"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതി | color= 5 }} <p> പ്രകൃതി നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  5  
| color=  5  
}}
}}
{{Verification4|name=Sachingnair| തരം= ലേഖനം}}

19:59, 3 മേയ് 2020-നു നിലവിലുള്ള രൂപം

പ്രകൃതി

പ്രകൃതി നമ്മുടെ അമ്മയാണ്. അതിമനോഹരമായ പ്രകൃതി എന്ന മാതാവിനാൽ അനുഗ്രഹീതമാണ് നമ്മുടെ കൊച്ചു കേരളം . മലകളും,കാടുകളും,പുഴകളും നെല്പാടങ്ങളുമെല്ലാം നമ്മുടെ നാടിനെ സുന്ദരിയാക്കുന്നു.സ്നേഹവും കരുതലും കാരുണ്യവും ആവോളം ചൊരിഞ്ഞു നമ്മെ സംരക്ഷിക്കുന്ന നമ്മുടെ പ്രകൃതി മാതാവിന് നാം വേണ്ടത്ര സംരക്ഷണം നൽകുന്നുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും മലിനമാക്കപ്പെടാത്ത പ്രകൃതിയും അനുഭവിക്കാൻ അവകാശമുണ്ട്. വനനശീകരണത്തിലൂടെയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തിലൂടെയും ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളിലൂടെയും നമ്മുടെ പ്രകൃതി മലിനമാക്കപ്പെടുകയാണ്.

ഒരു നാടിന്റെ വളർച്ചക്ക് വികസനം അത്യാവശ്യമാണ് .എന്നാൽ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയിലുള്ള വികസനമാണ് നാം നടപ്പാക്കേണ്ടത് .പ്രകൃതി സംരക്ഷണം നാം ഓരോരുത്തരുടെയും കടപ്പാടായി കണക്കാക്കണം .നമ്മുടെ അമ്മയായി പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം .നമ്മുടെ പ്രകൃതി എന്നും മനോഹരമായിരിക്കട്ടെ .

എൽബിൻ ജോമി
1 B സെന്റ് മേരീസ് എൽ പി എസ് ളാലം പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം