"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 288 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Yearframe/Header}}
==<big>'''2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ'''</big>==
'''<big>അവധിക്കാല ക്യാമ്പുകൾ</big>'''
'''തായ് രവം -''' അവധിക്കാല ഭാഷാ പഠന ക്ലാസുകൾ
'''<nowiki/>'Eureka'''' :മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി  സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തിയ ക്യാമ്പ് ആണിത്.
'''2k22:''' യോഗ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പേഴ്സണാലിറ്റി   ഡെവലപ്മെന്റ്,സ്പോക്കൺ ഇംഗ്ലീഷ്, സയൻസ് പ്രോജക്ട്, മൾട്ടിമീഡിയ, ഫൺ  ആൻഡ് ഗെയിംസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.
'''<big>കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം</big>'''
'''പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'''
2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു. <gallery>
പ്രമാണം:P-1 43034.jpg
പ്രമാണം:P-43034(2).jpg
പ്രമാണം:P-43034(7).jpg
പ്രമാണം:P-43034(3).jpg
പ്രമാണം:P-43034(16).jpg
പ്രമാണം:P-43034(4).jpg
പ്രമാണം:P-43034(5).jpg
പ്രമാണം:P-43034(14).jpg
പ്രമാണം:P-43034(6).jpg
പ്രമാണം:P-43034(17).jpg
പ്രമാണം:P-43034(18).jpg
പ്രമാണം:P-43034(10).jpg
പ്രമാണം:P-43034(8).jpg
പ്രമാണം:P-43034(9).jpg
പ്രമാണം:P43034(11).jpg
പ്രമാണം:P-43034(12).jpg
പ്രമാണം:P-43034(19).jpg
പ്രമാണം:P-43034(20).jpg
പ്രമാണം:P-43034(13).jpg
</gallery>'''<big>ജൂൺ 5 ലോക പരിസ്ഥിതി ദിനം</big>'''
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ്  ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.<gallery>
പ്രമാണം:E-43034(1).jpg
പ്രമാണം:E-43034(2).jpg
പ്രമാണം:E-43034(3).jpg
പ്രമാണം:E-43034(8).png
പ്രമാണം:E-43034(5).jpg
പ്രമാണം:E-43034(4).jpg
പ്രമാണം:E-43034(6).jpg
പ്രമാണം:E-43034(7).jpg
</gallery>
'''<big>സ്വാതന്ത്ര്യ ദിനം</big>'''
എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.<gallery>
പ്രമാണം:43034 ID001.jpg
പ്രമാണം:43034 ID002.jpg
പ്രമാണം:43034 ID003.jpg
പ്രമാണം:43034 ID004.jpg
പ്രമാണം:43034 ID005.jpg
പ്രമാണം:43034 ID006.jpg
പ്രമാണം:43034 ID0010.jpg
പ്രമാണം:43034 ID009.jpg
പ്രമാണം:43034 ID008.jpg
പ്രമാണം:43034 ID007.jpg
</gallery>'''<big>ഓണാഘോഷം</big>'''
ഏതൊരു മലയാളിയുടെയും  മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി  തന്നെയാണ്. കൂടാതെ അധ്യാപകരുടെ  ഹൗസ്തല  ഓണാഘോഷ പരിപാടികളും  സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ '''സൗഹൃദ ഫുട്ബോൾ മത്സരം''' സംഘടിപ്പിച്ചു.<gallery>
പ്രമാണം:43034ONAM001.jpg
പ്രമാണം:43034ONAM002.jpg
പ്രമാണം:43034ONAM005.jpg
പ്രമാണം:43034ONAM006.jpg
പ്രമാണം:43034ONAM007.jpg
പ്രമാണം:43034ONAM008.jpg
പ്രമാണം:43034ONAM004.jpg
</gallery>'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>'''
സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള് മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.
ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ  ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി.
'''<big>അധ്യാപക ദിനം</big>'''
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു  സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി.
'''<big>കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം</big>'''
കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.<gallery>
പ്രമാണം:43034LC001.png
പ്രമാണം:43034LC002.png
പ്രമാണം:43034LC004.png
പ്രമാണം:43034LC003.png
പ്രമാണം:43034LC005.png
</gallery>'''<big>സ്കൂൾ ശാസ്ത്രോത്സവം</big>'''
സ്‌കൂളിലെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള  സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ  മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:43034S001.jpg
പ്രമാണം:43034S002.jpg
പ്രമാണം:43034S003.jpg
പ്രമാണം:43034S004.jpg
പ്രമാണം:43034S005.jpg
പ്രമാണം:43034S006.jpg
പ്രമാണം:43034S007.jpg
പ്രമാണം:43034S008.jpg
പ്രമാണം:43034S009.jpg
</gallery>
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു.  3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.<gallery>
പ്രമാണം:43034JS001.jpg
പ്രമാണം:43034JS006.jpg
പ്രമാണം:43034JS002.jpg
പ്രമാണം:43034JS003.jpg
പ്രമാണം:43034JS009.jpg
പ്രമാണം:43034JS008.jpg
പ്രമാണം:43034js011.jpg
പ്രമാണം:43034js012.jpg
പ്രമാണം:43034JS004.jpg
</gallery>
'''<big>സ്കൂൾ കായിക ദിനാഘോഷം</big>'''
ഈ അധ്യയന വർഷത്തെ സ്കൂൾ കായിക ദിനാഘോഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച കായിക ദിനാഘോഷത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 5000 ത്തോളം കായിക പ്രതിഭകൾ മത്സരിച്ചു.<gallery>
പ്രമാണം:43034SD001.jpg
പ്രമാണം:43034SD002.jpg
പ്രമാണം:43034SD003.jpg
പ്രമാണം:43034SD009.jpg
പ്രമാണം:43034SD005.jpg
പ്രമാണം:43034SD004.jpg
പ്രമാണം:43034SD006.jpg
പ്രമാണം:43034SD007.jpg
</gallery>'''<big>സ്കൂൾ കലോത്സവം</big>'''
ഗാന നൃത്ത വിസ്മയങ്ങൾ ഒരുക്കി ഈ അധ്യായന വർഷത്തെ സ്കൂൾ കലോത്സവം 2022 സെപ്റ്റംബർ 29,30 തീയതികളിൽ അഞ്ചു വേദികളിലായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബോക്സറും മിമിക്രി താരവുമായ കുമാരി ആർദ്ര സാജൻ നിർവഹിച്ചു. ബീറ്റ് ബോക്സിങ്ങിലൂടെ അവതരിപ്പിച്ച ശബ്ദ മിശ്രണം എല്ലാവരെയും ആകർഷിച്ചു. കലയുടെ രണ്ട് നാളുകളിൽ ഉത്സവലഹരിയിലായിരുന്നു  സ്കൂൾ ക്യാമ്പസ്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.<gallery>
പ്രമാണം:43034SK0001.jpg
പ്രമാണം:43034SK0002.jpg
പ്രമാണം:43034SK0003.jpg
പ്രമാണം:43034SK0004.jpg
പ്രമാണം:43034SK0006.jpg
പ്രമാണം:43034SK0005.jpg
പ്രമാണം:43034SK0007.jpg
പ്രമാണം:43034SK0008.jpg
</gallery>
'''യു .പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം'''
▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം
▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം
▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം
▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം<gallery>
പ്രമാണം:43034ksk0015.jpg
പ്രമാണം:43034ksk0014.jpg
പ്രമാണം:43034ksk0013.jpg
പ്രമാണം:43034ksk0016.jpg
</gallery>തിരുവനന്തപുരം: നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ.         
ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.<gallery>
പ്രമാണം:43034ksk001.jpg
പ്രമാണം:43034ksk002.jpg
പ്രമാണം:43034ksk003.jpg
പ്രമാണം:43034ksk004.jpg
പ്രമാണം:43034ksk005.jpg
പ്രമാണം:43034ksk006.jpg
പ്രമാണം:43034ksk0010.jpg
പ്രമാണം:43034ksk0011.jpg
പ്രമാണം:43034ksk0012.jpg
പ്രമാണം:43034ksk016.jpg
പ്രമാണം:43034ksk017.jpg
പ്രമാണം:43034ksk019.jpg
പ്രമാണം:43034ksk018.jpg
പ്രമാണം:43034ksk020.jpg
പ്രമാണം:43034ksk021.jpg
പ്രമാണം:43034ksk022.jpg
പ്രമാണം:43034ksk023.jpg
പ്രമാണം:43034ksk024.jpg
പ്രമാണം:43034ksk025.jpg
</gallery><big>'''ഗാന്ധി ജയന്തി'''</big>
പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെയും  സേനാവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഹാരാർപ്പണം, പുഷ്പാർച്ചന, പ്രഭാഷണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ ഗാനം, എന്നിവയും സ്കൂൾ ശുചീകരണം പ്രകൃതി  പരിപാലനം പരിപാടികളും നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് സാർ മുഖ്യപ്രഭാഷണം നടത്തി. ബിജു തോമസ്, ആശിഷ് വത്സലം,എന്നിവർ സംസാരിച്ചു. സേനകളുടെ ചാർജ് വഹിക്കുന്ന ശ്രീ അജിത്ത്  എൽ. എ,  ശ്രീ പ്രിൻസ് രാജ്, ശ്രീമതി സുജല, ശ്രീ അനീഷ്, ശ്രീമതി ശോശാമ്മ, ശ്രീമതി സജീന, ശ്രീമതി സൗമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.
ലഹരി വിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിച്ചു. മലയാള അധ്യാപകൻ ശ്രീ അജിമോൻ ഈ ക്ലാസിന് നേതൃത്വം നൽകി.
<big>'''കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ദിനാചരണ സമാപനവും'''</big>
നവംബർ 1 കേരളപ്പിറവി ദിനം മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരിവിരുദ്ധ സമാപനത്തിന്റെ ഉദ്ഘാടനം  (ചീഫ് ഓഫ് കേരള നിയമസഭ)നിർവഹിച്ചു.മലയാള ദിനാചരണം പ്രശസ്ത സിനിമാതാരം ഭീമൻ രഘു കവിയും മലയാള മിഷൻ രജിസ്റ്റർ മായ വിനോദ് വൈശാഖി യും ചേർന്ന് ഉദ്ഘാടനം ചെയ്തു.
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ  സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി. കൂടാതെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ,വിനോദ് വൈശാഖി തുടങ്ങിയ പ്രമുഖർ മനുഷ്യമതിലിൽ കണ്ണികളായി. സംസ്ഥാന സർക്കാരിന്റെ മനുഷ്യമതിയിൽ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.<gallery>
പ്രമാണം:43034KP001.jpg
പ്രമാണം:43034KP002.jpg
പ്രമാണം:43034KP003.jpg
പ്രമാണം:43034KP004.jpg
പ്രമാണം:43034KP005.jpg
പ്രമാണം:43034KP006.jpg
പ്രമാണം:43034KP007.jpg
പ്രമാണം:43034KP010.jpg
പ്രമാണം:43034KP011.jpg
പ്രമാണം:43034KP013.jpg
</gallery><big>'''ശിശുദിനം'''</big>
നവംബർ 14  ശിശുദിനം സമുചിതമായി ശിശുദിന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം ജില്ല സബ് കളക്ടർ ശ്രീമതി റിയാ സിംഗ് ഐഎഎസ് നിർവഹിച്ചു. ഭാരത മാതാവും റാലിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ പരാഭമായ ബലൂണുകൾ നിരവധി ഡിസ്പ്ളേകൾ, ഗാന്ധിയന്മാർ വിവിധ സേനകൾ അണിനിരുന്നപ്പോൾ ശിശുദിന റാലി വർണ്ണാഭമായി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി കേശവദാസപുരം ജംഗ്ഷനിൽ ചുറ്റി മടങ്ങിയെത്തിയപ്പോൾ ശിശുദിന റാലി യുപി വിഭാഗം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രിൻസിപ്പൽ ഫാദർ ഫാ.ബാബു .റ്റി, വൈസ് പ്രിൻസിപ്പൽ  ബിജോ ഗീവറുഗീസ് ,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.<gallery>
പ്രമാണം:43034CD003.jpeg
പ്രമാണം:43034CD001.jpeg
പ്രമാണം:43034CD004.png
പ്രമാണം:43034CD002.jpeg
പ്രമാണം:43034CD005.png
പ്രമാണം:43034CD006.png
പ്രമാണം:43034CD008.png
</gallery>'''<big>സ്കൂൾ റേഡിയോ</big>'''
കൊറോണ കാലത്ത് ഓൺലൈൻ ആയി പ്രവർത്തിച്ചുകൊണ്ടിരുന്നസ്കൂൾ റേഡിയോ ഇപ്പൊൾ  ഓഫ്‌ലൈനിലേക്ക്‌ മാറിയിട്ടുണ്ട്.ഒരു വിനോദ വിജ്ഞാനോപാധിയെന്നതു കൂടാതെ  ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന ക്ലാസ്സ് റൂമുകൾ റേഡിയോ പ്രോഗ്രാമിലൂടെ അനൗൺസ് ചെയ്ത് സ്വച്ഛത ഗ്രീൻ ക്ലാസ്സ് റൂം അവാർഡും  നൽകി വരുന്നു. വൈവിധ്യമാർന്ന സെഗ്മെൻറുകളിലൂടെ മുന്നേറുന്ന റേഡിയോ പ്രോഗ്രാമിൻ്റെ ഈ വർഷത്തെ സ്റ്റേഷൻ ഡയറക്ടർ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ സി എം ആണ് .അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടറായി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലിയ മരിയ ലിനോജ് ,പ്രോഗ്രാം ഹെഡ് പ്ലസ് ടു ക്ലാസ്സിലെ നിത്യ നിജി ., സെഗ് മെൻറ് കോർഡിനേറ്റർ പതിനൊന്നാം ക്ലാസ്സിലെ ദിയ N രാജ് എന്നിവരും പ്രവർത്തിക്കുന്നു.
സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ  ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്.
'''<big>എസ് എം ന്യൂസ്</big>'''
“ വിദ്യാലയ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്” എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020- 21 കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച എസ് എം ന്യൂസ് വിജയകരമായി ഈ അധ്യയനവർഷത്തിലും പ്രക്ഷേപണം തുടരുന്നു. രണ്ടുമാസത്തിലൊരിക്കലാണ് പ്രക്ഷേപണം നടത്തുന്നത് .വാർത്തകളും അഭിമുഖങ്ങളും ചർച്ചകളും വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും കലാപരവുമായ നൈപുണികളും കോർത്തിണക്കി നൂതന വഴിയിൽ പ്രയാണം തുടരുന്നു സെൻമേരിസ് ന്യൂസ് ചാനൽ. സ്കൂൾ യൂട്യൂബ് ചാനലിൽ വിദ്യാർത്ഥികൾക്ക് ഈ വാർത്തകൾ ലഭിക്കുന്നു
'''<big>ക്ലബ്ബുകൾ</big>'''
വിദ്യ എന്നാൽ ചുമരുകൾക്കുള്ളിൽ പുസ്തകങ്ങൾ ആകും കൂട്ടുകാരിൽ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ല പഠന പ്രവർത്തനങ്ങൾക്ക് എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ അറിവും അനുഭവവും ആർജ്ജിക്കുക, അവരെ മനുഷ്യത്വമുള്ള വ്യക്തികൾ ആക്കുക എന്ന് ലക്ഷ്യത്തോടെ പദ്ധതികളും പരിപാടികളും നടത്തിവരികയാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.
<big>'''മലയാളം ക്ലബ്ബ്'''</big>
<u>'''<big>വായനാവാരം</big>'''</u>
പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ  ബാബു  റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ  ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു.
     വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി,കഥകളും കവിതയും ആസ്വദിച്ചും, കുട്ടികൾ വായനാദിനം നെഞ്ചിലേറ്റി. ക്ലാസ് ലൈബ്രറി ഒരുക്കിയും'സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പരിപാടിയിൽ പങ്കുചേർന്നു കുട്ടികൾ വായനാദിനം ആഘോഷമാക്കി.  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു. വായനാവാരത്തോടനുബന്ധിച്ച് നാഷണൽ ബുക്സ് പബ്ലിക്കേഷൻ പുസ്തക പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.<gallery>
പ്രമാണം:43034VV001.jpg
പ്രമാണം:43034VV003.jpg
പ്രമാണം:43034VV004.jpg
</gallery>'''ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവുമായി ബഷീർ അനുസ്മരണ ദിനം'''
ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ബഷീർ അനുസ്മരണ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സമചിതമായി  ആഘോഷിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാപ്പുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം സീമുണ്ടായ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സാബു കോറ്റിക്കൽ ഉദ്ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, ഡെയ്സി ഡാനിയൽ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ബഷീറിന്റെ ജീവിതകഥാപാത്രങ്ങളായി സുഹറ, മജീദ്, നാരായണി, ബഷീർ, ആയിഷ, പാത്തുമ്മ എന്നിവർ രംഗത്തെത്തിയത് വിദ്യാർഥികൾക്ക് പുത്തൻ ഉണർവേകി.<gallery>
പ്രമാണം:43034BA001.png
പ്രമാണം:43034BA002.png
</gallery>'''<big>സോഷ്യൽ സയൻസ് ക്ലബ്ബ്</big>'''
* '''മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .'''
വൈവിധ്യമാർന്ന മണ്ണിന്റെ അത്ഭുത കാഴ്ചകളും കൃഷി അറിവിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളും  ഉൾക്കൊണ്ടുകൊണ്ട് ഒരു അപൂർവ്വ പഠനയാത്ര നടത്തി വേറിട്ട നാട്ടറിവ് നേടിയതിന്റെ ആനന്ദത്തിൽ ആണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്. മണ്ണിനെയും കൃഷിയെയും അടുത്തറിയാനും കാർഷിക മേഖലയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഇതുവഴി കഴിഞ്ഞു. 110 വിദ്യാർഥികളും 15 അധ്യാപകരും അടങ്ങുന്ന മണ്ണ് അറിവ് എന്ന പഠനയാത്ര എട്ടാം ക്ലാസിലെ കുട്ടികളുടെ ചരിത്ര  പാഠപുസ്തക പഠനവുമായി  ബന്ധപ്പെടുത്തിയാണ്   ഒരുക്കിയത്. തിരുവനന്തപുരം പാറോട്ടുകോണത്തുള്ള മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രത്തിലും ഉള്ളൂർ കൃഷിഭവൻ്റ  മാതൃകാ കൃഷിത്തോട്ടത്തി ലേക്കും ആണ്  സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  പഠനയാത്ര  സംഘടിപ്പിച്ചത്. വ്യത്യസ്തമായ കുറെ മണ്ണും കൃഷികളും കാണാം എന്ന് മാത്രമേ പോകുമ്പോൾ കുട്ടികൾ  കരുതിയിരുന്നുള്ളൂ. എന്നാൽ ഗവേഷണകേന്ദ്രത്തിൽ എത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അനുഭവത്തിൽ ഇല്ലാത്ത ഒരു അത്ഭുത മണ്ണ്  ലോകത്തിലേക്കാണ്  നയിക്കപ്പെട്ടത്.
മണ്ണിന്റെ മാതൃകകൾ, മണ്ണ് സീരീസുകൾ ,മണ്ണ് സംരക്ഷണ മാർഗങ്ങൾ, മണ്ണൊലിപ്പ്, മണ്ണൊലിപ്പ്- തടയാനുള്ള മാർഗങ്ങൾ, മണ്ണിന്റെ വിവിധ രൂപങ്ങൾ, മണ്ണിനെ മലിനമാക്കുന്ന ഘടകങ്ങൾ, വ്യത്യസ്തങ്ങളായ മണ്ണിനങ്ങൾ, മണ്ണിന്റെ ഗുണമേന്മ സംബന്ധിച്ച് അപൂർവമായ അറിവുകൾ  തുടങ്ങി നിരവധി അനുഭവങ്ങൾ  പഠനയാത്ര കുട്ടികൾക്കും അധ്യാപകർക്കും സമ്മാനിച്ചു. കൃഷിക്ക് അനുകൂലമായ മണ്ണിന്റെ സവിശേഷതകളും മണ്ണിന്റെ സംരക്ഷണ മാർഗ്ഗങ്ങളും കണ്ടപ്പോൾ കൃഷിയോടും കർഷകരോടും വലിയ സ്നേഹവും ബഹുമാനവും തോന്നി.ഗവേഷണ കേന്ദ്രം ഡയറക്ടർ ബിന്ദുവും  ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു. അവർ നൽകിയ വിവരണങ്ങൾ മണ്ണ് അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ചു. തുടർന്ന് ഉള്ളൂർ കൃഷിഭവൻ  ഓഫീസും മാതൃകാ കൃഷിത്തോട്ടവും നെൽപ്പാടങ്ങളും സന്ദർശിച്ചു. വിവിധ വിത്തിനങ്ങൾ, കൃഷി രീതികൾ, കൃഷിക്കാലം, കൃഷിക്കുള്ള വളമിടീൽ  രീതികൾ, വിള സംരക്ഷണ സംവിധാനങ്ങൾ, ഇവയെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചു. കുട്ടികളുടെ സന്ദർശനം ഉദ്യോഗസ്ഥൻമാരെയും ഉല്ലാസത്തിൽ ആക്കി. കുട്ടികൾക്കൊപ്പം  ആവേശഭരിതരായി ഉദ്യോഗസ്ഥന്മാരും കൂടിച്ചേർന്നപ്പോൾ ഒരു പുത്തൻ കാർഷികസംസ്കാരം നമുക്ക് ഒട്ടും അന്യമല്ല എന്ന്  ബോധ്യപ്പെടാനും തിരിച്ചറിയാനും കഴിഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന ഒരു പുത്തൻ തലമുറ രൂപപ്പെടുത്തുന്നതിൽ ഈ പഠനയാത്ര സഹായിക്കുമെന്നതിൽ സംശയമില്ല.  അങ്ങനെ അതൊരു അപൂർവ ദിനമായി കുട്ടികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥന്മാർക്കും ധാരാളം നല്ല ഓർമ്മകൾ സമ്മാനിച്ചു . കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് പഠനയാത്ര  പരിപാടികൾ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് വിഭാഗം ലീഡർ ബിന്നി സാഹിതി , അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബെന്നി സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം, ക്ലബ്ബിന്റെ ചുമതലക്കാരായ   ബിജു തോമസ്,  ലീന, റീജ, സന്തോഷ് പി മാത്യു എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:43034MA001.jpg
പ്രമാണം:43034MA002.jpg
പ്രമാണം:43034MA003.jpg
പ്രമാണം:43034MA004.jpg
പ്രമാണം:43034MA005.jpg
പ്രമാണം:43034MA006.jpg
</gallery>
* '''ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.'''
ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ  ശ്രീ. ബിജോ ഗീവറുഗീസ്. ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.<gallery>
പ്രമാണം:43034HD001.jpg
പ്രമാണം:43034HD002.jpg
</gallery>
* '''കേരള ചരിത്ര ക്വിസ്'''<nowiki/>'
ജൂലൈ മാസം ഇരുപതാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ''''കേരള ചരിത്ര ക്വിസ്'''<nowiki/>' സംഘടിപ്പിച്ചു.
* '''അശംസ പത്രം'''
നമ്മുടെ പുതിയ രാഷ്ട്രപതി ദ്രൗപുദി മുർമു വിന് S S വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  '''അശംസ പത്രം''' തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ആശംസകളും അറിയിച്ച് അതിൽ ഒപ്പുവച്ചു. തയ്യാറാക്കിയ ആശംസകൾ പ്രിൻസിപ്പൽ റവ.ഫാദർ ബാപ്പു.റ്റി. ജി.പി.യോ.യ്ക്ക് കൈമാറി.<gallery>
പ്രമാണം:43034PL001.png
പ്രമാണം:43034PL002.png
</gallery>
*'''പുസ്തക പ്രകാശനം'''
സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ '''<nowiki/>'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ'''' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്  എന്നിവർ പ്രകാശനം ചെയ്തു.<gallery>
പ്രമാണം:43034HB001.jpg
പ്രമാണം:43034HB002.jpg
പ്രമാണം:43034HB003.jpg
</gallery>
* '''കയ്യെഴുത്ത് മാസിക'''
സാമൂഹ്യശാസ്ത്ര വിഭാഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ,9 - 10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 'സേവ് ദ ഓഷ്യൻ ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം അഭിവന്ദ്യ  മാത്യൂസ്മാർ പോളികാർപ്പസ് തിരുമേനി  നിർവഹിച്ചു.<gallery>
പ്രമാണം:43034SO001.jpg
പ്രമാണം:43034SO002.jpg
</gallery>'''<big>ഗണിത ക്ലബ്</big>'''
'''<u>പെർഫെക്ട് നമ്പർ ഡേ 6/28</u>'''
യോട് അനുബന്ധിച്ച് നമ്പർ ചാർട്ട് കോമ്പറ്റീഷൻ നടത്തി. പട്ടം ഗവൺമെന്റ് മോഡൽ സ്കൂൾ അധ്യാപകൻ ശ്രീ പ്രകാശൻ സാർ മുഖ്യാതിഥിയായി പങ്കെടുത്ത മീറ്റിംഗ്  നടന്നു. പ്രകാശം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു. ചാറ്റ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പെർഫെക്റ്റ് നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കൂടി അവതരിപ്പിച്ചു.
<u>'''പൈ ഡേ - 7/22'''</u>
<u>'''പൈ ഡേ - 22/7'''</u>
ജൂലൈ 22 പൈ ഡേ ആഘോഷിച്ചു. ഗണിതം പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് എന്ന വസ്തുത ഉറപ്പിക്കുന്ന ഒരു ഡോക്കുമെന്ററി പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ അശിതി തിയേറ്ററിൽ വച്ചാണ് പ്രസന്റേഷൻ നടന്നത്. കുറേയേറെ വസ്തുതകൾ ഡോക്യുമെന്ററിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.<gallery>
പ്രമാണം:43034PD001.jpg
പ്രമാണം:43034PD002.jpg
പ്രമാണം:43034PD003.jpg
</gallery>'''<u>ജോൺ വെൻ ഡേ</u>'''
മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ജോൺ വെൻ ഡേ' ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ വരച്ച ജോമട്രിക്കൽ പാറ്റേന്റെ വിവിധ ചാർട്ടുകൾ പ്രദർശിപ്പിച്ചു. അനേകം കുട്ടികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഏറ്റവും നന്നായി വരച്ച കുട്ടിക്ക് സമ്മാനദാനവും നൽകി.<gallery>
പ്രമാണം:43034VD001.jpg
പ്രമാണം:43034VD002.jpg
പ്രമാണം:43034VD003.jpg
പ്രമാണം:43034VD004.jpg
</gallery>'''<big>വിദ്യാരംഗം</big>'''
ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ തന്നെ പുനരാവിഷ്കരിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണം സാർത്ഥകമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം  സീമാറ്റ് മുൻ ഡയറക്ടറും യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ ഡോക്ടർ സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്നും ഒരു നിശബ്ദ വിപ്ലവകാരിയാണ് ബഷീർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി അധ്യക്ഷനായ സമ്മേളനത്തിൽ , വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് ,വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി മനോജ് ഡെയ്സി ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.
ദീപിക പത്രത്തിന്റെ '''നമ്മുടെ ഭാഷാ പദ്ധതി''' സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ  വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക   പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.
<big>'''ഹരിത സേന ക്ലബ്'''</big>
ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് ഹരിത സേനയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. തികച്ചും ഹരിതാഭമായ പൊതുവേദിയിൽ വച്ച് നടന്ന സമ്മേളനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി. വിദ്യാലയത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഉള്ളൂർ കൃഷി ഓഫീസർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എന്നിവരെ തദവസരത്തിൽ ആദരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കാലം ചെയ്ത പുണ്യ പിതാക്കന്മാരുടെ ഓർമയ്ക്കായി സെൻമേരിസ് ചാപ്പലിന്റെ മുൻവശത്തായി 12 ഫലവർഷങ്ങൾ നട്ടുപിടിപ്പിച്ചു<gallery>
പ്രമാണം:43034HS001.jpg
പ്രമാണം:43034HS002.jpg
പ്രമാണം:43034HS005.jpg
പ്രമാണം:43034HS006.png
പ്രമാണം:43034HS007.png
</gallery>'''<big>സയൻസ് ക്ലബ്</big>'''
ജൂലൈ ഒന്നിന് ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ ഒരുമിച്ച് കൂട്ടുകയുംസയൻസ് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും ചെയ്തു.ഇതിലേക്ക് പ്രസിഡന്റായി....യും സെക്രട്ടറിയായി... യും തെരഞ്ഞെടുത്തു.
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, പരീക്ഷണങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നിവയായിരുന്നു ക്ലബ്ബിന്റെ ഉദ്ദേശം.
'''<u>പ്ലാനിറ്റോറിയം സന്ദർശനം</u>'''
കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ആൻഡ് പ്രിയദർശനി പ്ലാനറ്റോറിയം ജൂലൈ മാസം മുപ്പതാം തീയതി സന്ദർശനം നടത്തി. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുവാൻ ഏറെ സഹായകരമായ ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും ഉണ്ടായിരുന്നു.
മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ.<gallery>
പ്രമാണം:43034P004.jpg
പ്രമാണം:43034P001.jpg
പ്രമാണം:43034P002.jpg
പ്രമാണം:43034P003.jpg
പ്രമാണം:43034P006.jpg
പ്രമാണം:43034P008.jpg
പ്രമാണം:43034P013.jpg
പ്രമാണം:43034P0012.jpg
</gallery>'''<u><big>നാനോ ലാബ്</big></u>'''
ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.
ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.
ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി.
'''<big>ഇംഗ്ലീഷ്</big>''' '''<big>ക്ലബ്</big>'''
'ERATO' ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ പതിനാലാം തീയതി സ്കൂൾ പ്രിൻസിപ്പാൾ നിർവഹിച്ചു.ഈ ക്യൂബ് ഇംഗ്ലീഷ് ഈ ലാംഗ്വേജ് പരിശീലനത്തിന്റെ  ലോസോഴ്സ് ബാച്ച് ജൂൺമാസം 17 ,18 തീയതികളിൽ സെൻമേരിസ്   സ്കൂളിൽ വച്ച് നടന്നു.
സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികം  'റിമംബറിങ് ഗുരുദേവ്' എന്ന പ്രോഗ്രാം സമുചിതമായി ആചരിച്ചു. ഡോക്ടർ എൻ. ബാബു ഫോർമർ  ഫാക്കൾട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിനുശേഷം കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു.<gallery>
പ്രമാണം:4034T001.jpg
പ്രമാണം:43034T002.jpg
പ്രമാണം:43034T003.jpg
പ്രമാണം:43034T004.jpg
</gallery>
<big>'''ഹിന്ദി  ക്ലബ്'''</big>
ഹിന്ദി  മാഗസിൻ: ഹിന്ദി ക്ലാസ്സ് മാഗസിൻ തയ്യാറാക്കാൻ ഹിന്ദി അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്  9 .X ലെ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി മാഗസിൻ ഹിന്ദി അധ്യാപികയെ ഏൽപ്പിച്ചു. ക്ലാസ് ടീച്ചർ മാഗസിൻ  പ്രകാശനം ചെയ്യുകയും ചെയ്തു.
ലോക പരിസ്ഥിതി ദിനം സ്കൂളിൽ നന്നായി ആഘോഷിച്ചു. അന്നേദിവസം ഹിന്ദി അധ്യാപകർ അവരവരുടെ ക്ലാസ്സിൽ പരിസ്ഥിതി ദിനത്തിൻറ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. എല്ലാ കുട്ടികളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളും, ചാർട്ടുകളും, പ്ളേക്കാർഡുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കി കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ കുട്ടികൾ മിക്കവാറും എല്ലാവരും കൊണ്ടുവരുകയും ചെയ്തു. എല്ലാ കുട്ടികളും കൊണ്ടു വന്ന പോസ്റ്റുകളും, ചാർട്ടുകളും, ക്ലാസ്സിൽ പ്രദർശിപ്പിച്ചു.
വായനാ ദിനാഘോഷത്തിൻ എല്ലാ കുട്ടികൾക്കും വായിക്കാൻ അവസരം ഒരുക്കി. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുകയും, ഹിന്ദി പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ചെറിയ ചെറിയ കഥകൾ, കവികളുടെ ജീവചരിത്രം, കവിതകൾ മുതലായ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കുകയും ചെയ്തു. വായിക്കുന്ന പുസ്തകങ്ങളുടെ ചെറിയ ഒരു വിവരവും എഴുതിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു. കുട്ടികൾ നല്ല താത്പര്യം കാണിക്കുകയും ചെയ്തു.
ഹിന്ദി ക്ലാസ്സിൽസ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും അധ്യാപകർ  കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വീഡിയോ കാണിക്കുകയും ചെയ്തു. അതോടൊപ്പം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ,പോസ്റ്റുകളും, ചാർട്ടുകളും തയ്യാറാക്കിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. നല്ല നല്ല ചിത്രങ്ങൾ വരച്ചു കൊണ്ടുവരികയും  ചെയ്തു. കൂടാതെ ഹിന്ദി എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു.
<big>'''മ്യൂസിക് ക്ലബ്'''</big>
ജൂൺ മാസം 21 ന് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'വേൾഡ് മ്യൂസിക് ഡേ' ആചരിച്ചു.ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി 21/6/2022 ചൊവ്വാഴ്ച രാവിലെ 8. 30 മുതൽ സ്കൂൾ പരിസരം സംഗീത ശബ്ദ മുഖരിതമായി. എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.
'''<big>എക്കോ ക്ലബ്ബ്</big>'''
സ്കൂളിൽ ആരംഭിച്ച പുതിയ കാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ പാലോട് പെരിങ്ങമല ആഗ്രോ ഫാം സന്ദർശിച്ചു.
കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നിൻ ചിങ്ങം എതിരേറ്റുകൊണ്ട് കർഷക ദിനം ആചരിച്ചു. അതോടൊപ്പം മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. മികച്ച ഗ്രാമീണ കർഷകനായി തെരഞ്ഞെടുത്ത ശ്രീ സെൽവരാജിനെ  പ്രിൻസിപ്പൽ റവ. ബാപ്പു.റ്റി,വൈസ് പ്രിൻസിപ്പൽ  ശ്രീ. ബിജോ ഗീവറുഗീസ്  എന്നിവർ ചേർന്ന് ആദരിച്ചു.
മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം വൈസ് പ്രിൻസിപ്പൽ  ശ്രീ. ബിജോ ഗീവറുഗീസ് നിർവഹിച്ചു.
<big>'''ഹെൽത്ത് ക്ലബ്ബ്'''</big>
റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ  ഓഗസ്റ്റ് മാസം എട്ടിന് നേത്രപർശോധന ക്യാമ്പിന്റെ  ഉദ്ഘാടനം നടന്നു.
<big>'''വാർത്താവായന ക്ലബ്ബ്'''</big>
ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു.  തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും  ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി  ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്.
'''<big>വിമുക്തി ക്ലബ്ബ്</big>'''
ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ  സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
'''<big>ആന്റി ട്യൂബാക്കോ /റോഡ് സേഫ്റ്റി/ സൈബർ ക്ലബ്ബ്</big>'''
ഓരോ ക്ലാസിൽ നിന്നും ലഹരി വിമുക്ത സേന അംഗങ്ങളെ തിരഞ്ഞെടുത്തു.ക്ലാസ് മുറികളിൽ ക്ലാസ് ടീച്ചേഴ്സിന് നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ്സുകൾ എടുക്കുന്നു.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
<big>'''പൗൾട്രീ ക്ലബ്ബ്'''</big>
പൗൾട്രീ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്നും ലൗ ബേർഡ്സ്, വീട്ടിൽ ഫാം ഉള്ളവരിൽ നിന്നും കോഴി കുഞ്ഞുങ്ങൾ ,കുടപ്പനക്കുന്ന് ഫാമിൽ നിന്നും 250 കോഴി കുഞ്ഞുങ്ങൾ എന്നിവ ഉൾപ്പെടുന്നു.
<big>'''സക്സ (സെൻറ്. മേരീസ് അശീതി സിവിൽ സർവ്വീസ് അക്കാദമി )'''</big>
സക്സയുടെ പ്രാഥമിക തെരഞ്ഞെടുപ്പിനായി 10000 കുട്ടികളെ പങ്കെടുപ്പിച്ച് എഴുത്തു പരീക്ഷ നവംബർ  8 ന് നടത്തി. നവംബർ 14 ന് നാലാമത്തെ എഡിഷൻ  ക്ലാസ് തുടങ്ങി. അസിസ്റ്റന്റ് കളക്ടർ  റിയ സിംഗായിരുന്നു അതിഥി. എല്ലാ ദിവസവും രാവിലെ 8.45- 9.30ക് ക്ലാസ് നടക്കുന്നു. ശനിയാഴ്ച രാത്രി 8 ന് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടന്നു<gallery>
പ്രമാണം:43034sacsa001.jpg
പ്രമാണം:43034sacsa002.jpg
പ്രമാണം:43034sacsa005.jpg
പ്രമാണം:43034sacsa007.jpg
പ്രമാണം:43034sacsa008.jpg
</gallery><big>'''വ്യക്തിഗത ക്വിസ് - മേധാ 2കെ 22'''</big>
തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായി ചേർന്ന് തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ)  പഠിക്കുന്ന യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് നടത്തുന്നു. 50,000 രൂപയുടെ സമ്മാനങ്ങൾ - സ്പോൺസർ ചെയ്യുന്നത് രാജധാനി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ  (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ/മറ്റുള്ളവ) പഠിക്കുന്ന 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.<gallery>
പ്രമാണം:43034MEDHA004.png
പ്രമാണം:43034MEDHA001.png
പ്രമാണം:43034MEDHA002.png
പ്രമാണം:43034MEDHA005.png
പ്രമാണം:43034MEDHA006.png
പ്രമാണം:43034MEDHA008.jpg
പ്രമാണം:43034MEDHA010.jpg
പ്രമാണം:43034MEDHA011.jpg
പ്രമാണം:43034MEDHA012.jpg
പ്രമാണം:43034MEDHA013.jpg
പ്രമാണം:43034MEDHA014.jpg
പ്രമാണം:43034MEDHA015.jpg
പ്രമാണം:43034MEDHA016.jpg
പ്രമാണം:43034MEDHA017.jpg
പ്രമാണം:43034MEDHA019.jpg
പ്രമാണം:43034MEDHA021.jpg
പ്രമാണം:43034MEDHA022.jpg
പ്രമാണം:43034MEDHA023.jpg
പ്രമാണം:43034MEDHA024.jpg
പ്രമാണം:43034MEDHA025.jpg
പ്രമാണം:43034MEDHA026.jpg
പ്രമാണം:43034MEDHA028.jpg
പ്രമാണം:43034MEDHA030.jpg
</gallery>'''<big>മലയാള മനോരമയുടെ നല്ല പാഠം പദ്ധതിസ്ഥാപനം</big>'''
കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക അവർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുക എന്നെ ലക്ഷ്യത്തോടെ സമാരംഭിച്ചിരിക്കുന്ന മലയാള മനോരമയുടെ റിസോഴ്സ് 21 നിന്റെ പ്രോഗ്രാമിൽ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും കഴിഞ്ഞ ലക്കം നടത്തിയ ക്വിസ് പ്രോഗ്രാമിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി കുട്ടികൾ സമ്മാനാർഹർ ആവുകയും ചെയ്തു. പടിപ്പുരയിലെ എല്ലാ പക്തികളും വായിക്കുവാനും അത് ശേഖരിക്കുവാനും അവയിൽ നിന്നും ലഭിക്കുന്ന അറിവുകൾ തങ്ങളുടെ പാർട്ടി പദ്ധതിയുമായി ബന്ധിപ്പിച്ച് തുടർപ്രവർത്തനങ്ങൾ ചെയ്യുവാനും ഇതിന്റെ അർത്ഥവും വ്യാപ്തിയും കുട്ടികളിൽ എത്തിക്കുവാനും വേണ്ടെന്ന് എല്ലാ പിന്തുണയും നൽകിവരുന്നു. മലയാള മനോരമ ദിനപത്രത്തിൽ പുതുതായി ആരംഭിച്ച ഇംഗ്ലീഷ് പഠിപ്പുര വായിച്ച് തന്നിരിക്കുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും സമ്മാനർഹരാകുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഡിവൈസ് 'മാസ്റ്റർ കപ്പ്‌' ക്യാഷ് അവാർഡുകൾ എന്നിവയെ കുറിച്ചുള്ള ധാരണ കുട്ടികൾ വളർത്തിയെടുക്കുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു. ദിനംപ്രതി പത്രങ്ങൾ വായിക്കുവാനും അതിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഡയറിയിൽ കുറിക്കുവാനും വിവരശേഖരണം നടത്തുവാനും എല്ലാ സംഭവവികാസങ്ങളുടെയും അറിവുകൾ മറ്റുള്ളവർക്ക് നൽകുന്നതിനും വേണ്ടുന്ന എല്ലാവിധ  പ്രോത്സാഹനവും നൽകി വരുന്നു.
'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>'''
ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി  ജൂൺ  23ന്  ഒളിമ്പിക് ഡേ റൺ നടത്തപ്പെട്ടു. സ്കൂളിൽനിന്ന് കേശവദാസപുരം വഴി തിരിച്ച് സ്കൂളിലേക്ക് റാലി നടത്തി.
ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സുപ്രതോ ഫുട്ബോൾ കപ്പ് ടൂർണമെന്റ്  ജൂലൈ 25ന് നടന്നു. സെൻമേരിസ് പട്ടം സ്കൂളും സെന്റ് മേരീസ് വെട്ടുകാടുമായിട്ടാണ് മത്സരം നടന്നത് . വെട്ടുകാട് സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടന്നത്.
<big>'''ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ.'''</big>
ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ റേഡിയോ അമേച്വർ  സൊസൈറ്റി ഓഫ് അനന്തപുരിയും സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടവും ചേർന്ന് നടത്തിയ "ജോട്ടാ -ജോട്ടി ജാംബൂരി".<gallery>
പ്രമാണം:43034SG001.jpg
പ്രമാണം:43034SG2.jpg
പ്രമാണം:43034SG3.jpg
പ്രമാണം:43034SG4.jpg
പ്രമാണം:43034SG5.jpg
പ്രമാണം:43034SG6.jpg
പ്രമാണം:43034SG7.jpg
പ്രമാണം:43034SG8.jpg
</gallery>
'''<big>നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)</big>'''
ജൂൺ ഏഴാം തീയതി സെന്റ്  മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ജൂൺ 23 ന്  എൻ.സി.സി.യുടെ നേതൃത്വത്തിൽ 'ഒളിമ്പിക് ഡേ റൺ' സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി 'ലോക ലഹരി വിരുദ്ധ ദിനം' ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു.
ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ 'കാർവിൽ വിജയ് ദിവാസ് 'ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം എന്ന് ആശയം മുറുകെപ്പിടിച്ചുകൊണ്ട് എൻ.സി.സി. ആർമിയുടെ നേതൃത്വത്തിൽ ശങ്കുമുഖത്ത് '''യോഗ ദിനാചരണവും യോഗ അഭ്യാസപ്രകടനവും''' നടത്തുകയുണ്ടായി.
മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ ആകണം മനുഷ്യൻ. അശരണരായ സഹജീവികളുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യം നേടാനായി ഒരുമിച്ച് കൈകോർക്കാം എന്ന ആശയവുമായി മെഡിക്കൽ കോളേജിലെ രോഗികൾക്കായി എൻ.സി.സി.യുടെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് വിദ്യാർത്ഥികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.<gallery>
പ്രമാണം:43034y001.jpg
പ്രമാണം:43034y002.jpg
</gallery>'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>'''
എസ് പി സി  യുടെ നേതൃത്വത്തിൽ ജൂൺ10, 11 തീയതികളിൽ ജാലകങ്ങൾ എന്ന ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.പി. സി വിദ്യാർത്ഥികളോടൊപ്പം ശ്രീ ശ്രീഹരിലാൽ ഐ.എസ്. എച്ച്. ഒ, പി. എസ്. എൽ. ഒ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ജൂൺ 21ന് എസ്.പി. സി., എൻ. സി. സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ '''യോഗ ഡേ''' ആഘോഷപൂർവ്വം  ആചരിച്ചു. എസ് പി സി കേഡറ്റ്സ്  എം. എസ്. സി.  എൽ.പി.എസ് ത്രീ വിക്ര മംഗലത്തിൽ 'കുഞ്ഞോമനയ്ക്ക് ഒരു കുട' എന്നപേരിൽ കുട വിതരണം നടത്തി.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി., എ. ഡി. എൻ. ഒ. ഗോപകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.
വർദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്താണ് ലഹരിയുടെ ഉപയോഗം. വ്യാപകമായി വിദ്യാർഥികളെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ വിപത്തിനെതിരെ നമുക്ക് ഒന്നായി മുന്നേറാം എന്ന മുദ്രാവാക്യവുമായി എസ്പിസിയുടെ നേതൃത്വത്തിൽ '''ലഹരി  വിരുദ്ധ ദിനാചരണം''' സംഘടിപ്പിച്ചു.
നിർധനരായ വിദ്യാർത്ഥികളെ ഒപ്പം നിർത്തുവാൻ എസ് .പി. സി. കുട്ടികളുടെ കരുതൽ വളരെ പ്രശംസ അർഹിക്കുന്നതാണ് മഴയെത്തൊരു കുട എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് പട്ടം സെന്റ് മേരീസ് എസ്ബിസിയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ.റ്റി ത്രീ വിക്രമംഗലം, കുമാരപുരം എൽ. പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുട  വിതരണം നടത്തി.
എസ്പിസിയുടെ '''അവധിക്കാല ക്യാമ്പ്- ചിരാത്,''' എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ  പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ്  ആർ നിശാന്തിനി ഐപിഎസ്  ഓണ സന്ദേശം നൽകി.
'''എസ്.പി. സി. മികവ് 2022'''
മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ  കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.<gallery>
പ്രമാണം:43034SPC001.png
</gallery>'''<big>എൻ.എസ്.എസ്</big>'''
ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.
ആസാദിക അമൃത '''<nowiki/>'ഫ്രീഡം വാൾ'<nowiki/>''' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച '''<nowiki/>'ഫ്രീഡം വാൾ'''' ജനശ്രദ്ധ ആകർഷിക്കുന്നു.
<big>'''ബാൻഡ'''</big>'''<nowiki/>'''<big>'''് ട്രൂപ്പ്'''</big>
'''<nowiki/>'''  യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗത്തിലെ 25 ഓളം കുട്ടികൾ ഇതിലെ അംഗങ്ങളാണ്. ഈ വർഷം ഈ കുട്ടികൾക്ക് പുതിയ യൂണിഫോം,പുതിയ ഉപകരണങ്ങൾ എന്നിവ നൽകി  ട്രൂപ്പ് കൂടുതൽ  മികവുറ്റതാക്കി. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളിലും പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനാഘോഷം, സ്പോർട്സ് ദിനാചരണങ്ങളുടെ മാർച്ച് പാസ്റ്റ്,ശിശുദിനാഘോഷം, വിശിഷ്ടാതിഥികളുടെ സ്വീകരണം തുടങ്ങിയ എല്ലാത്തി ലും വർണ്ണാഭമായ  കാഴ്ചകൾ പ്രകടിപ്പിക്കുന്നു.
'''<big>ബാലജന</big><nowiki/><big>സഖ്യം</big>'''
ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ '''<nowiki/>'ലോകപിതൃദിനം'''<nowiki/>' സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു .അച്ഛൻ മകൾക്ക് നൽകുന്ന സുരക്ഷിതത്വത്തെ വിളിച്ചോതുന്ന  പിതൃദിനം അർത്ഥപൂർണ്ണമായി ആഘോഷിച്ചു.
ബാലജനസഖ്യം പട്ടം സെൻമേരിസ് ശാഖ സംഘടിപ്പിച്ച '''<nowiki/>'സഹസ്ര തൈ നടിയിൽ'''<nowiki/>' പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിദ്യാലയങ്ങളിൽ കാർഷിക സംസ്കൃതി വളർന്നു വരണമെന്നും പുതിയ തലമുറയിൽ നല്ല മണ്ണും നല്ല വായുവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ  വിദ്യാലയങ്ങൾക്കേ കഴിയുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.
'''<big>ജ്യോതിസ് പത്രം</big>'''
സ്കൂൾ പത്രം ജ്യോതിസിന്റെ ആദ്യ ലോകത്തിന്റെ പ്രകാശന കർമ്മം  എട്ടാം തീയതി അഭിവന്ദ്യ മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനി നിർവഹിച്ചു.<gallery>
പ്രമാണം:43034Jothis Newspaper.jpg
</gallery>
<big>'''കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്'''</big>
ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ  റവ. ഫാദർ ബാബു  റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.
'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി  വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ  പ്രസിഡന്റായും  തെരഞ്ഞെടുത്തു
'''<big>പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2022-2023</big>'''
പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി മൂന്നാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ റ്റി ഉൾപ്പെടെ 15 അധ്യാപകർക്കുള്ള യാത്രയയപ്പ്  സമ്മേളനം നടത്തി.
'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
2022- 2023 കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് . എസ് .എൽ .സി, ഹയർസെക്കൻഡറി പരീക്ഷ എരുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.
'''എസ് . എസ് .എൽ .സി പരീക്ഷ'''
ഫുൾ എ പ്ലസ്: 202
9 A+: 62
'''ഹയർസെക്കൻഡറി''' '''പരീക്ഷ'''
ഫുൾ എ പ്ലസ്: 97
5 A+: 44
202 ഫുൾ എ പ്ലസ് ഓടെ  വിജയം നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി  സ്കൂളിൽ എത്തിയപ്പോൾ, പ്രിൻസിപ്പൽ ഫാദർ ബാബു ടി, വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ്  എന്നിവർ സമീപം.<gallery>
പ്രമാണം:43034 SSLC 01.jpg|alt=
പ്രമാണം:43034 SSLC 02.jpg|alt=
പ്രമാണം:43034 SSLC 03.jpg|alt=
പ്രമാണം:43034 SSLC 04.jpg|alt=
പ്രമാണം:43034 HSS 05.jpg|alt=
</gallery>
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>പ്രവേശനോത്സവം</big>'''
സെന്റ്  മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ  ശ്രീ എബി  എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.<gallery>
പ്രമാണം:PRA2 43034.jpeg
പ്രമാണം:Pra1 43034.png
പ്രമാണം:PRA3 43034.png
പ്രമാണം:PRA4 43034.png
പ്രമാണം:PRA5 43034.png
പ്രമാണം:PRA6 43034.png
പ്രമാണം:PRA8 43034.png
പ്രമാണം:PRA9 43034.png
പ്രമാണം:PRA10 43034.png
പ്രമാണം:PRA11 43034.png
പ്രമാണം:PRA12 43034.png
പ്രമാണം:PRA13 43034.png
പ്രമാണം:PRA14 43034.png
പ്രമാണം:PRA16 43034.png
പ്രമാണം:PRA19 43034.png
പ്രമാണം:PRA20 43034.png
</gallery>'''<big>വിജയമധുരം നുണഞ്ഞ്...</big>'''
വിജയമധുരത്തിനു ഒറ്റ ചേരുവയെ ഉള്ളു, അത് കഠിനധ്വാനമാണെന്ന് ഓരോ കൊല്ലവും തെളിയിക്കുന്ന സ്കൂളാണ് സെന്റ് മേരീസ്‌. കഴിഞ്ഞ കൊല്ലം സ്കൂളിൽ പരീക്ഷയ്ക്ക് ഒരുങ്ങിയ എസ് .എസ് .എൽ .സി കുട്ടികളുടെ എണ്ണം 1709 ആണ്. വിജയം 100 ശതമാനവും. അതിൽ തന്നെ 486 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും, 194 കുട്ടികൾ 9 വിഷയങ്ങൾക്കും A+ നേടി.+2വിലേക്ക് വന്നാൽ സ്കൂളിന്റെ വിജയശതമാനം 97.2 ആണ്. 203 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും 54 കുട്ടികൾ  5 വിഷയങ്ങൾക്കും A+ നേടി.ഈ വലിയ വിജയത്തിനു അവരെ സഹായിച്ചത് ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും കഠിനാധ്വാനം ഒന്ന് മാത്രമാണ്. <gallery>
പ്രമാണം:MEDAL1 43034.png
പ്രമാണം:MEDAL3 43034.png
</gallery>
'''<big>അധ്യാപക രക്ഷാകർതൃ സംഘടനകൾ</big>'''
വിദ്യാലയത്തിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുക്കപ്പെട്ട രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനും ഈ സംഘം ജാഗരൂകരാണ്. ഈ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി  യോഗം 29/10/2021 - ൽ നടന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റായി  എൻ. കെ . സുനിൽ കുമാറിനെയും, മദർ പി.ടി.എ പ്രസിഡണ്ടായി Dr. ജിബി ഗീവറുഗ്ഗീസിനെയും തെരഞ്ഞെടുത്തു. 40 അംഗ എക്സിക്യൂട്ടീവും നിലവിൽ വന്നു .<gallery>
പ്രമാണം:PTA3 43034.png
പ്രമാണം:PTA1 43034.png
</gallery>'''<big>എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)</big>'''
<u>[https://youtube.com/playlist?list=PLnf_p1leWUWybSB7b1P80RFvTFI7Z-06t '''<big>എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>''']</u>
സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ്ചാനൽ, എസ്.എം.എസ്.എസ് 18 /6/2021രാവിലെ  10.30 ന് മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു  കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത്  സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു. ഈ ചാനലിന്റെ രക്ഷാധികാരി  റവ. ഫാദർ നെൽസൺ വലിയവീട്ടിൽ ആണ്. നേതൃത്വം നൽകുന്നത് അധ്യാപകരായ സുജ പി, സാംസൺ ലൂക്കോസ്,നാൻസി മാത്യു, മനോജ് എബ്രഹാം ലോറൻസി ജേക്കബ്, രഞ്ജിത ജി എച്ച് എന്നിവരാണ് ചാനൽ ഡയറക്ടർ അനുപമ അനിൽകുമാർ ഫാത്തിമ സി.എം എന്നിവരാണ്<gallery>
പ്രമാണം:SMSS1 43034.png
പ്രമാണം:SMSS2 43034.png
പ്രമാണം:SMSS3 43034.png
പ്രമാണം:SMSS4 43034.png
പ്രമാണം:SMSS5 43034.png
പ്രമാണം:SMSS6 43034.png
പ്രമാണം:SMSS7 43034.png
പ്രമാണം:SMSS8 43034.png
പ്രമാണം:SMSS9 43034.png
പ്രമാണം:SMSS10 43034.png
പ്രമാണം:SMSS11 43034.png
പ്രമാണം:SMSS12 43034.png
പ്രമാണം:SMSS13 43034.png
പ്രമാണം:SMSS15 43034.png
പ്രമാണം:SMSS16 43034.png
പ്രമാണം:SMSS17 43034.png
പ്രമാണം:SMSS18 43034.png
</gallery>'''<big>എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)</big>'''
'''വാർത്താ ചാനൽ'''
'''<nowiki/>'സത്യം സാത്മ്യം സമഗ്രാം''''
'''"വിദ്യാലയവാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക്"'''
[https://www.youtube.com/playlist?list=PLASSRYh60Fb1WJTTfGeWKM1TY-EVmmshG '''<big><u>എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യു</u>ക.</big>''']
കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെപിടിച്ചുലച്ച 2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക്  മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം  നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത്, എഡിറ്റിംഗ് നിർവഹിച്ച്‌ ,വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നത്. പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ,ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.<gallery>
പ്രമാണം:SMN1 43034.png
പ്രമാണം:SMN2 43034.png
പ്രമാണം:SMN3 43034.png
പ്രമാണം:SMN4 43034.png
പ്രമാണം:SMN5 43034.png
പ്രമാണം:SMN6 43034.png
പ്രമാണം:SMN7 43034.png
പ്രമാണം:SMN8 43034.png
പ്രമാണം:SMN9 43034.png
പ്രമാണം:SMN10 43034.png
പ്രമാണം:SMN11 43034.png
പ്രമാണം:SMN12 43034.png
പ്രമാണം:SMN13 43034.png
പ്രമാണം:SMN14 43034.png
പ്രമാണം:SMN16 43034.png
പ്രമാണം:SMN17 43034.png
പ്രമാണം:SMN19 43034.png
</gallery>'''<big>ജ്യോതിസ് വാർത്താപത്രിക</big>'''
[[:പ്രമാണം:ജ്യോതിസ് വാർത്താപത്രിക .pdf|'''<big>ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ  ഇവിടെ ക്ലിക് ചെയ്യുക.</big>''']]
പട്ടം സെന്റ്‌ മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ്‌ സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്വൈമാസ വാർത്താപത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.<gallery>
പ്രമാണം:Jn1 43034.jpg
പ്രമാണം:J1 43034.png
പ്രമാണം:J2 43034.png
പ്രമാണം:J3 43034.png
പ്രമാണം:J4 43034.png
പ്രമാണം:J5 43034.png
</gallery>
'''<big>സ്കൂൾ റേഡിയോ: 40.16 എസ്. എം. വോയ്‌സ്</big>'''
“'''മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "'''
അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്‌സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്‌കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്‌കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. പ്രൊഗ്രാം കോഓർഡിനേറ്റർ ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് ,സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്‌, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം  <gallery>
പ്രമാണം:FM1 1.png
</gallery>'''<big>ലിറ്റിൽ കൈറ്റ്സ്</big>'''
രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 എ എം മുതൽ 4.15പിഎം വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30എഎം ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ്മാസ്റ്റർ ശ്രീ ബിജോ ഗീവറുഗ്ഗീസ്‌ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. എസ്. ഐ. ടി. സി. സാജൻ .കെ.ജോർജ്ജ് ആശംസ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി അനു ലേഖ ഫിലിപ്പ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ജോസ് എൽവിസ് റോയി നന്ദിയും അർപ്പിച്ചു.
സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങൾ എൽ. കെ മാസ്റ്റർ ശ്രീ ജോസ് എൽവിസ് റോയിയും എൽ.കെ മിസ്ട്രസ്സ് ശ്രീമതി അനു ലേഖ ഫിലിപ്പും നേതൃത്വം നൽകുന്നു. എസ്. ഐ.ടി. സി . ശ്രീ സാജൻ കെ ജോർജ്ജ്, ഹെഡ്മാസ്റ്റർ ശ്രീ ബിജോ ഗീവറുഗീസ്  എന്നിവരുടെ പിന്തുണ എല്ലാ പ്രവർത്തനത്തിന്റെയും വിജയത്തിന് നിദാനമാകുന്നു.<gallery>
പ്രമാണം:WhatsApp Image 2022-01-23 at 10.42.56 AM.jpeg
പ്രമാണം:LK8 43034.png
പ്രമാണം:LK9 43034.png
പ്രമാണം:WhatsApp Image 2022-01-19 at 12.13.50 PM.jpeg
പ്രമാണം:LK6 43034.png
പ്രമാണം:LK10 43034.png
പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM.jpeg
പ്രമാണം:WhatsApp Image 2022-01-19 at 3.09.04 PM.jpeg
പ്രമാണം:LK7 43034.png
പ്രമാണം:LK12 43034.png
പ്രമാണം:WhatsApp Image 2022-01-19 at 3.09.03 PM(1).jpeg
പ്രമാണം:LK4 43034.png
പ്രമാണം:LK3 43034.png
പ്രമാണം:LK2 43034.png
പ്രമാണം:LK01 43034.png
പ്രമാണം:LK5 43034.png
</gallery>'''<big>സത്യമേവ ജയതേ</big>'''
ഡിസംബർ 22 -ാം തീയതി സത്യമേവ ജയതേ പരിശീലന ക്ലാസ് നടക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌  പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് ക്ലാസ് നയിച്ചു. ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപർക്കു നൽകി. ജനുവരി 4, 5 തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും സന്ദേശങ്ങൾ ലഭിച്ചാൽ അതിന്റെ ഉറവിടം പരിശോധിച്ചശേഷമേ ഷെയർ ചെയ്ക്കാവു എന്നും, വാർത്തകൾ അറിയുവാനും പ്രതികരണങ്ങൾ അറിയിക്കുവാനും ഒഫീഷ്യൽ പേജുകളെ മാത്രം ആശ്രയിക്കുകയെന്നും ,ഒരു പൗരൻ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റണമെന്നും, കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു പരിശീലന ക്ലാസ്സുകൾ. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ , എസ്. ഐ. ടി. സി ശ്രീ. സാജൻ കെ. ജോർജ്‌ , കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോസ് എൽവിസ് റോയ്, കൈറ്റ്സ് മിസ്‌ട്രെസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് എന്നിവരുടെ പിന്തുണ ഈ പരിശീലന പരിപാടിയുടെ വിജയത്തിനു കാരണമായി.<gallery>
പ്രമാണം:SMJ1 43034.jpeg
പ്രമാണം:SMJ2 43034.jpeg
പ്രമാണം:SMJ3 43034.jpeg
പ്രമാണം:SMJ4 43034.jpeg
പ്രമാണം:SMJ40 43034.jpeg
പ്രമാണം:SMJ5 43034.jpg
പ്രമാണം:SMJ6 43034.jpg
പ്രമാണം:SMJ8 43034.jpg
പ്രമാണം:SMJ9 43034.jpg
പ്രമാണം:SMJ10 43034.jpg
പ്രമാണം:SMJ11 43034.jpg
പ്രമാണം:SMJ12 43034.jpg
പ്രമാണം:SMJ13 43034.jpeg
പ്രമാണം:SMJ14 43034.jpeg
പ്രമാണം:SMJ16 43034.jpg
പ്രമാണം:SMj17 43034.jpg
പ്രമാണം:SMJ21 43034.jpg
പ്രമാണം:SMJ22 43034.jpg
പ്രമാണം:SMJ23 43034.jpg
പ്രമാണം:SMJ24 43034.jpg
പ്രമാണം:SMJ25 43034.jpg
പ്രമാണം:SMJ26 43034.jpg
പ്രമാണം:SMJ29 43034.jpg
പ്രമാണം:SMJ30 43034.jpg
പ്രമാണം:SMJ31 43034.jpg
പ്രമാണം:SMJ32 43034.jpg
</gallery>
'''<big>കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി  സെന്റ് മേരീസും</big>''' 
കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെൻമേരിസ്സിന് സ്വന്തം.<gallery>
പ്രമാണം:SMOC1 43034.png
പ്രമാണം:SMOC2 43034.png
പ്രമാണം:SMOC3 43034.png
പ്രമാണം:SMOC4 43034.png
പ്രമാണം:SMOC5 43034.png
പ്രമാണം:SMOC6 43034.png
പ്രമാണം:SMOC7 43034.png
പ്രമാണം:SMOC8 43034.png
പ്രമാണം:SMOC10 43034.png
പ്രമാണം:SMOC15 43034.png
പ്രമാണം:SMOC12 43034.png
പ്രമാണം:SMOC13 43034.png
പ്രമാണം:SMOC14 43034.png
</gallery>'''<big>ടോക്കിയോ ഒളിമ്പിക്സ്</big>'''
മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗ്ഗീസ്‌ സാറും, പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ മറ്റ് അധ്യാപകരും ഒളിമ്പിക്സ് പ്രചരണ ടീമിനൊപ്പം.<gallery>
പ്രമാണം:SMO6 43034.jpg
പ്രമാണം:SMO4 43034.jpg
പ്രമാണം:SMO3 43034.jpg
പ്രമാണം:SMO2 43034.jpg
പ്രമാണം:SMO1 43034.jpg
പ്രമാണം:SMO5 43034.jpg
</gallery>'''<big>സ്കൂൾ ഉച്ചഭക്ഷണ പദ്ധതി</big>'''
സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു<gallery>
പ്രമാണം:NM2 43034.png
പ്രമാണം:NM5 43034.png
പ്രമാണം:NOONMEAL2 43034.png
പ്രമാണം:NONN1 43034.png
</gallery>'''<big>ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സെന്റ് മേരീസ്.</big>'''
ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ  ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.<gallery>
പ്രമാണം:CSWS1 43034.jpg
</gallery>'''<big>എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)</big>'''
വരും കാല തലമുറയേ സിവിൽ സർവീസിലേക്ക് അടുപ്പിക്കുന്നതിന്റെ  ഭാഗമായാണ് സെന്റ്  മേരീസ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ചത്. സ്കൂളിന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായി യു.പി ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളെ അവരവരുടെ പഠന നിലവാരത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഒരു മണിക്കൂർ സമയമാണ് പരിശീലന സമയം.സിവിൽ സർവീസ് മേഖലയിലെ ഉന്നതരായ വ്യക്തികളും പരിശീലകരും വിദ്യാർത്ഥി കളുമായി സംവദിച്ചു വരുന്നു. 
'''<big>നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)</big>''' 
1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു. 
'''എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ്‌ ആർമി''' 
1 കെ   ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീഴിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ  ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വവും സഹകരണവും നൽകുന്നു. 
'''എൻ. സി . സി. ജെ. ഡബ്ലിയു.ബോയ്സ് വിങ്‌ ആർമി''' 
കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് ന്റെ , ഏറ്റവും നല്ല എൻ.സി.സി ആർമി യൂണിറ്റിനുളള (ജൂനിയർ വിഭാഗം) അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ യിൽ നിന്നു സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം കരസ്ഥമാക്കി.  <gallery>
</gallery>'''എൻ.സി.സി നേവി യുണിറ്റ്''' 
സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു  നേതൃത്വം നൽകുന്നത്.  ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.<gallery>
പ്രമാണം:ARMY5 43034.jpg
പ്രമാണം:ARMY3 43034.jpg
പ്രമാണം:ARMY4 43034.jpg
പ്രമാണം:ARMY6 43034.png
പ്രമാണം:ARMY7 43034.png
പ്രമാണം:ARMY8 43034.png
പ്രമാണം:ARMY9 43034.png
പ്രമാണം:NAVY4 43034.png
പ്രമാണം:NAVY8 43034.jpeg
പ്രമാണം:NAVY30 43034.png
പ്രമാണം:GW2 43034.jpeg
പ്രമാണം:GW1 43034.jpeg
പ്രമാണം:GW3 43034.jpeg
പ്രമാണം:Army 43034.png
</gallery>'''<big>എൻ.എസ്.എസ്</big>''' 
കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും  കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു.  <gallery>
പ്രമാണം:NSS4 43034.png
പ്രമാണം:NSS2 43034.png
പ്രമാണം:NSS3 43034.png
പ്രമാണം:NSS1 43034.png
</gallery>'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>''' 
2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ  അജേഷ് കുമാർ, എ.സി.പി.ഒ  ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ  സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം  ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും  പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി  യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.  <gallery>
പ്രമാണം:SPC1 43034.png
പ്രമാണം:SPC2 43034.png
പ്രമാണം:SPC4 43034.png
പ്രമാണം:SPC3 43034.png
പ്രമാണം:SPC6 43034.png
പ്രമാണം:SPC7 43034.png
പ്രമാണം:SPC8 43034.png
പ്രമാണം:SPC9 43034.png
പ്രമാണം:SPC33 43034.png
പ്രമാണം:SPC32 43034.png
</gallery>'''<big>സ്കൗട്ട് ആൻഡ് ഗൈഡ്സ്</big>''' 
1986-ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന്  3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി  പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.<gallery>
പ്രമാണം:SG4 43034.jpg
പ്രമാണം:S&G5 43034.png
പ്രമാണം:S&G4 43034.jpg
പ്രമാണം:S&G1 43034.png
പ്രമാണം:SG8 43034.png
പ്രമാണം:S&G3 43034.jpg
പ്രമാണം:S&G2 43034.jpg
</gallery>'''<big>സ്കൂൾ ബാൻഡ് ടീം</big>'''
സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്. ബാൻഡിന്റെ  പ്രവർത്തനങ്ങൾ ശ്രീ. പ്രിൻസ്‌  എം. ഫിലിപ്  നേതൃത്വം നൽകുന്നു.<gallery>
പ്രമാണം:SMB5 43034.jpeg
പ്രമാണം:SMB3 43034.jpeg
പ്രമാണം:SMB2 43034.jpeg
പ്രമാണം:SMB1 43034.jpeg
</gallery>'''<big>ഫിസിക്കൽ എഡ്യൂക്കേഷൻ</big>'''
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.<gallery>
പ്രമാണം:SC1 43034.jpeg
പ്രമാണം:SC3 43034.jpeg
പ്രമാണം:SC4 43034.jpeg
പ്രമാണം:SC2 43034.jpeg
പ്രമാണം:SC5 43034.jpeg
</gallery>'''<big>ഇന്റർ സ്കൂൾ മത്സരങ്ങൾ</big>'''
സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.
'''<big>ക്ലബ്ബുകൾ</big>'''
പ്രഗൽഭരായട്ടുള്ള അദ്ധ്യാപകരുടെ കീഴിൽ പതിനെട്ടു ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ സംവാദങ്ങൾ എക്സിബിഷനുകൾ തുടങ്ങിയവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനും അവരുടെ കഴിവുകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും ഈ ക്ലബ്ബുകൾ ഏറെ സഹായിക്കുന്നു.
'''<big>പരിസ്ഥിതി ക്ലബ്</big>''' 
2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.<gallery>
പ്രമാണം:NC2 43034.jpeg
പ്രമാണം:NC1 43034.jpeg
പ്രമാണം:NC3 43034.jpeg
പ്രമാണം:NC9 43034.png
പ്രമാണം:NC5 43034.jpeg
പ്രമാണം:NC4 43034.jpeg
</gallery>'''<big>ഹെൽത്ത് ക്ലബ്</big>'''
[[:പ്രമാണം:മെഗാ വാക്സിനേഷൻ ക്യാമ്പ.png|'''<big>ചി</big><small>ത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</small>''']]
കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.<gallery>
പ്രമാണം:SMHC8 43034.jpg
പ്രമാണം:SMHC4 43034.jpg
പ്രമാണം:SMHC7 43034.jpg
പ്രമാണം:SMHC3 43034.jpg
പ്രമാണം:SMHC2 43034.jpg
പ്രമാണം:HC1 43034.jpg
പ്രമാണം:SMHC6 43034.jpg
</gallery>'''<big>ഗാന്ധി ദർശൻ ക്ലബ്ബ്</big>'''
2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 - 2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. Fr. ബാബു . ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
<gallery>
പ്രമാണം:MG213 43034.png
പ്രമാണം:GJ1 43034.png
പ്രമാണം:GJ2 43034.png
പ്രമാണം:GJ3 43034.png
പ്രമാണം:GJ4 43034.png
പ്രമാണം:GJ5 43034.png
പ്രമാണം:GJ6 43034.png
പ്രമാണം:GJ21 43034.png
പ്രമാണം:GJ23-43034.png
</gallery>'''<big>സാഹിത്യ സമാജവും ആർട്സ് ക്ലബ്ബും</big>'''
2021-2022 അധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെയും സാഹിത്യ സമാജത്തിന്റെയും ഉദ്ഘാടനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടത്തി.എം. എസ് .സി സ്കൂൾ രക്ഷാധികാരി അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ തിരുമേനി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ബാബു.റ്റി സ്വാഗതം ആശംസിച്ചു. ശ്രീ എം. ജി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സാഹിത്യ സമാജത്തിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീ.ശശി തരൂർ എം പി നിർവഹിച്ചു. വിദ്യാർഥി പ്രതിനിധി അനുഷ ഹേമന്ദ് ഗാനം ആലപിച്ചു.
മുൻ പ്രിൻസിപ്പൽ റവ.ഡോ. ജോൺ സി.സി, മുൻ വൈസ് പ്രിൻസിപ്പൽ ശ്രീ.എബി ഏബ്രഹാം,പി.റ്റി.എ. പ്രസിഡന്റ് ഷാജി മോൻ കുര്യാത്തി, വിദ്യാർഥി പ്രതിനിധി അനന്യ ശ്രീനിവാസ് തുടങ്ങിയവർ ആശംസകളറിയിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ് ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് സ്കുളിന്റെ യുട്യൂബ് ചാനലിലൂടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംപ്രേഷണം ചെയ്തു.  <gallery>
പ്രമാണം:ARTS1 43034.png
പ്രമാണം:ARTS2 43034.png
പ്രമാണം:ARTS3 43034.png
പ്രമാണം:ARTS4 43034.png
പ്രമാണം:ARTS5 43034.png
പ്രമാണം:ARTS6 43034.png
</gallery>'''<big>സംഗീത ക്ലബ്ബ്</big>'''
കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്‌ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.<gallery>
പ്രമാണം:MC4 43034.jpeg
പ്രമാണം:MC2 43034.jpeg
പ്രമാണം:MC143034.png
പ്രമാണം:MC1 43034.jpeg
</gallery>'''<big>മാതൃഭൂമി സീഡ്</big>'''
പട്ടം സെന്റ് മേരീസിൽ മാതൃഭൂമി സിഡിന്റെ (സ്റ്റുഡൻസ് എംപവർ മെന്റ് ഫോർ എൻവിയോൺമെന്റൽ ഡെവലപ്മെന്റ്) പ്രവർത്തനം 2021 നവംബർ 1 കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ബാബു ടി അധ്യക്ഷപദം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് വൈസ് പ്രിൻസിപ്പാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും വിത്ത് വിതരണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ മാർഗനിർദേശങ്ങൾ നൽകി.<gallery>
പ്രമാണം:MS4 43034.jpeg
പ്രമാണം:MS5 43034.jpeg
പ്രമാണം:MS6 43034.jpeg
പ്രമാണം:MS2 43034.png
പ്രമാണം:MS7 43034.jpeg
</gallery>'''<big>ഇംഗ്ലീഷ് ക്ലബ്</big>'''
[https://www.youtube.com/watch?v=mAcJlmUaBJY '''<big>'ഇംഗ്ലീഷ് പ്രിസം' വീഡിയോ  കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>''']
2021 - 22 അക്കാദമിക് വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. ഒൿടോബർ 5 ന് ഇന്ത്യൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു. അതിനോടനുബന്ധിച്ച് [https://youtu.be/mAcJlmUaBJY '''<nowiki/>'ഇംഗ്ലീഷ് പ്രിസം''''] എന്ന പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ഷെർലി സ്റ്റുവർട്ട് - വൈസ് പ്രിൻസിപ്പൽ മാർ ഇവാനിയോസ് കോളേജ് മുഖ്യപ്രഭാഷണം നടത്തി.
'''<big>മലയാളം ക്ലബ്</big>'''
2021- 21 അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു. തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.
'''<big>ഹിന്ദി ക്ലബ്ബ്</big>'''
2021 - 22  വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.<gallery>
പ്രമാണം:HS10 43034.jpeg
പ്രമാണം:HC2 43034.jpeg
പ്രമാണം:H1 43034.jpeg
പ്രമാണം:HC7 43034.jpeg
പ്രമാണം:HC8 43034.jpeg
പ്രമാണം:HC9 43034.jpeg
പ്രമാണം:HC6 43034.jpeg
പ്രമാണം:HC4 43034.jpeg
പ്രമാണം:HC5 43034.jpeg
പ്രമാണം:HS11 43034.jpeg
</gallery>'''<big>ഗണിത ക്ലബ്</big>''' 
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് [[:പ്രമാണം:'ഇൻഫിനിറ്റി'.png|'ഇൻഫിനിറ്റി']] എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.<gallery>
പ്രമാണം:MAC5 43034.png
പ്രമാണം:MAC1 43034.png
പ്രമാണം:MAC2 43034.png
പ്രമാണം:MAC3 43034.png
</gallery>'''<big>സോഷ്യൽ ക്ലബ്</big>'''
ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്‌കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.<gallery>
പ്രമാണം:SSA1 43034.jpeg
പ്രമാണം:SS1 43034.jpeg
പ്രമാണം:SS2 43034.jpeg
പ്രമാണം:SS3 43034.jpeg
പ്രമാണം:SS4 43034.jpeg
പ്രമാണം:SS6 43034.jpeg
പ്രമാണം:SS7 43034.jpeg
പ്രമാണം:SS9 43034.jpeg
</gallery>'''<big>സയൻസ് ക്ലബ്ബ്</big>'''
'''ഫിസിക്കൽസയൻസ്'''
2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡോ. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന  ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.<gallery>
പ്രമാണം:PS1 43034.png
പ്രമാണം:PS2 43034.png
പ്രമാണം:PS3 43034.png
പ്രമാണം:PS4 43034.jpg
പ്രമാണം:PS21 43034.png
പ്രമാണം:PS23 43034.png
പ്രമാണം:PS31 43034.png
പ്രമാണം:PS32 43034.png
പ്രമാണം:PS33 43034.png
പ്രമാണം:PS35 43034.png
പ്രമാണം:PS37 43034.png
പ്രമാണം:PS38 43034.png
പ്രമാണം:PS40 43034.png
പ്രമാണം:PS41 43034.png
</gallery>'''<big>നാച്ചുറൽ സയൻസ്</big>'''
'''[https://fb.watch/aSlQfSe3Op/ വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത വർഷമാണ് 2021-2022. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ഫലവൃക്ഷതോട്ടവും ഒരു പച്ചക്കറി തോട്ടവും കൂടി തയ്യാറാക്കി.ഈ തോട്ടങ്ങളുടെ പരിപാലനത്തിൽ കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു കണ്മണി നയിച്ച സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.
'''<big>പ്രവൃത്തി പരിചയം</big>'''
2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.<gallery>
പ്രമാണം:WE1 43034.png
പ്രമാണം:WE2 43034.png
പ്രമാണം:WE3 43034.png
പ്രമാണം:WE4 43034.png
പ്രമാണം:WE5 43034.png
പ്രമാണം:WE6 43034.png
</gallery>'''<big>വിദ്യാരംഗം</big>'''
പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.
'''<big>അഖില കേരള ബാലജനസഖ്യം സെന്റ്‌ മേരീസ് ശാഖ പട്ടം</big>'''
'We serve' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖില കേരള ബാലജനസഖ്യം സെൻമേരിസ് ശാഖയുടെ  2021-22 വർഷത്തെ പ്രവർത്തനം12/10/2021 ൽ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം  ഗോപകുമാർ ഉദ്ഘാടനം ചെയ്തു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം അന്നേദിവസം റൈറ്റ്. റെവ മോൺ. ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ  റവ.ഫാ. ബാബു ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീബിജോ ഗീവറുഗ്ഗീസ്‌, മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ. ബി മുരളി, നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ  ട്രഷറർ കൂടിയായ മാസ്റ്റർ കിരൺ 1000 മാസ്കും 20 ലിറ്റർ സാനിറ്റൈസറും  കേശവദാസപുരത്ത് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. 2021 ഒക്ടോബർ 31ന് കോവിഡി നോടൊപ്പം ഉള്ള ജീവിതം - പ്രതീക്ഷകളും ആകുലതകളും  എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ജി.പ്രീത് ചന്ദനപ്പള്ളി സെമിനാർ നയിച്ചു. തണലേകാൻ സഖ്യം എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് നവവത്സര സമ്മാനങ്ങൾ 5 ഓർഫനേജ്കളിലെ (നെടുമങ്ങാട്, എസ് എച്ച് നവജ്യോതി കുമാരപുരം, ബഥാനിയ കുമാരപുരം, റിഹാബിലിറ്റേഷൻ സെന്റർ പുലയനാർകോട്ട വീട് നാലാഞ്ചിറ) അന്തേവാസികൾക്ക് സമ്മാനിച്ചു. തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മൊബൈൽ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാർ, ശിശുദിന ചിത്രരചനാ മത്സരം  എന്നിവയിൽ ശാഖയെ  പ്രതിനിധീകരിച്ച് സഖ്യാ അംഗങ്ങൾ പങ്കെടുത്തു. ശാഖയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രീ ജോൺ ഷൈജു, ശ്രീമതി സൂസൻ വർഗീസ് എന്നിവർ മുഖ്യ സഹകാരി മാരും ശ്രീ മനോജ് എബ്രഹാം, ബിജു ഫിലിപ്പ്, ദീപ്തി ജോർജ്ജ്, സുനിൽ. ആർ ഷേർളി.കെ. ജോൺ, ബിനി എലിസബത്ത്  തുടങ്ങിയവർ സഹകാരി മാർ ആയും പ്രവർത്തിച്ചുവരുന്നു 2021-22 ലെ ഭാരവാഹികളായി വിജിത സാം കുരാക്കാർ, അമൃത എം, ഫൈസാൻ, മുബിൽ, ജോഹാൻ, കാർത്തിക്, ശിവാനി, ലക്ഷ്മൺ എന്നിവർ പ്രവർത്തിക്കുന്നു സെൻമേരിസ് സഖ്യം ശാഖയിൽ നിന്ന് യൂണിയൻ പ്രതിനിധിയായ  അലോക്. പി. പ്രപഞ്ച് യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു.<gallery>
പ്രമാണം:BS7 43034.png
പ്രമാണം:BS4 43034.png
പ്രമാണം:BS10 43034.png
പ്രമാണം:BS8 43034.png
പ്രമാണം:BS5 43034.png
പ്രമാണം:BS6 43034.png
പ്രമാണം:BS1 43034.jpeg
പ്രമാണം:BS2 43034.jpeg
പ്രമാണം:BS3 43034.jpeg
</gallery><big>'''കൗൺസിലിംഗ്'''</big>
സെന്റ്‌ മേരീസ്‌ കൗൺസിലിംഗ് സെന്റർ 13/09/2021ഔദ്യോഗികമായി ആരംഭിച്ചു. സിസ്റ്റർ ജർമൻ ഡി എം ആണ് കൗൺസിലർആയി പ്രവർത്തിക്കുന്നത്.കൗൺസിലിംഗ് റിസോഴ്സ് ടീമിന്റെ ട്രെയിനിങ് പ്രോഗ്രാം 5-11-2021-ൽ സിസ്റ്റർ ജർമൻ ജേക്കബ് ഡി എം ന്റെ നേത്യത്വത്തിൽ നടന്നു.<gallery>
പ്രമാണം:COUNSILLIN4 43034.png
പ്രമാണം:COUNCILING3 43034.png
പ്രമാണം:COUNSILNG1 43034.png
പ്രമാണം:COUNSILING2 43034.png
</gallery>'''<big>കെ. സി .എസ് .എൽ</big>'''
കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.
'''<big>വീട്ടിൽ ഒരു ഗ്രന്ഥപ്പുര</big>'''
വീട്ടിൽ ഒരു ഗ്രന്ഥപ്പുര പദ്ധതിയുടെ ഉത്ഘാടനം പ്രാവച്ചമ്പലം സ്വദേശി സോയ രെഞ്ച് എ.ആർ എന്ന വിദ്യാർത്ഥിനിയുടെ ഭവനത്തിൽ വച്ച് ഒക്ടോബർ 2ന്ബഹു.പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവ്വഹിച്ചു. .100 ബുക്കിൽ കൂടുതൽ ഉള്ള വിദ്യാർത്ഥികളുടെ ഭവനങ്ങൾ ക്ലാസ് ടീചേർസ് എത്തി അതത് വിദ്യാർത്ഥികളുടെ വീട്ടിലെ ഗ്രന്ഥപ്പുര ഉത്ഘാടനം നടത്തി.<gallery>
പ്രമാണം:HL1 43034.png
പ്രമാണം:HL2 43034.png
പ്രമാണം:HL4 43034.png
പ്രമാണം:HL3 43034.png
പ്രമാണം:HL5 43034.png
</gallery>'''<big>വീട് ഒരു വിദ്യാലയം, ശാസ്ത്രരംഗം</big>'''
വീട് ഒരു വിദ്യാലയം, ശാസ്ത്രരംഗം എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം 4/09/21 ൽ നടന്നു. സ്കൂളില ആറാം ക്ലാസ്സിലെ വിദ്യാർത്ഥിയായ അച്ചുത് കൃഷ്ണ എം. കെ യുടെ വീട്ടിൽ വച്ചായിരുന്നു. പ്രസ്തുത ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റവ.ഫാ. ബാബു ടി സ്കൂൾ പ്രിൻസിപ്പൽ അദ്ധ്യക്ഷനായിരുന്നു. ഡി. ആർ അനിൽ (പൊതുമരാമത്തു സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ),  ഹെഡ്മാസ്റ്റ്ർ ശ്രീ ബിജോ ബിജോ ഗീവറുഗ്ഗീസ്‌, സ്കൂളിലെ അധ്യാപകർ  എന്നിവർ പങ്കെടുത്തു<gallery>
പ്രമാണം:VV1 43034.jpg
പ്രമാണം:Vv2 43034.jpg
പ്രമാണം:Vv3 43034.jpg
പ്രമാണം:Vv4 43034.jpg
</gallery>'''<big>മേധ 2കെ 21 മെഗാ ക്വിസ്</big>'''
"മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി.
തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ 21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് സാറും അറിയിച്ചു.<gallery>
പ്രമാണം:ME6 43034.jpg
പ്രമാണം:ME9 43034.png
പ്രമാണം:ME8 43034.png
പ്രമാണം:ME3 43034.jpg
പ്രമാണം:ME1 43034.jpg
പ്രമാണം:ME2 43034.jpg
പ്രമാണം:ME5 43034.jpg
പ്രമാണം:ME4 43034.jpg
പ്രമാണം:ME7 43034.png
</gallery>'''മേധാ ക്വിസ് 2021 വിജയികൾ'''
'''കാറ്റഗറി 1''' റൂത്ത് ജേക്കബ് ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ തിരുവനന്തപുരം, നയോമി റേച്ചൽ ഫിലിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ തിരുവനന്തപുരം, അൻവിത പി സെൻമേരിസ് എച്ച് എസ് എസ് പട്ടം.
'''കാറ്റഗറി 2''' ഹൃദയശ്രീ ആർ കൃഷ്ണൻ ക്രൈസ്റ്റ് നഗർ എച്ച്എസ്എസ് കവടിയാർ, നന്ദിത ഗോപൻ ലൂർദ് മാതാ പബ്ലിക് സ്കൂൾ വട്ടപ്പാറ, കൃപ ആൻ തോമസ് ക്രൈസ്റ്റ് നഗർ ഐസിഎസ്ഇ സ്കൂൾ തിരുവനന്തപുരം.
'''കാറ്റഗറി 3''' ആദിത്യാ കിഷോർ ലയോള സ്കൂൾ തിരുവനന്തപുരം, ആദിത്യൻ ഡിഎം, എസ് എസ് എച്ച് എസ് എസ് ചിറയിൻകീഴ്, അദ്വൈദ് എം പ്രശാന്ത് ജിഎച്ച്എസ്എസ് മൈലച്ചൽ കാട്ടാക്കട.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്.
'''<big>ഫിലിം ക്ലബ്ബ്</big>'''
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക്  സിനിമകൾ കാണാനും കലാ സംബന്ധമായ ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടാനുമായി തുടങ്ങിയ ഫിലിം ക്ലബ്ബ്  ഡോകുമെന്ററി കളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും നിർമ്മാണവും അവതരണവും ഉൾപ്പെടെ സിനിമയോടും കലയോടും ഉള്ള വിമർശനാത്മക സമീപനത്തിലേയ്ക്കും ക്രിയാത്മകതയിലേയ്ക്കും എത്തി നിൽക്കുന്നു.. പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്ന നോവൽ അധ്യാപകൻ ശ്രീ.  ജോൺ ഷൈജു വിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ അവർ തന്നെ അഭിനയിച്ചു കൊണ്ട്2020 ഫെബ്രുവരി 6 ന് റീലീസ്    ചെയ്തു. ഈ ഹ്രസ്വ ചിത്രം അക്കൊല്ലത്തെ 3 അവാർഡുകൾ കരസ്ഥമാക്കി.കൂടാതെ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യൻ'എന്ന ചെറുകഥ വിദ്യാർത്ഥി കൾ തന്നെ ഒരു ഡോകുമെന്ററി ആയി രൂപന്തരണം നടത്തി വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടി. ദിനാചരണങ്ങളുടെയും സ്കൂൾതല പ്രവർത്തനങ്ങളുടേയും ഡോക്യൂമെന്റഷൻ കുട്ടികൾ നിർവഹിച്ചു വരുന്നു. അവയെല്ലാം വിദ്യാർഥികൾ സ്ക്രിപ്റ്റ് തയ്യാറാക്കി സ്കൂൾ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നിർവഹിച്ച്‌  അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്‌മയിലൂടെ എഡിറ്റ് ചെയ്ത് സ്കൂൾ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് ഫിലിം ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് ശ്രീ. ജോൺ ബോസ്കോ ,ശ്രീ. സന്തോഷ് ആർ. എസ് എന്നിവർ നേതൃത്വം നൽകുന്നു.
<big>'''ദിനാചരണങ്ങൾ'''</big>
'''<big>പരിസ്ഥിതി ദിനം</big>'''
ജൂൺ 5ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ പ്രിൻസിപ്പൽ റവ.ഫാ. ബാബു. ടി അവർകളും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌ സാറും അദ്യാപകരും  ചേർന്ന് ഞങ്ങളുടെ സ്കൂൾ പരിസരത്ത്  മരം നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.<gallery>
പ്രമാണം:ED1 43034.jpg
പ്രമാണം:ED2 43034.jpg
</gallery>'''<big>ചാന്ദ്രദിനം</big>'''
18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥിനി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.<gallery>
പ്രമാണം:SS23 43034.jpg
പ്രമാണം:SS24 43034.png
</gallery>'''<big>സ്വാതന്ത്ര്യ ദിനം</big>'''
75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത്  സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ്  എഫ് /ഓ അജിത്ത് എൽ എ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,എൻസിസി ആർമി വിംഗ് കേഡറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .<gallery>
പ്രമാണം:Idp45 43034.png
പ്രമാണം:Idp46 43034.png
പ്രമാണം:IDP27 43034.png
പ്രമാണം:IDP46 43034.png
പ്രമാണം:IDP42 43034.png
പ്രമാണം:IDP41 43034.png
പ്രമാണം:IDP43 43034.png
പ്രമാണം:IDP44 43034.png
പ്രമാണം:IDP45 43034.png
പ്രമാണം:IDP46 43034.png
പ്രമാണം:IDP40 43034.png
പ്രമാണം:IDP38 43034.png
പ്രമാണം:IDP37 43034.png
പ്രമാണം:IDP36 43034.png
പ്രമാണം:IDP35 43034.png
പ്രമാണം:IDP34 43034.png
പ്രമാണം:IDP33 43034.png
പ്രമാണം:IDP32 43034.png
പ്രമാണം:IDP31 43034.png
പ്രമാണം:IDP28 43034.png
പ്രമാണം:IDP26 43034.png
പ്രമാണം:IDP25 43034.png
പ്രമാണം:IDP24 43034.png
പ്രമാണം:IDP23 43034.png
പ്രമാണം:IDP22 43034.png
പ്രമാണം:IDP21 43034.png
പ്രമാണം:IDP19 43034.png
പ്രമാണം:IDP18 43034.png
പ്രമാണം:IDP17 43034.png
പ്രമാണം:IDP16 43034.png
പ്രമാണം:IDP15 43034.png
പ്രമാണം:IDP14 43034.png
പ്രമാണം:IDP13 43034.png
പ്രമാണം:IDP12 43034.png
പ്രമാണം:IDP10 43034.png
പ്രമാണം:IDP9 43034.png
പ്രമാണം:IDP8 43034.png
പ്രമാണം:IDP7 43034.png
പ്രമാണം:IDP6 43034.png
പ്രമാണം:IDP5 43034.png
പ്രമാണം:IDP4 43034.png
പ്രമാണം:IDP3 43034.png
പ്രമാണം:Idp2 43034.png
പ്രമാണം:IDDP1.png
പ്രമാണം:IDP47 43034.png
</gallery>'''<big>അദ്ധ്യാപകദിനം</big>'''
'''[https://youtu.be/D3WT6v8bcrs വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]'''
ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ ആർ.ടി. റവ. ഡി. ആർ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.<gallery>
പ്രമാണം:TR1 43034.png
പ്രമാണം:TR2 43034.png
പ്രമാണം:TR3 43034.png
പ്രമാണം:TR4 43034.png
പ്രമാണം:TR5 43034.png
പ്രമാണം:TR6 43034.png
പ്രമാണം:TR7 43034.png
</gallery>'''<big>ഓണാഘോഷം</big>'''
'''<big>[https://youtu.be/mskCEQZZcOo വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]</big>'''
ഈ വർഷത്തെ ഓണഘോഷപരിപാടികൾ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംയുക്തമായി എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡയോസിസ് ഓഫ് തിരുവനന്തപുരം റിട്ടയർ റവ. ക്രിസ്തുദാസ് അവർകൾ ഉദ്ഘാടനം ചെയ്തു.<gallery>
പ്രമാണം:O1 43034.png
പ്രമാണം:O2 43034.png
പ്രമാണം:O3 43034.png
പ്രമാണം:O4 43034.png
പ്രമാണം:O5 43034.png
പ്രമാണം:O6 43034.png
പ്രമാണം:O7 43034.png
പ്രമാണം:O8 43034.png
</gallery>'''<big>ഗാന്ധിജയന്തി</big>'''
ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ആഘോഷപരിപാടികളിൽ മുഖ്യപ്രഭാഷണം ശ്രീ. ജെ എം റഹീം നിർവ്വഹിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.
'''<big>കേരളപ്പിറവി</big>'''
'''<big>[https://youtu.be/kQOiCmN_ijI വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.]</big>'''
നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും, സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.
'''<big>ശിശുദിനം</big>'''
'''[https://youtu.be/omp0ClI_PzM <big>വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>]'''
നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.<gallery>
പ്രമാണം:CD1 43034.png
പ്രമാണം:CD2 43034.png
പ്രമാണം:CD3 43034.png
പ്രമാണം:CD5 43034.png
പ്രമാണം:CD6 43034.png
പ്രമാണം:CD8 43034.png
പ്രമാണം:CD9 43034.png
പ്രമാണം:CD10 43034.png
</gallery>
'''<big>ക്രിസ്തുമസ്സ്</big>'''
ഈ വർഷത്തെ <small>ക്രിസ്തുമസ്സ്</small>  ആഘോഷം കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു വളരെ കുറച്ച് കുട്ടികളെ ഉൾക്കൊള്ളിച്ച്  വളരെ ആഘോഷപൂർവ്വം നടന്നു.അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. അദ്ദേഹം ക്രിസ്തുമസ് സന്ദേശം നൽകി. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ് ആശംസ അർപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ സമകാലിക സംഭവവുമായി  ക്രിസ്തുമസ്സിനെ ബന്ധപ്പെടുത്തി നല്ലൊരു ക്രിസ്തുമസ് സന്ദേശം നൽകുന്ന  സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കൂടാതെ  ക്രിസ്തുമസുമായി ബന്ധപ്പെട്ട കലാപരിപാടികളും ക്രിസ്തുമസ് കരോൾ ഗാനങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.<gallery>
പ്രമാണം:C1 43034.png
പ്രമാണം:C2 43034.png
പ്രമാണം:C3 43034.png
പ്രമാണം:C4 43034.png
പ്രമാണം:C6 43034.png
പ്രമാണം:C8 43034.png
പ്രമാണം:C10 43034.jpeg
പ്രമാണം:C11 43034.png
പ്രമാണം:C13 43034.png
പ്രമാണം:C14 43034.png
പ്രമാണം:C15 43034.jpeg
പ്രമാണം:C17 43034.png
പ്രമാണം:C16 43034.jpeg
</gallery>'''<big>റിപ്പബ്ലിക് ദിനം</big>'''
73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആദരണീയനായ പ്രിൻസിപ്പാളിന് സല്യൂട്ട് നൽകി. ചടങ്ങിൽ വിവിധ സേനാംഗങ്ങളും അധ്യാപകരും മദർ പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.<gallery>
പ്രമാണം:RD20 43034.jpeg
പ്രമാണം:RD1 43034.jpeg
പ്രമാണം:RD2 43034.jpeg
പ്രമാണം:RD3 43034.jpeg
പ്രമാണം:SMB2 43034.jpeg
പ്രമാണം:RD4 43034.jpeg
പ്രമാണം:RD22-43034.jpeg
പ്രമാണം:RD8 43034.jpeg
പ്രമാണം:RD6 43034.jpeg
പ്രമാണം:RD5 43034.jpeg
പ്രമാണം:RD12 43034.jpeg
പ്രമാണം:RD24 43034.png
പ്രമാണം:RD10 43034.jpeg
പ്രമാണം:RD11 43034.jpeg
പ്രമാണം:RD13 43034.jpeg
പ്രമാണം:RD14 43034.jpeg
പ്രമാണം:RD19 43034.jpeg
പ്രമാണം:RD18 43034.jpeg
പ്രമാണം:RD16 43034.jpeg
പ്രമാണം:RD15 43034.jpeg
പ്രമാണം:RD21 43034.jpeg
പ്രമാണം:SMB5 43034.jpeg
</gallery>'''<big>രക്തസാക്ഷി ദിനം</big>'''
'''[https://youtu.be/sOo8WyQSn60 <big>വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.</big>]'''
2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു.
'''<big>പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2021 -2022</big>'''
പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി രണ്ടാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ നടൻ ഷിബു ലാലൻ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എം. കെ.സുനിൽകുമാർ, ലോക്കൽ മാനേജർ ഫാ തോമസ് കയ്യാലക്കൽ, കൗൺസിലർ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ഡോക്ടർ ജിബി ഗീവർഗീസ്, സിസ്റ്റർ ആൻസി ജോസഫ്, അധ്യാപക പ്രതിനിധി ലിനു ഫിലിപ്പോസ്, വിദ്യാർഥി പ്രതിനിധി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.<gallery>
പ്രമാണം:Annual Day1 43034.jpg
പ്രമാണം:AnnualdAY2 43034.jpg
</gallery>'''<big>മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്</big>'''
'''<small>കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.</small>'''
മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു.
'''എസ്എസ്എൽസി പരീക്ഷ എഴുതിയവർ''' 1616
ഫുൾ എ പ്ലസ് - 176
9 എ പ്ലസ് -110
'''പ്ലസ് ടു പരീക്ഷ എഴുതിയവർ'''  748
ഫുൾ എ പ്ലസ് -98
5 എ പ്ലസ് - 59<gallery>
പ്രമാണം:R-43034(1).jpg
പ്രമാണം:R-43034(4).jpg
പ്രമാണം:R-43034(3).jpg
പ്രമാണം:R-43034(4).jpg
പ്രമാണം:R-43034(5).jpg
പ്രമാണം:R-43034(6).jpg
</gallery>
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

09:29, 24 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


2022 – 23 പാഠ്യേതര പ്രവർത്തനങ്ങൾ

അവധിക്കാല ക്യാമ്പുകൾ

തായ് രവം - അവധിക്കാല ഭാഷാ പഠന ക്ലാസുകൾ

'Eureka' :മാർ ബസേലിയോസ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി  സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളുമായി ചേർന്ന് നടത്തിയ ക്യാമ്പ് ആണിത്.

2k22: യോഗ, ആർട്ട് ആൻഡ് ക്രാഫ്റ്റ്, പേഴ്സണാലിറ്റി   ഡെവലപ്മെന്റ്,സ്പോക്കൺ ഇംഗ്ലീഷ്, സയൻസ് പ്രോജക്ട്, മൾട്ടിമീഡിയ, ഫൺ  ആൻഡ് ഗെയിംസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരുന്നു.

കോവിഡ് മഹാമാരിക്ക് ശേഷം പുത്തൻ പ്രതീക്ഷയുണർത്തി പ്രവേശനോത്സവം

പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2022 -23 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.

2022  ജൂൺ -1 രാവിലെ പ്രിൻസിപ്പലും ഹെഡ്മാസ്റ്ററും അടങ്ങുന്ന അധ്യാപക വൃന്ദം പുതുമൂടിയിൽ അണിനിരന്നിരിക്കുന്നു. ഒപ്പം കുരുന്നുകളുടെ തുള്ളിച്ചാടുന്ന മനസ്സുകൾക്ക് ഉത്തേജകമായി വാദ്യ മേളത്തിന്റെ അകമ്പടി സേവ. എങ്ങും ബലൂണുകളാലും വർണ്ണ കടലാസ്സുകളാലും അലങ്കരിക്കപ്പെട്ട വിദ്യാലയ മുത്തശ്ശി കുരുന്നുകളെ കൈപിടിച്ച് കയറ്റുന്ന മനോഹര ദൃശ്യം. വാദ്യഘോഷത്തോടെ വിദ്യാർഥികളും അധ്യാപകരും വിദ്യാലയം മുറ്റത്തേക്ക് ആനയിക്കപ്പെടുന്നു. കാലം കയറി പൊട്ടിനിന്ന് മേളത്തിന്റെ ഉല്ലാസത്താൽ ക്ലാസ് മുറിയിലേക്ക് നടന്നു കയറി. വാക്കുകൾക്ക് മുകളിലൂടെ സന്തോഷം പേറുന്ന കണ്ണുകൾ പുഞ്ചിരി തൂകി. സ്ക്രീനിലൂടെ കണ്ട പലരെയും അന്യോന്യം തിരിച്ചറിഞ്ഞുള്ള പരിചയപ്പെടലുകൾ ക്ലാസ് റൂമുകൾ ചിരി നിർഭരമായി.അതിനുശേഷം 10 മണിക്ക് നവാഗതർക്കായി മെയിൻ ഓഡിറ്റോറിയത്തിൽ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട സമ്മേളനം നടത്തപ്പെട്ടു. ചീഫ് സെക്രട്ടറി വി.പി.ജോയ് മുഖ്യാതിഥിയായ ചടങ്ങിൽ എം.എൽ.എ. പി കെ പ്രശാന്ത് അവർകൾ സാന്നിധ്യം ഉണ്ടായിരുന്നു. എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത്, പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി, വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് , പി.ടി.എ. പ്രസിഡണ്ട് സുനിൽകുമാർ,  മദർ  പി.ടി.എ പ്രസിഡണ്ട് ജിബി ഗീവറുഗീസ് എന്നിവർ ആശംസകൾ നൽകി. നവാഗതരെയും നവ അധ്യയന വർഷത്തെയും വർണ്ണാഭമായി പട്ടം സെൻമേരിസ് സ്വാഗതം ചെയ്തു. പ്രവേശനോത്സവവുമായി ബന്ധപ്പെട്ട  നവാഗതരെ വരവേൽക്കുന്നതിനായി വിവിധ കലാപരിപാടികൾ കുട്ടികൾ സംഘടിപ്പിച്ചു.

ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 06-06-2022 തിങ്കളാഴ്ച 2 പി എമ്മിന് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ സി എ ജയപ്രകാശ് പ്രിൻസിപ്പാൾ സയന്റിസ്റ്റ്  സി ടി സി ആയിരുന്നു മുഖ്യാതിഥി. വിവിധയിനം സസ്യങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വളരെ ആകർഷകവും ഫലപ്രദവുമായ രീതിയിൽ ഒരു പ്രസംഗം നടത്തി. ഈ സ്കൂളിന്റെ പ്രിൻസിപ്പാൾ റവറന്റ് ഫാദർ ബാബു റ്റി യും, വൈസ് പ്രിൻസിപ്പാൾ ശ്രീ ബിജോ ഗീവറുഗീസ് ആശംസ പ്രസംഗങ്ങൾ നടത്തി. "ഒരേ ഒരു ഭൂമി" എന്നതാണ് ലോക പരിസ്ഥിതി ദിനത്തിന്റെ ആപ്തവാക്യം എന്ന് നമ്മെ ഓർമ്മപ്പെടുത്തിക്കൊണ്ട് ഒരു പരിസ്ഥിതി ദിനം കൂടി ആഘോഷിച്ചു.ഓരോ ക്ലാസിൽ നിന്നും രണ്ടു കുട്ടികൾ വീതം വിവിധയിനം സസ്യങ്ങൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ആ സസ്യങ്ങൾ പ്രദർശനത്തിന് വയ്ക്കുകയും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം വളർത്തുകയും ചെയ്തു. എല്ലാ ക്ലാസ് റൂമുകളിലും രാവിലെ അരമണിക്കൂർ കുട്ടികളിൽ നിന്നുതന്നെ  പരിസ്ഥിതിയുമായി പ്രസംഗങ്ങൾ  ബന്ധപ്പെട്ട  നടത്തപ്പെട്ടു.



സ്വാതന്ത്ര്യ ദിനം

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു.ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനാഘോഷത്തിന് ഭാഗമായി സ്റ്റേറ്റ് സെൻട്രൽ സ്റ്റേഡിയത്തിൽ എൻ.സി.സി.നേവൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡ് നടത്തി.

ഓണാഘോഷം ഏതൊരു മലയാളിയുടെയും  മനസ്സിൽ മധുരിക്കുന്ന ഓർമ്മയാണ് ഓണം. " കാണും വിറ്റും ഓണം ഉണ്ണണം" എന്ന ചൊല്ല് ഓണത്തിന്റെ പ്രാധാന്യം വിളിച്ചുപറയുന്നു. സുഖ ദായകമായ ഒരു കാലഘട്ടത്തിന്റെ ഓർമ്മയാണല്ലോ ഓണം. ആ സമൃദ്ധി സെൻമേരിസിന്റെ ഓണപൂരം വിളിച്ചോതുന്നു. പൂവട്ടികളുമായി കാടും മേടും കയറി പൂവ് പറിച്ച് പൂക്കളമൊരുക്കിയ ആ പഴയ നാളുകളെ ഓർമിച്ചുകൊണ്ട് ഹൗസ് തലപൂക്കളങ്ങൾക്കു പുറമേ ഇവിടെ ഓരോ ക്ലാസിലും പൂക്കളം ഒരുക്കി.ഊഞ്ഞാലാട്ടവും പുലികളിയും വടംവലിയും ചെണ്ട മേളത്തിന്റെ അകമ്പടിയോടെയുള്ള മാവേലി തമ്പുരാന്റെയും വാമനയും വരവും കൂടിയാകുമ്പോൾ ഒരു പൂരത്തിന്റെ പ്രതീതി  തന്നെയാണ്. കൂടാതെ അധ്യാപകരുടെ  ഹൗസ്തല  ഓണാഘോഷ പരിപാടികളും  സമുചിതമായി ആഘോഷിച്ചു. തുടർന്ന് വൈകുന്നേരം മൂന്നു മണിക്ക് വിവിധ വിഭാഗങ്ങളിലെ എച്ച്. എസ്., എച്ച്.എസ്.എസ്., യു.പി,നോൺ ടീച്ചിങ് സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം

സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള് മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.

ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ  ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി.

അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു  സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി.

കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം

കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.

സ്കൂൾ ശാസ്ത്രോത്സവം സ്‌കൂളിലെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള സ്കൂൾ ശാസ്ത്രോത്സവം സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു.

കേരള സ്കൂൾ ശാസ്ത്രോത്സവം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം സ്കൂളിൽ നടന്നു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.

സ്കൂൾ കായിക ദിനാഘോഷം

ഈ അധ്യയന വർഷത്തെ സ്കൂൾ കായിക ദിനാഘോഷം തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐപിഎസ് ഉദ്ഘാടനം ചെയ്തു. വിവിധ ഹൗസുകളുടെ മാർച്ച് പാസ്റ്ററുടെ ആരംഭിച്ച കായിക ദിനാഘോഷത്തിൽ യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ നിന്നായി 5000 ത്തോളം കായിക പ്രതിഭകൾ മത്സരിച്ചു.

സ്കൂൾ കലോത്സവം ഗാന നൃത്ത വിസ്മയങ്ങൾ ഒരുക്കി ഈ അധ്യായന വർഷത്തെ സ്കൂൾ കലോത്സവം 2022 സെപ്റ്റംബർ 29,30 തീയതികളിൽ അഞ്ചു വേദികളിലായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബോക്സറും മിമിക്രി താരവുമായ കുമാരി ആർദ്ര സാജൻ നിർവഹിച്ചു. ബീറ്റ് ബോക്സിങ്ങിലൂടെ അവതരിപ്പിച്ച ശബ്ദ മിശ്രണം എല്ലാവരെയും ആകർഷിച്ചു. കലയുടെ രണ്ട് നാളുകളിൽ ഉത്സവലഹരിയിലായിരുന്നു  സ്കൂൾ ക്യാമ്പസ്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.

യു .പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം

▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം

▪️ ഹൈസ്കൂൾ ഓവറോൾ ഒന്നാം സ്ഥാനം

▪️യു .പി ഓവറോൾ ഒന്നാം സ്ഥാനം

▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം

തിരുവനന്തപുരം: നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ.          ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.

ഗാന്ധി ജയന്തി

പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗാന്ധി ജയന്തി ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു . ഗാന്ധിദർശൻ ക്ലബ്ബിന്റെയും  സേനാവിഭാഗങ്ങളുടെയും നേതൃത്വത്തിൽ ഹാരാർപ്പണം, പുഷ്പാർച്ചന, പ്രഭാഷണം, ലഹരി വിരുദ്ധ പ്രതിജ്ഞ, അനുസ്മരണ ഗാനം, എന്നിവയും സ്കൂൾ ശുചീകരണം പ്രകൃതി  പരിപാലനം പരിപാടികളും നടത്തി. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് സാർ മുഖ്യപ്രഭാഷണം നടത്തി. ബിജു തോമസ്, ആശിഷ് വത്സലം,എന്നിവർ സംസാരിച്ചു. സേനകളുടെ ചാർജ് വഹിക്കുന്ന ശ്രീ അജിത്ത്  എൽ. എ, ശ്രീ പ്രിൻസ് രാജ്, ശ്രീമതി സുജല, ശ്രീ അനീഷ്, ശ്രീമതി ശോശാമ്മ, ശ്രീമതി സജീന, ശ്രീമതി സൗമ്യ എന്നീ അധ്യാപകർ നേതൃത്വം നൽകി.

ലഹരി വിരുദ്ധ വാരാഘോഷത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണ ക്ലാസ്സുകൾ സ്കൂളിൽ  സംഘടിപ്പിച്ചു. മലയാള അധ്യാപകൻ ശ്രീ അജിമോൻ ഈ ക്ലാസിന് നേതൃത്വം നൽകി.

കേരളപ്പിറവി ദിനാഘോഷവും ലഹരിവിരുദ്ധ ദിനാചരണ സമാപനവും

നവംബർ 1 കേരളപ്പിറവി ദിനം മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ലഹരിവിരുദ്ധ സമാപനത്തിന്റെ ഉദ്ഘാടനം  (ചീഫ് ഓഫ് കേരള നിയമസഭ)നിർവഹിച്ചു.മലയാള ദിനാചരണം പ്രശസ്ത സിനിമാതാരം ഭീമൻ രഘു കവിയും മലയാള മിഷൻ രജിസ്റ്റർ മായ വിനോദ് വൈശാഖി യും ചേർന്ന് ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ  സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി. കൂടാതെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ,വിനോദ് വൈശാഖി തുടങ്ങിയ പ്രമുഖർ മനുഷ്യമതിലിൽ കണ്ണികളായി. സംസ്ഥാന സർക്കാരിന്റെ മനുഷ്യമതിയിൽ സ്കൂളിൽ നിന്നും ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

ശിശുദിനം നവംബർ 14  ശിശുദിനം സമുചിതമായി ശിശുദിന റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം തിരുവനന്തപുരം ജില്ല സബ് കളക്ടർ ശ്രീമതി റിയാ സിംഗ് ഐഎഎസ് നിർവഹിച്ചു. ഭാരത മാതാവും റാലിയെ മുന്നിൽ നിന്ന് നയിച്ചപ്പോൾ പരാഭമായ ബലൂണുകൾ നിരവധി ഡിസ്പ്ളേകൾ, ഗാന്ധിയന്മാർ വിവിധ സേനകൾ അണിനിരുന്നപ്പോൾ ശിശുദിന റാലി വർണ്ണാഭമായി. സ്കൂളിൽ നിന്നും ആരംഭിച്ച റാലി കേശവദാസപുരം ജംഗ്ഷനിൽ ചുറ്റി മടങ്ങിയെത്തിയപ്പോൾ ശിശുദിന റാലി യുപി വിഭാഗം കുട്ടികൾക്ക് വേറിട്ട അനുഭവമായി. പ്രിൻസിപ്പൽ ഫാദർ ഫാ.ബാബു .റ്റി, വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് ,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

സ്കൂൾ റേഡിയോ

കൊറോണ കാലത്ത് ഓൺലൈൻ ആയി പ്രവർത്തിച്ചുകൊണ്ടിരുന്നസ്കൂൾ റേഡിയോ ഇപ്പൊൾ  ഓഫ്‌ലൈനിലേക്ക്‌ മാറിയിട്ടുണ്ട്.ഒരു വിനോദ വിജ്ഞാനോപാധിയെന്നതു കൂടാതെ  ഏറ്റവും വൃത്തിയോടെ പരിപാലിക്കുന്ന ക്ലാസ്സ് റൂമുകൾ റേഡിയോ പ്രോഗ്രാമിലൂടെ അനൗൺസ് ചെയ്ത് സ്വച്ഛത ഗ്രീൻ ക്ലാസ്സ് റൂം അവാർഡും  നൽകി വരുന്നു. വൈവിധ്യമാർന്ന സെഗ്മെൻറുകളിലൂടെ മുന്നേറുന്ന റേഡിയോ പ്രോഗ്രാമിൻ്റെ ഈ വർഷത്തെ സ്റ്റേഷൻ ഡയറക്ടർ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമ സി എം ആണ് .അസിസ്റ്റൻറ് സ്റ്റേഷൻ ഡയറക്ടറായി പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ലിയ മരിയ ലിനോജ് ,പ്രോഗ്രാം ഹെഡ് പ്ലസ് ടു ക്ലാസ്സിലെ നിത്യ നിജി ., സെഗ് മെൻറ് കോർഡിനേറ്റർ പതിനൊന്നാം ക്ലാസ്സിലെ ദിയ N രാജ് എന്നിവരും പ്രവർത്തിക്കുന്നു.

സാഗ തോംസൺ ,പ്രവീൺ ,സൗമ്യ സാം ,സൗമ്യ ആർ ,ശ്യാമ ,സിജു ,നിഷ  ആൻ വർഗ്ഗീസ് ,സുജ പി എന്നീ അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ വിധ പിന്തുണയുമേകി കൂടെയുണ്ട്.

എസ് എം ന്യൂസ്

“ വിദ്യാലയ വാർത്തകൾ വിദ്യാർത്ഥികളിലേക്ക്” എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020- 21 കോവിഡ് കാലഘട്ടത്തിൽ ആരംഭിച്ച എസ് എം ന്യൂസ് വിജയകരമായി ഈ അധ്യയനവർഷത്തിലും പ്രക്ഷേപണം തുടരുന്നു. രണ്ടുമാസത്തിലൊരിക്കലാണ് പ്രക്ഷേപണം നടത്തുന്നത് .വാർത്തകളും അഭിമുഖങ്ങളും ചർച്ചകളും വിദ്യാർത്ഥികളുടെ വിജ്ഞാനപ്രദവും കലാപരവുമായ നൈപുണികളും കോർത്തിണക്കി നൂതന വഴിയിൽ പ്രയാണം തുടരുന്നു സെൻമേരിസ് ന്യൂസ് ചാനൽ. സ്കൂൾ യൂട്യൂബ് ചാനലിൽ വിദ്യാർത്ഥികൾക്ക് ഈ വാർത്തകൾ ലഭിക്കുന്നു


ക്ലബ്ബുകൾ

വിദ്യ എന്നാൽ ചുമരുകൾക്കുള്ളിൽ പുസ്തകങ്ങൾ ആകും കൂട്ടുകാരിൽ നിന്ന് മാത്രം ലഭിക്കുന്ന ഒന്നല്ല പഠന പ്രവർത്തനങ്ങൾക്ക് എന്നപോലെ പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും കുട്ടികൾ അറിവും അനുഭവവും ആർജ്ജിക്കുക, അവരെ മനുഷ്യത്വമുള്ള വ്യക്തികൾ ആക്കുക എന്ന് ലക്ഷ്യത്തോടെ പദ്ധതികളും പരിപാടികളും നടത്തിവരികയാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ.

മലയാളം ക്ലബ്ബ്

വായനാവാരം

പട്ടം സെന്റ് മേരീസ് വിദ്യാലയത്തിൽ വായനാവാരം സമുചിതമായി  ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പാൾ റവ. ഫാദർ  ബാബു  റ്റി.അധ്യക്ഷത വഹിച്ച പരിപാടിയിൽ കേരള നിയമസഭാ സ്പീക്കർ ശ്രീ എം വി രാജേഷ് മുഖ്യാതിഥിയായിരുന്നു. വായനയുടെ പ്രാധാന്യത്തെ പറ്റിയും വായനയുടെ മഹത്വത്തെക്കുറിച്ചുള്ള സന്ദേശങ്ങൾ ഈ അവസരത്തിൽ കുട്ടികൾ നുകർന്നു. വൈസ് പ്രിൻസിപ്പാൾ  ശ്രീ ബിജോ ഗീവറുഗീസ് ആശംസകൾ അർപ്പിച്ചു.

     വായനാദിനത്തിൽ അമ്പതോളം കുട്ടികളും അധ്യാപകരും എകെജി സെന്ററിൽ വച്ച് നടന്ന സംസ്ഥാനതല വായനാവാര പരിപാടിയിൽ സ്കൂളിനെ പ്രതിനിധീകരിക്കുകയുണ്ടായി.സ്കൂൾ അസംബ്ലിയിൽ വായനാദിന പ്രതിജ്ഞ ചൊല്ലി,കഥകളും കവിതയും ആസ്വദിച്ചും, കുട്ടികൾ വായനാദിനം നെഞ്ചിലേറ്റി. ക്ലാസ് ലൈബ്രറി ഒരുക്കിയും'സ്കൂൾ ലൈബ്രറിയിലേക്ക് ഒരു പുസ്തകം' പരിപാടിയിൽ പങ്കുചേർന്നു കുട്ടികൾ വായനാദിനം ആഘോഷമാക്കി.  വായനാദിനത്തിൽ മലയാളം ക്ലബ്ബിലെ കുട്ടികളും അധ്യാപകരും ചേർന്ന് ഒരുക്കിയ വായനാദിന സന്ദേശം അറിയിച്ചുകൊണ്ടുള്ള വീഡിയോ വേറിട്ട ഒരു അനുഭവമായിരുന്നു. വായനാവാരത്തോടനുബന്ധിച്ച് നാഷണൽ ബുക്സ് പബ്ലിക്കേഷൻ പുസ്തക പ്രദർശനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.

ബഷീർ കഥാപാത്രങ്ങളുടെ പുനരാവിഷ്കാരവുമായി ബഷീർ അനുസ്മരണ ദിനം ബഷീർ കഥാപാത്രങ്ങളെ പുനരാവിഷ്കരിച്ചുകൊണ്ട് ബഷീർ അനുസ്മരണ ദിനം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സമചിതമായി  ആഘോഷിച്ചു. ബഹുമാനപ്പെട്ട സ്കൂൾ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാപ്പുട്ടി അധ്യക്ഷത വഹിച്ച സമ്മേളനം സീമുണ്ടായ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറുമായ ഡോ. സാബു കോറ്റിക്കൽ ഉദ്ഘാടനം ചെയ്യുകയും ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, ഡെയ്സി ഡാനിയൽ എന്നിവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. ബഷീറിന്റെ ജീവിതകഥാപാത്രങ്ങളായി സുഹറ, മജീദ്, നാരായണി, ബഷീർ, ആയിഷ, പാത്തുമ്മ എന്നിവർ രംഗത്തെത്തിയത് വിദ്യാർഥികൾക്ക് പുത്തൻ ഉണർവേകി.

സോഷ്യൽ സയൻസ് ക്ലബ്ബ്

  • മണ്ണറിവിനെ പൊന്നറി വാക്കി, പട്ടം സെന്റ് മേരീസ് സോഷ്യൽ സയൻസ് ക്ലബ്ബ് മാതൃകയായി .

വൈവിധ്യമാർന്ന മണ്ണിന്റെ അത്ഭുത കാഴ്ചകളും കൃഷി അറിവിന്റെ ത്രസിപ്പിക്കുന്ന അനുഭവങ്ങളും  ഉൾക്കൊണ്ടുകൊണ്ട് ഒരു അപൂർവ്വ പഠനയാത്ര നടത്തി വേറിട്ട നാട്ടറിവ് നേടിയതിന്റെ ആനന്ദത്തിൽ ആണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബ്. മണ്ണിനെയും കൃഷിയെയും അടുത്തറിയാനും കാർഷിക മേഖലയോട് കൂടുതൽ താൽപര്യം ജനിപ്പിക്കാനും ഇതുവഴി കഴിഞ്ഞു. 110 വിദ്യാർഥികളും 15 അധ്യാപകരും അടങ്ങുന്ന മണ്ണ് അറിവ് എന്ന പഠനയാത്ര എട്ടാം ക്ലാസിലെ കുട്ടികളുടെ ചരിത്ര  പാഠപുസ്തക പഠനവുമായി  ബന്ധപ്പെടുത്തിയാണ്   ഒരുക്കിയത്. തിരുവനന്തപുരം പാറോട്ടുകോണത്തുള്ള മണ്ണ് സംരക്ഷണ ഗവേഷണ കേന്ദ്രത്തിലും ഉള്ളൂർ കൃഷിഭവൻ്റ  മാതൃകാ കൃഷിത്തോട്ടത്തി ലേക്കും ആണ്  സോഷ്യൽ സയൻസ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ  പഠനയാത്ര  സംഘടിപ്പിച്ചത്. വ്യത്യസ്തമായ കുറെ മണ്ണും കൃഷികളും കാണാം എന്ന് മാത്രമേ പോകുമ്പോൾ കുട്ടികൾ  കരുതിയിരുന്നുള്ളൂ. എന്നാൽ ഗവേഷണകേന്ദ്രത്തിൽ എത്തിയപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത, അനുഭവത്തിൽ ഇല്ലാത്ത ഒരു അത്ഭുത മണ്ണ്  ലോകത്തിലേക്കാണ്  നയിക്കപ്പെട്ടത്.

മണ്ണിന്റെ മാതൃകകൾ, മണ്ണ് സീരീസുകൾ ,മണ്ണ് സംരക്ഷണ മാർഗങ്ങൾ, മണ്ണൊലിപ്പ്, മണ്ണൊലിപ്പ്- തടയാനുള്ള മാർഗങ്ങൾ, മണ്ണിന്റെ വിവിധ രൂപങ്ങൾ, മണ്ണിനെ മലിനമാക്കുന്ന ഘടകങ്ങൾ, വ്യത്യസ്തങ്ങളായ മണ്ണിനങ്ങൾ, മണ്ണിന്റെ ഗുണമേന്മ സംബന്ധിച്ച് അപൂർവമായ അറിവുകൾ  തുടങ്ങി നിരവധി അനുഭവങ്ങൾ  പഠനയാത്ര കുട്ടികൾക്കും അധ്യാപകർക്കും സമ്മാനിച്ചു. കൃഷിക്ക് അനുകൂലമായ മണ്ണിന്റെ സവിശേഷതകളും മണ്ണിന്റെ സംരക്ഷണ മാർഗ്ഗങ്ങളും കണ്ടപ്പോൾ കൃഷിയോടും കർഷകരോടും വലിയ സ്നേഹവും ബഹുമാനവും തോന്നി.ഗവേഷണ കേന്ദ്രം ഡയറക്ടർ ബിന്ദുവും  ഉദ്യോഗസ്ഥരും ആവശ്യമായ എല്ലാ സംവിധാനങ്ങളും അവിടെ ഒരുക്കിയിരുന്നു. അവർ നൽകിയ വിവരണങ്ങൾ മണ്ണ് അറിവിന്റെ ആഴങ്ങളിലേക്ക് നയിച്ചു. തുടർന്ന് ഉള്ളൂർ കൃഷിഭവൻ  ഓഫീസും മാതൃകാ കൃഷിത്തോട്ടവും നെൽപ്പാടങ്ങളും സന്ദർശിച്ചു. വിവിധ വിത്തിനങ്ങൾ, കൃഷി രീതികൾ, കൃഷിക്കാലം, കൃഷിക്കുള്ള വളമിടീൽ  രീതികൾ, വിള സംരക്ഷണ സംവിധാനങ്ങൾ, ഇവയെല്ലാം കണ്ടും കേട്ടും അറിഞ്ഞും അനുഭവിച്ചു. കുട്ടികളുടെ സന്ദർശനം ഉദ്യോഗസ്ഥൻമാരെയും ഉല്ലാസത്തിൽ ആക്കി. കുട്ടികൾക്കൊപ്പം  ആവേശഭരിതരായി ഉദ്യോഗസ്ഥന്മാരും കൂടിച്ചേർന്നപ്പോൾ ഒരു പുത്തൻ കാർഷികസംസ്കാരം നമുക്ക് ഒട്ടും അന്യമല്ല എന്ന്  ബോധ്യപ്പെടാനും തിരിച്ചറിയാനും കഴിഞ്ഞു. കൃഷിയെ സ്നേഹിക്കുന്ന ഒരു പുത്തൻ തലമുറ രൂപപ്പെടുത്തുന്നതിൽ ഈ പഠനയാത്ര സഹായിക്കുമെന്നതിൽ സംശയമില്ല.  അങ്ങനെ അതൊരു അപൂർവ ദിനമായി കുട്ടികൾക്കും അധ്യാപകർക്കും ഉദ്യോഗസ്ഥന്മാർക്കും ധാരാളം നല്ല ഓർമ്മകൾ സമ്മാനിച്ചു . കൗൺസിലർ ശ്രീ ജോൺസൺ ജോസഫ് പഠനയാത്ര  പരിപാടികൾ ഉദ്ഘാടനം ചെയ്തു. സോഷ്യൽ സയൻസ് വിഭാഗം ലീഡർ ബിന്നി സാഹിതി , അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബെന്നി സ്റ്റാഫ് സെക്രട്ടറി മനോജ് എബ്രഹാം, ക്ലബ്ബിന്റെ ചുമതലക്കാരായ   ബിജു തോമസ്,  ലീന, റീജ, സന്തോഷ് പി മാത്യു എന്നിവർ നേതൃത്വം നൽകി.

  • ഇനിയൊരു യുദ്ധം വേണ്ട., സെന്റ്.മേരീസ് ഹയർ സെക്കൻഡറി ചരിത്ര വിദ്യാർഥി കൂട്ടായ്മ.

ഇനിയൊരു യുദ്ധം വേണ്ട എന്ന ആഹ്വാനവുമായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ചരിത്ര വിദ്യാർഥി ക്ലബ്ബും എൻ. സി. സി, എൻ. എസ്. എസ് വിദ്യാർഥികളും പാളയം രക്തസാക്ഷി മണ്ഡപത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. ആഗസ്റ്റ് 6 ഹിരോഷിമാ ദിനത്തിന്റെ കണ്ണീരിൽ കുതിർന്ന ഓർമ്മയിൽ ഇനിയൊരു യുദ്ധം വേണ്ട എന്ന സമാധാന സന്ദേശം ജനമനസ്സുകളോട് പങ്കുവെച്ചു. ആണവായുധ വിസ്ഫോടനം കഴിഞ്ഞു 75 വർഷങ്ങൾ പിന്നിട്ടിട്ടും ശ്വസിക്കാൻ ഇപ്പോഴും ശുദ്ധമായ പ്രാണവായു കിട്ടാത്ത ജപ്പാനിലെ വേദനിപ്പിക്കുന്ന അവസ്ഥ നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്. എത്ര ദുരന്തങ്ങൾ നേരിട്ടിട്ടും യുദ്ധക്കൊതി മാറാത്ത ചില ഭരണാധികാരികളുടെ ക്രൂരത   ലോകജനതയുടെ സമാധാനം  കെടുത്തിക്കളയുന്നു എന്ന യാഥാർത്ഥ്യം നാം തിരിച്ചറിയേണ്ടതുണ്ട്. പശ്ചിമേഷ്യൻ രാജ്യങ്ങളിലും, ഉക്രൈനിലും ലിബിയയിലും അനേകം ചെറു രാജ്യങ്ങളിലും സാമ്രാജ്യ ശക്തികളുടെ കടന്നുകയറ്റം ലോകജനതയ്ക്ക്  ഭീഷണിയുയർത്തുന്നു. ഈ പശ്ചാത്തലത്തിലാണ്  പട്ടം സെന്റ് മേരീസ് സ്കൂളിലെ  വിദ്യാർഥികളും അധ്യാപകരും ഇത്തരത്തിൽ ഒരു സംഗമം നടത്തിയത്. സ്ഥലം എംഎൽഎ അഡ്വക്കേറ്റ് വി. കെ പ്രശാന്ത് മുഖ്യസന്ദേശം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, ദേശീയ ഗാനം  ദേശഭക്തിഗാനം, എന്നിവ നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി അധ്യക്ഷനായിരുന്നു. വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ്. ഹിസ്റ്ററി വിഭാഗം സബ്. കൗൺസിൽ ലീഡർ  ബിന്നി സാഹിതീ, ക്ലബ്ബ് കൺവീനർ ബിജു തോമസ്, എസ്. ആർ.ജി കൺവീനർ ലാൽ എം തോമസ്, അധ്യാപകരായ  അജിത്ത് എൽ. എ, ആശിഷ് വത്സലം, ബിജു ബോസ്, ഷാജി, മേരി പുഷ്പം,  ആശാ ജെ  പങ്ങാട്ട്, നിഷ അലക്സ്, സിസ്റ്റർ റീജ, മെഴ്സി ഫിലിപ്പ്,ലീന, സെൽവി ലൂയിസ് എന്നിവർ നേതൃത്വം നൽകി.

  • കേരള ചരിത്ര ക്വിസ്'

ജൂലൈ മാസം ഇരുപതാം തീയതി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'കേരള ചരിത്ര ക്വിസ്' സംഘടിപ്പിച്ചു.

  • അശംസ പത്രം

നമ്മുടെ പുതിയ രാഷ്ട്രപതി ദ്രൗപുദി മുർമു വിന് S S വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അശംസ പത്രം തയ്യാറാക്കി. അധ്യാപകരും വിദ്യാർത്ഥികളും ആശംസകളും അറിയിച്ച് അതിൽ ഒപ്പുവച്ചു. തയ്യാറാക്കിയ ആശംസകൾ പ്രിൻസിപ്പൽ റവ.ഫാദർ ബാപ്പു.റ്റി. ജി.പി.യോ.യ്ക്ക് കൈമാറി.

  • പുസ്തക പ്രകാശനം

സെൻമേരിസ് ഹയർസെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗം അധ്യാപകർ തയ്യാറാക്കിയ 'ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം ഏടുകളിലൂടെ' സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി , വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ് എന്നിവർ പ്രകാശനം ചെയ്തു.

  • കയ്യെഴുത്ത് മാസിക

സാമൂഹ്യശാസ്ത്ര വിഭാഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ   ,9 - 10 ക്ലാസുകളിലെ എല്ലാ ഡിവിഷനുകളിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയ 'സേവ് ദ ഓഷ്യൻ ' എന്ന കയ്യെഴുത്ത് മാസികയുടെ പ്രകാശനം അഭിവന്ദ്യ  മാത്യൂസ്മാർ പോളികാർപ്പസ് തിരുമേനി  നിർവഹിച്ചു.

ഗണിത ക്ലബ്

പെർഫെക്ട് നമ്പർ ഡേ 6/28

യോട് അനുബന്ധിച്ച് നമ്പർ ചാർട്ട് കോമ്പറ്റീഷൻ നടത്തി. പട്ടം ഗവൺമെന്റ് മോഡൽ സ്കൂൾ അധ്യാപകൻ ശ്രീ പ്രകാശൻ സാർ മുഖ്യാതിഥിയായി പങ്കെടുത്ത മീറ്റിംഗ്  നടന്നു. പ്രകാശം സാർ കുട്ടികൾക്ക് ക്ലാസ് എടുത്തു. ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ മീറ്റിങ്ങിൽ പങ്കെടുത്ത് ആശംസകളർപ്പിച്ചു. ചാറ്റ് കോമ്പറ്റീഷനിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പെർഫെക്റ്റ് നമ്പറുമായി ബന്ധപ്പെട്ട ഒരു പ്രസന്റേഷൻ കൂടി അവതരിപ്പിച്ചു. പൈ ഡേ - 7/22

പൈ ഡേ - 22/7

ജൂലൈ 22 പൈ ഡേ ആഘോഷിച്ചു. ഗണിതം പ്രകൃതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു, ഭൂഗോളത്തിന്റെ സ്പന്ദനം ഗണിതത്തിലാണ് എന്ന വസ്തുത ഉറപ്പിക്കുന്ന ഒരു ഡോക്കുമെന്ററി പ്രസന്റേഷൻ അവതരിപ്പിച്ചു. സ്കൂൾ അശിതി തിയേറ്ററിൽ വച്ചാണ് പ്രസന്റേഷൻ നടന്നത്. കുറേയേറെ വസ്തുതകൾ ഡോക്യുമെന്ററിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

ജോൺ വെൻ ഡേ മാത്തമാറ്റിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'ജോൺ വെൻ ഡേ' ആഘോഷിച്ചു. അന്നേദിവസം കുട്ടികൾ വരച്ച ജോമട്രിക്കൽ പാറ്റേന്റെ വിവിധ ചാർട്ടുകൾ പ്രദർശിപ്പിച്ചു. അനേകം കുട്ടികൾ പങ്കെടുത്ത ഈ മത്സരത്തിൽ ഏറ്റവും നന്നായി വരച്ച കുട്ടിക്ക് സമ്മാനദാനവും നൽകി.

വിദ്യാരംഗം

ബഷീർ അനുസ്മരണത്തോടനുബന്ധിച്ച് ബഷീർ കഥാപാത്രങ്ങളെ തന്നെ പുനരാവിഷ്കരിച്ച് പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥികൾ അനുസ്മരണം സാർത്ഥകമാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം  സീമാറ്റ് മുൻ ഡയറക്ടറും യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസറുമായ ഡോക്ടർ സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. ബഷീർ സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃകയായിരുന്നു എന്നും ഒരു നിശബ്ദ വിപ്ലവകാരിയാണ് ബഷീർ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി അധ്യക്ഷനായ സമ്മേളനത്തിൽ , വൈസ് പ്രിൻസിപ്പാൾ ബിജോ ഗീവറുഗീസ് ,വിദ്യാരംഗം കൺവീനർ ഷൈജു ജോസഫ്, സ്റ്റാഫ് സെക്രട്ടറി മനോജ് ഡെയ്സി ഡാനിയൽ തുടങ്ങിയവർ പ്രസംഗിച്ചു.

ദീപിക പത്രത്തിന്റെ നമ്മുടെ ഭാഷാ പദ്ധതി സംസ്ഥാനതല ഉദ്ഘാടനം പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി.2022 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഉദ്ഘാടന പരിപാടിയിൽ ദീപിക മാനേജിംഗ് ഡയറക്ടർ റവറന്റ് ഫാദർ മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷനായിരുന്നു. മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ മോറോൺ മോർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തി. വായനയായിരിക്കണം നമ്മുടെ ലഹരി ഓരോ വ്യക്തിയുടെയും സാംസ്കാരിക വികാസത്തിനും മൂല്യ വർദ്ധനവിനും ബൗദ്ധിക വികാസത്തിനും സർവ്വോമുഖമായ  വളർച്ചക്കുമെല്ലാം വായന അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ബാബൂ.റ്റി., ദീപിക   പ്രസിഡന്റ് മാനേജർ റൈറ്റ് റവ.ഡോക്ടർ വർക്കി ആറ്റുപുറത്ത്, ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാദർ ഡോക്ടർ ജോൺ സി.സി, എന്നിവർ ഈ യോഗത്തിൽ പങ്കെടുത്തു.

ഹരിത സേന ക്ലബ്

ഞങ്ങളും കൃഷിയിലേക്ക് എന്ന മുദ്രാവാക്യവുമായി പട്ടം സെന്റ് മേരീസ് സ്കൂളിൽ വച്ച് ഹരിത സേനയുടെ ജില്ലാതല ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി ശ്രീ പി പ്രസാദ് നിർവഹിച്ചു. തികച്ചും ഹരിതാഭമായ പൊതുവേദിയിൽ വച്ച് നടന്ന സമ്മേളനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി. വിദ്യാലയത്തിൽ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് നേതൃത്വം നൽകുന്ന ഉള്ളൂർ കൃഷി ഓഫീസർ, അസിസ്റ്റന്റ് കൃഷി ഓഫീസർ എന്നിവരെ തദവസരത്തിൽ ആദരിച്ചു. ജനപ്രതിനിധികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. മലങ്കര കത്തോലിക്കാ സഭയിലെ കാലം ചെയ്ത പുണ്യ പിതാക്കന്മാരുടെ ഓർമയ്ക്കായി സെൻമേരിസ് ചാപ്പലിന്റെ മുൻവശത്തായി 12 ഫലവർഷങ്ങൾ നട്ടുപിടിപ്പിച്ചു

സയൻസ് ക്ലബ്

ജൂലൈ ഒന്നിന് ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികളെ ഒരുമിച്ച് കൂട്ടുകയുംസയൻസ് ക്ലബ്ബ് ഉദ്ഘാടനം നടത്തുകയും ചെയ്തു.ഇതിലേക്ക് പ്രസിഡന്റായി....യും സെക്രട്ടറിയായി... യും തെരഞ്ഞെടുത്തു.

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക, പരീക്ഷണങ്ങൾ ചെയ്യാൻ അവരെ പ്രാപ്തരാക്കുക എന്നിവയായിരുന്നു ക്ലബ്ബിന്റെ ഉദ്ദേശം.

പ്ലാനിറ്റോറിയം സന്ദർശനം

കേരള സ്റ്റേറ്റ് സയൻസ് ആൻഡ് ടെക്നോളജി മ്യൂസിയം ആൻഡ് പ്രിയദർശനി പ്ലാനറ്റോറിയം ജൂലൈ മാസം മുപ്പതാം തീയതി സന്ദർശനം നടത്തി. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുവാൻ ഏറെ സഹായകരമായ ഒട്ടേറെ കാഴ്ചകളും കൗതുകങ്ങളും ഉണ്ടായിരുന്നു.

മ്യൂസിയം ഗ്യാലറി ആൻഡ് സയൻസ് പാർക്ക്, പ്ലാനറ്ററിയം, ത്രീഡി തീയേറ്റർ,സയൻസ് ഓൺ സ്പിയർ, കുട്ടികൾക്കായുള്ള പാർക്ക് തുടങ്ങിയവ ആയിരുന്നു പ്രധാന ആകർഷണങ്ങൾ.

നാനോ ലാബ്

ജൂലൈ 22ന് നാനോ ലാബിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രിൻസിപ്പലിന്റെ അധ്യക്ഷതയിൽ നടത്തുകയുണ്ടായി.

ഓരോ അധ്യാപകരുടെയും കയ്യിൽ ഓരോ ലാബ് എന്നതായിരുന്നു ഇതിന്റെ ഉദ്ദേശം.

ഇതിലൂടെ സൗകര്യപ്രദമായി ക്ലാസുകളിൽ ലാബിലെ വസ്തുക്കൾകൊണ്ടുപോകാൻ വളരെ പ്രയോജനകരമായി.

ഇംഗ്ലീഷ് ക്ലബ്

'ERATO' ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ പതിനാലാം തീയതി സ്കൂൾ പ്രിൻസിപ്പാൾ നിർവഹിച്ചു.ഈ ക്യൂബ് ഇംഗ്ലീഷ് ഈ ലാംഗ്വേജ് പരിശീലനത്തിന്റെ  ലോസോഴ്സ് ബാച്ച് ജൂൺമാസം 17 ,18 തീയതികളിൽ സെൻമേരിസ്   സ്കൂളിൽ വച്ച് നടന്നു.

സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ചരമവാർഷികം  'റിമംബറിങ് ഗുരുദേവ്' എന്ന പ്രോഗ്രാം സമുചിതമായി ആചരിച്ചു. ഡോക്ടർ എൻ. ബാബു ഫോർമർ  ഫാക്കൾട്ടി ഡിപ്പാർട്ട്മെന്റ് ഓഫ് ഇംഗ്ലീഷ് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിനുശേഷം കുട്ടികളുടെ കലാവിരുന്ന് ഉണ്ടായിരുന്നു.

ഹിന്ദി  ക്ലബ്

ഹിന്ദി  മാഗസിൻ: ഹിന്ദി ക്ലാസ്സ് മാഗസിൻ തയ്യാറാക്കാൻ ഹിന്ദി അധ്യാപകർ കുട്ടികളോട് ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച്  9 .X ലെ കുട്ടികൾ തയ്യാറാക്കിയ ഹിന്ദി മാഗസിൻ ഹിന്ദി അധ്യാപികയെ ഏൽപ്പിച്ചു. ക്ലാസ് ടീച്ചർ മാഗസിൻ  പ്രകാശനം ചെയ്യുകയും ചെയ്തു.

ലോക പരിസ്ഥിതി ദിനം സ്കൂളിൽ നന്നായി ആഘോഷിച്ചു. അന്നേദിവസം ഹിന്ദി അധ്യാപകർ അവരവരുടെ ക്ലാസ്സിൽ പരിസ്ഥിതി ദിനത്തിൻറ ആവശ്യകതയെപ്പറ്റി കുട്ടികളോട് സംസാരിച്ചു. എല്ലാ കുട്ടികളും പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളും, ചാർട്ടുകളും, പ്ളേക്കാർഡുകളും, മുദ്രാവാക്യങ്ങളും തയ്യാറാക്കി കൊണ്ടു വരാൻ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ കുട്ടികൾ മിക്കവാറും എല്ലാവരും കൊണ്ടുവരുകയും ചെയ്തു. എല്ലാ കുട്ടികളും കൊണ്ടു വന്ന പോസ്റ്റുകളും, ചാർട്ടുകളും, ക്ലാസ്സിൽ പ്രദർശിപ്പിച്ചു.

വായനാ ദിനാഘോഷത്തിൻ എല്ലാ കുട്ടികൾക്കും വായിക്കാൻ അവസരം ഒരുക്കി. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ വായിക്കാൻ കൊടുക്കുകയും, ഹിന്ദി പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. ചെറിയ ചെറിയ കഥകൾ, കവികളുടെ ജീവചരിത്രം, കവിതകൾ മുതലായ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുക്കുകയും ചെയ്തു. വായിക്കുന്ന പുസ്തകങ്ങളുടെ ചെറിയ ഒരു വിവരവും എഴുതിക്കൊണ്ട് വരാൻ ആവശ്യപ്പെട്ടു. കുട്ടികൾ നല്ല താത്പര്യം കാണിക്കുകയും ചെയ്തു.

ഹിന്ദി ക്ലാസ്സിൽസ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും,സ്വാതന്ത്ര്യ സമര നേതാക്കളെക്കുറിച്ചും അധ്യാപകർ  കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും വീഡിയോ കാണിക്കുകയും ചെയ്തു. അതോടൊപ്പം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ,പോസ്റ്റുകളും, ചാർട്ടുകളും തയ്യാറാക്കിക്കൊണ്ടു വരാൻ ആവശ്യപ്പെട്ടു. നല്ല നല്ല ചിത്രങ്ങൾ വരച്ചു കൊണ്ടുവരികയും  ചെയ്തു. കൂടാതെ ഹിന്ദി എക്സിബിഷൻ സ്കൂളിൽ വച്ച് നടന്നു.

മ്യൂസിക് ക്ലബ്

ജൂൺ മാസം 21 ന് മ്യൂസിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'വേൾഡ് മ്യൂസിക് ഡേ' ആചരിച്ചു.ലോക സംഗീത ദിനാചരണത്തിന്റെ ഭാഗമായി 21/6/2022 ചൊവ്വാഴ്ച രാവിലെ 8. 30 മുതൽ സ്കൂൾ പരിസരം സംഗീത ശബ്ദ മുഖരിതമായി. എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഗീതത്തിന്റെ അകമ്പടിയോടെയാണ് വിദ്യാലയത്തിലേക്ക് സ്വീകരിച്ചത്.

എക്കോ ക്ലബ്ബ്

സ്കൂളിൽ ആരംഭിച്ച പുതിയ കാർഷിക പദ്ധതിയുടെ ഭാഗമായി സ്കൂളിലെ വിവിധ ഡിപ്പാർട്ട്മെന്റിലെ അധ്യാപകർ പാലോട് പെരിങ്ങമല ആഗ്രോ ഫാം സന്ദർശിച്ചു.

കാർഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പൊന്നിൻ ചിങ്ങം എതിരേറ്റുകൊണ്ട് കർഷക ദിനം ആചരിച്ചു. അതോടൊപ്പം മലയാളം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടന്നു. മികച്ച ഗ്രാമീണ കർഷകനായി തെരഞ്ഞെടുത്ത ശ്രീ സെൽവരാജിനെ  പ്രിൻസിപ്പൽ റവ. ബാപ്പു.റ്റി,വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ് എന്നിവർ ചേർന്ന് ആദരിച്ചു.

മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കുള്ള സമ്മാന വിതരണം വൈസ് പ്രിൻസിപ്പൽ ശ്രീ. ബിജോ ഗീവറുഗീസ് നിർവഹിച്ചു.

ഹെൽത്ത് ക്ലബ്ബ്

റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് മാസം എട്ടിന് നേത്രപർശോധന ക്യാമ്പിന്റെ ഉദ്ഘാടനം നടന്നു.

വാർത്താവായന ക്ലബ്ബ്

ജൂലൈ 1 മുതൽ ആരംഭിച്ച വാർത്താവായന ക്ലബ്ബ് എല്ലാ ദിവസവും രാവിലെ 9. 15ന് അതാത് ദിവസത്തെ വാർത്തകൾ വായിക്കുന്നു.  തിങ്കളാഴ്ച യുപി ക്ലാസ് വിദ്യാർത്ഥി, ചൊവ്വ വ്യാഴം ദിവസങ്ങളിൽ എച്ച് എസ് വിദ്യാർഥികളും  ബുധൻ എച്ച്എസ്എസ്, വെള്ളി ഹിന്ദി  ഭാഷയിൽ വാർത്തകളും ക്രമീകരിച്ചിരിക്കുന്നു. സ്കൂളിലെ സാമൂഹ്യശാസ്ത്ര വിഭാഗ അധ്യാപക നേതൃത്വത്തിലാണ് ഈ ക്ലബ്ബിന്റെ പ്രവർത്തനം നടന്നു വരുന്നത്.

വിമുക്തി ക്ലബ്ബ്

ലഹരിക്കെതിരായുള്ള സ്കൂൾതല മനുഷ്യ മതിൽ  സ്കൂളിനു മുന്നിലെ പ്രധാന പാതയിൽ വച്ച് നടന്നു. എസ്പിസി ,എൻ .സി .സി ,സ്കൗട്ട് ഗൈഡ് ,സന്നദ്ധസേന തുടങ്ങിയവർ ഈ മനുഷ്യ മതിലിൽ പങ്കാളികളായി.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

ആന്റി ട്യൂബാക്കോ /റോഡ് സേഫ്റ്റി/ സൈബർ ക്ലബ്ബ്

ഓരോ ക്ലാസിൽ നിന്നും ലഹരി വിമുക്ത സേന അംഗങ്ങളെ തിരഞ്ഞെടുത്തു.ക്ലാസ് മുറികളിൽ ക്ലാസ് ടീച്ചേഴ്സിന് നേതൃത്വത്തിൽ ലഹരി വിമുക്ത ക്ലാസ്സുകൾ എടുക്കുന്നു.ലഹരി വിമുക്ത ജാഗ്രത സമിതി ഒക്ടോബർ 6 നിലവിൽ വന്നു. പി.ടി. എ ക്കുള്ള ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്, കുട്ടികൾക്ക് ലഹരി വിമുക്ത ക്ലബ്ബിന്റെ ഭാഗമായി പോസ്റ്റർ പ്ലക്കാർഡ് മത്സരങ്ങൾ എന്നിവ നടത്തി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിമുക്ത ക്യാമ്പയിൻ കൂട്ടയോട്ടം മ്യൂസിയത്തിന് മുന്നിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.

പൗൾട്രീ ക്ലബ്ബ്

പൗൾട്രീ ക്ലബ്ബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളിൽ നിന്നും ലൗ ബേർഡ്സ്, വീട്ടിൽ ഫാം ഉള്ളവരിൽ നിന്നും കോഴി കുഞ്ഞുങ്ങൾ ,കുടപ്പനക്കുന്ന് ഫാമിൽ നിന്നും 250 കോഴി കുഞ്ഞുങ്ങൾ എന്നിവ ഉൾപ്പെടുന്നു.

സക്സ (സെൻറ്. മേരീസ് അശീതി സിവിൽ സർവ്വീസ് അക്കാദമി )

സക്സയുടെ പ്രാഥമിക തെരഞ്ഞെടുപ്പിനായി 10000 കുട്ടികളെ പങ്കെടുപ്പിച്ച് എഴുത്തു പരീക്ഷ നവംബർ 8 ന് നടത്തി. നവംബർ 14 ന് നാലാമത്തെ എഡിഷൻ ക്ലാസ് തുടങ്ങി. അസിസ്റ്റന്റ് കളക്ടർ റിയ സിംഗായിരുന്നു അതിഥി. എല്ലാ ദിവസവും രാവിലെ 8.45- 9.30ക് ക്ലാസ് നടക്കുന്നു. ശനിയാഴ്ച രാത്രി 8 ന് ഓൺലൈൻ ക്വിസ് കോമ്പറ്റീഷൻ നടന്നു

വ്യക്തിഗത ക്വിസ് - മേധാ 2കെ 22 തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയുമായി ചേർന്ന് തിരുവനന്തപുരത്തെ വിവിധ സ്കൂളുകളിൽ (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ)  പഠിക്കുന്ന യുവപ്രതിഭകളെ കണ്ടെത്തുന്നതിനായി ടാലന്റ് ഹണ്ട് നടത്തുന്നു. 50,000 രൂപയുടെ സമ്മാനങ്ങൾ - സ്പോൺസർ ചെയ്യുന്നത് രാജധാനി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി. തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളിൽ  (സംസ്ഥാന/സിബിഎസ്ഇ/ഐസിഎസ്ഇ/മറ്റുള്ളവ) പഠിക്കുന്ന 1 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ക്വിസ്സിൽ പങ്കെടുക്കാവുന്നതാണ്.

മലയാള മനോരമയുടെ നല്ല പാഠം പദ്ധതിസ്ഥാപനം

കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കുക അവർക്ക് വിജ്ഞാനവും വിനോദവും പ്രദാനം ചെയ്യുക എന്നെ ലക്ഷ്യത്തോടെ സമാരംഭിച്ചിരിക്കുന്ന മലയാള മനോരമയുടെ റിസോഴ്സ് 21 നിന്റെ പ്രോഗ്രാമിൽ പട്ടം സെന്റ് മേരീസ് ഹൈസ്കൂളിൽ നിന്നും കഴിഞ്ഞ ലക്കം നടത്തിയ ക്വിസ് പ്രോഗ്രാമിൽ നിരവധി കുട്ടികൾ പങ്കെടുക്കുകയും നിരവധി കുട്ടികൾ സമ്മാനാർഹർ ആവുകയും ചെയ്തു. പടിപ്പുരയിലെ എല്ലാ പക്തികളും വായിക്കുവാനും അത് ശേഖരിക്കുവാനും അവയിൽ നിന്നും ലഭിക്കുന്ന അറിവുകൾ തങ്ങളുടെ പാർട്ടി പദ്ധതിയുമായി ബന്ധിപ്പിച്ച് തുടർപ്രവർത്തനങ്ങൾ ചെയ്യുവാനും ഇതിന്റെ അർത്ഥവും വ്യാപ്തിയും കുട്ടികളിൽ എത്തിക്കുവാനും വേണ്ടെന്ന് എല്ലാ പിന്തുണയും നൽകിവരുന്നു. മലയാള മനോരമ ദിനപത്രത്തിൽ പുതുതായി ആരംഭിച്ച ഇംഗ്ലീഷ് പഠിപ്പുര വായിച്ച് തന്നിരിക്കുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാനും സമ്മാനർഹരാകുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഡിവൈസ് 'മാസ്റ്റർ കപ്പ്‌' ക്യാഷ് അവാർഡുകൾ എന്നിവയെ കുറിച്ചുള്ള ധാരണ കുട്ടികൾ വളർത്തിയെടുക്കുന്നതിനും അധ്യാപകർ പരിശ്രമിക്കുന്നു. ദിനംപ്രതി പത്രങ്ങൾ വായിക്കുവാനും അതിലെ പ്രധാനപ്പെട്ട സംഭവങ്ങൾ ഡയറിയിൽ കുറിക്കുവാനും വിവരശേഖരണം നടത്തുവാനും എല്ലാ സംഭവവികാസങ്ങളുടെയും അറിവുകൾ മറ്റുള്ളവർക്ക് നൽകുന്നതിനും വേണ്ടുന്ന എല്ലാവിധ പ്രോത്സാഹനവും നൽകി വരുന്നു.


ഫിസിക്കൽ എഡ്യൂക്കേഷൻ

ഫിസിക്കൽ എഡ്യൂക്കേഷന്റെ ഭാഗമായി  ജൂൺ  23ന്  ഒളിമ്പിക് ഡേ റൺ നടത്തപ്പെട്ടു. സ്കൂളിൽനിന്ന് കേശവദാസപുരം വഴി തിരിച്ച് സ്കൂളിലേക്ക് റാലി നടത്തി.

ദേശീയ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സുപ്രതോ ഫുട്ബോൾ കപ്പ് ടൂർണമെന്റ്  ജൂലൈ 25ന് നടന്നു. സെൻമേരിസ് പട്ടം സ്കൂളും സെന്റ് മേരീസ് വെട്ടുകാടുമായിട്ടാണ് മത്സരം നടന്നത് . വെട്ടുകാട് സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടന്നത്.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ.

ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ റേഡിയോ അമേച്വർ  സൊസൈറ്റി ഓഫ് അനന്തപുരിയും സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പട്ടവും ചേർന്ന് നടത്തിയ "ജോട്ടാ -ജോട്ടി ജാംബൂരി".

നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)

ജൂൺ ഏഴാം തീയതി സെന്റ് മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

ജൂൺ 23 ന്  എൻ.സി.സി.യുടെ നേതൃത്വത്തിൽ 'ഒളിമ്പിക് ഡേ റൺ' സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി 'ലോക ലഹരി വിരുദ്ധ ദിനം' ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു.

ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ 'കാർവിൽ വിജയ് ദിവാസ് 'ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.ശരീരത്തിനും മനസ്സിനും ഒരുപോലെ ആരോഗ്യം എന്ന് ആശയം മുറുകെപ്പിടിച്ചുകൊണ്ട് എൻ.സി.സി. ആർമിയുടെ നേതൃത്വത്തിൽ ശങ്കുമുഖത്ത് യോഗ ദിനാചരണവും യോഗ അഭ്യാസപ്രകടനവും നടത്തുകയുണ്ടായി.

മാനുഷിക മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുവാൻ ആകണം മനുഷ്യൻ. അശരണരായ സഹജീവികളുടെ കണ്ണീരൊപ്പുക എന്ന ലക്ഷ്യം നേടാനായി ഒരുമിച്ച് കൈകോർക്കാം എന്ന ആശയവുമായി മെഡിക്കൽ കോളേജിലെ രോഗികൾക്കായി എൻ.സി.സി.യുടെ നേതൃത്വത്തിൽ പട്ടം സെന്റ് മേരീസ് വിദ്യാർത്ഥികൾ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )

എസ് പി സി  യുടെ നേതൃത്വത്തിൽ ജൂൺ10, 11 തീയതികളിൽ ജാലകങ്ങൾ എന്ന ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.പി. സി വിദ്യാർത്ഥികളോടൊപ്പം ശ്രീ ശ്രീഹരിലാൽ ഐ.എസ്. എച്ച്. ഒ, പി. എസ്. എൽ. ഒ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.

എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ജൂൺ 21ന് എസ്.പി. സി., എൻ. സി. സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ഡേ ആഘോഷപൂർവ്വം  ആചരിച്ചു. എസ് പി സി കേഡറ്റ്സ് എം. എസ്. സി. എൽ.പി.എസ് ത്രീ വിക്ര മംഗലത്തിൽ 'കുഞ്ഞോമനയ്ക്ക് ഒരു കുട' എന്നപേരിൽ കുട വിതരണം നടത്തി.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി., എ. ഡി. എൻ. ഒ. ഗോപകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

വർദ്ധിച്ചുവരുന്ന സാമൂഹ്യ വിപത്താണ് ലഹരിയുടെ ഉപയോഗം. വ്യാപകമായി വിദ്യാർഥികളെ വേട്ടയാടി കൊണ്ടിരിക്കുന്ന ഈ വിപത്തിനെതിരെ നമുക്ക് ഒന്നായി മുന്നേറാം എന്ന മുദ്രാവാക്യവുമായി എസ്പിസിയുടെ നേതൃത്വത്തിൽ ലഹരി  വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു.

നിർധനരായ വിദ്യാർത്ഥികളെ ഒപ്പം നിർത്തുവാൻ എസ് .പി. സി. കുട്ടികളുടെ കരുതൽ വളരെ പ്രശംസ അർഹിക്കുന്നതാണ് മഴയെത്തൊരു കുട എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് പട്ടം സെന്റ് മേരീസ് എസ്ബിസിയുടെ ആഭിമുഖ്യത്തിൽ പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ.റ്റി ത്രീ വിക്രമംഗലം, കുമാരപുരം എൽ. പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് കുട  വിതരണം നടത്തി.

എസ്പിസിയുടെ അവധിക്കാല ക്യാമ്പ്- ചിരാത്, എംഎൽഎ ശ്രീ വി. കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റവ. ഫാദർ ബാബു.റ്റി വൈസ് പ്രിൻസിപ്പൽ ബിജോ ഗീവറുഗീസ്, പി.ടി.എ. പ്രതിനിധി ശ്രീ സന്തോഷ് എന്നിവർ ക്യാമ്പിൽ  പങ്കെടുത്തു. ക്യാമ്പിന്റെ അവസാന ദിവസം നടന്ന ഓണാഘോഷ പരിപാടിയിൽ തിരുവനന്തപുരം റെയിഞ്ച് ഡീ ഐ ജി ഓഫ് പോലീസ്  ആർ നിശാന്തിനി ഐപിഎസ്  ഓണ സന്ദേശം നൽകി.

എസ്.പി. സി. മികവ് 2022

മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള മികവ് പുരസ്കാരം തുടർച്ചയായി മൂന്നാം വർഷവും പട്ടം സെന്റ് മേരീസ് സ്കൂൾ സ്വന്തമാക്കി. സിറ്റി പോലീസ് കമ്മീഷണർ ശ്രീ. സ്പർജൻ  കുമാർ മികവ് പുരസ്കാരം സ്കൂളിന് സമ്മാനിച്ചു. എസ്പിസി കമ്മ്യൂണിറ്റി ഓഫീസർ ശ്രീ അജീഷ് കുമാർ പുരസ്കാരം ഏറ്റുവാങ്ങി.

എൻ.എസ്.എസ്

ജൂലൈ മാസം പതിനാറാം തീയതി എൻഎസ്എസ് ന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി.

ആസാദിക അമൃത 'ഫ്രീഡം വാൾ' ഒരുക്കി. ഇതിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. മഹോത്സവത്തിന്റെ ഭാഗമായി കലഹിക്കാൻ അല്ല നമ്മുടെ പൂർവികർ രക്തം ചിന്തി സ്വാതന്ത്ര്യം നേടിത്തന്നത് പരസ്പരം സ്നേഹിക്കുവാനാണ്. സ്വാതന്ത്ര്യ ദിനത്തിന്റെ ഭാവന സ്മരണയ്ക്കായി സ്വാതന്ത്ര്യ സമര ചരിത്ര മുഹൂർത്തങ്ങൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ട് വാളിൽ. എൻ.എസ്.എസ്. വിദ്യാർത്ഥികൾ ചേർന്ന് നിർവഹിച്ച 'ഫ്രീഡം വാൾ' ജനശ്രദ്ധ ആകർഷിക്കുന്നു.


ബാൻഡ് ട്രൂപ്പ്

  യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി  വിഭാഗത്തിലെ 25 ഓളം കുട്ടികൾ ഇതിലെ അംഗങ്ങളാണ്. ഈ വർഷം ഈ കുട്ടികൾക്ക് പുതിയ യൂണിഫോം,പുതിയ ഉപകരണങ്ങൾ എന്നിവ നൽകി  ട്രൂപ്പ് കൂടുതൽ  മികവുറ്റതാക്കി. സ്കൂളിലെ എല്ലാ പ്രധാനപ്പെട്ട പരിപാടികളിലും പ്രത്യേകിച്ച് സ്വാതന്ത്ര്യ ദിനാഘോഷം, സ്പോർട്സ് ദിനാചരണങ്ങളുടെ മാർച്ച് പാസ്റ്റ്,ശിശുദിനാഘോഷം, വിശിഷ്ടാതിഥികളുടെ സ്വീകരണം തുടങ്ങിയ എല്ലാത്തി ലും വർണ്ണാഭമായ  കാഴ്ചകൾ പ്രകടിപ്പിക്കുന്നു.

ബാലജനസഖ്യം

ജൂൺ മാസം ഇരുപത്തിയൊന്നാം തീയതി ബാലജനസഖ്യത്തിന്റെ നേതൃത്വത്തിൽ 'ലോകപിതൃദിനം' സമുചിതമായി ആഘോഷിച്ചു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ പിതൃദിന സന്ദേശവും ആശംസകളും അറിയിച്ചു. പിതൃ ദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ  വിവിധ പോസ്റ്റുകൾ പ്രദർശിപ്പിച്ചു .അച്ഛൻ മകൾക്ക് നൽകുന്ന സുരക്ഷിതത്വത്തെ വിളിച്ചോതുന്ന  പിതൃദിനം അർത്ഥപൂർണ്ണമായി ആഘോഷിച്ചു.

ബാലജനസഖ്യം പട്ടം സെൻമേരിസ് ശാഖ സംഘടിപ്പിച്ച 'സഹസ്ര തൈ നടിയിൽ' പദ്ധതിയുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിച്ചു. വിദ്യാലയങ്ങളിൽ കാർഷിക സംസ്കൃതി വളർന്നു വരണമെന്നും പുതിയ തലമുറയിൽ നല്ല മണ്ണും നല്ല വായുവും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കുവാൻ  വിദ്യാലയങ്ങൾക്കേ കഴിയുകയുള്ളൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജ്യോതിസ് പത്രം

സ്കൂൾ പത്രം ജ്യോതിസിന്റെ ആദ്യ ലോകത്തിന്റെ പ്രകാശന കർമ്മം  എട്ടാം തീയതി അഭിവന്ദ്യ മാത്യൂസ് മാർ പോളി കാർപ്പസ് തിരുമേനി നിർവഹിച്ചു.

കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്

ജൂൺ മാസം മുപ്പതാം തീയതി തിരുവനന്തപുരം വിദ്യാഭ്യാസ ജില്ല പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ക്ലാസ് പ്രിൻസിപ്പാൾ  റവ. ഫാദർ ബാബു  റ്റി.ഉദ്ഘാടനം ചെയ്തു. ജില്ലാ കരിയർ ഗൈഡൻസ് കോഡിനേറ്റർ ശ്രീ ശിഹാബ് ക്ലാസ് നയിച്ചു. ജൂലൈ മാസം ഏഴാം തീയതി എൻ. ഡി. എ യുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിഭാഗം കുട്ടികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് നടത്തി.

അധ്യാപക രക്ഷാകർതൃ സംഘടനകൾ

ഈ വർഷത്തെ ജനറൽ ബോഡി യോഗം ഒക്ടോബർ മാസം പത്താം തീയതി  വളരെ വിപുലമായ രീതിയിൽ നടന്നു. സ്കൂളിലെ എല്ലാ മാതാപിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ളതായിരുന്നു യോഗം. വിശദമായ ചർച്ചയ്ക്ക് ശേഷം പ്രിൻസിപ്പാൾ , വൈസ് പ്രിൻസിപ്പാൾ എന്നിവർ മറുപടി നൽകി. തുടർന്ന് നടന്ന ജനറൽബോഡി ഇലക്ഷനിൽ എക്സിക്യൂട്ടീവ് അംഗങ്ങളെ തിരഞ്ഞെടുത്തു. എം.ജി കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസർ ശ്രീ എൻ.കെ സുനിൽകുമാർ പിടിഎ പ്രസിഡണ്ട് ആയും ശ്രീമതി ലയന എസ് നായർ മദർ പിടിഎ  പ്രസിഡന്റായും  തെരഞ്ഞെടുത്തു

പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2022-2023

പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി മൂന്നാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ റവറന്റ് ഫാദർ ബാബൂ റ്റി ഉൾപ്പെടെ 15 അധ്യാപകർക്കുള്ള യാത്രയയപ്പ്  സമ്മേളനം നടത്തി.

മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്

2022- 2023 കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ എസ് . എസ് .എൽ .സി, ഹയർസെക്കൻഡറി പരീക്ഷ എരുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.

എസ് . എസ് .എൽ .സി പരീക്ഷ

ഫുൾ എ പ്ലസ്: 202

9 A+: 62

ഹയർസെക്കൻഡറി പരീക്ഷ

ഫുൾ എ പ്ലസ്: 97

5 A+: 44

202 ഫുൾ എ പ്ലസ് ഓടെ വിജയം നേടിയ പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ അഭിനന്ദിക്കാൻ ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി സ്കൂളിൽ എത്തിയപ്പോൾ, പ്രിൻസിപ്പൽ ഫാദർ ബാബു ടി, വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസ് എന്നിവർ സമീപം.


2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 2021- 22 വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം 2021 ജൂൺ 1 രാവിലെ 11 മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗൂഗിൾ മീറ്റ് വഴി  നടത്തപ്പെട്ടു. അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട ശ്രീ ആന്റണി രാജു അവർകളും, മുഖ്യ സന്ദേശം ബഹുമാനപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവർകളും, മുഖ്യപ്രഭാഷണം ബഹുമാനപ്പെട്ട എംഎൽഎ ശ്രീ വി കെ പ്രശാന്ത് അവർകളും നിർവഹിച്ചു. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ്, മുൻ ഹെഡ്മാസ്റ്റർ  ശ്രീ എബി  എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ ലാൻ. എം.തോമസ് നന്ദി പ്രകാശിപ്പിച്ചു. അന്നേദിവസം 12 മണിക്ക് ക്ലാസ് തല പ്രവേശനോത്സവം ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പിന്നീട് നവംബറിൽ കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. അതോടൊപ്പം സ്കൂളിന്റെ പ്രവർത്തനങ്ങളെ ദൈവ തിരുസന്നിധിയിൽ സമർപ്പിച്ചുകൊണ്ട് സ്കൂളിന്റെ രക്ഷാധികാരി മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാബാവ ആശിർവാദം നൽകി.

വിജയമധുരം നുണഞ്ഞ്... വിജയമധുരത്തിനു ഒറ്റ ചേരുവയെ ഉള്ളു, അത് കഠിനധ്വാനമാണെന്ന് ഓരോ കൊല്ലവും തെളിയിക്കുന്ന സ്കൂളാണ് സെന്റ് മേരീസ്‌. കഴിഞ്ഞ കൊല്ലം സ്കൂളിൽ പരീക്ഷയ്ക്ക് ഒരുങ്ങിയ എസ് .എസ് .എൽ .സി കുട്ടികളുടെ എണ്ണം 1709 ആണ്. വിജയം 100 ശതമാനവും. അതിൽ തന്നെ 486 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും, 194 കുട്ടികൾ 9 വിഷയങ്ങൾക്കും A+ നേടി.+2വിലേക്ക് വന്നാൽ സ്കൂളിന്റെ വിജയശതമാനം 97.2 ആണ്. 203 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും 54 കുട്ടികൾ  5 വിഷയങ്ങൾക്കും A+ നേടി.ഈ വലിയ വിജയത്തിനു അവരെ സഹായിച്ചത് ഒരുകൂട്ടം അധ്യാപകരുടെയും വിദ്യാർഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും കഠിനാധ്വാനം ഒന്ന് മാത്രമാണ്.

അധ്യാപക രക്ഷാകർതൃ സംഘടനകൾ

വിദ്യാലയത്തിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും തിരഞ്ഞെടുക്കപ്പെട്ട രക്ഷകർത്താക്കളുടെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തിക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികളെ സഹായിക്കുന്നതിനും ഈ സംഘം ജാഗരൂകരാണ്. ഈ വർഷത്തെ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി  യോഗം 29/10/2021 - ൽ നടന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റായി എൻ. കെ . സുനിൽ കുമാറിനെയും, മദർ പി.ടി.എ പ്രസിഡണ്ടായി Dr. ജിബി ഗീവറുഗ്ഗീസിനെയും തെരഞ്ഞെടുത്തു. 40 അംഗ എക്സിക്യൂട്ടീവും നിലവിൽ വന്നു .

എസ്. എം.എസ്.എസ് (സെന്റ് മേരീസ് സർഗ സഞ്ചാരം)

എസ്. എം.എസ്.എസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ 5 മുതൽ 12 വരെയുള്ള വിദ്യാർഥികളുടെ സർഗ വാസനകൾ കണ്ടെത്തുവാനും പ്രോത്സാഹിപ്പിക്കുവാനും വേണ്ടി തുടങ്ങിയ യുട്യൂബ്ചാനൽ, എസ്.എം.എസ്.എസ് 18 /6/2021രാവിലെ 10.30 ന് മലങ്കര സഭയുടെ തലവനും സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മാനേജരുമായ ബസേലിയോസ് കാർഡിനൽ ക്ലീമിസ് കാതോലിക്ക ബാവാ തിരുമേനി ഉദ്ഘാടനം ചെയ്തു കാവ്യാലാപനം, കഥ പറയും കാലം, പുസ്തകങ്ങൾക്ക് പറയുവാനുളളത് സംഗീത സായാഹ്നം തുടങ്ങി കുട്ടികളുടെ സാഹിത്യവാസന വളർത്താൻ പര്യാപ്തമായ പരിപാടികൾ പ്രസ്തുത ചാനലിൽ സംപ്രേഷണം ചെയ്യുന്നു. ഈ ചാനലിന്റെ രക്ഷാധികാരി  റവ. ഫാദർ നെൽസൺ വലിയവീട്ടിൽ ആണ്. നേതൃത്വം നൽകുന്നത് അധ്യാപകരായ സുജ പി, സാംസൺ ലൂക്കോസ്,നാൻസി മാത്യു, മനോജ് എബ്രഹാം ലോറൻസി ജേക്കബ്, രഞ്ജിത ജി എച്ച് എന്നിവരാണ് ചാനൽ ഡയറക്ടർ അനുപമ അനിൽകുമാർ ഫാത്തിമ സി.എം എന്നിവരാണ്

എസ്. എം ന്യൂസ് (സെന്റ് മേരീസ് ന്യൂസ്)

വാർത്താ ചാനൽ

'സത്യം സാത്മ്യം സമഗ്രാം'

"വിദ്യാലയവാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക്"

എസ്. എം ന്യൂസ് ചാനൽ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

കോവിഡ്-19 എന്ന മഹാമാരി ലോകത്തെയാകെപിടിച്ചുലച്ച 2021-22 അധ്യയന വർഷത്തിൽ വിദ്യാർഥികൾ ഒറ്റപ്പെട്ട് അതി സങ്കീർണമായ ഒരു പഠന സാഹചര്യം നേരിടേണ്ടി വന്നു. ആ അവസരത്തിൽ അവർക്ക് പ്രത്യാശയും ആത്മ വിശ്വാസവും നൽകുന്ന വാർത്തകൾക്ക് മൂല്യമേറെയാണ്. വിദ്യാലയത്തിൽ വന്നു പഠിക്കാനോ സഹ പഠിതാക്കളോടൊപ്പം പാഠ്യ-പാഠ്യേതര വിഷയങ്ങളെ കുറിച്ചുള്ള സംവാദങ്ങളിൽ ഏർപ്പെടാനോ കഴിയാതെ വന്ന സാഹചര്യത്തിൽ"വിദ്യാലയവാർത്തകൾ വിദ്യാർഥികളിൽ എത്തിക്കുക"എന്ന ലക്ഷ്യത്തോടെ15.09.2021-ൽ കേരള കൗമുദി തിരുവനന്തപുരം ചാനൽ ചീഫ് എഡിറ്റർ ശ്രീ. റെജി എ . സി എസ്. എം ന്യൂസ് ചാനലിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇതിൽ സെന്റ്. മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വാർത്തകൾ മാത്രമാണ് ഉൾക്കൊള്ളിക്കുന്നത്. ദിനാചരണങ്ങൾ, ക്ലബ്ബ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര നേട്ടങ്ങൾ, വിദ്യാലയത്തിൽ നിന്നുളള അറിയിപ്പുകൾ തുടങ്ങി വിദ്യാലയത്തിൽ നടക്കുന്ന എന്തും വിദ്യാർത്ഥികൾ വീട്ടിലിരുന്നു കാണുന്ന ഒരു സാഹചര്യം സൃഷ്ടിച്ചെടുക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. യൂട്യൂബ് ചാനൽ വഴിയാണ് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നത്.വിദ്യാർത്ഥികൾ തന്നെയാണ് വാർത്തകൾ ശേഖരിച്ച് സ്കൂൾ സ്റ്റുഡിയോയിൽ വച്ചു ഷൂട്ട് ചെയ്ത്, എഡിറ്റിംഗ് നിർവഹിച്ച്‌ ,വാർത്തകൾ വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുന്നത്. പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ. അദ്ധ്യാപകർ: ശ്രീ. വിജയകുമാർ ,ശ്രീമതി. ഡെയ്സി ഡാനിയേൽ. ചീഫ് പ്രോഗ്രാം ഡയറക്ടർ: അദ്വൈത ബിനി അസിസ്റ്റന്റ് ഡയറക്ടർ: അഭേദ് കൃഷ്ണ.

ജ്യോതിസ് വാർത്താപത്രിക

ജ്യോതിസ് വാർത്താപത്രിക വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക.

പട്ടം സെന്റ്‌ മേരീസിന്റെ സ്വന്തം വാർത്താപത്രിക ജ്യോതിസിന്റെ പ്രഥമ ലക്കം 2021 സെപ്‌റ്റംബർ അഞ്ചിന് ബഹുമാനപ്പെട്ട സ്‌കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി പ്രകാശനം ചെയ്‌തു. ചടങ്ങിൽ ആദരണീയനായ വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗ്ഗീസ്‌ സന്നിഹിതനായിരുന്നു. ജ്യോതിസിന്റെ പ്രഥമ ലക്കം അദ്യാപകദിന പതിപ്പായി ആണ് പുറത്തിറക്കിയത്. അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും , വിദ്യാർഥികകളുടെയും രചനകൾക്കുപുറമേ സ്‌കൂൾ വാർത്തകളും ചിത്രങ്ങളും, അറിയിപ്പുകളും ഉൾപ്പെടുത്തിയാണ് ഈ ദ്വൈമാസ വാർത്താപത്രിക പ്രസിദ്ധീകരിക്കുന്നത്. പത്രവായനയുടെ സംസ്‌കാരം കുട്ടികളിൽ തിരികെയെത്തിക്കാൻ ജ്യോതിസ് ഉപകാരപ്പെടുന്നു.

സ്കൂൾ റേഡിയോ: 40.16 എസ്. എം. വോയ്‌സ്

മാനം നിറയാൻ മാനം മുട്ടെ പറന്നുയരാൻ "

അറിവു പകരുന്നതിനൊപ്പം കളിയും ചിരിയും പാട്ടും വാർത്തകളും ,പ്രശസ്തരുടെ വർത്തമാനങ്ങളും കുഞ്ഞു പ്രതിഭകളുടെ വിശേഷങ്ങളും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെ 2016 നവംബർ 14 ന് 40.16 എസ്. എം. വോയ്‌സ് പ്രക്ഷേപണം ആരംഭിച്ചു."40" സ്‌കൂൾ ആരംഭിച്ച വർഷമായ 1940 നെയും "16" റേഡിയോ ആരംഭിച്ച വർഷമായ 2016 നെയും സൂചിപ്പിക്കുന്നു. മാസത്തിൽ രണ്ടുതവണ ലൈവായി പ്രക്ഷേപണം ചെയ്തിരുന്ന സ്‌കൂൾ റേഡിയോ കോവിഡുകാലത്തു വീടുകളിൽ സുരക്ഷിതരായിരുന്നു കൊണ്ട് കുട്ടികൾ തങ്ങളുടെ വോയ്‌സ് റെക്കോർഡ് ചെയ്ത് പ്രക്ഷേപണത്തിനായി ഒരുക്കുന്നു. പ്രൊഗ്രാം കോഓർഡിനേറ്റർ ഫാ.നെൽസൺ വലിയവീട്ടിൽ നേതൃത്വം നൽകുന്നു. അദ്ധ്യാപകർ : സാഗ തോംസൺ റ്റി , ജോസ് എൽവിസ് റോയ് ,സ്റ്റേഷൻ ഡയറക്ടർ : ആലോക് . പി. പ്രപഞ്ച്‌, ചീഫ് പ്രോഗ്രാം ഡയറക്ടർ: വിജിത സാം കുരാക്കർ, അസിസ്റ്റന്റ് ഡയറക്ടർ: ഫാത്തിമാ സി.എം

ലിറ്റിൽ കൈറ്റ്സ്

രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് സെന്റ് മേരീസ് എച്ച്. എസ്. എസ്.പട്ടത്തിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.245 കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 40 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 ആം തീയതി ബുധനാഴ്ച 9.30 എ എം മുതൽ 4.15പിഎം വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30എഎം ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ്മാസ്റ്റർ ശ്രീ ബിജോ ഗീവറുഗ്ഗീസ്‌ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ തിരുവനന്തപുരം മാസ്റ്റർ ട്രെയിനിങ് ശ്രീമതി ശ്രീജ അശോക് പങ്കെടുത്തു. എസ്. ഐ. ടി. സി. സാജൻ .കെ.ജോർജ്ജ് ആശംസ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി അനു ലേഖ ഫിലിപ്പ് സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ ജോസ് എൽവിസ് റോയി നന്ദിയും അർപ്പിച്ചു.

സ്റ്റാൻഡേർഡ് -10 ബാച്ചിൽ 42 കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 40 കുട്ടികളും ആണുള്ളത്.ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങൾ എൽ. കെ മാസ്റ്റർ ശ്രീ ജോസ് എൽവിസ് റോയിയും എൽ.കെ മിസ്ട്രസ്സ് ശ്രീമതി അനു ലേഖ ഫിലിപ്പും നേതൃത്വം നൽകുന്നു. എസ്. ഐ.ടി. സി . ശ്രീ സാജൻ കെ ജോർജ്ജ്, ഹെഡ്മാസ്റ്റർ ശ്രീ ബിജോ ഗീവറുഗീസ്  എന്നിവരുടെ പിന്തുണ എല്ലാ പ്രവർത്തനത്തിന്റെയും വിജയത്തിന് നിദാനമാകുന്നു.

സത്യമേവ ജയതേ ഡിസംബർ 22 -ാം തീയതി സത്യമേവ ജയതേ പരിശീലന ക്ലാസ് നടക്കുകയുണ്ടായി. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ പരിശീലന ക്ലാസ് ഉദ്‌ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മിസ്‌ട്രസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് ക്ലാസ് നയിച്ചു. ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ടെക്‌നോളജിയിലും അവബോധവും പരിശീലനവും അധ്യാപർക്കു നൽകി. ജനുവരി 4, 5 തീയതികളിലായി എല്ലാ ക്ലാസ് അധ്യാപകരും വിദ്യാർഥികൾക്കു പരിശീലനം കൊടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതും സന്ദേശങ്ങൾ ലഭിച്ചാൽ അതിന്റെ ഉറവിടം പരിശോധിച്ചശേഷമേ ഷെയർ ചെയ്ക്കാവു എന്നും, വാർത്തകൾ അറിയുവാനും പ്രതികരണങ്ങൾ അറിയിക്കുവാനും ഒഫീഷ്യൽ പേജുകളെ മാത്രം ആശ്രയിക്കുകയെന്നും ,ഒരു പൗരൻ എന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റണമെന്നും, കുട്ടികളെ പ്രാപ്തരാക്കാൻ ഉതകുന്നതായിരുന്നു പരിശീലന ക്ലാസ്സുകൾ. ഹെഡ്മാസ്റ്റർ ശ്രീ. ബിജോ ഗീവറുഗ്ഗീസ്‌ , എസ്. ഐ. ടി. സി ശ്രീ. സാജൻ കെ. ജോർജ്‌ , കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോസ് എൽവിസ് റോയ്, കൈറ്റ്സ് മിസ്‌ട്രെസ്സ് ശ്രീമതി. അനുലേഖാ ഫിലിപ്പ് എന്നിവരുടെ പിന്തുണ ഈ പരിശീലന പരിപാടിയുടെ വിജയത്തിനു കാരണമായി.


കൈറ്റ് വിക്‌ടേഴ്‌സിനൊപ്പം ഓൺലൈൻ ക്ലാസ്സുകളുമായി സെന്റ് മേരീസും

കോവിഡ് പശ്ചാത്തലത്തിൽ അനിശ്ചിതത്വത്തിലായ 2020 - 21,22 അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ കൈപിടിച്ചു നടത്താൻ പട്ടം സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി ജൂൺ മാസം മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ശൈശവദശയിൽ റൈറ്റിംഗ് ഉപകരണങ്ങൾ മാത്രം ആശ്രയിച്ചിരുന്ന ഈ സംരംഭം ഇന്ന് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് മുന്നേറുന്നു. അതിനുള്ള തെളിവാണ് വിദ്യാലയത്തിൽ നിന്നും കുട്ടികളിലേക്ക് എത്തിയിട്ടുള്ള 1200 ലധികം വരുന്ന ഓൺലൈൻ ക്ലാസുകൾ. സ്വന്തമായി ഒരു മീഡിയ റൂമും വിദ്യാലയത്തിന് ലഭിച്ചത് ഈ വിദ്യാലയത്തിന് അമരക്കാരൻ ആദരണീയനായ പ്രിൻസിപ്പലിന്റെയും വൈസ് പ്രിൻസിപ്പലിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമാണ്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. ഷൂട്ട് ചെയ്ത വീഡിയോ പിന്നീട് എഡിറ്റ് ചെയ്ത മനോഹരമാക്കാൻ ഒരു എഡിറ്റിംഗ് ടീം തന്നെ വിദ്യാലയത്തിന് സ്വന്തമായിട്ടുണ്ട്. ഓരോ ഓൺലൈൻ ക്ലാസും മനോഹരമാക്കാൻ ഈ എഡിറ്റിംഗ് ടീമിന് സാധിക്കുന്നു. എഡിറ്റിംഗ് കഴിഞ്ഞ വീഡിയോ ക്ലാസുകൾ സൂക്ഷ്മ വിലയിരുത്തുന്നതിനായി പാനൽ ബോർഡിലേക്ക് അയക്കുന്നു. എല്ലാ വിഷയങ്ങളുടെയും പ്രഗല്ഭരായ അധ്യാപകർ അടങ്ങുന്ന ഈ ബോർഡിന്റെ അനുമതി ലഭിച്ചശേഷം ക്ലാസുകൾ യൂട്യൂബിലൂടെ കുട്ടികളിൽ എത്തിക്കുന്നു. കുട്ടികൾക്ക് ക്ലാസുകൾ ലഭ്യമാക്കാൻ അവരുടെ ഇമെയിൽ ഐഡി സ്കൂളിൽ രജിസ്റ്റർ ചെയ്യുകയും രജിസ്റ്റർ ചെയ്ത് മെയിൽ ഐഡിയിലേക്ക് ക്ലാസുകൾ ലഭ്യമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ പതിനായിരത്തിലധികം അംഗങ്ങൾക്ക് ഈ ആവശ്യത്തിനായി ജിമെയിൽ തയ്യാറാക്കി നൽകിയ ചരിത്രസംഭവം സെൻമേരിസ്സിന് സ്വന്തം.

ടോക്കിയോ ഒളിമ്പിക്സ് മുപ്പത്തിരണ്ടാമത് ടോക്കിയോ ഒളിമ്പിക്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാദർ ബാബു.ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗ്ഗീസ്‌ സാറും, പ്രൊഗ്രാം കോഓർഡിനേറ്റർ: റവ. ഫാദർ. നെൽസൻ വലിയവീട്ടിൽ മറ്റ് അധ്യാപകരും ഒളിമ്പിക്സ് പ്രചരണ ടീമിനൊപ്പം.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി സാമൂഹികപരവുമായ ആരോഗ്യപരവും വിദ്യാഭ്യാസപരവും ആയി മുന്നോക്കം നിൽക്കുന്ന ഈ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കിവരുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതി 2018 -19 അധ്യാന വർഷം മുതൽ നടപ്പിലാക്കി. പതിനായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഈ മഹാ വിദ്യാലയത്തിൽ ഉച്ചഭക്ഷണപരിപാടി എങ്ങനെ നിർവഹിക്കാൻ കഴിയും എന്ന ആശങ്കയിലായിരുന്നു. എന്നാൽ അതിനെ സധൈര്യം ഏറ്റെടുത്ത് വിജയത്തിൽ എത്തിക്കുന്നതിന് ബഹുമാനപ്പെട്ട പ്രിൻസിപ്പൽ, ഹെഡ്മാസ്റ്റർ എന്നിവരുടെ ഇടപെടലുകൾ സ്ലാഘനീയം ആണ്. സ്കൂൾ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഇതിനെ കണക്കാക്കുകയും ചെയ്യാം. ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിന് ഉച്ചഭക്ഷണം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മാസത്തിൽ ഒരു തവണ യോഗം ചേർന്ന് പദ്ധതി വിലയിരുത്തുകയും കമ്മിറ്റി തീരുമാനങ്ങളും ഹാജര് മിനിറ്റ്സ് ബുക്കിൽ രേഖപ്പെടുത്തുകയും ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകൾ കമ്മിറ്റി അവലോകനം ചെയ്ത് അംഗീകാരം നൽകുകയും ചെയ്യുന്നു. ഗവൺമെന്റിന്റെ അതതു സമയത്തുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കൃത്യമായി പാലിക്കുന്നു. സ്പെഷ്യൽ അരി വിതരണം സമയബന്ധിതമായി പൂർത്തിയാകുന്നു. ഇങ്ങനെ മികച്ച നിലവാരത്തോടെയും കാര്യക്ഷമതയോടും ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിവരുന്നു

ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് സെന്റ് മേരീസ്. ഭിന്നശേഷി സൗഹൃദ വിദ്യാലയം എന്ന കാഴ്ചപ്പാടോടെ കൂടി മുന്നോട്ടു പോകുന്ന വിദ്യാലയമാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ. വിവിധതരം ശേഷികൾ ഉള്ള കുട്ടികൾ ഈ സ്കൂളിൽ ഉണ്ട്. സാധാരണ കുട്ടികളോടൊപ്പം സാധാരണ ക്ലാസ് റൂമിൽ ഇരുന്നാണ്  ഇവർ പഠിക്കുന്നത്. ഇവരെ പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി 3 റിസോഴ്സ് അധ്യാപകരും, ഒരു ആയയും, ഒരു റിസോഴ്സ് റൂമുണ്ട്. ഇവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനായി വളരെയധികം പരിശ്രമിക്കുന്ന വരാണ് ഇവിടുത്തെ റിസോഴ്സ് അധ്യാപകർ. സ്കൂളിൽ നടക്കുന്ന ആർട്സ് ,സ്പോർട്സ് മത്സരങ്ങൾ, ദിനാചരണങ്ങൾ ,എസ് .പി .സി, എൻസിസി തുടങ്ങിയ സന്നദ്ധ സംഘടനകൾ വിവിധതരം ക്ലബ്ബുകൾ തുടങ്ങിയവയെല്ലാം ഇത്തരം കുഞ്ഞുങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. ലയൺസ് ക്ലബ്ബ് തുടങ്ങിയ വിവിധ ഏജൻസികളുടെ പ്രോഗ്രാമുകളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.

എസ്.എ.സി.എസ്.എ (സെന്റ് മേരീസ് അശീതി സിവിൽ സർവീസ് അക്കാദമി)

വരും കാല തലമുറയേ സിവിൽ സർവീസിലേക്ക് അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സെന്റ് മേരീസ് സിവിൽ സർവീസ് അക്കാദമി രൂപീകരിച്ചത്. സ്കൂളിന്റെ എൺപതാം പിറന്നാളിന്റെ ഭാഗമായി യു.പി ,ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വിഭാഗത്തിലെ വിദ്യാർത്ഥികളെ അവരവരുടെ പഠന നിലവാരത്തിന്റെ ഭാഗമായാണ് പരിശീലനം നൽകുന്നത്. എല്ലാ ദിവസവും രാത്രി 9.30 മുതൽ ഒരു മണിക്കൂർ സമയമാണ് പരിശീലന സമയം.സിവിൽ സർവീസ് മേഖലയിലെ ഉന്നതരായ വ്യക്തികളും പരിശീലകരും വിദ്യാർത്ഥി കളുമായി സംവദിച്ചു വരുന്നു.

നാഷണൽ കേഡറ്റ് കോർപ്സ് (എൻ. സി . സി)

1966- ൽ എൻസിസി, ആർമി വിംഗ് ബോയ്സ്, 1994- ൽഎൻസിസി ആർമി വിംഗ് ഗേൾസ്, 2008-ൽ ആർമി വിംഗ് സീനിയർ ഡിവിഷൻ ഗേൾസ് സ്കൂളിൽ ആരംഭിച്ചു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി എൻസിസി നേവി വിംഗ് 2021- ലും ആരംഭം കുറിയ്ക്കുവാൻ സാധിച്ചു.

എൻ. സി . സി. ജെ. ഡബ്ലിയു. ഗേൾസ് വിങ്‌ ആർമി

1 കെ   ഗേൾസ് ബി . എൻ എൻ. സി . സിയുടെ കീഴിലുള്ള ട്രൂപ്പ് നമ്പർ 2, ഒഴു ഗേൾസ് വിങ് , സെന്റ്‌ മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രവർത്തിക്കുന്നു. രണ്ട് വർഷങ്ങളായി 100 കുട്ടികൾ ആർമി വിങ്ങിൽ ഉണ്ട്. തിങ്കളാഴ്‌ചയും ബുധനാഴ്‌ച്ചയും ആണ് പരേഡ് നടത്തുന്നത്. എ.എൻ.ഒ, എസ്/ഒ  ഡെയ്സി ഡാനിയേൽ നേത്രത്വം കൊടുക്കുന്നു. പെൺകുട്ടികളെ ആർമിയിൽ ചേരുന്നതിന് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരേഡുകളാണ് നടത്തുന്നത്. കൂടാതെ ധാരാളം സോഷ്യൽസെർവീസ് ആക്റ്റിവിറ്റീസ് നടത്തപ്പെടുന്നു. സ്ക്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വവും സഹകരണവും നൽകുന്നു.

എൻ. സി . സി. ജെ. ഡബ്ലിയു.ബോയ്സ് വിങ്‌ ആർമി

കേരള ലക്ഷദ്വീപ് എൻ സി സി ഡയറക്റ്ററേറ്റ് ന്റെ , ഏറ്റവും നല്ല എൻ.സി.സി ആർമി യൂണിറ്റിനുളള (ജൂനിയർ വിഭാഗം) അവാർഡ് ഉന്നത വിദ്യാഭ്യാസ മന്ത്രിയിൽ യിൽ നിന്നു സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം കരസ്ഥമാക്കി.

എൻ.സി.സി നേവി യുണിറ്റ് സെന്റ് മേരീസ് സെക്കണ്ടറി സ്കൂളിൽ 2020-21 അധ്യയനവർഷത്തിൽ പ്രവർത്തനം ആരംഭിച്ചു തുടങ്ങിയ സന്നദ്ധ സംഘടനയാണ് എൻ.സി.സി നേവിയുണിറ്റ്. സീനിയർ ഡിവിഷൻ ആണ്കുട്ടികൾ & പെൺകുട്ടിൾ 50 ഉം ജൂനിയർ വിംഗ് ആൺകുട്ടികൾ &പെണ്കുടട്ടികൾ 50ഉം പരിശീലനം നേടി വരുന്നു.നേവി ഓഫീസർ ശ്രീ . പ്രിൻസ് രാജ് ആണ് കേഡറ്റ്സ്നു നേതൃത്വം നൽകുന്നത്. ചൊവ്വ ,വെള്ളി ദിവസങ്ങളിൽ നേവി ഓഫീസർമാർ കേഡറ്റുകൾക്ക് വേണ്ട പരിശീലനം നൽകുന്നത്.ഡിസംബർ 4 നേവി ദിനത്തിൽ ആർ .സി .സി യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ച ഭക്ഷണം വിതരണം ചെയ്തു കൊണ്ട് സാമൂഹ്യ സേവന രംഗത്തും കേഡറ്റുകൾ സജീവമായി പങ്കുചേരുന്നു.ചിട്ടയായ പരിശീലനവും രാജ്യ സേവനം ലക്‌ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും നേവിയുടെ മുഖ മുദ്രയാണ്. സ്വാതന്ത്ര്യ ദിന പരേഡ്, റിപ്പബ്ലിക് ഡേ പരേഡ് തുടങ്ങീ ദിനാചരണങ്ങളിലും സ്കൂൾ തല ദൈനം ദിന പ്രവർത്തനങ്ങളിലും എൻ സി സി നേവി യൂണിറ്റു മികവുറ്റ പ്രവത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.

എൻ.എസ്.എസ് കരുണയുടെ മുഖമായി എൻഎസ്എസ് യൂണിറ്റ് എന്നും മാതൃകയായി മുന്നോട്ട്. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കരുതുന്നതിലും സഹായിക്കുന്നതിനും എൻഎസ്എസ് കുട്ടികൾ മുന്നിലുണ്ട്. കടൽക്ഷോഭം നിമിത്തം കഷ്ടത അനുഭവിക്കുന്ന തീരദേശവാസികളുടെ സഹായിക്കാൻ എൻഎസ്എസ് മുന്നോട്ടുവന്നു. നിർധനരായ വൃദ്ധർക്കും കിടപ്പു രോഗികൾക്കും സാമ്പത്തിക സഹായം നൽകി. യുവജനങ്ങളെ മദ്യത്തിൽ നിന്നും മയക്കുമരുന്നിൽ നിന്നും രക്ഷിക്കുന്നതിന് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന അതിനും വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പ്രോഗ്രാമിനും അവർ നേതൃത്വം നൽകി. മഴക്കുഴി നിർമ്മാണം മഴക്കാലപൂർവ്വ ശുചീകരണം ഇവ കൃത്യമായി കുട്ടികൾ നടത്തി. പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന വരെ മാനസികമായ ശക്തിപ്പെടുത്തുവാൻ പരിശ്രമിച്ചു. അങ്ങനെ എൻഎസ്എസ് എന്നും കുട്ടികൾക്ക് മാതൃകയായി മുന്നോട്ടുപോകുന്നു.

സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി ) 2010 ഓഗസ്റ്റ് 3ാം തിയതി ആണ് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതി ആരഭിച്ചത്. ' കരുതൽ ' പദ്ധതി വഴി മറ്റുള്ളവർക്ക് സഹായം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.പി.ഒ അജേഷ് കുമാർ, എ.സി.പി.ഒ ചിന്നമ്മ. എ, ഡ്രിൽ ഇൻസ്ട്രക്ടർ പ്രവീൺ എന്നീ അധ്യാപകരുടെ സ്തുത്യർഹമായ സേവനം എസ്. പി .സി യുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കി നിലനിർത്തുന്നൂ. ഓരോ പ്ലാറ്റൂണിലും 44 പേര് വീതം ജൂനിയർ & സീനിയർ പ്ലാറ്റൂൺസിൽ മൊത്തം 88 സ്റ്റുഡൻ്റ്സ് നിലവിൽ ഉണ്ട്. ആഴ്ചയിൽ രണ്ടു ദിവസം, വ്യാഴാഴ്ചയും ശനിയാഴ്ചയും പരേഡിനായി നിശ്ചയിച്ചിട്ടുണ്ട്. എസ്. പി .സി യുടെ നേതത്വത്തിൽ ' സ്പർശം ' എന്ന പരിപാടിയിലൂടെ കുട്ടികളുടെ കലാവാസനകൾ അവതരിപ്പിച്ചു വരുന്നു.

സ്കൗട്ട് ആൻഡ് ഗൈഡ്സ് 1986-ൽ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച സ്കൗട്ട് ഗൈഡ് പ്രസ്ഥാനം ഇന്ന് 3 യൂണിറ്റുകളിലായി 96 സ്കൗട്ട്സ് ഗൈഡസുകളായി പ്രവർത്തിക്കുന്നു. ഇതിനു നേത്രത്വം നൽകുന്ന ജോസ് എൽവിസ് റോയ് സാർ, ജോൺഷൈജു സാർ, ഷോബി ടീച്ചർ എന്നിവർ കുട്ടികൾക്കാവിശ്യമായ മാർഗനിർദേശം നൽകി വരുന്നു. എല്ലാ വെള്ളിയാഴ്ച്ചദിവസങ്ങളിലും സ്കൗട്ട് ആൻഡ്‌ ഗൈഡ്സിന്റെ ട്രൂപ് ആൻഡ് കമ്പനി മീറ്റിംഗ് നടനുവരുന്നു. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലും അച്ചടക്കം പരിപാലിക്കുന്നതിലും ഈ സംഘടനാപ്രവർത്തകർ പ്രേതേകം ശ്രദ്ധവയ്ക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ സ്കൂളിൽ നടന്ന ഇൻഡിപെൻഡൻസ്‌ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂൾ പരിസരംവൃത്തിയാകുകയുണ്ടായി. 2022ജനുവരി മാസം 8ാഠ തീയതി രാജ്യപുരസ്കാർ പരീക്ഷയിൽ സ്‌കൗട്ടിലെയും ഗൈഡ്സിലെയും കുട്ടികൾ പങ്കെടുക്കുകയുണ്ടായി.

സ്കൂൾ ബാൻഡ് ടീം സംഗീതത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി സ്കൂൾ ബാൻഡ് ടീമിന് രൂപം നൽകിയിരിക്കുന്നു. സ്കൂളിൽ നടക്കാറുള്ള എല്ലാ വലിയ ചടങ്ങുകളിലും സ്കൂൾ ബാൻഡ് ടീമിന്റെ പ്രകടനം അഭിവാജ്യ ഘടകമാണ്. ബാൻഡിന്റെ പ്രവർത്തനങ്ങൾ ശ്രീ. പ്രിൻസ്‌  എം. ഫിലിപ് നേതൃത്വം നൽകുന്നു.

ഫിസിക്കൽ എഡ്യൂക്കേഷൻ ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.അത്തരത്തിൽ പുതിയ തലമുറകളെ വാർത്തെടുക്കുന്നതിലും സ്കൂൾ ശ്രദ്ധിക്കുന്നു. അതിനുദാഹരണമാണ് സെന്റ് മേരിസ് ക്രിക്കറ്റ് അക്കാദമി, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമുകൾ.

ഇന്റർ സ്കൂൾ മത്സരങ്ങൾ

സ്കൂളിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ക്രിക്കറ്റ്, ക്വിസ്സ് തുടങ്ങി ഇന്റർ സ്കൂൾ മത്സരങ്ങൾ നടത്താറുണ്ട്. സമകാലികരായ മറ്റ് കുട്ടികളെ പരിചയപ്പെടുന്നതിനും അവരിൽ സൗഹൃദവും മത്സര പരിചയവും വളർത്തുന്നതിനും ഈ മത്സരങ്ങൾ സഹായിക്കാറുണ്ട്.

ക്ലബ്ബുകൾ

പ്രഗൽഭരായട്ടുള്ള അദ്ധ്യാപകരുടെ കീഴിൽ പതിനെട്ടു ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. സെമിനാറുകൾ സംവാദങ്ങൾ എക്സിബിഷനുകൾ തുടങ്ങിയവ ഈ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്നു. കുട്ടികളിൽ നേതൃപാടവം വളർത്തുന്നതിനും അവരുടെ കഴിവുകളെ ഉയർത്തിക്കൊണ്ടു വരുന്നതിനും ഈ ക്ലബ്ബുകൾ ഏറെ സഹായിക്കുന്നു.

പരിസ്ഥിതി ക്ലബ്

2021 ജൂൺ 16ാഠ തീയതി സ്കൂളിലെ നേച്ചർ ക്ലബ്, ഫാർമേഴ്സ് ക്ലബ് എന്നിവ എക്കോ ക്ലബ്ബിൽ ലയിപിച്ച പ്രവർത്തനം ആരംഭിച്ചു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം, വീട്ടിൽ ഒരു ഉദ്യാനം എന്നീ പദ്ധതികൾ കുട്ടികൾക്കായി ആരംഭിച്ചു. 5ാഠ ക്ലാസ്സ് മുതൽ 8ാഠ ക്ലാസ്സ് വരെയുള്ള കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തി പ്രവർത്തനം വിലയിരുത്താൻ തിരുമാനിക്കുകയും, ചെങ്ങോട്ടുകോണം, കരിയഠ, ശ്രീകാര്യം, മൺവിള, കരമന, പൂജപ്പുര, എന്നിവടങ്ങിലായി അമ്പതിലധികം വീടുകളിൽ കൺവീനർമാർ പോകുകയും ചെയ്തു. നവംബര് മാസം 2ാഠ തീയതി മുതൽ 'പച്ചത്തുരത്ത് ' എന്ന പേരിൽ സ്‌കൂൾ ക്യാമ്പസിന്റെ വിവിധ സ്ഥലങ്ങിലായി പച്ചക്കറിത്തോട്ടം, ഔഷധസസ്യത്തോട്ടം, വിദേശഫല വൃക്ഷത്തോട്ടം എന്നിവ നിർമ്മിച്ച 5 മുതൽ 8 വരെയുള്ള വിദ്യാർത്ഥികളുടെ നേത്രത്വത്തിൽ പലഗ്രൂപ്പുകളായി തിരിഞ്ഞ തോട്ടങ്ങൾ പരിപാലനം ചെയ്‌തു വരുന്നു.

ഹെൽത്ത് ക്ലബ്

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

കുട്ടികളുടെ ആരോഗ്യ പരിപാലനം സ്കൂളിൽ ഹെൽത്ത് ക്ലബിലൂടെ പ്രവർത്തിച്ചുവരുന്നു.2021- 22 അധ്യയനവർഷത്തിൽ കോവിഡ മാനദണ്ഡം പാലിച്ച് ഓൺലൈനിലൂടെ ഹെൽത്ത് ക്ലബ്ബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും അനുബന്ധ ഉപകരണങ്ങളും അണുവിമുക്തമാക്കി. കുട്ടികൾക്കും സ്ത്രീകൾക്കും പോഷകസമൃദ്ധമായ ആഹാരത്തിന്റെ ആവശ്യകതയെക്കുറിച്ച് പോഷൻ അഭിയാൻ സെമിനാറുകളും കൗമാരക്കാരുടെ ആരോഗ്യ പരിപാലനത്തിനായി മൈ പീരിയഡ് മൈ പ്രൈഡ് എന്നൊരു സെമിനാർ യോഗം നടത്തപ്പെട്ടു.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഹോമിയോ വാക്സിൻ വിതരണം സ്കൂൾ കേന്ദ്രീകരിച്ച് ഹെൽത്ത് ക്ലബ് ക്രമീകരണം നൽകി. കൂടാതെ മെഗാ വാക്സിനേഷൻ ക്യാമ്പിനെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ക്ലബ് നേതൃത്വം നൽകി.

ഗാന്ധി ദർശൻ ക്ലബ്ബ്

2021 - 22 ഈ അധ്യയന വർഷത്തിലെ സ്കൂൾ തല ഗാന്ധിദർശൻ ക്ലബ് 14/09/2021 ൽ രൂപീകരിച്ചു. യുപി തലത്തിൽ 33 വിദ്യാർത്ഥികളും ഹൈസ്കൂൾ തലത്തിൽ 50 വിദ്യാർത്ഥികളും ഈ ക്ലബ്ബിലെ അംഗങ്ങളാണ്. ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യയനവർഷത്തെ ഗാന്ധിജയന്തി ദിനാഘോഷ പരിപാടികൾ സ്കൂളിൽ വച്ച് സമുചിതമായി ആഘോഷിച്ചു. പ്രസ്തുത ദിനത്തിൽ കേരള സർവകലാശാല ഗാന്ധിയൻ സ്റ്റഡീസ് മുൻ കോർഡിനേറ്റർ ശ്രീ എം. റഹീം സാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധിയൻ ആശയങ്ങളുടെ ഈ കാലഘട്ടത്തിലെ പ്രസക്തിയെക്കുറിച്ച് മുഖ്യപ്രഭാഷണം അവതരിപ്പിക്കുകയും ചെയ്തു. തുടർന്ന് സ്കൂൾ പ്രിൻസിപ്പാൾ റവ.ഫാദർ ബാബു റ്റി ഗാന്ധി ദിന സന്ദേശം വിദ്യാർഥികൾക്ക് നൽകി. പൊതു സമ്മേളനത്തിനുശേഷം സ്കൂൾതല വിവിധ സേനാവിഭാഗങ്ങൾ സ്കൂളിനെയും പരിസരത്തെയും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. 2021 - 2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. Fr. ബാബു . ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു. കോവിഡ് -19 എന്ന മഹാമാരിയുടെ പ്രത്യേക സാഹചര്യത്തിൽ ഈ അക്കാദമിക വർഷത്തിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾ പ്രധാനമായും ഓൺലൈൻ വഴി നടത്തപ്പെടുന്നു. അതിനുവേണ്ടി സ്കൂൾതല ഗാന്ധിദർശൻ വാട്സ്ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും വിദ്യാർത്ഥികളെ അതിൽ ഉൾക്കൊള്ളിക്കുകയും ചെയ്തു. ഗാന്ധിദർശൻ പ്രതിവാര പരിപാടികളുടെ ലിങ്ക് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും വിദ്യാർത്ഥികൾ ആ പരിപാടികളിൽ പങ്കാളികളാകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.

സാഹിത്യ സമാജവും ആർട്സ് ക്ലബ്ബും

2021-2022 അധ്യയനവർഷത്തെ ആർട്സ് ക്ലബ്ബിന്റെയും സാഹിത്യ സമാജത്തിന്റെയും ഉദ്ഘാടനം വെർച്വൽ പ്ലാറ്റ്ഫോമിലൂടെ നടത്തി.എം. എസ് .സി സ്കൂൾ രക്ഷാധികാരി അഭിവന്ദ്യ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമീസ് കാതോലിക്ക ബാവ തിരുമേനി അധ്യക്ഷത വഹിച്ച മീറ്റിംഗിൽ സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ.ബാബു.റ്റി സ്വാഗതം ആശംസിച്ചു. ശ്രീ എം. ജി ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സാഹിത്യ സമാജത്തിന്റെയും ആർട്സ് ക്ലബ്ബിന്റെയും ഉദ്ഘാടനം ശ്രീ.ശശി തരൂർ എം പി നിർവഹിച്ചു. വിദ്യാർഥി പ്രതിനിധി അനുഷ ഹേമന്ദ് ഗാനം ആലപിച്ചു.

മുൻ പ്രിൻസിപ്പൽ റവ.ഡോ. ജോൺ സി.സി, മുൻ വൈസ് പ്രിൻസിപ്പൽ ശ്രീ.എബി ഏബ്രഹാം,പി.റ്റി.എ. പ്രസിഡന്റ് ഷാജി മോൻ കുര്യാത്തി, വിദ്യാർഥി പ്രതിനിധി അനന്യ ശ്രീനിവാസ് തുടങ്ങിയവർ ആശംസകളറിയിച്ചു. തുടർന്ന് വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ് ഏവർക്കും നന്ദി അർപ്പിച്ചു. തുടർന്ന് സ്കുളിന്റെ യുട്യൂബ് ചാനലിലൂടെ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംപ്രേഷണം ചെയ്തു.

സംഗീത ക്ലബ്ബ് കലാപരമായ ആവിഷ്കാരത്തിന്റെ ഏറ്റവും അംഗീകൃത രൂപങ്ങളിൽ ഒന്നാണ് സംഗീതം. നല്ല മനുഷ്യരെ നിർമിക്കുന്നതിൽ ഒരിക്കലും ഒഴിച്ചു നിർത്താൻ ആവാത്തതാണ് കല. പരസ്പരം അംഗീകരിക്കാനും ബഹുമാനിക്കാനും ഉൾക്കൊള്ളാനും തിരിച്ചറിയാനും കലയിലൂടെ സാധിച്ചെടുക്കാനാവും. കുട്ടികളുടെ തനതായ കലയെ പരിപോഷിപ്പിക്കുന്നതിൽ ഊടെ നമുക്ക് നല്ലൊരു സമൂഹത്തെ വാർത്തെടുക്കാനാവും. കുട്ടികളുടെ ശാരീരികവും മാനസികവുമായ മേഖലകളെ കൂടുതൽ പ്രവർത്തനക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ മ്യൂസിക് ക്ലബ്ബ് പ്രവർത്തിക്കുന്നത്. സംഗീത അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകി വരുന്നു.2020- 21,22 വർഷങ്ങളിൽ സ്കൂളിൽ നടന്നുവരുന്ന ഓൺലൈൻ പരിപാടികളിലും ഓഫ്‌ലൈൻ പരിപാടികളിലും എല്ലാം സംഗീത വിഭാഗത്തിന് കൂടുതൽ സംഭാവന നൽകാൻ സാധിച്ചു. യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി, വിഭാഗത്തിന് മ്യൂസിക് ക്ലബ്ബിൽ 118 ഓളം കുട്ടികളുണ്ട്.

മാതൃഭൂമി സീഡ് പട്ടം സെന്റ് മേരീസിൽ മാതൃഭൂമി സിഡിന്റെ (സ്റ്റുഡൻസ് എംപവർ മെന്റ് ഫോർ എൻവിയോൺമെന്റൽ ഡെവലപ്മെന്റ്) പ്രവർത്തനം 2021 നവംബർ 1 കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഔദ്യോഗികമായി ആരംഭിച്ചു. രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഫാദർ ബാബു ടി അധ്യക്ഷപദം നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മദർ പിടിഎ പ്രസിഡണ്ട് വൈസ് പ്രിൻസിപ്പാൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർന്ന് എല്ലാ ക്ലാസുകളിലും വിത്ത് വിതരണം നടത്തി. സീഡ് കോ-ഓർഡിനേറ്റർ മാർഗനിർദേശങ്ങൾ നൽകി.

ഇംഗ്ലീഷ് ക്ലബ്

'ഇംഗ്ലീഷ് പ്രിസം' വീഡിയോ  കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

2021 - 22 അക്കാദമിക് വർഷത്തിലെ ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ മഹാമാരിയുടെ ഇടയിലും ഓൺലൈനായി നടത്താൻ സാധിച്ചു. വിവിധ മാസങ്ങളിലായി.കവിതാപാരായണ മത്സരങ്ങളും, പ്രസംഗമത്സരവും, ബുക്ക് റിവ്യൂ എന്നിവ പൂർത്തിയാക്കാൻ സാധിച്ചു. ഒൿടോബർ 5 ന് ഇന്ത്യൻ ഇംഗ്ലീഷ് ദിനമായി ആചരിച്ചു. അതിനോടനുബന്ധിച്ച് 'ഇംഗ്ലീഷ് പ്രിസം' എന്ന പരിപാടി സംഘടിപ്പിച്ചു. ശ്രീമതി ഷെർലി സ്റ്റുവർട്ട് - വൈസ് പ്രിൻസിപ്പൽ മാർ ഇവാനിയോസ് കോളേജ് മുഖ്യപ്രഭാഷണം നടത്തി.

മലയാളം ക്ലബ്

2021- 21 അധ്യയനവർഷത്തിലെ മലയാളം ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം സെപ്റ്റംബർ 5അധ്യാപക ദിനത്തിൽ നിർവഹിച്ചു. തുടർന്ന് മലയാള സാഹിത്യ നായകന്മാരുടെ ദിനങ്ങൾ, അനുസ്മരണങ്ങൾ, കേരള പിറവി ദിനത്തോടനുബന്ധിച്ച് കുട്ടികളുടെ പ്രഭാഷണങ്ങൾ കവിതാപാരായണം എന്നിവ സംഘടിപ്പിച്ചു.

ഹിന്ദി ക്ലബ്ബ്

2021 - 22 വർഷത്തെ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഗൂഗിൾ മീറ്റിലൂടെ ജൂലൈ മാസം പതിനെട്ടാം തീയതി നടത്തുകയുണ്ടായി. ഹിന്ദി ദിനാഘോഷം സെപ്റ്റംബർ 14 ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടുനിന്ന വാരാഘോഷ സമാപന സമ്മേളനത്തിൽ കേരള ഹിന്ദി പ്രചാര സഭ യുടെ ജോയിൻ സെക്രട്ടറി ശ്രീ ഗോപകുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ, പ്രസംഗ മത്സരങ്ങൾ,കുട്ടികളുടെ റേഡിയോ നാടക അവതരണം എന്നിവ ശ്രദ്ധേയമായിരുന്നു. സുരീലി ഹിന്ദി യുടെ ഉദ്ഘാടനം ഡിസംബർ എട്ടാം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. വാർഡ് കൗൺസിലർ ശ്രീ അംശു വാമദേവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് നടന്ന മത്സരവിജയികളുടെ സമ്മാനവിതരണവും നടത്തുകയുണ്ടായി.

ഗണിത ക്ലബ് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് 'ഇൻഫിനിറ്റി' എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.

സോഷ്യൽ ക്ലബ് ജൂൺ–5 ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികളും അദ്ധ്യാപകരും വൃക്ഷത്തൈകൾ നടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ കുട്ടികളിൽ എത്തിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ് പോസ്‌റ്റർ നിർമാണം, വെബ്ബിനാർ എന്നിവ സംഘടിപ്പിക്കുകയും വിജയികൾക് സമ്മാനം നൽകുകയും ചെയ്‌തു. പ്രാദേശിക ചരിത്രം, ഡിജിറ്റൽ ആൽബം എന്നിവ തയ്യാറാക്കി. സ്വതന്ത്രലബ്ദിയുടെ 75ാഠ വാര്ഷികത്തോടനുബന്ധിച്ച് 'അമൃത മഹോത്സവം ' സ്‌കൂൾ തല വെബിനാർ സംഘടിപ്പിക്കുകയും അമൃതാജ്വാല തെളിയിച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശൂ ദിനം എന്നിവ ആചരിച്ചു. നവംബർ 26 ഭരണഘടനാദിനം വിപുലമായരീതിയിൽ സ്‌കൂൾ തലത്തിൽ സംഘടിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത്രത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

സയൻസ് ക്ലബ്ബ്

ഫിസിക്കൽസയൻസ്

2021-22 വർഷത്തെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘോടനം ക്യൂരിയോസിറ്റി ഓൺലൈൻ സയൻസ് എക്സിബിഷനോട് കൂടി ആരംഭിച്ചു. Dr. ജിജിമോൻ. കെ തോമസ് അധ്യക്ഷത വഹിച്ചു. യഠങ് ഇന്നൊവേറ്റേഴ്സ് ഫോറമിന്റെ ആഭിമുഖ്യത്തിൽ ഒരു പ്രോഗ്രാം 23 നവംബർ 2021 ൽ നടത്തപ്പെടുകയുണ്ടായി .അതിൽ ഡോ. ആർ . കെ . രാജീവ് , ഡയറക്ടർ ഓഫ് സ്‌പേസ് ഫിസിക്സ് ലബോറട്ടറി, വി.എസ്.എസ്.സി അധ്യക്ഷത വഹിച്ചു. ലോക ബഹിരാകാശ വാരാചരണത്തോട് അനുബന്ധിച്ചു വിവിധ് പ്രോഗ്രാമുകളിൽ കുട്ടികൾ പങ്കെടുത്തു. പൊതു വിദ്യാഭ്യാസവകുപ്പ് സംഘടുപിച്ച പ്രതിഭകൾക്കൊപ്പമെന്ന ഓൺലൈൻ സംവോദ പരിപാടിയിൽ നമ്മുടെ വിദ്യാർഥികൾ പങ്കെടുത്തു.

നാച്ചുറൽ സയൻസ്

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

സെൻമേരിസ് എച്ച്എസ്എസ് പട്ടം സ്കൂളിലെ നാച്ചുറൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ ആസൂത്രണം ചെയ്ത വർഷമാണ് 2021-2022. പരിസ്ഥിതി ദിന ത്തോടനുബന്ധിച്ചു മുഴുവൻ കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈ നടുകയും അതിന്റെ ഫോട്ടോ സ്കൂൾ ഗ്രൂപ്പിൽ പങ്കു വയ്ക്കുകയും ചെയ്തു. സ്കൂൾ പരിസരത്ത് ഒരു ഔഷധതോട്ടം നിർമ്മിക്കുന്നതിനായി ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഔഷധച്ചെടികൾ കൊണ്ടുവരികയും ജീവശാസ്ത്ര വിഭാഗം അധ്യാപകരുടെ പങ്കാളി ത്തത്തോടെ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഇതിനോടനുബന്ധിച്ച് ഒരു ഫലവൃക്ഷതോട്ടവും ഒരു പച്ചക്കറി തോട്ടവും കൂടി തയ്യാറാക്കി.ഈ തോട്ടങ്ങളുടെ പരിപാലനത്തിൽ കുട്ടികളുടെ സജീവപങ്കാളിത്തം ഉറപ്പാക്കി.കോവിഡ് പ്രതിരോധ വൽക്കരണത്തിന്റെ ഭാഗമായി ഡോക്ടർ അഞ്ജു കണ്മണി നയിച്ച സെമിനാർ കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. അതോടൊപ്പം സ്കൂൾ തുറക്കുന്നതിനോടാനുബന്ധിച്ചു കുട്ടികൾ തയ്യാറാക്കിയ കോവിഡ് പ്രതിരോധബോധവൽക്കരണ പോസ്റ്ററുകളുടെ പ്രദർശനവും നടത്തപ്പെട്ടു.

പ്രവൃത്തി പരിചയം

2021 -22 ഈ വർഷത്തെ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവൃത്തിപരിചയ വിഭാഗം പ്രവർത്തനങ്ങൾ മറ്റുള്ള വിഷയങ്ങളോടൊപ്പം ഓൺലൈനായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. പ്രവൃത്തി പഠനത്തെ 6 മേഖലകളായി തിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ഓരോ മേഖലകളെക്കുറിച്ചും വളരെ മനോഹരമായ രീതിയിൽ അധ്യാപകർ ക്ലാസുകൾ എടുക്കുന്നു. കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ വർണ്ണക്കടലാസുകൾ ഉപയോഗിച്ചുള്ള പൂക്കൾ നിർമ്മാണം, പേപ്പർ ഉപയോഗിച്ചുള്ള പേപ്പർപേന നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ കൗതുകവും മാനസിക ഉല്ലാസവും ഉളവാക്കുന്ന ഒരു അനുഭവമായിരിക്കുന്നു. കൂടാതെ ഇതെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഓൺലൈൻ മത്സരങ്ങൾ 5 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തുകയും ചെയ്യുന്നു. ഓൺലൈൻ മത്സരത്തിൽ 5 മുതൽ 12 വരെയുള്ള കുട്ടികളിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ കുട്ടികൾക്ക് ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ,ഹെഡ്മാസ്റ്റർ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തുകയും ചെയ്തു. ഇതിനോടൊപ്പം വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രരംഗം 2021 -22 വർഷത്തിൽ ഓൺലൈനായി 5 മിനിറ്റ് ഉള്ള ഒരു വീഡിയോ പ്രദർശന മത്സരം ചുറ്റുപാടിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കളുപയോഗിച്ച് ഒരു ഉൽപ്പന്നം നിർമ്മിച്ചു കൊണ്ടുള്ള മത്സരത്തിൽ മനോഹരമായി അഞ്ചു മിനിറ്റുള്ള വീഡിയോ ചെയ്തു .ജില്ലാതലത്തിൽ 10A1 ൽ പഠിക്കുന്ന വിദ്യാർത്ഥി സമ്മാനാർഹയാവുകയും ചെയ്തു. ഇനിയും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തുന്നതാണ്.

വിദ്യാരംഗം

പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ 2021-22 വർഷത്തെ പ്രവർത്തനഉത്‌ഘാടനം ക്ലാസ് തലത്തിൽ നടക്കുകയുണ്ടായി. ഉപജില്ലാതലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിവിധ ഇനങ്ങളിലായി ഈ സ്‌കൂളിലെ കുട്ടികൾ പങ്കെടുക്കുകയുണ്ടായി. ശ്രീ. ബിജൂ ഡാനിയേൽ സാർ വിദ്യാരംഗത്തിന്റെ സെക്രെട്ടറിയായി പ്രവർത്തിക്കുന്നു.

അഖില കേരള ബാലജനസഖ്യം സെന്റ്‌ മേരീസ് ശാഖ പട്ടം

'We serve' എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അഖില കേരള ബാലജനസഖ്യം സെൻമേരിസ് ശാഖയുടെ 2021-22 വർഷത്തെ പ്രവർത്തനം12/10/2021 ൽ ബഹുമാനപ്പെട്ട കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പ്രവർത്തന ഉദ്ഘാടനം അന്നേദിവസം റൈറ്റ്. റെവ മോൺ. ഡോ. മാത്യു മനക്കരകാവിൽ കോർ എപ്പിസ്കോപ്പ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാ. ബാബു ടി അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീബിജോ ഗീവറുഗ്ഗീസ്‌, മനോരമ അസിസ്റ്റന്റ് എഡിറ്റർ ശ്രീ. ബി മുരളി, നാലാഞ്ചിറ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സഖ്യത്തിന്റെ ട്രഷറർ കൂടിയായ മാസ്റ്റർ കിരൺ 1000 മാസ്കും 20 ലിറ്റർ സാനിറ്റൈസറും കേശവദാസപുരത്ത് ഉള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് നൽകി സാമൂഹ്യ പ്രതിബദ്ധത തെളിയിച്ചു. 2021 ഒക്ടോബർ 31ന് കോവിഡി നോടൊപ്പം ഉള്ള ജീവിതം - പ്രതീക്ഷകളും ആകുലതകളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു പ്രമുഖ മോട്ടിവേഷണൽ സ്പീക്കർ ആയ ജി.പ്രീത് ചന്ദനപ്പള്ളി സെമിനാർ നയിച്ചു. തണലേകാൻ സഖ്യം എന്ന പദ്ധതിയുടെ ഭാഗമായി ക്രിസ്മസ് നവവത്സര സമ്മാനങ്ങൾ 5 ഓർഫനേജ്കളിലെ (നെടുമങ്ങാട്, എസ് എച്ച് നവജ്യോതി കുമാരപുരം, ബഥാനിയ കുമാരപുരം, റിഹാബിലിറ്റേഷൻ സെന്റർ പുലയനാർകോട്ട വീട് നാലാഞ്ചിറ) അന്തേവാസികൾക്ക് സമ്മാനിച്ചു. തിരുവനന്തപുരം യൂണിയൻ സംഘടിപ്പിച്ച മൊബൈൽ ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ സെമിനാർ, ശിശുദിന ചിത്രരചനാ മത്സരം എന്നിവയിൽ ശാഖയെ പ്രതിനിധീകരിച്ച് സഖ്യാ അംഗങ്ങൾ പങ്കെടുത്തു. ശാഖയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ശ്രീ ജോൺ ഷൈജു, ശ്രീമതി സൂസൻ വർഗീസ് എന്നിവർ മുഖ്യ സഹകാരി മാരും ശ്രീ മനോജ് എബ്രഹാം, ബിജു ഫിലിപ്പ്, ദീപ്തി ജോർജ്ജ്, സുനിൽ. ആർ ഷേർളി.കെ. ജോൺ, ബിനി എലിസബത്ത് തുടങ്ങിയവർ സഹകാരി മാർ ആയും പ്രവർത്തിച്ചുവരുന്നു 2021-22 ലെ ഭാരവാഹികളായി വിജിത സാം കുരാക്കാർ, അമൃത എം, ഫൈസാൻ, മുബിൽ, ജോഹാൻ, കാർത്തിക്, ശിവാനി, ലക്ഷ്മൺ എന്നിവർ പ്രവർത്തിക്കുന്നു സെൻമേരിസ് സഖ്യം ശാഖയിൽ നിന്ന് യൂണിയൻ പ്രതിനിധിയായ അലോക്. പി. പ്രപഞ്ച് യൂണിയൻ പ്രസിഡന്റായും പ്രവർത്തിക്കുന്നു.

കൗൺസിലിംഗ് സെന്റ്‌ മേരീസ്‌ കൗൺസിലിംഗ് സെന്റർ 13/09/2021ഔദ്യോഗികമായി ആരംഭിച്ചു. സിസ്റ്റർ ജർമൻ ഡി എം ആണ് കൗൺസിലർആയി പ്രവർത്തിക്കുന്നത്.കൗൺസിലിംഗ് റിസോഴ്സ് ടീമിന്റെ ട്രെയിനിങ് പ്രോഗ്രാം 5-11-2021-ൽ സിസ്റ്റർ ജർമൻ ജേക്കബ് ഡി എം ന്റെ നേത്യത്വത്തിൽ നടന്നു.

കെ. സി .എസ് .എൽ

കെ. സി .എസ് .എൽ തിരുവനന്തപുരം മേജർ അതിരുപതയുടെ 2021-22 വർഷത്തെ കർമ പദ്ധതി ഉദ്ഘാടനം 2021 ജൂൺ 30 ന് (ബുധൻ)ശ്രീ. ബിജു തോമസ് (പ്രസിഡന്റ്‌ )ന്റെ അധ്യക്ഷതയിൽ അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ്‌ ക്ലിമിസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കെ .സി .എസ് .എൽ തിരുവനന്തപുരം അതിരുപതയുടെ യൂട്യൂബ് ചാനൽ ആയ ‘നക്ഷത്ര കൂടാരം ‘ ന്റെ ഉദ്ഘാടനവും അഭിവന്ദ്യ കർദ്ദിനാൾ തിരുമേനി നിർവഹിച്ചു. യോഗത്തിൽ ശ്രീ. മാത്തുകുട്ടി (സ്റ്റേറ്റ് പ്രസിഡന്റ് ) മുഖ്യ പ്രഭാഷകൻ ആയിരുന്നു.കോസ്മോസിന്റെ നേതൃത്വത്തിൽ നിംസ് ചെയർമാൻ ശ്രീ എംഎസ് ഫൈസൽ ഖാൻ ന്റെ പ്രഥമ പുസ്തകമായ ‘തവിട്ട് നിറമുള്ള പക്ഷികൾ’ പ്രകാശനം ചെയ്തു. യോഗത്തിൽ ശ്രീ. പെരുമ്പടം ശ്രീധരൻ ശ്രീ ജോർജ് ഓണക്കൂർ എന്നിവർ മുഖ്യ അധിഥികൾ ആയിരുന്നു.

വീട്ടിൽ ഒരു ഗ്രന്ഥപ്പുര

വീട്ടിൽ ഒരു ഗ്രന്ഥപ്പുര പദ്ധതിയുടെ ഉത്ഘാടനം പ്രാവച്ചമ്പലം സ്വദേശി സോയ രെഞ്ച് എ.ആർ എന്ന വിദ്യാർത്ഥിനിയുടെ ഭവനത്തിൽ വച്ച് ഒക്ടോബർ 2ന്ബഹു.പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവ്വഹിച്ചു. .100 ബുക്കിൽ കൂടുതൽ ഉള്ള വിദ്യാർത്ഥികളുടെ ഭവനങ്ങൾ ക്ലാസ് ടീചേർസ് എത്തി അതത് വിദ്യാർത്ഥികളുടെ വീട്ടിലെ ഗ്രന്ഥപ്പുര ഉത്ഘാടനം നടത്തി.

വീട് ഒരു വിദ്യാലയം, ശാസ്ത്രരംഗം വീട് ഒരു വിദ്യാലയം, ശാസ്ത്രരംഗം എന്നിവയുടെ സ്കൂൾ തല ഉദ്ഘാടനം 4/09/21 ൽ നടന്നു. സ്കൂളില ആറാം ക്ലാസ്സിലെ വിദ്യാർത്ഥിയായ അച്ചുത് കൃഷ്ണ എം. കെ യുടെ വീട്ടിൽ വച്ചായിരുന്നു. പ്രസ്തുത ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. കെ രാജു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. റവ.ഫാ. ബാബു ടി സ്കൂൾ പ്രിൻസിപ്പൽ അദ്ധ്യക്ഷനായിരുന്നു. ഡി. ആർ അനിൽ (പൊതുമരാമത്തു സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ഹെഡ്മാസ്റ്റ്ർ ശ്രീ ബിജോ ബിജോ ഗീവറുഗ്ഗീസ്‌, സ്കൂളിലെ അധ്യാപകർ എന്നിവർ പങ്കെടുത്തു

മേധ 2കെ 21 മെഗാ ക്വിസ്

"മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി.

തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ 21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജോ ഗീവറുഗീസ് സാറും അറിയിച്ചു.

മേധാ ക്വിസ് 2021 വിജയികൾ

കാറ്റഗറി 1 റൂത്ത് ജേക്കബ് ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ തിരുവനന്തപുരം, നയോമി റേച്ചൽ ഫിലിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ തിരുവനന്തപുരം, അൻവിത പി സെൻമേരിസ് എച്ച് എസ് എസ് പട്ടം.

കാറ്റഗറി 2 ഹൃദയശ്രീ ആർ കൃഷ്ണൻ ക്രൈസ്റ്റ് നഗർ എച്ച്എസ്എസ് കവടിയാർ, നന്ദിത ഗോപൻ ലൂർദ് മാതാ പബ്ലിക് സ്കൂൾ വട്ടപ്പാറ, കൃപ ആൻ തോമസ് ക്രൈസ്റ്റ് നഗർ ഐസിഎസ്ഇ സ്കൂൾ തിരുവനന്തപുരം.

കാറ്റഗറി 3 ആദിത്യാ കിഷോർ ലയോള സ്കൂൾ തിരുവനന്തപുരം, ആദിത്യൻ ഡിഎം, എസ് എസ് എച്ച് എസ് എസ് ചിറയിൻകീഴ്, അദ്വൈദ് എം പ്രശാന്ത് ജിഎച്ച്എസ്എസ് മൈലച്ചൽ കാട്ടാക്കട.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്.

ഫിലിം ക്ലബ്ബ്

സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക്  സിനിമകൾ കാണാനും കലാ സംബന്ധമായ ചർച്ചകളിലും സംവാദങ്ങളിലും ഏർപ്പെടാനുമായി തുടങ്ങിയ ഫിലിം ക്ലബ്ബ്  ഡോകുമെന്ററി കളുടെയും ഹ്രസ്വ ചിത്രങ്ങളുടെയും നിർമ്മാണവും അവതരണവും ഉൾപ്പെടെ സിനിമയോടും കലയോടും ഉള്ള വിമർശനാത്മക സമീപനത്തിലേയ്ക്കും ക്രിയാത്മകതയിലേയ്ക്കും എത്തി നിൽക്കുന്നു.. പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' എന്ന നോവൽ അധ്യാപകൻ ശ്രീ.  ജോൺ ഷൈജു വിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ തന്നെ തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ അവർ തന്നെ അഭിനയിച്ചു കൊണ്ട്2020 ഫെബ്രുവരി 6 ന് റീലീസ്    ചെയ്തു. ഈ ഹ്രസ്വ ചിത്രം അക്കൊല്ലത്തെ 3 അവാർഡുകൾ കരസ്ഥമാക്കി.കൂടാതെ, വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഒരു മനുഷ്യൻ'എന്ന ചെറുകഥ വിദ്യാർത്ഥി കൾ തന്നെ ഒരു ഡോകുമെന്ററി ആയി രൂപന്തരണം നടത്തി വിവിധ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ കളിൽ അവതരിപ്പിച്ചു ശ്രദ്ധ നേടി. ദിനാചരണങ്ങളുടെയും സ്കൂൾതല പ്രവർത്തനങ്ങളുടേയും ഡോക്യൂമെന്റഷൻ കുട്ടികൾ നിർവഹിച്ചു വരുന്നു. അവയെല്ലാം വിദ്യാർഥികൾ സ്ക്രിപ്റ്റ് തയ്യാറാക്കി സ്കൂൾ സ്റ്റുഡിയോയിൽ ഷൂട്ടിംഗ് നിർവഹിച്ച്‌  അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്‌മയിലൂടെ എഡിറ്റ് ചെയ്ത് സ്കൂൾ യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു കൊണ്ട് ഫിലിം ക്ലബ്ബ് സജീവമായി പ്രവർത്തിച്ചു വരുന്നു.2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് ശ്രീ. ജോൺ ബോസ്കോ ,ശ്രീ. സന്തോഷ് ആർ. എസ് എന്നിവർ നേതൃത്വം നൽകുന്നു.

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

ജൂൺ 5ന് പരിസ്ഥിതി ദിനം ആഘോഷിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഞങ്ങളുടെ പ്രിൻസിപ്പൽ റവ.ഫാ. ബാബു. ടി അവർകളും സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവറുഗ്ഗീസ്‌ സാറും അദ്യാപകരും ചേർന്ന് ഞങ്ങളുടെ സ്കൂൾ പരിസരത്ത് മരം നട്ടു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.

ചാന്ദ്രദിനം 18/7/2021ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള പോസ്റ്റർനിർമ്മാണ മത്സരവും,ക്വിസ് മത്സരവും സംഘടിപ്പിച്ചു.ശാസ്ത്രകൗതുകം വളർത്താനായി ക്യൂരിയോസിറ്റി എന്നപേരിൽ ഓൺലൈൻ എക്സിബിഷൻ സംഘടിപ്പിച്ചു.ചാന്ദ്രദിനാഘോഷത്തോട് അനുബന്ധിച്ചുള്ള സോഷ്യൽ സയൻസ് വിഭാഗത്തിന്റെ ആഭിമൂഖ്യത്തിൽ മാൻ ആൻഡ് മൂൺപരിപാടിയുടെ ഭാഗമായി ചാന്ദ്രദിന വെബിനാർ നടത്തി.മുൻ ഐ. എസ്. ആർ. ഓ ചെയർമാൻ ഡോക്ടർ ജി മാധവൻ നായർ,നാസ സന്ദർശിച്ച വിദ്യാർത്ഥിനി ഗൗരി ജയൻ എന്നിവർ കുട്ടികളുമായി സംവാദിച്ചു.

സ്വാതന്ത്ര്യ ദിനം 75-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി.തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ പങ്കെടുത്തു. 75-മത്  സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് ആസാദികാ അമൃത്എന്ന പരിപാടിയോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടം എൻസിസി ആർമി വിംഗ് സംഘടിപ്പിച്ചു. എൻ .സി. സി ഓഫീസേഴ്സ്  എഫ് /ഓ അജിത്ത് എൽ എ, പ്രിൻസിപ്പാൾ, ഹെഡ്മാസ്റ്റർ,എൻസിസി ആർമി വിംഗ് കേഡറ്റ്സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.സ്വാതന്ത്ര്യത്തിന്റെ അമൃത വർഷം പദ്ധതിയോട് അനുബന്ധിച്ച് വൈകുന്നേരം 7 മണിക്ക് എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളും അദ്ധ്യാപകരും അവരുടെ വീടിന്റെ മുൻവശത്ത് വിളക്ക് കത്തിച്ച് അമൃത ജ്വാല തെളിയിച്ചത് .

അദ്ധ്യാപകദിനം

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ദേശീയ അദ്ധ്യാപകദിനം സമുചിതമായി ആഘോഷിച്ചു. വിർച്വൽ പ്ലാറ്റ് ഫോമിൽ നടന്ന മീറ്റിങ്ങിൽ മാവേലിക്കര രൂപതദ്ധ്യക്ഷൻ ആർ.ടി. റവ. ഡി. ആർ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പിതാവ് ആശംസകൾ അറിയിച്ചു.

ഓണാഘോഷം

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

ഈ വർഷത്തെ ഓണഘോഷപരിപാടികൾ വെർച്ച്വൽ പ്ലാറ്റ്ഫോമിൽ സംയുക്തമായി എല്ലാ അദ്ധ്യാപകരെയും ബഹുഭൂരിപക്ഷം വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ട് സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികൾ ഓക്സിലറി ബിഷപ്പ് ഓഫ് ലാറ്റിൻ ആർച്ച് ഡയോസിസ് ഓഫ് തിരുവനന്തപുരം റിട്ടയർ റവ. ക്രിസ്തുദാസ് അവർകൾ ഉദ്ഘാടനം ചെയ്തു.

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബിന്റെ നേത്രത്വത്തിൽ സമുചിതമായി ആഘോഷിച്ചു.സ്കൂളിൽ നടന്ന ആഘോഷപരിപാടികളിൽ മുഖ്യപ്രഭാഷണം ശ്രീ. ജെ എം റഹീം നിർവ്വഹിച്ചു. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട ഓരോ ക്ലാസുകളിലും ഓൺലൈനായി കുട്ടികളുടെ പരിപാടികൾ സംഘടിപ്പിച്ചു.

കേരളപ്പിറവി

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

നവംബർ 1ന് കേരളപ്പിറവി ദിനാഘോഷങ്ങൾ വളരെ ആർഭാടപൂർവ്വം ആഘോഷിച്ചു. കോവിഡ് കാലത്തെ ദീർഘമായ അവധിക്ക് ശേഷം 5,6,7,10,12 എന്നീ വിഭാഗത്തിലെ കുട്ടികൾക്ക് ക്ലാസ്സ് ആരംഭിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളും, സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും എം .എൽ. എ. വി കെ പ്രശാന്ത് നടത്തി.മാതൃഭൂമി സീഡ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിൻെറ ഭാഗമായി വിശിഷ്ടാതിഥികൾ സ്കൂൾ വളപ്പിൽ തെങ്ങ് നട്ടു.സീഡ് ക്ലബിലെ കുട്ടികൾക്ക് മാതൃഭൂമി പുസ്തകങ്ങളും വിത്തും നൽകി.

ശിശുദിനം

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

നവംബർ 14 ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി.ശിശുദിന പരിപാടികൾ ആഘോഷപൂർവ്വം നടത്തി.

ക്രിസ്തുമസ്സ്

ഈ വർഷത്തെ ക്രിസ്തുമസ്സ് ആഘോഷം കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചു വളരെ കുറച്ച് കുട്ടികളെ ഉൾക്കൊള്ളിച്ച്  വളരെ ആഘോഷപൂർവ്വം നടന്നു.അധ്യക്ഷ പ്രസംഗം സ്കൂൾ രക്ഷാധികാരിയും മലങ്കര സഭയുടെ തലവനും പിതാവുമായ മോറോൻ മാർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. അദ്ദേഹം ക്രിസ്തുമസ് സന്ദേശം നൽകി. ആദരണീയനായ പ്രിൻസിപ്പൽ റവ.ഫാദർ ബാബു.ടി സ്വാഗതവും ,വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവറുഗീസ് ആശംസ അർപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ സമകാലിക സംഭവവുമായി  ക്രിസ്തുമസ്സിനെ ബന്ധപ്പെടുത്തി നല്ലൊരു ക്രിസ്തുമസ് സന്ദേശം നൽകുന്ന  സ്കിറ്റ് വിദ്യാർത്ഥികൾ അവതരിപ്പിച്ചു. കൂടാതെ  ക്രിസ്തുമസുമായി ബന്ധപ്പെട്ട കലാപരിപാടികളും ക്രിസ്തുമസ് കരോൾ ഗാനങ്ങളും വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

റിപ്പബ്ലിക് ദിനം 73 -ാം മത് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ ജനുവരി - 26 ന് എൻ .സി. സി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നീ സംഘടനകളുടെ നേത്യത്വത്തിൽ സമുചിതമായി ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷപരിപാടികളിൽ,പ്രിൻസിപ്പാൾ ഫാദർ ബാബു ടി ദേശീയപതാക ഉയർത്തി. തുടർന്ന് നടന്ന മാർച്ച് പാസ്റ്റ്ല്റ്റി‍ൽ എൻ.സി.സി ആർമി, നേവി, എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ആദരണീയനായ പ്രിൻസിപ്പാളിന് സല്യൂട്ട് നൽകി. ചടങ്ങിൽ വിവിധ സേനാംഗങ്ങളും അധ്യാപകരും മദർ പി.ടി. എ പ്രതിനിധിയും പങ്കെടുത്തു.

രക്തസാക്ഷി ദിനം

വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

2021 -2022 അധ്യയന വർഷത്തെ രക്‌തസാക്ഷിത്വ ദിനം ഗാന്ധി ദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി ദർശൻ ഡയറക്ടർ ബഹു.ഡോ.ജേക്കബ് പുളിക്കൻ സാർ മുഖ്യ സന്ദേശം നൽകി. സ്കൂളിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രിൻസിപ്പാൾ ബഹു. റവ.ഫാ. ബാബു. ടി അവർകൾ പുഷ്പാർച്ചന നടത്തുകയും സന്ദേശം നല്കുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ബഹു. ബിജോ ഗീവർഗീസ് സാർ വിദ്ധ്യാർത്ഥികൾക്കായി സന്ദേശം നല്കി തുടർന്ന് മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ സംഭവ ബഹുലമായ സന്ദർഭങ്ങളെ കോർത്തിണക്കിയ വീഡിയോ അവതരണം അവതരിപ്പിക്കുകയും ചെയ്തു.

പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും യാത്രയയപ്പും 2021 -2022

പട്ടം സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൺപത്തി രണ്ടാം വാർഷിക ദിനാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും നടത്തി.മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ച യോഗം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോക്ടർ ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. സിനിമാ സീരിയൽ നടൻ ഷിബു ലാലൻ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് എം. കെ.സുനിൽകുമാർ, ലോക്കൽ മാനേജർ ഫാ തോമസ് കയ്യാലക്കൽ, കൗൺസിലർ ജോൺസൺ ജോസഫ്, ഹെഡ്മാസ്റ്റർ ബിജോ ഗീവർഗീസ്, മദർ പിടിഎ പ്രസിഡണ്ട് ഡോക്ടർ ജിബി ഗീവർഗീസ്, സിസ്റ്റർ ആൻസി ജോസഫ്, അധ്യാപക പ്രതിനിധി ലിനു ഫിലിപ്പോസ്, വിദ്യാർഥി പ്രതിനിധി ശിവപ്രിയ എന്നിവർ പ്രസംഗിച്ചു.

മിന്നുന്ന വിജയവുമായി പട്ടം സെന്റ്മേരിസ്

കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്രുത്തിയ സ്കൂളുകളിൽ ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിന് മിന്നുന്ന വിജയം.

മോഡറേഷനോ ഗ്രേസ് മാർക്കോ ഇല്ലാതെയാണ് വിദ്യാർഥികൾ ഇത്രയധികം ഉന്നത വിജയം നേടിയത്. കോവിഡ് മഹാമാരിയുടെ ഭീഷണിയുടെ ഇടയിൽ നിരന്തരമായ ഓൺലൈൻ ക്ലാസുകളിലൂടെയാണ് പാഠഭാഗങ്ങൾ അധ്യാപകർ വിദ്യാർത്ഥികളുടെ മുന്നിൽ എത്തിച്ചത്. കഴിഞ്ഞവർഷത്തേതു പോലെ ഫോക്കസ് ഏരിയ ഇല്ലാതെ വിദ്യാർഥികൾ ഉന്നത വിജയം നേടിയതിന് പിന്നിൽ വിദ്യാർഥികളുടെ അധ്യാപനവും അധ്യാപകരുടെ നിതാന്ത ജാഗ്രതയും മൂലമാണെന്ന് റവറന്റ് ഫാദർ ബാബു. റ്റി. അഭിപ്രായപ്പെട്ടു.പ്രിൻസിപ്പാളും വൈസ് പ്രിൻസിപ്പൽ ശ്രീ ബിജോ ഗീവർഗീസും അധ്യാപകരും ചേർന്ന് എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് മധുര വിതരണം ചെയ്തു.

എസ്എസ്എൽസി പരീക്ഷ എഴുതിയവർ 1616

ഫുൾ എ പ്ലസ് - 176

9 എ പ്ലസ് -110

പ്ലസ് ടു പരീക്ഷ എഴുതിയവർ  748

ഫുൾ എ പ്ലസ് -98

5 എ പ്ലസ് - 59

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം