"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, മണിയൂർ/അക്ഷരവൃക്ഷം/മർത്ത്യാ ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= കവിത}}
 
{{Verification4|name=sreejithkoiloth| തരം=കവിത}}

11:26, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മർത്ത്യാ ...

തരുവാം എനിക്കിനി തരൂ
എൻ നിറവാർന്ന കാലം.
എൻ ചില്ലകൾ സ്വർഗ്ഗമായ്
തേൻ മധുരമാം കാലം.

ഓർക്കുവിൻ മർത്ത്യാ എൻ-
ജന്മം സഫലമാം കാലം.
നിൻ മഴുവായ കാലൻ
എന്നിൽ പതിച്ചൊരാ കാലം.

എൻ ഉയിരറ്റ തനുവിനാൽ
വിതുമ്പിയ ദ്വിജങ്ങളേറെ.
എൻ പൊഴിഞ്ഞൊരിലകളാൽ
താപമേറ്റ പുഴുക്കളേറെ.

എന്നുടലിലെ രുധിരത്തിന്റ വാസനയറിയുക
എൻ കണ്ണിലെ താപത്തിൻ ചൂട് നീ അറിയുക.
എൻ മനസ്സിലെ മുറിവു തൻ ആഴമറിയുക.
ജീവൻ തൻ വില നീ അറിയുക മർത്ത്യാ.

നോക്കുവിൻ മർത്ത്യരിൽ
നിഴലേറ്റ ജീവികൾ
കുതിക്കുവാൻ വേണ്ടി
കിതക്കുകയാണിന്ന്

ശിവകൃഷ്ണ
9 - A ഗവ. ഹയർ സെക്കന്ററി സ്കൂൾ, മണിയൂർ
വടകര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത