"ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
പി.ടി.ഏ. പ്രസിഡണ്ട്= സജിത്|
പി.ടി.ഏ. പ്രസിഡണ്ട്= സജിത്|
ഗ്രേഡ്=7|
ഗ്രേഡ്=7|
സ്കൂൾ ചിത്രം=  
സ്കൂൾ ചിത്രം= azchavattom.jpg
}}
}}



13:48, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്സ്.എസ്സ്. ആഴ്ചവട്ടം
വിലാസം
ആഴ്ചവട്ടം

മാങ്കാവ് പി.ഒ,
കോഴിക്കോട്
,
673007
,
കോഴിക്കോട് ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04952332620
ഇമെയിൽghssazchavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്17005 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബീന പൂവ്വത്തിൽ
പ്രധാന അദ്ധ്യാപകൻശാന്തി.എം
അവസാനം തിരുത്തിയത്
25-04-202017005


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോടിന് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവ വിദ്യാലയമാണ് '

ചരിത്രം

ആഴ്ചവട്ടം : ചരിത്ര പ്രസിദ്ധമായ കോഴിക്കോടിൻെറ സാഗര തീരവും കറുത്ത പൊന്നും തടി വ്യവസായവും പ്രസരിച്ച പുരാതന നഗരത്തിൻെറ ഉടമയായിരുന്ന സാമൂതിരി മന്നൻെറ ആസ്ഥാനമായിരുന്ന മാങ്കാവ് കോവിലകത്തിനരികെ ആണ് ആഴ്ചവട്ടം. ആഴ്ചവട്ടം എന്ന പേരിന് രണ്ട് ഐതിഹ്യങ്ങളുണ്ട്. “അരചവട്ടം” - രാജാവ് ആഴ്ചയിലൊരിക്കൽ നാട്ടുകാര്യമറിയാൻ എഴുന്നള്ളുന്ന സ്ഥലം എന്നതാണ് അതിലൊന്ന്. തിരുമാന്ധാം കുന്നിൽ നിന്നെത്തിയ വള ഒരാഴ്ച കറങ്ങിയ ഇടം എന്നതാണ് മറ്റൊന്ന്. 1917 – ൽ സാമൂതിരി കോവിലകം വക തിരുമംഗലത്തു തൊടിയിൽ എഴുത്തു പള്ളിക്കൂടം, കോഴിക്കോട് മുനിസിപ്പാലിറ്റി ഏറ്റെടുത്ത് മാങ്കാവ് മുനിസിപ്പൽ എലമെൻെററി സ്കൂളാക്കി മാറ്റി. കോവിലകത്തെ ചെറിയനുജൻ തമ്പുരാനായിരുന്നു എലമെൻെററി സ്കൂളിൻെറ സ്ഥാപകൻ. തുടക്കത്തിൽ 5 -ാം വരെ ആയിരുന്നെങ്കിലും താമസിയാതെ 6,7 ക്ലാസ്സുകൾ തുടങ്ങി. പക്ഷെ കുട്ടികളുടെ കുറവ് കാരണം 1931ൽ അവ നിർത്തി. 5 വർഷം കഴിഞ്ഞ് വീണ്ടും 6 - ാം ക്ലാസ്സ് ആരംഭിച്ചു. ഓരോ ക്ലാസ്സിലും 25 മുതൽ 30 വിദ്യാർത്ഥികൾ. മൊത്തം കുട്ടികൾ 200. 1930 കളിൽ തന്നെ ഹരിജൻ വിഭാഗത്തിൽ പെട്ട കുട്ടികളും ഈ സ്കൂളിൽ പഠിച്ചിരുന്നു. 1957 – ൽ സ്കൂൾ കെട്ടിടം പടിഞ്ഞാറോട്ട് മാറ്റി പണിതു. കറണ്ട് ഇല്ലാതിരുന്നിട്ടും സ്വന്തം സ്കൂളിന് 16 എം എം പ്രൊജക്ടർ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന കുഞ്ഞുണ്ണി പണിക്കർ സർക്കാരിൽ നിന്ന് പാസാക്കി എടുത്തു. ആദ്യ കാല ജനപ്രതിനിധികളിൽ ഒരാളായിരുന്ന കെ മാധവ മേനോൻ ആഴ്ചവട്ടം സ്കൂളിനെ ഹൈസ്കൂളാക്കി മാറ്റാൻ നിസ്തുല പങ്ക് വഹിച്ചു. 1962-ൽ തന്നെ സ്കൂളിനെ ഹൈസ്കൂളാക്കി അപ്ഗ്രേഡ് ചെയ്തെങ്കിലും സർക്കാർ രേഖകളിൽ മാങ്കാവ് സ്കൂൾ എന്നത് കിണാശ്ശേരി സ്കൂൾ ആയിരുന്നു. എന്നാലും നാട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊണ്ട് 1968 – ൽ ഹൈസ്കൂൾ ആക്കി ഉയർത്തപ്പെട്ടു. 1970 മുതൽ ആണ് നമ്മുടെ എൽ പി സ്കൂളിനെ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ഔദ്യോഗികമായി വേർപെടുത്തിയത്. 2004 – ൽ ആണ് ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചത്. സയൻസ്, കോമേഴ്സ് എന്നിവയായിരുന്നു ആദ്യത്തെ ബാച്ചുകൾ. പിന്നീട് ഹ്യുമാനിറ്റീസ് വിഭാഗം കൂടി ആരംഭിച്ചു. 2006 – ൽ ആയിരുന്നു സ്കൂൾ നവതി ആഘോഷം. തൻെറ സ്കൂളിൻെറ ഇല്ലായ്മ തീർക്കാൻ മോയിൻ കുട്ടി കഠിനമായി പരിശ്രമിച്ചു. 12 ലക്ഷം രൂപയുടെ കെട്ടിടം നേടിയെടുത്തു. 2007-2008 വർഷത്തിലെ പ്രവേശനോൽസവത്തിൻെറ സംസ്ഥാന തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ ആയിരുന്നു. അത് പ്രദേശത്തിൻെറ ഉത്സവം ആയിരുന്നു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആയിരുന്നു ഉദ്ഘാടനം ചെയ്തത്. 2008 – ൽ ഡി സി ബുക്സ് നടത്തിയ നാടക മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട് .

ഹൈസ്കൂൾ, യു പി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30- ഓളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ആഴ്ചവട്ടം ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017 ജനുവരി 27 നു രാവിലെ 11 മണിക്ക് സ്‌കൂൾ പി.ടി.എ , എസ്.എസ് .ജി , എസ് .എം .സി. , എസ്.പി.ജി. അംഗങ്ങൾ , പ്രദേശത്തെ വിവിധ ബഹുജന പ്രസ്ഥാനങ്ങൾ , യുവജന സംഘടനകൾ , കുടുംബശ്രീ പ്രവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ എന്നിവരുടെ പങ്കളിത്തത്തോടെ നടന്നു. പി. ടി. എ പ്രസിഡന്റ് ശ്രീ കെ.എം. ഷുഹൈബ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ ശ്രീമതി. ഷഹീദ നേതൃത്വം നൽകി. പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ നടനുമായ ശ്രീ. നാരായണൻ നായർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ പങ്കളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

"oath taking"

പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച ജവാന് ഒരു അനുസ്മരണം [[

]]

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1917 - 1993 വിവരം ലഭ്യമല്ല
1994 - 1998 മഹേന്ദ്രൻ
1998 - 1999 ശശിധരൻ
1999 - 2000 ശൈലജ
2000 - 2001 പ്രേമരാജൻ
2001 - 2002 സരോജിനി
2002 - 2003 വി എസ് അഹമ്മദ് കോയ
2003 - 2007 ആലീസ് ജോർജ്
2007 - 2008 മുഹമ്മദ് മാഞ്ചര
2008 - 2010 ഗീത.പി.വി
2010 - 2011 യു ഡി എൽസി
2011 - 2012 ഭവാനി.പി.എസ്
2012 - 2014 ഗീത.എൻ
2014 - 2016 വിജയലക്ഷ്മി.കെ.പി
2016 - 2018 അബ്ദുൽ ലത്തീഫ്.കെ
2018 സയ്ദലവി .ഇ
2019 ഉ‍ഷ കുമാരി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മന്തൻപാട്ട് വാസു
  • Dr.സി കെ എൻ പണിക്കർ
  • Dr. ജയറാം പണിക്കർ
  • ഹംസ മൗലവി
  • എൻ സി മോയിൻകുട്ടി

==വഴികാട്ടി=={{#multimaps:11.04848, 76.071535 | width=800px | zoom=16 }}

{{#multimaps:11.071469, 76.077017|width=400px | zoom=13}} 11°14'15"N 75°48'6"E