"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 92: വരി 92:


*  '''നേർക്കാഴ്ച'''<br />
*  '''നേർക്കാഴ്ച'''<br />
 
കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക


*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

08:55, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം
വിലാസം
മുതുകുളം

മുതുകുളം വടക്ക്, മുതുകുളം. പി. ഒ
ആലപ്പുഴ
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0479 2472134
ഇമെയിൽ35045alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎസ് .കൃഷ്ണകുമാരി
പ്രധാന അദ്ധ്യാപകൻആർ.മനോജ്
അവസാനം തിരുത്തിയത്
25-09-2020Arunkm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക് നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക് 7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി.മുതുകുളത്ത് നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച് ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഏഴ് ഏക്കറിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി സ്ക്കൂളും രണ്ട് ബഹുനില കെട്ടിടങ്ങളിലായി ഹയർസെക്കന്ററി ക്ളാസ്സുകളും നടക്കുന്നു. വിശാലമായ കളിസ്ഥലത്തിന്റെ വശങ്ങളിലായിയുള്ള ബഹുനില കെട്ടിടങ്ങളിൽ മറ്റ് കോളേജ് ക്ളാസ്സുകൾ നടക്കുന്നു.കോളേജി ലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മ യാണ്.വിശാലമായ സയൻസ് ലാബ്, കംപ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം

പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.

  • ഗൈഡ്ൻസ് ആൻഡ് കൗൺസലിംഗ് യൂണിറ്റ്: 2009-2010 സ്കൂൾ വർഷത്തിന്റെ അവസാനം പ്രമുഖ കൺസൾട്ടിംഗ് സൈക്കോളജിസ്റ്റ് ആയ ശ്രി. എൽ. ആർ. മധുജൻ അവർകളുടെ കൗൺസലിംഗ് ക്ലാസ്സ്, യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ ഒന്നാണു.
  • 2007 അധ്യായന വർഷം സ്ക്കൂൾ കുട്ടികൾ നട്ടുവളർത്തിയ ഔഷധ ചെടിത്തോട്ടം ഇന്നും ഈ സ്ക്കൂളിന്റെ ഒരു മികവാണ്. ഏകദേശം 44 അപൂർവ ഇനം സസ്യജാലങ്ങൾ ഈ തോട്ടത്തിൽ വളരുന്നു. ചന്ദനം

കുമ്പിൾ, വേപ്പ്, കരിങ്ങാലി, പതിമുഖം,ഉങ്ങ്, ഇലഞ്ഞി, കൂവളം, കുങ്കുമം,നെല്ലി, ആര്യവേപ്പ്, തുടങ്ങിയ സസ്യങ്ങൾ ഇവിടെ വളരുന്നു.


  • സ്കൗട്ട് & ഗൈഡ്സ്.
പ്ലാസ്റ്റിക്കിനെതിരെ റാലി

സ്‌കൗട്ട് മാസ്റ്റർ ശ്രീ ദിനേശ് ഉണ്ണികൃഷ്ണന്റെ ശിക്ഷണത്തിൽ നല്ലൊരു സ്കൗട്ട് യൂണിറ്റാണ് രൂപം കൊണ്ടുവരുന്നത് . ചിട്ടയായ പ്രവർത്തനങ്ങളും ക്യാമ്പുകളും മറ്റും കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഉതകുമാറ് ആസൂത്രണം ചെയ്തിട്ടുള്ളതാണ്. ഈ അടുത്തിടെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരു സൈക്കിൾ റാലി നടത്തുകയുണ്ടായി..

  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി, കോവിഡ് കാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്ത ചിത്രരചനാ പദ്ധതിപ്രകാരം അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾ. പേജിലേക്ക് പോകാൻ താഴെയുള്ള ലിങ്ക് സന്ദർശിക്കുക

ചിത്രശാല


ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്

മാനേജ്മെന്റ്

ഡോ. സുധർമ

1976 ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു..സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മ യാണ്.





മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മഹാകവി മുതുകുളം ശ്രീധർ
ഒരു പൂർവവിദ്യാർഥി സംഗമം



















വഴികാട്ടി

ഹരിപ്പാട് നിന്നും 8 കിലോമീറ്റർ തെക്കോട്ടുമാറി 2 കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന മുതുകുളം ഗ്രാമത്തിലെ കല്ലുംമൂട് ജംക്ഷന് തൊട്ടു തെക്കുവശത്ത് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് വിദ്യാലയം കാണാം.

{{#multimaps: 9.216797,76.459201| width=100% | zoom=12 }}