2-11-1928 ൽ അധ്യാപകരുടെ എണ്ണം രണ്ടായി ഉയർന്നു. 12-08-1945 ലാണ് ആദ്യത്തെ ബാച്ച് ഇ.എസ്.എൽ.സി. പരീക്ഷയെഴുതുന്നത്. 1960 വരെ ഈ നില തുടർന്നു. 1960-61 ൽ ക്ലാസ്സുകളുടെ എണ്ണം ഏഴാം സ്റ്റാൻഡേർഡുവരെ മാത്രമായി ചുരുങ്ങി.
1968 ൽ പൂനൂർ ഗവൺമെൻറ് ഹൈസ്ക്കൂൾ ഈ വിദ്യാലയത്തിൻറെ ഭാഗമായാണ് പ്രവർത്തനമാരംഭിച്ചത്.
- എന്നാൽ തൊട്ടടുത്ത വർഷം തന്നെ അത് പൂനൂരങ്ങാടിയിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുമാറിയുള്ള പരന്നപറമ്പ് എന്ന സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. നാൽപതിലേറെ അധ്യാപകർ ജോലി ചെയ്തുവന്നിരുന്ന സമയത്താണ് 1973 ൽ എൽ.പി.വിഭാഗം ഇവിടെ നിന്നും വേർപെടുത്തപ്പെട്ടത്.
- ഇപ്പോൾ 5, 6, 7 എന്നീ ക്ലാസുകൾ മാത്രം പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിൽ 21 ഡിവിഷനുകളുണ്ട്. 2003 ൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ ആരംഭിക്കുകയും 2004 ൽ സ്വന്തം സ്ഥലം വാങ്ങുകയും പൂനൂർ നരിക്കുനി റോഡിൻറെ ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്തിരുന്ന വാടകക്കെട്ടിടത്തിൽ നിന്നും 2007 അവസാനത്തോടെ സ്വന്തം കെട്ടിടത്തിലേക്ക് പൂർണമായും മാറുകയും ചെയ്തു.
കലാ-കായിക-ശാസ്ത്ര-സാമൂഹ്യ-പ്രവർത്തിപരിചയ-ഐടി മേളകളിൽ ചാമ്പ്യൻഷിപ്പുകളും മികച്ച വിജയങ്ങളും കരസ്ഥമാക്കിയ ചരിത്രമാണ് ഈ വിദ്യാലയത്തിനുള്ളത്.
- സ്വന്തമായി കളിസ്ഥലം ഇല്ലാതിരുന്ന കാലത്ത് കായികമേളകളിൽ നേടിയ വിജയം ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ്. സ്കൂൾ പി.ടി.എ, സ്റ്റാഫ് കൗൺസിൽ, നാട്ടുകാർ എന്നിവരുടെ കർമനിരതമായ പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിൻറെ വിജയരഹസ്യം.