"ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 17: വരി 17:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കഥ}}

11:59, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

ഒരു വലിയ ശബ്ദം കേട്ടാണ് കാടുണർന്നത്.ശബ്ദം കേട്ട ഭാഗത്തേക്ക് എല്ലാ മൃഗങ്ങളും പാഞ്ഞടുത്തു. അവിടുള്ള കാഴ്ച കണ്ട് എല്ലാ മൃഗങ്ങളും ഞെട്ടി. കുറേ മനുഷ്യർ വലിയ യന്ത്രങ്ങൾ ഉപയോഗിച്ച് കാട്ടിലെ മരങ്ങൾ മുറിക്കുവാനും കുന്നുകൾ ഇടിച്ച് നിരത്തി കെട്ടിടങ്ങൾ ഉണ്ടാക്കാനുമായി വന്നിരിക്കുകയാണ്.ഇത് കണ്ട് മൃഗങ്ങൾ എല്ലാവരും ഞെട്ടി. എല്ലാവർക്കും വളരെ സങ്കടമായി.തങ്ങളുടെ കാടിനെ നശിപ്പിച്ചാൽ ഈ പരിസ്ഥിതിക്ക് ആകെ നാശം സംഭവിക്കും.

മൃഗങ്ങളെല്ലാം പരിസ്ഥിതിയുടെ നിലനിൽപ്പായ കാടിനെ നശിപ്പിക്കാൻ വന്ന മനുഷ്യർക്കു നേരെ അക്രമിക്കാനായി ചെന്നു. എന്നാൽ മനുഷ്യർ മൃഗങ്ങളെ തുരത്തിയോടിക്കുകയും കാടിനെ നശിപ്പിക്കുകയും ചെയ്തു.അങ്ങനെ പരിസ്ഥിതിക്ക് വല്ലാത്ത നാശം സംഭവിക്കുകയും അത് മറ്റുള്ള എല്ലാ ജീവജാലങ്ങൾക്കും തകരാറ് സംഭവിക്കുകയും ചെയ്തു. മഴ കിട്ടാതിരിക്കുകയും കാടും നാടുമെല്ലാം വരൾച്ചയിലാവുകയും നശിക്കുകയും ചെയ്തു.

നജ ഫാത്തിമ
2 B ഡബ്ല്യൂ ഒ യു പി എസ് മുട്ടിൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ