"ജി.വി.എച്ച്.എസ്സ്.എസ്സ്. അത്തോളി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശുചിത്വം, രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 47: വരി 47:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sreejithkoiloth| തരം=ലേഖനം}}

22:12, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

ലോകം മുഴുവൻ ഇന്ന് ഒരു പകർച്ചവ്യാധിയുടെ മുന്നിൽ പകച്ചു നിൽക്കുകയാണ്‌. ദിനംപ്രതി ആയിരക്കണക്കിന് മനുഷ്യ ജീവൻ പൊലിഞ്ഞു കൊണ്ടിരിക്കുകയാണ്.ഒരു സെന്റിമീറ്ററിന്റെ ലക്ഷത്തിൽ ഒരംശം പോലും വലിപ്പമില്ലാത്ത കൊറോണ വൈറസാണ് നമ്മെ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നത് . ചൈനയിലെ വുഹാനിൽ നിന്ന് 2019 ഡിസംബർ മാസം പൊട്ടിപ്പുറപ്പെട്ട രോഗം മനുഷ്യജീവിതത്തെ ആകെ പിടിച്ചുലച്ചിരിക്കുന്നു .സാമൂഹ്യ ജീവിയായ മനുഷ്യൻ ഇന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് വീടുകളിൽ സുരക്ഷിതരായി അടച്ചിരിക്കേണ്ടി വന്നിരിക്കുന്നു. എല്ലാ ജീവജാലങ്ങളും സൂക്ഷമാണുക്കളും വൈറസുകളും ബാക്ടീരിയകളുമെല്ലാം ഈ വിശാലമായ പരിസ്ഥിതിയിൽ തന്നെയാണ് ഉൾക്കൊള്ളുന്നത് .മനുഷ്യനും സകല ജീവികളും സൂക്ഷ്മാണുക്കളുമെല്ലാം ഭൂമിയുടെ ഉപരിതലത്തിൽ കോടിക്കണക്കിനു വർഷങ്ങളുടെ പരിണാമത്തിൽ ഉരുത്തിരിഞ്ഞു വന്ന ജീവിവർഗ്ഗങ്ങൾ തന്നെയാണ് .സൂക്ഷ്മാണുക്കളും മനുഷ്യൻ ഉൾപ്പെടെയുള്ള മറ്റു ജീവികളും ചെയ്യുന്നത് അതിജീവനത്തിനുള്ള പോരാട്ടങ്ങൾ തന്നെയാണ് . ഭൂമിയിലെ ജീവിവർഗങ്ങളിൽ ഭൂരിപക്ഷവും സൂക്ഷ്മജീവികളാണ്‌. അവയിൽ പലവർഗങ്ങളും ജീവിക്കുന്നത് മറ്റു വലിയ ജീവികളുടെ ശരീരത്തിലാണ് .ഇവയിൽ ഒരു വിഭാഗം സ്വന്തം പ്രത്യുല്പാദനത്തിനും അതിജീവനത്തിനും വേണ്ടി ചെയ്യുന്ന പ്രവൃത്തികൾ വലിയ ജീവികളുടെ ശരീരത്തിലെ സ്വാഭാവിക പ്രക്രിയകളെ ദോഷകരമായി ബാധിക്കുമ്പോൾ ആ സൂക്ഷ്മജീവികളെ നാം രോഗാണുക്കൾ എന്നു വിശേഷിപ്പിക്കുന്നു .സൂക്ഷ്മാണുക്കളിൽ വൈറസ്, ബാക്ടീരിയ, ഫംഗസുകൾ എന്നിങ്ങനെ പല വിഭാഗങ്ങളുണ്ട് .ഇവയിൽ നമുക്ക് ഗുണം ചെയ്യുന്നതും ദോഷം വരുത്തുന്നതും ഉണ്ട് .നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായപ്രവർത്തികൾ ചെയ്യുന്നവ, നമ്മുടെ ജീവനുതന്നെ ഭീഷണിയുണ്ടാക്കുന്നവ എന്നിങ്ങനെ. നമ്മുടെ നിത്യജീവിതത്തിന് സഹായകമാകുന്ന ഒട്ടനവധി ബാക്ടീരിയകളും സൂക്ഷ്മജീവികളും ഉണ്ടെന്ന് നമുക്കറിയാം. അതിവിപുലമായ ഈ പരിസ്ഥിതിയിൽ എല്ലാ ജീവിവർഗങ്ങളും സൂക്ഷ്മാണുക്കളും പരസ്പരാശ്രയത്തോടെ ചേർന്ന് ജീവിക്കുന്നു .ഈ ജീവിതത്തിന് ഒരു താളമുണ്ട് .ഈ ജീവതാളത്തെ മനുഷ്യൻ അറിഞ്ഞോ അറിയാതെയോ ഭഞ്ജിക്കുമ്പോഴാണ് മനുഷ്യർക്ക് പല ദുരിതങ്ങളും രോഗങ്ങളും വന്നു ഭവിക്കുന്നത് . വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണയ്ക്ക് കാരണം മനുഷ്യൻ ജീവതാളം ഭഞ്ജിച്ചതു തന്നെയാണ് .നൂറുകണക്കിന് വൈറസുകളുടെ ഉറവിടമായ വവ്വാലുകൾ,ഈനാംപേച്ചികൾ തുടങ്ങിയ ജീവികളെ ഭക്ഷ്യ വസ്തുവായി ഉപയോഗിച്ചതിന്റെ ഫലമായാണ് നിപ്പാ,കോവിഡ് 19 പോലുള്ള രോഗങ്ങൾ പൊട്ടിപ്പുറപ്പെട്ടതെന്ന് പല ആരോഗ്യ വിദഗ്ദ്ധരും കണ്ടെത്തിയിട്ടുണ്ട്. പ്ലേഗ്, എയ്ഡ്സ്, എബോള തുടങ്ങിയ പല മഹാമാരികളും ഇത്തരത്തിൽ പടർന്നു പിടിച്ചവയാണ്. മനുഷ്യകുലത്തിന് മാരകമായ തിരിച്ചടി നൽകിയ രോഗങ്ങളാണിവ. ഇവയെല്ലാം പല ജീവികളിൽ നിന്നാണ് മനുഷ്യരിലേക്ക് പകർന്നത്. അതിനാൽ പ്രകൃതിക്ക് ദോഷം ഉണ്ടാക്കാതെ സകല ജീവിവർഗവുമായി ഒത്തൊരുമിച്ചു ജീവിക്കണം . മനുഷ്യരാശിയെ കൂട്ടമായി കൊന്നൊടുക്കുന്നതിൽ പകർച്ചവ്യാധികളുടെ പങ്ക് നിർണായകമാണ് . വസൂരി, കോളറ,പ്ലേഗ്,സ്പാനിഷ് ഫ്ലൂ, എയ്ഡ്സ്, എബോള തുടങ്ങിയ രോഗങ്ങൾ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് കവർന്നെടുത്തത്. യെർസിയ പെസ്റ്റിസ് എന്ന ബാക്ടീരിയ കാരണം ഉണ്ടായ പ്ലേഗ്AD 1347 മുതൽ 20 വർഷം കൊണ്ട് 20 കോടി മനുഷ്യരെയാണ് ഭൂമുഖത്തുനിന്ന് തുടച്ചു മാറ്റിയിട്ടുള്ളത് . ഒന്നാം ലോകമഹായുദ്ധ തോടൊപ്പം പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ ലോകമെമ്പാടുമുള്ള 50 കോടി ജനങ്ങളെ ബാധിക്കുകയും ഏകദേശം 10 കോടി പേർ മരണമടയുകയും ചെയ്തു .ഇന്ത്യയിൽ മാത്രമായി 2 കോടി ജനങ്ങൾ മരിച്ചു. മനുഷ്യകുലത്തെ പിടിച്ചുകുലുക്കിയ മറ്റൊരു മഹാമാരിയാണ് വസൂരി. മൂവായിരം വർഷം മുമ്പ് ഈജിപ്തിലോ ഇന്ത്യയിലോ പ്രത്യക്ഷപ്പെട്ടെന്ന് കരുതുന്ന വസൂരി കഴിഞ്ഞ നൂറ് വർഷത്തിനുള്ളിൽ ഭൂമുഖത്ത് നിന്ന് 50 കോടി മനുഷ്യരുടെ ജീവനാണ് കവർന്നത്. 1980 കളിൽ മൂന്നു കോടി മനുഷ്യരെ വക വരുത്തിയ മറ്റൊരു മഹാമാരിയാണ് എയ്ഡ്സ്. നിപ, സാർസ്,എബോള തുടങ്ങിയ രോഗങ്ങളും മനുഷ്യരാശിക്ക് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. ഇന്ന് 193 രാജ്യങ്ങളിൽ പടർന്നുപിടിച്ച കൊറോണ വൈറസ് ഇതുവരെ 21 ലക്ഷം പേരെ ബാധിച്ചിരിക്കുന്നു. ഒന്നരലക്ഷം പേർ ഇതുവരെ മരണമടഞ്ഞിരിക്കുന്നു. അതിന്റെ താണ്ഡവം തുടർന്നു കൊണ്ടിരിക്കുന്നു. ഈ മഹാമാരികളെ പിടിച്ചു കെട്ടാനുള്ള ഉപാധികളിൽ ഒന്ന് ശുചിത്വമാണ്. വ്യക്തി ശുചിത്വവും സമൂഹശു ചിത്വവും പാലിച്ചാൽ ക്ഷയരോഗം, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം,എച്ച് വൺ, എൻ വൺ ,നിപ്പ തുടങ്ങിയ രോഗങ്ങളെ പിടിച്ചുകെട്ടാനാകും. മേൽപ്പറഞ്ഞ രോഗങ്ങളിൽ അധികവും മനുഷ്യ സ്രവങ്ങളിലൂടെ: വിശേഷിച്ചും തുപ്പലിലൂടെ പകരുന്നവയാണ്. വായുവിലൂടെയും മനുഷ്യരുടെ സ്രവങ്ങളിലൂടെയും പകരുന്ന രോഗങ്ങൾ എല്ലാം മനുഷ്യന്റെ ശുചിത്വബോധം ഇല്ലായ്മയുടെയും അശ്രദ്ധയുടെയും ഫലമായാണ് പകർച്ചവ്യാധികൾ ആയി മാറുന്നത് .കോവിഡ് 19 രോഗത്തെ മാസ്ക് ധരിക്കുന്നതിലൂടെ യും സോപ്പുപയോഗിച്ച് കൈ കഴുകുന്നതിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും നിയന്ത്രിക്കാൻ കഴിയും എന്നു പറയുന്നതിൽ നിന്ന് വ്യക്തമാക്കുന്നത് ഈ രോഗം തടയുന്നതിൽ ശുചിത്വ ത്തിനുള്ള പ്രാധാന്യമാണ്. ഡങ്കിപനി, ചിക്കുൻ ഗുനിയ, മലമ്പനി തുടങ്ങി കൊതുക് വഴി പകരുന്ന രോഗങ്ങളെയും ശുചിത്വ പാലനത്തിലൂടെ തടയാൻ കഴിയും. അതിനാൽ ഈ കെറോണക്കാലം മനുഷ്യർക്ക് സമ്മാനിച്ച ശുചിത്വബോധം ഇനിയും തുടരാൻ കഴിയണം. അതിലൂടെ മേൽപ്പറഞ്ഞ ഒട്ടേറെ രോഗങ്ങളെ നമുക്ക് തോൽപ്പിക്കാനാകും. പകർച്ചവ്യാധികളെയും മഹാമാരികളെയും തടയാൻ മനുഷ്യരെ സഹായിച്ചത് രോഗപ്രതിരോധ പ്രവർത്തനങ്ങളാണ് . ലക്ഷക്കണക്കിന് മനുഷ്യരെ വർഷംതോറും കൊന്നൊടുക്കിയ വസൂരിയെ 1979ൽ ഭൂമുഖത്ത് നിന്ന് പിഴുതെറിയാനായത് 1976 എഡ്വേർഡ് ജെന്നർ വസൂരി ക്കെതിരെ പ്രതിരോധ കുത്തിവെപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് . ലോകത്താകെ പടർന്നുപിടിച്ച് മനുഷ്യരെ കൊന്നൊടുക്കിയ കോളറ നിയന്ത്രണ വിധേയമായത് 1920- 30 കാലഘട്ടത്തിൽ മാത്രമാണ്. കോളറ പരത്തുന്ന വിബ്രിയോ കോളറെ എന്ന ബാക്ടീരിയക്കെതിരെ വാക്സിൻ കണ്ടെത്തിയതോടെയാണ് ഈ രോഗത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞത് . ദശലക്ഷക്കണക്കിന് മനുഷ്യൻ മരിച്ചുവീണ ഇരുപതാം നൂറ്റാണ്ടിൽ പൊട്ടിപ്പുറപ്പെട്ട സ്പാനിഷ് ഫ്ലൂ വിന് 1938 ലാണ് പ്രതിരോധ വാക്സിൻ കണ്ടെത്തിയത് . ഇതുപോലെ യെർസിനിയ പെസ്റ്റിസ് എന്ന ബാക്ടീരിയ പടർത്തുന്ന പ്ലേഗിനെ നിയന്ത്രിക്കാനായി 1890 ൽ മാത്രമാണ് .വാൽഡ്മർ ഹാഫ് കിൻ എന്ന ഉക്രൈൻ ശാസ്ത്രജ്ഞൻ പ്ലേഗിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയതോടെയാണിത് സാദ്ധ്യമായത്. എച്ച് ഐ വി വൈറസ് മൂലമുണ്ടാകുന്ന എയ്ഡ്സ് രോഗം 1981 ലാണ് ആദ്യമായി കണ്ടുപിടിക്കപ്പെട്ടത്. ആയിരത്തി തൊള്ളായിരത്തി ഇരുപതുകളിൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ചിമ്പാൻസി കളിൽ നിന്നും പൊട്ടിപ്പുറപ്പെട്ട എയ്ഡ്സ് വൈറസ് ബാധിച്ച് മൂന്നു കോടിയോളം പേർ ഇതുവരെ മരിച്ചു. ഈ രോഗത്തിന് ഇതുവരെ പ്രതിരോധ വാക്സിൻ കണ്ടെത്താനായിട്ടില്ല . 2014-16 കാലത്ത് ഗിനിയയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട എ ബോള രോഗം ബാധിച്ച് 11,300 പേർ ഇതുവരെ മരിച്ചു .ഈ രോഗത്തിന് ഇതു വരെ മരുന്നു കണ്ടെത്താനായിട്ടില്ല .ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന covid 19 രോഗത്തിനും ഇതുവരെ പ്രതിരോധ വാക്സിനോ മരുന്നോ കണ്ടെത്താൻ മനുഷ്യർക്കായിട്ടില്ല.അത് കണ്ടെത്താനുള്ള നിരന്തര പരീക്ഷണങ്ങൾ നടന്നു കൊണ്ടിരിക്കുന്നു .എത്രയും പെട്ടെന്ന് covid 19 ന് എതിരെയുള്ള മരുന്ന് കണ്ടെത്താനാകുമെന്ന് നമുക്ക് പ്രത്യാശിക്കാം . പോളിയോ ,ക്ഷയരോഗം, മംസ്, മീസിൽസ് ,റുബെല്ല, ഡിഫ്റ്റീരിയ ,പെർട്ടുസിസ് ടെറ്റ്നസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കെതിരെ ഇന്ന് നാം പോരാടുന്നത് പ്രതിരോധ വാക്സിനുകളിലൂടെ ആണ് . ഇതിലൂടെ എല്ലാം വ്യക്തമാകുന്നത് മഹാമാരികൾ തടയുന്നതിൽ പ്രതിരോധ വാക്സിനുകൾ ക്കുള്ള പ്രാധാന്യമാണ്. പക്ഷേ തെറ്റിദ്ധരിപ്പിക്കപ്പെട്ട ചില വ്യക്തികൾ ഇത്തരം വാക്സിനേഷനുകളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് വളരെ അപകടകരമാണ്. ശുചിത്വ ബോധം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ, ബോധവത്ക്കരണ പ്രവർത്തനങ്ങൾ എന്നിവയിലൂടെ എത്രയും പെട്ടെന്നു തന്നെ കോവിഡ് 19 എന്ന രോഗത്തെയും കീഴടക്കാൻ മനുഷ്യകുലത്തിന് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.

അഭയ് ദിനേശ്
8 H ജി വി എച് എസ് എസ് അത്തോളി
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം