പ്രവേശനോത്സവം 2023

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ചടങ്ങുകൾ ഭംഗിയായി നടത്തപ്പെട്ടു. സ്കൂൾ പിടിഎ മറ്റ് രക്ഷാകർത്താക്കൾ എന്നിവരുടെ സഹകരണത്തോടെയായിരുന്നു നടത്തിയത്. ഉറക്കം പഞ്ചായത്ത് അധികാരികളുടെ സാന്നിധ്യം ഈ ചടങ്ങിൽ ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് .ശ്രീമതി.ഉഷ ടീച്ചർ ടീച്ചർ സ്വാഗതം ആശംസിക്കുകയും പ്രസിഡണ്ട് ഉദ്ഘാടനം നടത്തുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് വാർഡ് മെമ്പർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വന്നുചേർന്ന് എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.

പുതിയ സ്കൂൾ ബിൽഡിങ്ങിലേക്ക് കുട്ടികളെ ബലൂണുകളും മധുരപലഹാരങ്ങളും നൽകി ആനയിച്ചു. പുതിയ കുട്ടികളെ സ്വീകരിച്ചതിനു ശേഷം പൊതുസമ്മേളനം നടന്നു. പഞ്ചായത്ത് ഭാരവാഹികൾ സന്നിഹിതരായിരുന്നു. ആശംസ സന്ദേശങ്ങൾക്ക് ശേഷം കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. പൂർവ വിദ്യാർത്ഥികൾ കലാവിരുന്ന് സംഘടിപ്പിച്ചു. പുതിയ അക്കാദമി വർഷത്തിലെ പ്രവർത്തന പദ്ധതികളെക്കുറിച്ച് ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സംസാരിച്ചു. പൊതുസമ്മേളനത്തിനുശേഷം പി.ടി.എ യോഗം ചേരുകയും, ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.

ജൂൺ 5

ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് നിന്നും മറ്റ് അഭയകാംക്ഷികളിൽ നിന്ന് ലഭിച്ച വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ടാണ് പരിസ്ഥിതി ദിനാഘോഷങ്ങൾ തുടങ്ങിയത്. ഇരിട്ടി ഫോറസ്റ്റ് ഓഫീസിലെ സ്ത്രീ സജേഷ് ഈ ദിനത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. മറ്റ് ജനപ്രതിനിധികളുടെ ആശംസ സന്ദേശങ്ങൾ പ്രൊജക്ടർ വഴി കേൾപ്പിച്ചു. പരിസ്ഥിതി ദിന പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാർഡുകൾ കുട്ടികൾ തയ്യാറാക്കിയിരുന്നു. പ്ലക്കാർട്ടിലെ സന്ദേശങ്ങൾ സ്കൂൾ അസംബ്ലിയിൽ കുട്ടികൾ വായിച്ചു കേൾപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ ബഷീറിൻറെ നേതൃത്വത്തിൽ നടന്ന പൊതുസമ്മേളനം പരിസ്ഥിതി ദിന പ്രാധാന്യം വിളിച്ചോതുന്ന പ്രവർത്തനങ്ങളാൽ സമ്പന്നമായിരുന്നു.

ജൂൺ 19

പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ 19 വിവിധ വായനാദിനം പ്രോഗ്രാമുകൾ സംഘടിപ്പിച്ചുകൊണ്ട് സ്കൂളിൽ ആഘോഷിച്ചു. അന്നേദിവസം സ്കൂളിലെ ലൈബ്രറി പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടു. സ്കൂളിലെ എല്ലാ ക്ലാസുകളിലെയും കുട്ടികൾക്ക് ലൈബ്രറി വിതരണം ആരംഭിച്ചു. വിവിധ ക്ലാസ് അധ്യാപകർ അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി വരുന്നു. ജൂൺ 19ന് കുട്ടികൾ വായനാദിന സന്ദേശങ്ങൾ പ്ലക്കാർഡുകളാക്കി കൊണ്ടുവന്നിരുന്നു. ഇത് സ്കൂളിൽ പ്രത്യേകം സജ്ജമാക്കിയ ഇടത്തിൽ പ്രദർശിപ്പിച്ചു. അന്നേദിവസം പ്രത്യേക അസംബ്ലി നടന്നു. അസംബ്ലിയിൽ വായനാദിന സന്ദേശം ചൊല്ലി കേൾപ്പിച്ചു. വിതരണം ചെയ്ത സ്കൂൾ ലൈബ്രറിയിലെ പുസ്തകത്തെ ആസ്പദമാക്കി ഓരോ ആഴ്ചയും മികച്ച ആസ്വാദനക്കുറിപ്പുകൾ അസംബ്ലിയിൽ അവതരിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു. ഓരോ മാസവും മികച്ച ആസ്വാദനക്കുറിപ്പിന് സമ്മാനം നൽകാൻ തീരുമാനിച്ചു. ഈ ദിവസം തന്നെ സ്കൂളിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തനം തുടങ്ങി. എല്ലാ ക്ലാസ്സുകളിലും ഒരു റീഡിങ് കോർണർ പ്രവർത്തനമാരംഭിച്ചു.