"സി.കെ.ജി.എം.എച്ച്.എസ്സ്. ചിങ്ങപുരം/അക്ഷരവൃക്ഷം/നോവൽ കൊറോണ ഒരു ആത്മ കഥാ രൂപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=sreejithkoiloth| തരം=കഥ}} |
22:13, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
നോവൽ കൊറോണ ഒരു ആത്മ കഥാ രൂപം
======= എന്റെ പേര് കൊറോണ വൈറസ് എന്നാണ്. എനിക്ക് രണ്ടു തരം പേര് ഉണ്ട് .കോവിഡ് -19, നോവൽ കൊറോണ വൈറസ്. എനിക്ക് ആളുകളെ കൊല്ലുന്നത് ഇഷ്ടമാണ്. ഞാൻ ലോകം കീഴടക്കും. ഇതുവരെ എന്നെ നശിപ്പിക്കാൻ ഉള്ള മരുന്ന് കണ്ടുപിടിച്ചിട്ടില്ല അതാണ് എന്റെ ആശ്വാസം. ഞാൻ ജനിച്ചത് ചൈനയിലെ വുഹാനിൽ ആണെന്ന് പറയപ്പെടുന്നു. വുഹാനിലെ മത്സ്യ മാർക്കറ്റിലെ ഒരു സ്ത്രീയുടെ ദേഹത്തിലൂടെ ആണ് ഞാൻ ലോകത്തെ കീഴടക്കാൻ ശ്രമിച്ചത്. ഞാൻ ഒരാളുടെ ദേഹത്തെ കീഴടക്കി എന്നതിന്റെ സൂചന ആണ് പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നിവയാണ്. ഞാൻ ഇപ്പോൾ ലോകത്തിലെ 193 രാജ്യങ്ങൾ കീഴടക്കി. എനിക്ക് കേരളത്തിനെ പൂർണമായും കീഴടക്കാൻ കഴിയുന്നില്ല. ഇവിടെ എന്റെ കഴിവുകൾ നടപ്പിലാക്കാൻ പറ്റുന്നില്ല . കേരളത്തിൽ നിന്നും 3പേരെ മാത്രമേ കൊല്ലാൻ കഴിഞ്ഞുള്ളൂ. ലോകത്തിൽ ഞാൻ കൊന്ന് കൂട്ടിയവരുടെ കണക്ക് ഏകദേശം ഒന്നേകാൽ ലക്ഷത്തിനടുത്തായി. ഇന്ത്യയെ എന്റെ കൈവെള്ളയിലാക്കാൻ ഞാൻ മുംബൈയെയും ഡെൽഹിയെയും വരിഞ്ഞു മുറുക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും പണക്കാരായ അമേരിക്കയെ ഞാൻ കീഴടക്കി കൊണ്ടിരിക്കുകയാണ്.ദിനം പ്രതി ഞാൻ അവിടെ 2000 പേരെയെങ്കിലും കൊല്ലുന്നുണ്ട്. ഒരു സത്യം പറയെട്ടെ ഇപ്പോൾ ഒരിടത്തും ദൈവത്തിന്റെയോ മതത്തിന്റെ പേരിലോ കൊലവിളി നടക്കുന്നില്ല. എല്ലാവരും എന്റെ കൊലവിളിയിൽ ഭയന്നിരിക്കുന്നു. അമ്പലത്തിലോ പള്ളികളിലോ എന്തിനു പറയുന്നു സ്വന്തം കുടുംബത്തിൽ കൂടി ജനങ്ങളെ ലോക്ക് ഡൗണിൽ ആക്കാൻ എനിക്ക് സാധിച്ചു. എന്നെ സൃഷ്ടിച്ചവനെ കൊണ്ട് തന്നെ ഞാൻ ഈ ഭൂമി കീഴടക്കി കൊണ്ടിരിക്കുകയാണ്. ഞാൻ ജനിച്ചതിനു ശേഷം ലോകത്തിൽ ഒരു പാട് ചീത്ത കാര്യങ്ങൾ സംഭവിച്ചു എങ്കിലും ചില നല്ല കാര്യങ്ങളും നടക്കുന്നുണ്ട് അതിൽ പ്രധാനം പരിസ്ഥിതി മലിനീകരണം കുറയുന്നു എന്നാണ്. ഇപ്പോൾ ആളുകൾ കുടുംബത്തിന് വില നൽകുന്ന സമയം കൂടിയാണ്. പണത്തിനുവേണ്ടി പാഞ്ഞു നടന്നവൻ പണം കയ്യിലുണ്ടായിട്ടും സ്വന്തം ജീവനും സ്വന്തക്കാരെന്റെ ജീവനും വേണ്ടി ജീവിക്കുന്നതിൽ എന്റെ ലക്ഷ്യത്തെ തോൽപ്പിക്കുന്നുവെങ്കിലും എനിക്കും ചെറിയ സന്തോഷം തോന്നുന്നു. എന്റെ പേരിലെങ്കിലും ഈ ലോകം നന്നാവട്ടെ എന്ന് ഞാനും ആഗ്രഹിക്കുന്നു. എന്ന് നിങ്ങൾ വെറുക്കുന്ന നിങ്ങളുടെ സ്വന്തം കോവിഡ് 19
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മേലടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ