കണ്ണൂർ ജില്ലയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ വടക്കു കിഴക്കുഭാഗത്ത് രണ്ടാം കടവ് സെന്റ് ജോസഫ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു. കിഴക്ക് കുടകു വനങ്ങളും വനങ്ങളും തെക്ക് കേരളത്തിന്റെ വനത്തിന്റെ അതിർത്തികളായി വരുന്ന കുന്നുകൾ നിറഞ്ഞ പശ്ചാത്തലം ആണ് ഈ നാടിന്റെ സവിശേഷത രണ്ടു പുഴകൾ അഥവാ രണ്ട് കടവുകൾ കൂടിച്ചേരുന്ന പ്രദേശമായതിനാലാണ് രണ്ടാം കടവ് എന്ന് ഈ പ്രദേശത്തിന് പേര് വന്നതെന്ന് പറയപ്പെടുന്നു.
കുടിയേറ്റ ചരിത്രം
ഇന്നത്തെ തലമുറ ആസ്വദിക്കുന്ന സുഖസൗകര്യങ്ങൾക്ക് പിന്നിൽ പൂർവികരുടെ വിയർപ്പിന്റെയും വേദനയുടെയും കഥകൾ അലയടിക്കുന്നുണ്ട്. അനേകം പ്രതിസന്ധിഘട്ടങ്ങൾ തരണം ചെയ്ത് ഭാവി തലമുറയ്ക്ക് ഒരു നല്ല നാളെ പടുത്തുയർത്താൻ വേണ്ടി അഹോരാത്രം പ്രയത്നിച്ച അവരുടെ പാവനസ്മരണയ്ക്ക് മുൻപിൽ തൊഴുകയ്യോ ടെ പ്രണാമം അർപ്പിക്കുന്നു. രണ്ടാം കടവിന്റെ കുടിയേറ്റ ചരിത്രം ആരംഭിക്കുന്നത് 1953ലാണ്. അതിനുമുൻപ് ഈ പ്രദേശം ജന്മിമാരുടെ കൈകളിലായിരുന്നു. തൽസമയം ഈ പ്രദേശത്തിന്റെ അധിക ഭാഗങ്ങളും വന്യമൃഗങ്ങൾ ഗർജിക്കുന്ന ഭീകര വനത്തിന്റെ നിഗൂഢ മേഖലകൾ ആയിരുന്നു. ഈ പ്രദേശത്തിന്റെ കുടിയേറ്റ ചരിത്രത്തിന് നാന്ദി കുറിച്ചുകൊണ്ട് വർഗീസ് മുണ്ടയ്ക്കാമറ്റവും കുടുംബവും ഇവിടെ എത്തിച്ചേർന്നു. അതിനുശേഷം തോട്ടത്തിൽ, ചക്കാല കുന്നേൽ, ചേമ്പ്ലാനിക്കൽ, വിലങ്ങോലിൽ, കാഞ്ഞിരക്കാട്ടു കുന്നേൽ, മണിയൻപാറ, പീടിയേക്കൽ, പേരേക്കാട്ട്, ഉപ്പുമാക്കൽ എന്നീ കുടുംബങ്ങളും ഇവിടെ കുടിയേറ്റക്കാരായി എത്തി. കാടു വെട്ടിതെളിച്ച് വിയർപ്പൊഴുക്കി കന്നിമണ്ണിൽ കനകം വിളയിച്ച അവർക്ക് വളരെയധികം പ്രതിബന്ധങ്ങളെ നേരിടേണ്ടിവന്നു. അക്കാലത്ത് ഇന്ന് കാണുന്ന റോഡുകൾക്ക് പകരം ഉണ്ടായിരുന്നത് ആനയേലുകൾ ആയിരുന്നു.പിന്നീട് വന്നെത്തിയ കുടിയേറ്റ കർഷകർ കൂടി ഉൾപ്പെട്ട സമൂഹത്തിന്റെ കൂട്ടായ അധ്വാനത്തിലൂടെ താൽക്കാലികമായി മണ്ണ് റോഡുകളും തടിപ്പാലങ്ങളും ഉണ്ടായി.
വിദ്യാലയ ചരിത്രം
കുട്ടികളുടെ വിദ്യാഭ്യാസം അന്നൊരു പേടിസ്വപ്നമായിരുന്നു. കാട്ടുവഴികളിലൂടെ പത്തും പതിനഞ്ചും കിലോമീറ്റർ കുന്നുകളും പുഴകളും താണ്ടി അങ്ങാടിക്കടവ്, കരിക്കോട്ടക്കരി, എടൂർ സ്കൂളുകളിൽ എത്തിച്ചേർന്ന് വിദ്യാഭ്യാസം നിർവഹിക്കേണ്ടി വന്ന അവസ്ഥ വളരെ ദുഷ്കരമായിരുന്നു. വെളുപ്പിന് സ്കൂളിലേക്ക് പുറപ്പെടുന്ന കുട്ടികളുടെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ഭയാശങ്കകളോടെയാണ് മാതാപിതാക്കൾ കഴിഞ്ഞിരുന്നത്. മഴക്കാലമായാൽ സ്കൂളിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകൊണ്ട് കുട്ടികൾക്ക് പലപ്പോഴും പഠനം മുടങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കളുടെയും കുട്ടികളുടെയും വിഷമതകൾ പരിഹരിക്കുവാൻ രണ്ടാം കടവിൽ ഒരു വിദ്യാലയം ആരംഭിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ അന്നത്തെ അങ്ങാടിക്കടവ് പള്ളി വികാരി റവ. ഫാ.ജോസഫ് മണിമല തറപ്പേലിനെ അധ്യക്ഷതയിൽ 1974 മാർച്ച് മാസത്തിൽ ചേർന്ന പൊതുയോഗത്തിൽ രണ്ടാം കടവിൽ ഒരു സ്കൂൾ ആരംഭിക്കുന്നതിനായി പരിശ്രമിക്കുവാനും ആയതിലേക്ക് അന്നത്തെ തളിപ്പറമ്പ് നിയോജകമണ്ഡലം എംഎൽഎ ആയിരുന്ന സർവ്വശ്രീ. ഗോവിന്ദൻ നായർ അവർകൾ വഴി സർക്കാരിലേക്ക് അപേക്ഷ കൊടുക്കുവാനും തീരുമാനമായി. പിന്നീട് 1975 ഓഗസ്റ്റ് മാസം പതിനേഴാം തീയതി മണിമലതറപ്പേൽ അച്ചന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അന്നത്തെ അങ്ങാടിക്കടവ് പള്ളിയുടെ കുരിശുപള്ളിയായ കളിതട്ടും പാറയിലുള്ള ജോസ് മൗണ്ടിനോട് ചേർന്ന് ഒരു താൽക്കാലിക ഷെഡ് നിർമ്മിച്ചു.ഒന്നാം ക്ലാസ് ആരംഭിക്കുവാനും രണ്ട് അധ്യാപകരെ നിയമിച്ചു മാതാപിതാക്കളിൽ നിന്ന് പണം പിരിച്ച് അവർക്ക് ശമ്പളം കൊടുക്കുവാനും തീരുമാനിച്ചു. ഏറെ താമസിയാതെ ഇവിടത്തെ വിദ്യാഭ്യാസ പരിമിതികൾ കണക്കിലെടുത്തുകൊണ്ട് 1975 ഒക്ടോബർ 18ന് രണ്ടാം കടവിൽ ഒരു എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് GO MS 254/75 G. End. dt. 18-10-1975 ഓർഡർ പ്രകാരം സർക്കാർ അനുമതി ലഭിച്ചു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ഒ. എം. തോമസിനും ശ്രീ.കെ. ഒ.തോമസ് സാറിനും ഇക്കാര്യത്തിൽ ഉണ്ടായിരുന്ന ഉത്സാഹവും താൽപര്യവും തദവസരത്തിൽ ചെയ്ത സേവനങ്ങളും പ്രത്യേകം സ്മരണീയമാണ്. അങ്ങനെ 1976 ജൂൺ മാസത്തിൽ കളിതട്ടും പാറ എന്ന കുന്നിൻ മുകളിൽ പള്ളി ആവശ്യത്തിനായി ഉണ്ടാക്കിയ ഒരു ഓല ഷെഡ്ഡിൽ അറിവിന്റെ ദീപം കൊളുത്തിക്കൊണ്ട് ആദ്യത്തെ ഒന്നാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു ആദ്യത്തെ സ്കൂൾ മാനേജർ റവ. ഫാ.മാത്യു തെക്കേ കുളം ആയിരുന്നു.സ്കൂളിന്റെ ശൈശവദശയിൽ സ്കൂളിനെ നയിച്ച അദ്ദേഹത്തിന്റെ നേതൃപാടവം പ്രത്യേകം ശ്രദ്ധേയമാണ്. ആദ്യത്തെ ഹെഡ്മാസ്റ്റർ ഇൻ ചാർജ് ആയി ശ്രീ. ജോസ് പി. എ.പറക്കണ്ണശ്ശേരി നിയമിക്കപ്പെട്ടു ശ്രീമതി എം. എം. ഏലിക്കുട്ടി അസിസ്റ്റന്റ് ടീച്ചറായി നിയമിക്കപ്പെട്ടു. പ്രസ്തുത വർഷം 63 കുട്ടികൾ ഒന്നാം ക്ലാസ് പ്രവേശനം നേടുകയുണ്ടായി.ഏഴും എട്ടും കിലോമീറ്റർ ദൂരത്തുള്ള സ്ഥലങ്ങളായ കരി, പാത്തിപ്പാറ, അട്ടയോലി, തുടിമരം, വാളത്തോട്, കളിതട്ടും പാറ തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനമായി ഈ സ്കൂൾ നിലകൊണ്ടു.1994 ൽ റവ. ഫാ.ആശാരിപ്പറമ്പിലിന്റെ നേതൃത്വത്തിൽ മണിയൻപാറ ജോർജ് ചേട്ടൻ ദാനമായി നൽകിയ സ്ഥലത്ത് പള്ളിയോട് ചേർന്ന് ഇപ്പോഴുള്ള സ്കൂൾ കെട്ടിടം പണിതു. അങ്ങനെ കളി തട്ടും പാറയിൽ നിന്നും സ്കൂൾ രണ്ടാം കടവിലേക്ക് മാറ്റി. 2003 4 വർഷത്തിൽ ഒരു പുതിയ പള്ളി നിർമ്മിക്കുക മൂലം അടുത്തടുത്തായി സ്ഥിതിചെയ്യുന്ന സ്കൂളിനും പള്ളിക്കും കൂടുതൽ സൗകര്യങ്ങൾ ലഭ്യമായി.
==ഭൗതികസൗകര്യങ്ങൾ ==
സ്കൂൾ പരിസരത്ത് ഉള്ള സൗകര്യത്തിൽ പൂന്തോട്ടം പരിപാലിക്കുന്നു കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ സമ്മാനിക്കുന്ന പൂച്ചെടികൾ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിലെ പൂന്തോട്ടം മനോഹരമാക്കുന്നു. അതോടൊപ്പം തന്നെ പച്ചത്തുരുത്ത് എന്ന പേരിൽ ഒരു പാഷൻ ഫ്രൂട്ട് പന്തലും പരിപാലിച്ചുവരുന്നു സ്കൂൾ കെട്ടിടം പഴയതാണെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി മാനേജ്മെന്റ് ക്ലാസ് മുറികളും ഇടിപ്പിടങ്ങളും ആകർഷകമായി ക്രമീകരിച്ചിരിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==
എല്ലാദിവസവും രാവിലെ 9 മണി മുതൽ 9:45 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പ്രത്യേക പരിശീലനം നൽകുന്നു.ഈ സമയം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഭാഷ, ഗണിതം ഇവയിൽ അടിസ്ഥാനശേഷി വികസിപ്പിക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ- മലയാളത്തിളക്കം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ കുട്ടികൾക്കും പത്രവായന നിർബന്ധമാക്കുകയും അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും ക്വിസ് മത്സരങ്ങൾ -പത്രവാർത്ത ക്വിസ്, ഗണിത ക്വിസ്, ശാസ്ത്ര ക്വിസ്, കൈത്തിരി പുസ്തകം ക്വിസ് തുടങ്ങിയവ നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. ഇംഗ്ലീഷ് വായന മെച്ചപ്പെടുത്തുവാൻ വേണ്ടി മോറൽ സ്റ്റോറിസും ഇംഗ്ലീഷ് ബുക്സും ക്ലാസ്സ് ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് അധിക വായനയ്ക്കായി നൽകുന്നു. കുട്ടികളുടെ വായനാ നിലവാരം അനുസരിച്ച് പത്രം,ലൈബ്രറി പുസ്തകങ്ങൾ, റീഡിങ് കാർഡുകൾ ഇവ വായിക്കുന്നതിനായി പ്രത്യേക സമയം നൽകിയിരിക്കുന്നു. പിന്നോക്കകാർക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കുന്നു. പ്രത്യേക നേട്ടങ്ങൾ മുൻനിർത്തി കുട്ടികൾക്ക് അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുന്നു. (ജില്ലകൾ,സംസ്ഥാനങ്ങൾ- തലസ്ഥാനങ്ങൾ, ഗുണന പട്ടിക,ഡയറി വായന). എല്ലാദിവസവും അസംബ്ലിയിൽ കടംകഥ, പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഡയറി എഴുത്ത് നിർബന്ധമാക്കി എല്ലാ ദിവസവും അസംബ്ലിയിൽ വായിപ്പിച്ചുവരുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഈ വർഷം സ്കൂൾ പത്രമായി '''ഡ്രീംസ് ഓഫ് രണ്ടാംകടവ്''' എന്ന പേരിൽ ആഴ്ചയിലൊരിക്കൽ വീതം പത്രം പ്രസിദ്ധീകരിക്കുന്നു. സ്കൂളിലെ കുട്ടികളുടെ നേട്ടങ്ങളും സ്കൂൾ വാർത്തകളും ഉൾപ്പെടുത്തിയ പത്രമാണിത്. ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാസികകൾ പ്രസിദ്ധീകരിച്ചു.

ഭൗതികസൗകര്യങ്ങൾ
സ്കൂൾ പരിസരത്ത് ഉള്ള സൗകര്യത്തിൽ പൂന്തോട്ടം പരിപാലിക്കുന്നു കുട്ടികൾ അവരുടെ ജന്മദിനങ്ങളിൽ സമ്മാനിക്കുന്ന പൂച്ചെടികൾ ഉപയോഗിച്ച് സ്കൂൾ അങ്കണത്തിലെ പൂന്തോട്ടം മനോഹരമാക്കുന്നു. അതോടൊപ്പം തന്നെ പച്ചത്തുരുത്ത് എന്ന പേരിൽ ഒരു പാഷൻ ഫ്രൂട്ട് പന്തലും പരിപാലിച്ചുവരുന്നു സ്കൂൾ കെട്ടിടം പഴയതാണെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി മാനേജ്മെന്റ് ക്ലാസ് മുറികളും ഇടിപ്പിടങ്ങളും ആകർഷകമായി ക്രമീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാദിവസവും രാവിലെ 9 മണി മുതൽ 9:45 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 2 മണി വരെയും കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പ്രത്യേക പരിശീലനം നൽകുന്നു.ഈ സമയം പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഭാഷ, ഗണിതം ഇവയിൽ അടിസ്ഥാനശേഷി വികസിപ്പിക്കാനുള്ള പ്രത്യേക പ്രവർത്തനങ്ങൾ- മലയാളത്തിളക്കം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം ഇവ ഉൾപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടത്തി വരുന്നു. എല്ലാ കുട്ടികൾക്കും പത്രവായന നിർബന്ധമാക്കുകയും അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുകയും ചെയ്യുന്നു.കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി എല്ലാ ആഴ്ചയിലും ക്വിസ് മത്സരങ്ങൾ -പത്രവാർത്ത ക്വിസ്, ഗണിത ക്വിസ്, ശാസ്ത്ര ക്വിസ്, കൈത്തിരി പുസ്തകം ക്വിസ് തുടങ്ങിയവ നടത്തി പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നു. ഇംഗ്ലീഷ് വായന മെച്ചപ്പെടുത്തുവാൻ വേണ്ടി മോറൽ സ്റ്റോറിസും ഇംഗ്ലീഷ് ബുക്സും ക്ലാസ്സ് ലൈബ്രറിയിൽ നിന്നും കുട്ടികൾക്ക് അധിക വായനയ്ക്കായി നൽകുന്നു. കുട്ടികളുടെ വായനാ നിലവാരം അനുസരിച്ച് പത്രം,ലൈബ്രറി പുസ്തകങ്ങൾ, റീഡിങ് കാർഡുകൾ ഇവ വായിക്കുന്നതിനായി പ്രത്യേക സമയം നൽകിയിരിക്കുന്നു. പിന്നോക്കകാർക്ക് പ്രത്യേക പിന്തുണ ഉറപ്പാക്കുന്നു. പ്രത്യേക നേട്ടങ്ങൾ മുൻനിർത്തി കുട്ടികൾക്ക് അസംബ്ലിയിൽ അവതരണത്തിന് അവസരം നൽകുന്നു. (ജില്ലകൾ,സംസ്ഥാനങ്ങൾ- തലസ്ഥാനങ്ങൾ, ഗുണന പട്ടിക,ഡയറി വായന). എല്ലാദിവസവും അസംബ്ലിയിൽ കടംകഥ, പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ച് സമ്മാനങ്ങൾ നൽകുന്നു. ഒന്നുമുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ഡയറി എഴുത്ത് നിർബന്ധമാക്കി എല്ലാ ദിവസവും അസംബ്ലിയിൽ വായിപ്പിച്ചുവരുന്നു.
ഈ വർഷം സ്കൂൾ പത്രമായി ഡ്രീംസ് ഓഫ് രണ്ടാംകടവ് എന്ന പേരിൽ ആഴ്ചയിലൊരിക്കൽ വീതം പത്രം പ്രസിദ്ധീകരിക്കുന്നു. സ്കൂളിലെ കുട്ടികളുടെ നേട്ടങ്ങളും സ്കൂൾ വാർത്തകളും ഉൾപ്പെടുത്തിയ പത്രമാണിത്. ക്ലാസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മാസികകൾ പ്രസിദ്ധീകരിച്ചു.