സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അക്ഷരവൃക്ഷം/പ്രകൃതി
പ്രകൃതി
പ്രകൃതി നമ്മുടെ അമ്മയാണ്. അതിമനോഹരമായ പ്രകൃതി എന്ന മാതാവിനാൽ അനുഗ്രഹീതമാണ് നമ്മുടെ കൊച്ചു കേരളം . മലകളും,കാടുകളും,പുഴകളും നെല്പാടങ്ങളുമെല്ലാം നമ്മുടെ നാടിനെ സുന്ദരിയാക്കുന്നു.സ്നേഹവും കരുതലും കാരുണ്യവും ആവോളം ചൊരിഞ്ഞു നമ്മെ സംരക്ഷിക്കുന്ന നമ്മുടെ പ്രകൃതി മാതാവിന് നാം വേണ്ടത്ര സംരക്ഷണം നൽകുന്നുണ്ടോ എന്ന കാര്യം സംശയിക്കേണ്ടിയിരിക്കുന്നു.എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും മലിനമാക്കപ്പെടാത്ത പ്രകൃതിയും അനുഭവിക്കാൻ അവകാശമുണ്ട്. വനനശീകരണത്തിലൂടെയും പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗത്തിലൂടെയും ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങളിലൂടെയും നമ്മുടെ പ്രകൃതി മലിനമാക്കപ്പെടുകയാണ്. ഒരു നാടിന്റെ വളർച്ചക്ക് വികസനം അത്യാവശ്യമാണ് .എന്നാൽ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയിലുള്ള വികസനമാണ് നാം നടപ്പാക്കേണ്ടത് .പ്രകൃതി സംരക്ഷണം നാം ഓരോരുത്തരുടെയും കടപ്പാടായി കണക്കാക്കണം .നമ്മുടെ അമ്മയായി പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം .നമ്മുടെ പ്രകൃതി എന്നും മനോഹരമായിരിക്കട്ടെ .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം