"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 402 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പ്രവേശനോത്സവം 2021 ==
{{PSchoolFrame/Pages}}
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെയധികം കരുതൽ എടുക്കേണ്ടുന്ന ഒരു അവസരം ആയിരുന്നു ഈ വർഷത്തെ പ്രവേശനോത്സവം.. 2021 വർഷത്തെ സ്കൂൾ പ്രവേശന ചടങ്ങുകൾ വളരെയധികം ശ്രദ്ധയോടും കരുതലോടെയും അനവധി മുൻകരുതലുകളും എടുക്കേണ്ടുന്ന അവസരമായിരുന്നു.. കോവിഡ് എന്ന മഹാവ്യാധി സൃഷ്ടിച്ച ഭയവും ആശങ്കയും നിലനിൽക്കുന്ന അവസരത്തിലായിരുന്നു മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലും പ്രവേശനോത്സവ ചടങ്ങുകൾ ആസൂത്രണം ചെയ്യപ്പെട്ടത്... അധ്യാപകരും ,പിടിഎ ഭാരവാഹികളും മേൽസൂചിപ്പിച്ച പരിമിതികൾക്കുള്ളിൽ നിന്ന് പ്രവേശനോത്സവ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധയോടെ പ്രവർത്തിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും...<gallery mode="slideshow">
{{Yearframe/Header}}
പ്രമാണം:14871 2022-praveshanothsavam 6.jpeg
== <small>'''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ 2022-3|അക്കാദമിക് പ്രവർത്തനങ്ങൾ 2022-2023.]]''' =</small>==
പ്രമാണം:14871 2022-praveshanothsavam 16.jpeg
പ്രമാണം:14871 2022-praveshanothsavam 17.jpeg
പ്രമാണം:14871 2022-praveshanothsavam 18.jpeg
പ്രമാണം:14871 2022-praveshanothsavam 19.jpeg
പ്രമാണം:14871 2022-praveshanothsavam 21.jpeg
പ്രമാണം:14871 2022-praveshanothsavam 2.jpeg
പ്രമാണം:14871 2022-praveshanothsavam 1.jpeg
പ്രമാണം:14871 2022-praveshanothsavam 18.jpeg
പ്രമാണം:14871 2022-praveshanothsavam 22.jpeg
പ്രമാണം:14871 2022-praveshanothsavam 13.jpeg
പ്രമാണം:14871 2022-praveshanothsavam 3.jpeg
പ്രമാണം:14871 2022-praveshanothsavam 4.jpeg
പ്രമാണം:14871 2022-praveshanothsavam 5.jpeg
പ്രമാണം:14871 2022-praveshanothsavam 7.jpeg
പ്രമാണം:14871 2022-praveshanothsavam 14.jpeg
പ്രമാണം:14871 2022-praveshanothsavam 8.jpeg
പ്രമാണം:14871 2022-praveshanothsavam 9.jpeg
പ്രമാണം:14871 2022-praveshanothsavam 11.jpeg
പ്രമാണം:14871 2022-praveshanothsavam 12.jpeg
</gallery>


പിടിഎ യോഗം കൂടി പ്രവർത്തനരീതികൾ ആസൂത്രണം ചെയ്യുകയും തുടർ ദിവസങ്ങളിൽ സ്കൂളും പരിസരവും വൃത്തിയാക്കുകയും, സ്കൂൾ കെട്ടിടവും വിവിധ ക്ലാസ് മുറികളും അലങ്കരിക്കുകയും ചെയ്തു... അലങ്കാരങ്ങൾ സംഘടിപ്പിക്കുന്നതിൽ  ഉപരിയായി ആവശ്യമായ സാനിറ്റൈസർ മാസ്ക് തുടങ്ങിയ കാര്യങ്ങൾ സജ്ജീകരിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചിരുന്നു..
===  '''[[ജി.യു.പി.എസ് മുഴക്കുന്ന് / അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ ) .|അക്കാദമിക് പ്രവർത്തനങ്ങൾ ( മുൻ വർഷങ്ങൾ]]''' ===
 
കൂടാതെ സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് സ്കൂളിൻറെ വിവിധ ഗേറ്റുകളിൽ കുട്ടികളെ സ്വീകരിക്കുന്നതിനുള്ള ക്രമീകരണം കുറ്റമറ്റ രീതിയിൽ ചെയ്യുവാനായി പ്രവർത്തിച്ചിരുന്നു... സാനിറ്റൈസർ വിതരണത്തിനും, കുട്ടികളെ സ്വീകരിക്കുന്നതിനുമായി വിവിധ അധ്യാപകർക്ക് വിവിധ ദിവസങ്ങളിലായി ഡ്യൂട്ടി നൽകപ്പെട്ടു.... ഓരോ ദിവസവും അവ കൃത്യമായി പാലിക്കുന്നതിൽ എല്ലാ അധ്യാപകരും ജാഗ്രത പുലർത്തി എന്ന് പറയുവാൻ സാധിക്കും.. കൂടാതെ കോവിഡ്  കാല അനുഭവങ്ങൾ ചെറുകുറിപ്പുകൾ ആയി ഒരു സ്കൂൾ ഡയറിയിൽ എഴുതി സൂക്ഷിക്കുവാൻ ഓഫീസ് അധികാരികൾ ശ്രദ്ധിച്ചു എന്നത് അഭിനന്ദനാർഹമായ കാര്യമാണ്..
 
പ്രവേശനോത്സവ ദിവസത്തെ ചടങ്ങുകൾ വളരെ ലളിതമായി ആചരിക്കുവാൻ സ്കൂളിന് കഴിഞ്ഞു... സ്കൂൾ തുറക്കുന്നതിനു രണ്ട് ദിവസം മുമ്പ് തന്നെ കുട്ടികളെ സ്വീകരിക്കുന്നതിനായി ഒരു സ്വാഗത വീഡിയോ തയ്യാറാക്കി കോൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു... കുട്ടികൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സൂചിപ്പിക്കുന്ന വാക്കുകളും വാചകങ്ങളും ഈ വീഡിയോയിൽ ഉൾപ്പെടുത്തുവാൻ പ്രത്യേകം ശ്രദ്ധ പുലർത്തി... ക്ലാസ് മുറികളിൽ സാനിറ്റൈസർ സംവിധാനം ഒരുക്കുന്നതിൽ എല്ലാ അധ്യാപകരും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു... കൊച്ചുകുട്ടികൾക്ക് ബലൂണുകൾ മുതലായ ആകർഷകമായ സമ്മാനങ്ങൾ ഒരുക്കിയിരുന്നു... കോവിഡ് സാഹചര്യം പരിഗണിച്ച് മധുരപലഹാരങ്ങൾ ഒഴിവാക്കിയിരുന്നു... സ്കൂളിലെ അനൗൺസ്മെൻറ് സംവിധാനം വഴിയും , വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും പ്രസ്തുത ദിവസവും , തുടർ ദിവസങ്ങളിലും കുട്ടികൾക്ക് വിവിധ മേഖലകളെ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകി യിരുന്നു... പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടുകൂടി തുടങ്ങിയ പഠനപ്രവർത്തനങ്ങൾ വിവിധ സുരക്ഷാ മുൻകരുതലുകളുടെ അകമ്പടിയോടെ വിവിധ ദിവസങ്ങളിലായി നിർവഹിച്ചു വന്നു... കുട്ടികളുടെ ആരോഗ്യ സുരക്ഷാ കാര്യങ്ങളിൽ മുൻഗണന നൽകിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു 2021 പ്രവേശനോത്സവ ചടങ്ങുകൾ കടന്നുപോയത്..
 
== സ്കൂൾ റേഡിയോ (മഷിത്തണ്ട് ) ==
കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുവാനും, ഭയാശങ്കകൾ ഏതുമില്ലാതെ വ്യക്തികളെയും സമൂഹത്തെയും അഭിമുഖീകരിക്കുന്നതിനും സ്കൂളിൽ രണ്ട് പ്രോഗ്രാമുകൾ ആരംഭിച്ചിരുന്നു.... ഒന്ന്, വാർത്താ അവതരണവും, രണ്ടാമത്തേത് റേഡിയോ പ്രോഗ്രാമും ആയിരുന്നു.കോവിഡ് കാലത്തെ ഓൺലൈൻ വിദ്യാഭ്യാസത്തോടൊപ്പം കുട്ടികളെ കൂടുതൽ കർമ്മോന്മുഖരാക്കാൻ ഉള്ള വേദിയായി  ഈ രണ്ട് പ്രോഗ്രാമുകൾ  നിർവഹിക്കപ്പെട്ടു വരുന്നു. ദൃശ്യങ്ങൾ വഴി ആളുകളെ അഭിമുഖീകരിക്കാൻ പ്രയാസമുള്ളവർക്ക് വേണ്ടി പ്രത്യേകം ആവിഷ്കരിച്ച പ്രോഗ്രാമായിരുന്നു റേഡിയോ പ്രക്ഷേപണം. രണ്ടു വർഷത്തോളമായി ഈ പ്രോഗ്രാം വിജയകരമായി പ്രക്ഷേപണം ചെയ്തുവരുന്നു... കഥകൾ, കവിതകൾ ലളിതഗാനം തുടങ്ങി കുട്ടികളുടെ തനതായ സർഗവാസനകൾ ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ ശബ്ദം സമൂഹത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ പ്രോഗ്രാമിന്റെ ഉദ്ദേശം..
 
സർഗവാസന ഉള്ള കുട്ടികളെ കണ്ടെത്തുകയായിരുന്നു ആദ്യകടമ്പ... കുട്ടികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും ലഭിച്ച പിന്തുണയോടുകൂടി അവർക്ക് വേണ്ടി പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഗൂഗിൾ മീറ്റ് പോലുള്ള വീഡിയോ കോൺഫറൻസിങ് സംവിധാനങ്ങൾ ഉപയോഗിച്ച് വേണ്ട നിർദ്ദേശങ്ങളും, ക്ലാസ്സുകളും നൽകുകയും ചെയ്തു... അവതരി പ്പിക്കുന്ന പ്രോഗ്രാം, അതിന്റെ ഘടന, നിബന്ധനകൾ തുടങ്ങി റേഡിയോ പ്രക്ഷേപണത്തിന്റെ വിവിധ വശങ്ങൾ, പങ്കെടുക്കുന്ന എല്ലാവരിലും എത്തിക്കുവാൻ ക്ലാസുകളിലൂടെ സാധിച്ചു...<gallery mode="slideshow">
പ്രമാണം:14871 2022 radio mashithandu 1.jpeg
പ്രമാണം:14871 2022 radio mashithandu 15.jpeg
പ്രമാണം:14871 2022 radio mashithandu 14.jpeg
പ്രമാണം:14871 2022 radio mashithandu 13.jpeg
പ്രമാണം:14871 2022 radio mashithandu 12.jpeg
പ്രമാണം:14871 2022 radio mashithandu 11.jpeg
പ്രമാണം:14871 2022 radio mashithandu 10.jpeg
പ്രമാണം:14871 2022 radio mashithandu 9.jpeg
പ്രമാണം:14871 2022 radio mashithandu 8.jpeg
പ്രമാണം:14871 2022 radio mashithandu 7.jpeg
പ്രമാണം:14871 2022 radio mashithandu 6.jpeg
പ്രമാണം:14871 2022 radio mashithandu 5.jpeg
പ്രമാണം:14871 2022 radio mashithandu 4.jpeg
പ്രമാണം:14871 2022 radio mashithandu 3.jpeg
പ്രമാണം:14871 2022 radio mashithandu 2.jpeg|'''ഇതളുകളിലൂടെ'''
</gallery>
 
 
 
ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടുപിടിക്കുക യായിരുന്നു പിന്നീടുള്ള കടമ്പ.. കേൾക്കുമ്പോൾ കാതിന് ഇമ്പം തോന്നുന്നതും, ഒരു ഗൃഹാതുരത്വം അനുഭവിപ്പിക്കുന്നതുമായ പേരിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു... സഹപ്രവർത്തകരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളും, പ്രോത്സാഹനങ്ങളും സ്വീകരിച്ച് മഷിത്തണ്ട്എന്ന പേരിൽ റേഡിയോ പ്രോഗ്രാം തുടങ്ങുവാൻ തീരുമാനിച്ചു... വിവിധ ദിവസങ്ങളിലായി 25 ലധികം കുട്ടികൾ വിവിധ പ്രോഗ്രാമുകൾ അവരുടെ ശബ്ദത്തിലൂടെ അവതരിപ്പിച്ചുവരുന്നു ... കുട്ടികളെ കൂടാതെ ചില രക്ഷിതാക്കളും ഈ റേഡിയോ പ്രോഗ്രാമിൽ പങ്കെടുക്കുവാൻ തയ്യാറായി വന്നു എന്നത് സന്തോഷകരമായ കാര്യമാണ്... അവരുടെ സജീവമായ പങ്കാളിത്തം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. വേദികൾ ലഭിക്കാത്തവരും, സദസ്സിനെ അഭിമുഖീകരിക്കാൻ പേടിയുള്ളവരുമായ കുട്ടികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാൻ അനുയോജ്യമായ ഒരു പ്രവർത്തനമായി സ്കൂൾ അധികാരികൾ ഈ ഉദ്യമത്തെ കാണുന്നു... ശബ്ദം കൊണ്ടെങ്കിലും സമൂഹമനസ്സിൽ സാന്നിധ്യം അറിയിക്കാനുള്ള ഒരു ഇടമായി മഷിത്തണ്ട് എന്ന ഈ റേഡിയോ പ്രോഗ്രാമിനെ കുട്ടികൾ നെഞ്ചിലേറ്റി സൂക്ഷിച്ചു വരുന്നു..
 
== വാർത്താ ചാനൽ   ==
വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ  നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു...
 
        കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ പഠനത്തിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ആവശ്യപ്പെടുന്ന സമയങ്ങളിൽ ഒരു അല്പം വിനോദത്തിനും, അതിലുപരി അവരുടെ സജീവമായ സാന്നിധ്യം  വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്നതിനുമായി ഈ പ്രവർത്തനത്തെ ഞങ്ങൾ കണ്ടു...
 
           സ്റ്റാഫ് കൗൺസിൽ രൂപം കൊണ്ട ആശയത്തെ പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങൾ ആയിരുന്നു പിന്നീട് ഞങ്ങൾ നടത്തിയത്.. സ്കൂളിന്റെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഇത്തരമൊരു ആശയം ഷെയർ ചെയ്യുകയും , ഇതിനു സന്നദ്ധനായ കുട്ടികളുടെ സാന്നിധ്യം ക്ഷണിക്കുകയും ചെയ്തു... അങ്ങനെ ഇരുപതോളം കുട്ടികൾ തയ്യാറായി വന്നു... അവർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുവാനും, ദിവസേനയുള്ള വാർത്തകൾ അവരിലേക്ക് എത്തിക്കുന്നതിനു മായി പ്രസ്തുത വാട്സപ്പ് ഗ്രൂപ്പ് ഉപയോഗിച്ചു... കുട്ടികളുടെ കൂടി നിർദ്ദേശങ്ങൾ സ്വീകരിച്ച് വാർത്താ ചാനലിനു വേണ്ടി ഒരു ലോഗോ തയ്യാറാക്കുകയും, ഉചിതമായ ഒരു പേര് കണ്ടെത്തുകയും ചെയ്തു... എല്ലാ അധ്യാപകരുടെയും പൊതു അഭിപ്രായം മാനിച്ച് VOICE OF GUPS MUZHAKKUNNUഎന്ന പേര് വാർത്താ ചാനലിനായി സ്വീകരിക്കപ്പെട്ടു..ഈ പ്രവർത്തനത്തിൽ എല്ലാ അധ്യാപകരുടെയും സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു എന്നത് സന്തോഷകരമായ ഒരു കാര്യമാണ്..
 
          ലോഗോ പ്രകാശനം, ചാനലിന്റെ പേര് അറിയിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സ്കൂൾ വാട്സപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ നിർവഹിക്കപ്പെട്ടു... കുട്ടികൾ അവരുടെ വീടുകളിൽ ഷൂട്ട് ചെയ്യുന്ന വീഡിയോകൾ,  അവ എഡിറ്റ് ചെയ്യുന്ന അന്ന് അധ്യാപകരുടെ വാട്സപ്പ് നമ്പറുകളിലേക്ക് അയയ്ക്കുകയും, ലോഗോ പേര് തുടങ്ങിയ കാര്യങ്ങൾ കൂട്ടിച്ചേർത്ത് ആകർഷകമാക്കി അവ അവ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു... ഈ പ്രവർത്തനം രണ്ടു വർഷത്തിലധികമായി വിജയകരമായി സംപ്രക്ഷേപണം ചെയ്തു വരുന്നു...
 
            ഇതുവരെയായി 350ലധികം വീഡിയോകൾ jijo tech എന്ന  യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.... മുഴക്കുന്ന് ഗവൺമെൻറ് സ്കൂളിന്റേതായ ഒരു മുഖമുദ്ര ഈ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നു എന്ന് സമൂഹത്തിൽ ഏകാഭിപ്രായം ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്... കൈൻ മാസ്റ്റർ എന്ന വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷൻ ആണ് ഇതിന് ഉപയോഗിച്ച് വരുന്നത്.. അധ്യാപകരെ പോലെ തന്നെ എഡിറ്റിങ്ങിന് മിടുക്കരായ കുട്ടികൾ ഈ പ്രവർത്തനത്തിലൂടെ വളർന്നു വന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും... രക്ഷിതാക്കൾക്കിടയിലും, പൊതുജനങ്ങൾക്കിടയിലും അവരുടെ കുട്ടികൾക്ക് സ്കൂളിൽ നിന്നും നല്കപ്പെടുന്ന ഇത്തരം ഡിജിറ്റൽ അവസരങ്ങളെ ഓർത്ത്  ഒരു സ്നേഹാഭിപ്രായം രൂപപ്പെട്ടു എന്നത് നിസ്തർക്കമായ കാര്യമാണ്....
 
           പൊതു അധ്യയനം  ആരംഭിച്ചതിനുശേഷം എണ്ണത്തിൽ കുറവുണ്ടായെങ്കിലും , പ്രസ്തുത പ്രവർത്തനം വിവിധ അവസരങ്ങളിലായി പല കുട്ടികളിലൂടെ നിർവഹിക്കപ്പെട്ടു വരുന്നു... ഭാവിയിലെ മികച്ച വാർത്താ അവതാരകർ ആയിത്തീരുന്നതിനുള്ള ഒരു മികച്ച പരിശീലന കളരിയായി ഈ പ്രവർത്തനത്തെ ഞങ്ങളുടെ അധ്യാപകരും, കുട്ടികളും രക്ഷിതാക്കളും കാണുന്നു.... വ്യത്യസ്ത മാർന്നതും ,നൂതനവുമായ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ തെരഞ്ഞെടുക്കുന്നതിലും, അത് നിർവഹിക്കുന്നതിലും മുഴക്കുന്ന് ഗവൺമെന്റ് യു.പി.സ്കൂൾ ഒരു പടി മുന്നിലാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും...
 
<gallery mode="slideshow">
പ്രമാണം:14871 2022 newsreading 15 Shivada.jpeg
പ്രമാണം:14871 2022 newsreading 14 Riza.jpeg
പ്രമാണം:14871 2022 newsreading 13 Devarag.jpeg
പ്രമാണം:14871 2022 newsreading 12 Harinand.jpeg
പ്രമാണം:14871 2022 newsreading 11 Hanna.jpeg
പ്രമാണം:14871 2022 newsreading 10 Sooryadev.jpeg
പ്രമാണം:14871 2022 newsreading 9 Nuvyra.jpeg
പ്രമാണം:14871 2022 newsreading 8 Niya.jpeg
പ്രമാണം:14871 2022 newsreading 7 Safna.jpeg
പ്രമാണം:14871 2022 newsreading 6 Riswan.jpeg
പ്രമാണം:14871 2022 newsreading 5 Nithanth.jpeg
പ്രമാണം:14871 2022 newsreading 4 Saya.jpeg
പ്രമാണം:14871 2022 newsreading 3.jpeg
പ്രമാണം:14871 2022 newsreading 2 Mubaris.jpeg
പ്രമാണം:14871 2022 newsreading 1 amanya.jpeg
പ്രമാണം:14871 2022 newsreading 14 marwamajeed.jpeg
പ്രമാണം:14871 2022 newsreading 15 shamal.jpeg
പ്രമാണം:14871 2022 newsreading 16 shan.jpeg|വാർത്തകളിലൂടെ
</gallery>
 
=== '''<u><big>വാർത്ത അവതാരകർക്ക് ആദരം</big></u>''' ===
💞💞💞💞💞💞💞💞
 
മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മികച്ച 2പാഠ്യേതര പ്രവർത്തനങ്ങളാണ് കുട്ടികൾക്കായുള്ള റേഡിയോ ചാനലും, വാർത്താ ചാനലും .. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ രക്ഷിതാക്കളുടേയും, പൊതുസമൂഹത്തിന്റേയും സവിശേഷ ശ്രദ്ധ ആകർഷിച്ച പ്രവർത്തനങ്ങൾ ആണ് ഇത് ... പ്രതീക്ഷയ്ക്ക് ഉപരിയായി ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ പ്രകടനം അനുദിന മെച്ചപ്പെട്ടുവരുന്നു.. വാർത്തകൾ ഷൂട്ട് ചെയ്ത് അത്  എഡിറ്റ് ചെയ്യുന്ന അധ്യാപകർക്ക് അയക്കുവാനുള്ള എല്ലാവിധ സാഹചര്യവും ഇതിൽ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ഒരുക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... സ്കൂളിലെ സ്റ്റാഫ് കൗൺസിൽ ഇവരെക്കുറിച്ച് വിശദമായ ചർച്ചകൾ നടത്തുകയും , ഓരോ ദിവസവും അവരുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തുവരുന്നു... അധ്യാപകർ നൽകുന്ന നിർദ്ദേശങ്ങൾക്ക് അനുസൃതമായി പങ്കാളികളായ കുട്ടികൾ എഡിറ്റിങ്ങിൽ മറ്റും നൂതനമായ സങ്കേതങ്ങൾ  ആവിഷ്കരിച്ചു വരുന്നു...
 
           രണ്ട് വർഷത്തോളമായി തുടരുന്ന ഈ പ്രവർത്തനത്തിന്റെ ഭാഗമായി നാനൂറോളം വീഡിയോകൾ ഇതുവരെ അപ്‌ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്... അവയിൽ ചില വീഡിയോകൾ കുട്ടികൾ തന്നെ എഡിറ്റ് ചെയ്തു മനോഹരമാക്കിയതാണ്...<gallery mode="packed">
പ്രമാണം:14871 2022 bestnewsreader 2.jpeg
പ്രമാണം:14871 2022 bestnewsreader 3.jpeg
പ്രമാണം:14871 2022 bestnewsreader 1.jpeg
പ്രമാണം:14871 2022 bestnewsreader 5.jpeg
പ്രമാണം:14871 2022 bestnewsreader 4.jpeg
പ്രമാണം:14871 2022 bestnewsreader 6.jpeg
പ്രമാണം:14871 2022 bestnewsreader 7.jpeg
</gallery>
 
 
 
 
 
 
 
          വാർത്താ അവതരണ രംഗത്ത് മികച്ച പ്രകടനം നടത്തുന്ന കുട്ടികളെ എല്ലാ മാസവും ആദരിക്കുന്നതിനായി ഉള്ള ഒരു പദ്ധതി സ്റ്റാഫ് കൗൺസിൽ യോഗം ചേർന്ന് തയ്യാറാക്കുകയും അതിന്റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തു.. അവതരണത്തിലും , വാർത്തകളുടെ  തെരഞ്ഞെടുപ്പിലും ആകർഷകമായ കട നടത്തുന്ന കുട്ടികളെ ഉചിതമായ ഉപഹാരം നൽകി ആദരിക്കുന്ന അതിന് തീരുമാനമായി. ഇതനുസരിച്ച് എല്ലാ മാസവും ആദ്യത്തെ ആഴ്ച രണ്ടുപേർ വീതം ജേതാക്കൾ ആകുന്ന രീതിയിൽ റിസൽട്ട് പ്രഖ്യാപിച്ചു വരുന്നു... ഇങ്ങനെ വിജയികളാകുന്ന കുട്ടികൾക്ക് എല്ലാ മാസത്തിലെയും ആദ്യത്തെ ആഴ്ച സ്കൂൾ ഓഫീസിൽ വെച്ച് ഉപഹാരം നൽകി വരുന്നു... കോ വിഡ് കാലത്തെ സ്കൂളുകൾ അടച്ച സമയത്ത് ആയിരുന്നു കൂടുതൽ സമയം ഉപയോഗിച്ച് കുട്ടികൾ ഈ പ്രവർത്തനം ചെയ്തുവന്നത്.. സ്കൂൾ തുറന്നതിനു ശേഷം വാർത്തകൾ അപ്‌ലോഡ് ചെയ്യുന്നതിൽ എണ്ണത്തിൽ കുറവുണ്ടായെങ്കിലും വളരെ മികച്ച സൃഷ്ടികൾ കുട്ടികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നു...
 
          ഏകദേശം 300 രൂപയോളം വരുന്ന സമ്മാനങ്ങളാണ് ഓരോ കുട്ടിക്കും എല്ലാമാസവും നൽകിവരുന്നത്... ജേതാക്കൾക്ക് ഉപഹാരം നൽകുന്ന ഫോട്ടോകൾ വളരെ ആകർഷകമായി എഡിറ്റ് ചെയ്ത് സ്കൂൾ വാട്സ് ഗ്രൂപ്പിലും ഫേസ്ബുക്ക് പേജിലും അപ്‌ലോഡ് ചെയ്തു വരുന്നു... തെരഞ്ഞെടുത്ത ഫോട്ടോകൾ വീഡിയോ നിർമ്മിക്കുന്ന സമയത്ത് അവയിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കുന്നുണ്ട്..
 
       കുട്ടികൾ വാർത്ത അവതാരകരായി മികച്ച പ്രകടനം നടത്തുന്നത് പൊതുസമൂഹത്തിന് കാണുവാൻ മേൽപ്പറഞ്ഞ സോഷ്യൽ മീഡിയകൾ വളരെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.. ഇത് രക്ഷകർത്താക്കൾക്ക് ഇടയിൽ വളരെയധികം മതിപ്പ്  ഉളവാക്കിയിട്ടുണ്ട്... ജേതാക്കളാകുന്നത് കുട്ടികളുടെ മാതാപിതാക്കൾ അവരുടെ സന്തോഷം സ്കൂൾ അധികാരികളുമായി പങ്കുവെക്കുന്നുണ്ട് എന്നത് വളരെയധികം ആഹ്ലാദം തരുന്നു.... ഭാവിയിൽ ഭയമേതുമില്ലാതെ സമൂഹത്തെ  അഭിമുഖീകരിക്കാൻ ഈ കുട്ടികൾക്ക് എല്ലാം സാധിക്കും എന്ന ഉറച്ച വിശ്വാസം ഞങ്ങൾക്കുണ്ട്...
 
== '''അതിജീവനം''' ==
 
 
സംസ്ഥാന ഗവൺമെൻറ് വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിവരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ആധുനിക വിദ്യാഭ്യാസ മേഖലയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങൾക്ക് എതിരെയുള്ള ഒരു പ്രോഗ്രാമായിരുന്നു അതിജീവനം...  കൗമാര കാലഘട്ടത്തിലൂടെ കടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടുന്ന പ്രാഥമികമായ വിദ്യാഭ്യാസത്തിലേക്ക് ഉള്ള ഒരു ചൂണ്ടുപലക യായിരുന്നു ഈ പദ്ധതി.. കൗമാര വിദ്യാഭ്യാസം പുതിയ തലത്തിലൂടെ  എല്ലാ സ്കൂളുകളിലേയും കുട്ടികളിൽ എത്തിക്കുന്നതിനായി ചുമതലപ്പെട്ട അധ്യാപകരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു റിഫ്രഷർ കോഴ്സ് ആയിരുന്നു ആദ്യം നടത്തിയത്... ഞങ്ങളുടെ സ്കൂളിൽ നിന്നും സിന്ധു ടീച്ചർ ഇതിൽ പങ്കെടുത്തു.. അവിടെ നിന്നും ലഭിച്ച നിർദേശങ്ങളുടെയും പ്രവർത്തന പദ്ധതികളുടെയും പ്രചോദനമുൾക്കൊണ്ട് ടീച്ചർ, ഡെമോൺസ്ട്രേഷൻ ക്ലാസിനുള്ള ഒരുക്കങ്ങളാരംഭിച്ചു..
 
         2021 ഡിസംബർ  ആദ്യവാരത്തിൽ അദ്ധ്യാപകർക്കും, എൽപി യു,പി തലങ്ങളിലെ വിദ്യാർഥികൾക്കും ആയി  3 ക്ലാസുകൾ ഡിസൈൻ ചെയ്തു.. ക്ലാസ് നിർവ്വഹിക്കുന്നതിന് മുൻപ് സ്റ്റാഫ് കൗൺസിലിൽ പ്രസ്തുത വിഷയത്തെക്കുറിച്ച് ടീച്ചർ കാര്യങ്ങൾ അവതരിപ്പിച്ചു.. ലഭ്യമായ നിർദ്ദേശങ്ങളും , സാഹചര്യങ്ങളും പരിഗണിച്ച് സ്കൂളിലെ ബാക്കിയുള്ള എല്ലാ അദ്ധ്യാപകർക്കും ആയി ഒരു ദിവസം അതിജീവനം ക്ലാസ്സ് സംഘടിപ്പിക്കപ്പെട്ടു.. മാനസിക ഉല്ലാസം ലഭിക്കുന്നതിനായുള്ള ഒരു പ്രവർത്തന പാക്കേജ് ആയിരുന്നു പ്രസ്തുത പ്രോഗ്രാമിന്റെ മൊഡ്യൂളിൽ ഉണ്ടായിരുന്നത്... ഇവ വളരെ മനോഹരമായി അവതരിപ്പിക്കുവാൻ ബന്ധപ്പെട്ട അധ്യാപികയ്ക്ക് സാധിച്ചു.. വിവിധ സെഷനുകളിൽ ആടുവാനും, പാടുവാനും ചിത്രം വരയ്ക്കുവാനു മൊക്കെ അധ്യാപകർ എല്ലാവരും തയ്യാറായി വന്നത് കൗതുകം ഉണർത്തി...
 
<gallery mode="nolines">
പ്രമാണം:14871 2022 athijeevanam 9.jpeg
പ്രമാണം:14871 2022 athijeevanam 4.jpeg
പ്രമാണം:14871 2022 athijeevanam 15.jpeg
പ്രമാണം:14871 2022 athijeevanam 2.jpeg
പ്രമാണം:14871 2022 athijeevanam 17.jpeg
പ്രമാണം:14871 2022 athijeevanam 16.jpeg
പ്രമാണം:14871 2022 athijeevanam 14.jpeg
പ്രമാണം:14871 2022 athijeevanam 3.jpeg
പ്രമാണം:14871 2022 athijeevanam 7.jpeg
പ്രമാണം:14871 2022 athijeevanam 1.jpeg
പ്രമാണം:14871 2022 athijeevanam 8.jpeg
പ്രമാണം:14871 2022 athijeevanam 6.jpeg
പ്രമാണം:14871 2022 athijeevanam 13.jpeg
പ്രമാണം:14871 2022 athijeevanam 10.jpeg
പ്രമാണം:14871 2022 athijeevanam 12.jpeg
പ്രമാണം:14871 2022 athijeevanam 11.jpeg
പ്രമാണം:14871 2022 athijeevanam 5.jpeg
</gallery>           പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം  സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു...
 
ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി..
 
               ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും
 
== '''ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും''' ==
           ലോകമെമ്പാടും പരിസ്ഥിതിക്ക് പുതിയ ഭീഷണിയായി കൊണ്ടിരിക്കുന്ന ഒരു വിപത്ത് ആണല്ലോ പ്ലാസ്റ്റിക്... പ്ലാസ്റ്റിക് നിർമ്മാർജനത്തിനായും, സഭയുടെ പുനരുപയോഗ ത്തിനുമായി  വിവിധ ഗവൺമെന്റുകളും സന്നദ്ധസംഘടനകളും  നവീനമായ ആശയങ്ങൾ പ്രാവർത്തികമാക്കി കൊണ്ടിരിക്കുകയാണല്ലോ.. പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവൽക്കരണവും, അവയുടെ ശരിയായ ഉപയോഗവും നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി ഗവൺമെൻറ് ഏറ്റെടുത്തിട്ടുള്ള വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി കാലാകാലങ്ങളിൽ വിവിധ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ട്... താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും, കവറുകൾ മറ്റ് വസ്തുക്കൾ മുതലായവ പ്ലാസ്റ്റിക് നിർമ്മിതമായ തെങ്കിൽ അവ പൂർണമായും വിവിധ വിഭാഗങ്ങളിലായി തരംതിരിച്ച് നിർമാർജനം ചെയ്യുക എന്ന പ്രവർത്തനമാണ് നമ്മുടെ സ്ഥാപനത്തിലും നടന്നുവരുന്നത്.. വിവിധ വിഭാഗങ്ങളിലായി പ്ലാസ്റ്റിക്കിനെ തരംതിരിക്കുകയും ശേഖരിക്കുവാൻ ചുമതലപ്പെട്ട ആളുകളെ അത് കൃത്യമായ സമയത്ത് ഏൽപ്പിക്കുകയും ചെയ്യുക എന്നത് ഒരു കടമയായി ഈ സ്ഥാപനം ഏറ്റെടുത്തിട്ടുണ്ട്..<gallery mode="packed">
പ്രമാണം:14871 2022 plastic disposal 1.jpeg
പ്രമാണം:14871 2022 plastic disposal 2.jpeg
പ്രമാണം:14871 2022 plastic disposal 3.jpeg
പ്രമാണം:14871 2022 plastic disposal 4.jpeg
</gallery>                       ഗ്രാമപഞ്ചായത്ത്, എസ്.എസ്. എ മുതലായ ഏജൻസികളിൽ നിന്നും വിവിധ കാലങ്ങളിൽ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് മേൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ വിവിധ വേസ്റ്റ് ബിന്നുകൾ സജ്ജമാക്കിയിട്ടുണ്ട്...
 
പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു....  ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്...  കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ  കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച്    മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ  പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ  കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും....
 
== ഷോർട്ട്  ഫിലിം ==
പാഠ്യേതര പ്രവർത്തനങ്ങളിൽ  മികവ് പുലർത്തുന്നതിനും, സ്ഥാപനത്തിന്റേതായ പേരും പ്രശസ്തിയും വർധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ സ്കൂൾ പ്രവർത്തനങ്ങൾ പണ്ടുകാലം മുതലേ വ്യാപിച്ചിരുന്നു... അത്തരം പ്രവർത്തന വൈവിധ്യങ്ങളുടെ ഭാഗമായി  രക്ഷകർത്താക്കളുടെയും, അധ്യാപകരുടെയും സഹകരണത്തോടെ രണ്ട് ഷോർട്ട് ഫിലിമുകൾ തയ്യാറാക്കിയിരുന്നു.. 2002 2003 കാലഘട്ടങ്ങളിൽ മിഴാവിന്റെ താളം എന്ന പേരിലും , 2018 ൽ കൂടെ എന്ന പേരിലും ഷോർട്ട് ഫിലിമുകൾ  തയ്യാറാക്കി.. നാട്ടുകാരുടെയും, അഭ്യുദയകാംക്ഷികളുടെ യും ,അധ്യാപകരുടെയും യും സഹായത്തോടെ മിഴാവിന്റെ താളം തയ്യാറാക്കപ്പെട്ടത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു... അദ്ധ്യാപകനായിരുന്ന ശ്രീ. വേണു മാസ്റ്ററുടെ നേതൃത്വത്തിൽ ആയിരുന്നു ഈ ഷോർട്ട് ഫിലിം തയ്യാറാക്കപ്പെട്ടത്... അന്നത്തെ എല്ലാ അധ്യാപകരും ഈ ചിത്രത്തിന്റെ നിർമ്മാണ വേളയിൽ  സഹായങ്ങളുമായി എത്തിയിരുന്നു ...പൂർവ്വ വിദ്യാർത്ഥികളും,  സുഹൃത്തുക്കളും പണമായും വിവിധ സഹായങ്ങൾ ആയും ഈ ഷോർട്ട് ഫിലിമിന്റെ നിർമാണത്തിൽ പങ്കുവഹിച്ചിരുന്നു എന്ന് അറിയാൻ കഴിയുന്നു..
 
                 സ്കൂൾ വാർഷികത്തിന്റെ ഭാഗമായി  വ്യത്യസ്തമായ പ്രവർത്തനം എന്ന നിലയിലായിരുന്നു കൂടെ എന്ന ഷോർട്ട് ഫിലിം തയ്യാറാക്കിയത്... അധ്യാപകനായ ജിജോ ജേക്കബ് രചനയും ഗാ    നങ്ങളും നിർവഹിച്ച ചിത്രത്തിൽ അധ്യാപകർക്കൊപ്പം കുട്ടികളും അഭിനയിച്ചു... ഷൂട്ട് തുടങ്ങുമ്പോൾ പണം ആയിരുന്നു പ്രശ്നം... രക്ഷകർത്താക്കളുടെയും അഭ്യുദയകാംക്ഷികളുടെ യും സഹകരണം  കൊണ്ട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ചിത്രത്തിലെ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞു.. മുഴക്കുന്നിലും  പരിസരപ്രദേശങ്ങളിലുമായി രണ്ടാഴ്ചകൊണ്ട് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞു.. ഭക്ഷണം, മറ്റ് ചെലവുകൾ എന്നിവയ്ക്കു വേണ്ടിയും രക്ഷകർത്താക്കൾ സഹകരിച്ചു...
 
              പണവും സമയവും ചെലവാക്കുന്നതിലും  ഉപരിയായി സ്കൂളിന്റെ വേറിട്ട പ്രവർത്തനം എന്ന രീതിയിൽ കാണുകയാണെങ്കിൽ ഇതിനും മികച്ച സൃഷ്ടികൾ  മുഴക്കുന്ന് സ്കൂളിലെ അധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നത് തീർച്ചയാണ്.. അത്തരം  സാഹചര്യങ്ങൾ അനുകൂലമാക്കുക എന്നതായിരിക്കണം  നമ്മുടെ കർത്തവ്യം..
 
<nowiki>https://youtu.be/5TXPuZzdSes</nowiki>
 
== '''ജൈവവൈവിധ്യ പതിപ്പ്''' ==
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൻറെ വളരെ ശ്രദ്ധേയമായ ഒരു പ്രവർത്തനമായിരുന്നു ഒരു ജൈവ വൈവിധ്യ പതിപ്പിന്റെ നിർമ്മാണം. സ്കൂൾ പരിസ്ഥിതി ക്ലബ്, അന്നത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി സനില് ടീച്ചർ, അബ്ദുൾ ബഷീർ മാസ്റ്റർ , പരിസ്ഥിതി ക്ലബ്ബ് കൺവീനർ ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്റർ എന്നവരുടെ സംയോജിതമായ പ്രവർത്തനത്തിന്റെ  ഫലമായി നമുക്കു ചുറ്റിനുമുള്ള എന്നാൽ പേരും ഗുണങ്ങളും അറിയപ്പെടാതെ പോകുന്ന ഔഷധസസ്യങ്ങളുടെ ഒരു സമഗ്രമായ പഠനം യാഥാർത്ഥ്യമായി... നമുക്കു ചുറ്റുമുള്ള പ്രകൃതിയിലെ പ്രത്യേകിച്ചും നമ്മുടെ പറമ്പിലും ചുറ്റുപാടുമുള്ള ഔഷധ സസ്യങ്ങളെ കുറിച്ചുള്ള സാധ്യമായ ഒരു പഠനമായിരുന്നു ഉദ്ദേശിച്ചത്...
 
                   മുറിവുണക്കാനും , പനി മാറ്റുവാനും യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാത്ത ചെറിയ ചെറിയ ഔഷധസസ്യങ്ങൾ നമുക്കു ചുറ്റിലുമുണ്ട്.. അവയെ സംബന്ധിച്ച് ച്ച ലഘുവായ ഒരു പഠനം വഴി കുട്ടികളിൽ മികച്ച ഒരു അവബോധം വരുത്തുക എന്നത് ലക്ഷ്യമായിരുന്നു... മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന മരുന്നുകൾക്ക് പുറകെ പോകുന്ന ആധുനികസമൂഹത്തിൽ പഴമയുടെ സുഗന്ധവും ലാളിത്യവും പ്രാധാന്യവും പുതുതലമുറയിലേക്ക് പകരുക എന്നതും ഇതിൻറെ അപ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു...<gallery>
പ്രമാണം:14871 2022 jyvavyvidhyappathipp 1.jpeg
പ്രമാണം:14871 2022 jyvavyvidhyappathipp 2.jpeg
</gallery>
 
                 ഇത്തരം ഒരു പതിപ്പ് തയ്യാറാക്കുന്നതിനായി അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ബാലകൃഷ്ണൻ മാസ്റ്റർ എഡിറ്റോറിയൽ ബോർഡ് ചെയർമാനായും, സുരേശൻ മാസ്റ്റർ കൺവീനറായും, അബ്ദുൽ ബഷീർ മാസ്റ്റർ ചീഫ് എഡിറ്ററായും, അസോസിയേറ്റ് എഡിറ്റർ മാരായി പിടിഎ പ്രസിഡണ്ട്, അധ്യാപകരായ ജിജോ ജേക്കബ് ,അമൃത .പി, സജിത. കെ, രാമകൃഷ്ണൻ വി.പി പ്രദീപ്. പി .പി,അമർനാഥ് സി വി വിദ്യാർഥികളായ മുഹമ്മദ് ഷിനാസ്,യതുൻ രാജ്,നാസില.പി.കെ ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിച്ചു... ഈ പതിപ്പിന് ഉചിതമായ കവർ ഡിസൈൻ ചെയ്യുന്ന ചുമതല അധ്യാപകനായ ജിജോ ജേക്കബിനെ ഏൽപ്പിച്ചു.. കവർ ഡിസൈനിങ് പുറമേ പതിപ്പിന് ഉചിതമായ ഒരു പേര് കണ്ടെത്തുന്നതിനുള്ള ഉദ്യമവും അദ്ദേഹത്തെ ഏൽപ്പിച്ചു...
 
       ശ്രീ സുരേശൻ ചാത്തോത്ത് മാസ്റ്ററുടെ ശ്രമഫലമായി നമുക്കു ചുറ്റിലുമുള്ള നാല്പതിലധികം സസ്യങ്ങളുടെ ഔഷധഗുണങ്ങൾ വിവിധ സ്രോതസ്സുകളുടെ സഹായത്തോടെ അദ്ദേഹം എഴുതി തയ്യാറാക്കി... ഇങ്ങനെ തയ്യാറാക്കിയ ലേഖനങ്ങൾ എല്ലാം കമ്പ്യൂട്ടറിൽ ഡിടിപി ചെയ്ത് പ്രിൻറ് എടുത്തു... പിന്നീട് ഇവയെല്ലാം കൂട്ടിച്ചേർത്ത് മനോഹരമായ കവർ പേജുകൾ നൽകി മികച്ച ഒരു പുസ്തകം ആക്കി മാറ്റി... ചെറിയ അന്വേഷണങ്ങൾക്കൊടുവിൽ അഘോരി എന്ന പേര് എഡിറ്റോറിയൽ ബോർഡ് അംഗീകരിച്ച്  ഈ പതിപ്പിൽ ചേർത്തു...
 
        കല്ലുരുക്കി, അരളി, ആടലോടകം, ഉമ്മം, എരുക്ക്, കച്ചോലം, കറ്റാർവാഴ ,കുടംപുളി തുടങ്ങി നമുക്ക് ചിരപരിചിതമായ സസ്യങ്ങളുടെ ഔഷധ ഗുണങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള സമഗ്രവും , അതേസമയം ലളിതവുമായ ഒരു പഠനം ആയിരുന്നു ഈ ജൈവ വൈവിധ്യ  പതിപ്പിൽ ഉണ്ടായിരുന്നത്.. ഈ പതിപ്പിന് ആശംസകളുമായി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ബാബു ജോസഫ് , മെംമ്ബർ ശ്രീമതി വനജ, പിടിഎ പ്രസിഡണ്ട് ശ്രീ പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ കെ ബാലകൃഷ്ണൻ, ചീഫ് എഡിറ്റർ ശ്രീ അബ്ദുൾ ബഷീർ എന്നിവർ അവരുടെ സന്ദേശം കൈമാറി... ശിവ പതിപ്പിന്റെ ആദ്യഭാഗത്ത് ഉൾപ്പെടുത്തുകയും ചെയ്തു...
 
       സ്കൂളിൽ ചേർന്ന പഞ്ചായത്ത് പ്രതിനിധികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ പതിപ്പിന്റെ പ്രകാശനം നിർവഹിക്കപ്പെട്ടു...
 
ഗൂഗിൾ പോലുള്ള മാധ്യമങ്ങളിൽ ഇവയൊക്കെ ഒരു പരിധിവരെ  ലഭ്യമാകു മെങ്കിലും ഒരു പ്രൈമറി സ്കൂളിലെ ഉദ്യമം എന്ന നിലയിൽ പൊതു സമൂഹത്തിനാറെ ശ്രദ്ധ ആകർഷിച്ച ഒരു പ്രവർത്തനം ആയിരുന്നു ഇത്..{{PSchoolFrame/Pages}}

11:04, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം