"ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ആർ.എ.കെ.എം.എ.യു.പി.എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി:ഇനിയും നാം ഉണരാതെ വയ്യ .........! എന്ന താൾ [[ആർ.എ.കെ.എം.എ.യു....) |
||
(വ്യത്യാസം ഇല്ല)
|
10:41, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഇനിയും നാം ഉണരാതെ വയ്യ .........!
"മനുഷ്യന് ആവശ്യമുള്ള വിഭവങ്ങളെല്ലാം പ്രകൃതിയിലുണ്ട് എന്നാൽ ,മനുഷ്യൻ്റെ അത്യാർത്തിക്കായി ഒന്നും തന്നെ പ്രകൃതിയില്ലില്ല" - ഗാന്ധിജി പ്രകൃതിയുമായി മനുഷ്യനു ഉണ്ടായിരുന്ന ഊഷ്‌മളമായ ബന്ധം തീർത്തും നഷ്ടപ്പെട്ടിരിക്കുന്നു വനനശീകരണം,പ്രകൃതിക്ഷോഭം പരിസ്ഥിതിയുമായുള്ള വാർത്തകൾ പുതിയ കാലത്ത് ഇങ്ങനെയാണ് നീണ്ടു പോവുന്നത്. പ്രാദേശിക ഗ്രാമസഭാ ചർച്ചകൾ മുതൽ അന്താരാഷ്ട്ര ഉച്ചകോടികളിൽ വരെ നിരന്തരം മുഖ്യ അജണ്ടയായി പരിസ്ഥിതി കടന്നുവരുന്നു.പരിസ്ഥിതിക്കായുള്ള സമരങ്ങളേയും മുന്നേറ്റങ്ങളേയും വികസന വിരുദ്ധമെന്ന് മുദ്രകുത്തി അടിച്ചമർത്തി.മണ്ണും മലയും പുഴകളും തുടങ്ങി പ്രകൃതിയുടെ പ്രതീകാലങ്ങളെല്ലാം സ്വാർത്ഥമായ ലാഭേച്ഛക്ക് വേണ്ടി നശിപ്പിച്ചു കൊണ്ടാണ് മനുഷ്യൻ ആധുനികത ആഘോഷിച്ചത്. എന്നാൽ ,മനുഷ്യൻ പ്രകൃതിയോട് ചെയ്‌ത ക്രൂരതകളോട് അതേ നാണയത്തിൽ പ്രകൃതി തിരിച്ചടിക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്.വരൾച്ച പ്രകൃതിക്ഷോഭങ്ങൾ,ആഗോളതാപനം ഇപ്പോൾ കോവിഡ്-19 വനനശീകരണവും വന്യജീവികളുമായുള്ള ഇടപിടലുകളും നിപ, എബോള കൊറോണ പല വൈറസുകളും മനുഷ്യനിലേക്ക് എത്താൻ കാരണമായി. ഇതോടെ ഭൂമിയിൽ വരും തലമുറക്ക് മാത്രമല്ല , ഇപ്പോഴുള്ള തലമുറക്കും ജീവിക്കാനാവില്ലന്ന സത്യം നാം തിരിച്ചറിഞ്ഞു .പരിസ്ഥിതി ദിനത്തിൽ മാത്രം കാണിക്കുന്ന മരമാണ് പരിസ്ഥിതി എന്ന ബോധത്തിനപ്പുറം ഇതൊരു ജീവിത പ്രശ്നമായി കാണാൻ നമുക്കാകണം . നാം നട്ടുപിടിപ്പിച്ച മരങ്ങളെല്ലാം വളർന്നിരുന്നുവെങ്കിൽ ആമസോണിനെക്കാളും വലിയ കാടായി നമ്മുടെ നാടുകൾ വളരുമായിരുന്നു. കാലാവസ്ഥ വ്യതിയാനം തടയാനും കാർബൺ നിയന്ത്രണത്തിനും വേണ്ട നടപടി എടുത്തില്ലങ്കിൽ 2050 ആവുമ്പോഴേക്കും ലോകം ചുട്ടുപൊള്ളും. ഹിമാലയത്തിലെ മഞ്ഞുപാളികൾ ഉരുകി സമുദ്രനിരപ്പ് ഉയരും. ഇനിയും നാം ജാഗ്രത കാണിച്ചില്ലെങ്കിൽ കൃത്രിമമായി നിർമിച്ച മഴയും ഓക്സികനുമായി അധികകാലം നമുക്ക് ഭൂമിയിൽ ജീവിക്കാൻ ആവില്ല എന്ന് തീർച്ചയാണ്. അതിനാൽ, പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്, ഉത്തരവാദിത്തമാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ