ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. വി എച്ച് എസ് എസ് വാകേരി/ഗോത്ര പദകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid violet;background-color:lgray;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഗവ. വി എച്ച് എസ് എസ് വാകേരി|വാകേരി സ്കൂൾ]] '''
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:1px solid #99B3FF;background-color:#c8d8FF;text-decoration:none;float:center; -moz-border-radius: 10px; ">'''[[ഡിഇഒ_വയനാട്| വയനാട്]] | [[ഗവ. വി എച്ച് എസ് എസ് വാകേരി]] | [[ഐ.ടി@സ്കൂൾ പ്രോജക്ട് ജില്ലാ ആസ്ഥാനം|കൈറ്റ് ജില്ലാ ആസ്ഥാനം]] '''
</div>
</div>
{{prettyurl|vakery}}
'''ആമുഖം'''
വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. '''[[{{PAGENAME}}/മുള്ളക്കുറുമർ|മുള്ളക്കുറുമർ]], [[അടിയർ]], [[കാട്ടുനായ്ക്കർ]], [[ഊരാളിക്കുറുമർ]], [[പണിയർ]],[[കുറിച്യർ]]''' എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഭാഷയും സംസ്‌കാരവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാൽ ഒരു ജനതയുടെ സംസ്‌കാരപഠനത്തിൽ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല.
വ്യക്തി എന്ന നിലയിൽ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തിൽ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളിൽ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തിൽ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയിൽ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങൾ ഭാഷയിൽ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്.
ഈ പശ്ചാത്തലത്തിൽ ഒരു ഭാഷയുടെ തിരോധാനം സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കാലത്ത് സജീവമായി നിലനിന്നിരുന്ന ഭാഷകൾ ലോകത്തു നിന്നും പൂര്ണ്ണ മായും അപ്രത്യക്ഷമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആമസോണിയൻ ഭാഷയായ 'അരിക്കാപ്പു' സംസാരിച്ചിരുന്ന അവസാനത്തെ രണ്ട് വ്യക്തികളും മരിച്ചതോടെ, ആ ഭാഷയും ചരിത്രമായത് രണ്ടു വര്ഷംഅ മുമ്പാണ്. അതു പോലെ ആശയവിനിമയോപാധി എന്ന തലത്തിൽ നിന്നും മാറി അക്കാദമിക തലങ്ങളിൽ മാത്രം നിലനില്ക്കുി ഭാഷകളെയും കാണാം. സംസ്‌കൃത ഭാഷ ഉദാഹരണം.
അധിനിവേശ ശക്തികൾ അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം തദ്ദേശീയരുടെ മേൽ അടിച്ചേല്പ്പി ച്ചതിന്റെ ഫലമായി, നില പരുങ്ങലിലായ ഭാഷകളും ഏറെയാണ്. അധിനിവേശ ഭാഷകളുടെ മേധാവിത്വം ദീര്ഘ്കാലം തുടർന്നാൽ ജനങ്ങളുടെ മാതൃ ഭാഷകൾ വിസ്മൃതിയിലാവും. ഏതെങ്കിലും വിദേശശക്തികളുടെ കോളനിയായി കഴിയേ ണ്ടിവിരു രാജ്യങ്ങളിലെല്ലാം തദ്ദേശ ഭാഷകൾ അടിച്ചമര്ത്തരപ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്പ്പെെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളിൽ ഇത്തരം ഘട കങ്ങളും പ്രവര്ത്തിനച്ചതായി കാണാം. മാതൃഭാഷയ്ക്കു പകരം, മറ്റൊരു ഭാഷ വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ മാധ്യമമായി സ്വീകരിക്കുന്ന നാടുകളിൽ വികസന രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാവുതായി പഠനങ്ങൾ തെളിയിക്കുന്നു.
നമ്മുടെ നാട്ടിലെ വിവിധ ആദിവാസി ജനവിഭാഗങ്ങളെല്ലാം സ്വന്തമായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിച്ചവരാണ്. സമീപകാലം വരെ മറ്റു ജനവിഭാഗങ്ങളിൽ നിന്നകന്ന് സ്വന്തമായ  കൂട്ടായ്മനിലനിർത്തി പോന്നവരാണിവർ. ആചാരാനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്മ്മാനണം, ചികിത്സ എന്നിങ്ങനെ ജീവിത ത്തിന്റെ എല്ലാ മേഖലകളിലും തനതായ സ്വത്വം സംരക്ഷിക്കാൻ യത്‌നിച്ച ഗോത്രജനത ഇന്ന് വലിയ വെല്ലുവിളികൾ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും, സഹകരണ മനോഭാവം, ഒരുമ എന്നിവയിലധിഷ്ഠിതമായ സാമൂഹികക്രമം നിലനിർത്തു ന്നതിലും, ഗോത്രജനതയെ ആർക്കും വെല്ലാനാകുമായിരുന്നില്ല.
എന്നാൽ പ്രാകൃതാചാരങ്ങളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും മുക്ത മാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്നത് ഭരണകൂടത്തിന്റെയും ചില സന്നദ്ധ സംഘടനകളുടെയും മുഖ്യ ലക്ഷ്യമായി മാറിയതോടെ പ്രശ്‌നങ്ങളാരംഭിച്ചു. ഒപ്പം ജീവിത സാഹചര്യങ്ങളിലും, ചുറ്റുപാടുകളിലും വന്ന മാറ്റവും അവരെ പ്രതി കൂലമായി ബാധിച്ചു. പരമ്പരാഗതമായി ശീലിച്ചു പോന്ന കാര്ഷിവകജോലികൾ കുറഞ്ഞു. പ്രകൃതിയിൽ നിന്നും ശേഖരിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഔഷധസസ്യങ്ങളും കിട്ടാ ക്കനിയായി. കാടിന്റെ മക്കൾ കാലാന്തരത്തിൽ ഭൂരഹിതയായി മാറി. മരിച്ചാൽ സംസ്‌കരി ക്കാനുള്ള ആറടി മണ്ണിനുപോലും മറ്റുള്ളവർ കനിയണമെന്നായി. ജനിതകരോഗമായ സിക്കിൾ സെൽ അനീമിയയോടൊപ്പം ക്യാന്സസർ, ക്ഷയം മുതലായ മാരകരോഗങ്ങളും, ഇവരെ വേട്ടയാടി. തൊഴിൽ തേടി കുടകിലേക്കു പോയവർ, ജീവച്ഛവങ്ങളായി തിരികെ യെത്തി; പലരും മൃതശരീരങ്ങളായും. യുവാക്കളിൽ നല്ലൊരു ഭാഗവും ലഹരിയിൽ മുങ്ങിത്താണു. അപ്പോഴും ആദിവാസി ക്ഷേമത്തിന്റെ പേരിൽ ലക്ഷങ്ങൾ ചെലവഴിക്കുന്നതായി നാം കണക്കു നിരത്തും.
ഈ പ്രശ്‌നങ്ങളെല്ലാം ഒരു പരിധിവരെ പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പരിഹാരമാര്ഗ്ഗംങ്ങളെക്കുറിച്ച് ആരും ഗൗനിക്കുന്നില്ലെു മാത്രം! അവരുടെ പ്രശ്‌ന ങ്ങളിൽ എന്തിന് മറ്റുള്ളവർ വേവലാതിപ്പെടണം? നാം ഉടമകളും ആദിവാസികൾ അടിമക ളുമാണല്ലോ! (അവരുടെ ഊരുകളെ കുറിക്കാൻ നമ്മൾ പ്രയോഗിക്കു 'കോളനി' എന്ന പദത്തിന്റെ ധ്വനി മറ്റെന്താണ്?)
എന്നാൽ പൊതു സമൂഹമോ, മാധ്യമങ്ങളോ മാത്രമല്ല, ഗോത്രജനതയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു വെല്ലുവിളി ഇനിയും കാണാതിരുന്നു കൂടാ. ആദിവാസി ഭാഷകളും കലകളും നേരിടു പ്രതിസന്ധിയാണത്. അവരുടെ തനതു കൂട്ടായ്മകൾ നശി ക്കുകയും, സ്വത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രശ്‌നത്തിനും തുടക്കം കുറിക്കുത്. മിക്ക ആദിവാസിഭാഷകളും ശക്തമായ ആശയവിനിമയോപാധി യായി നില നിന്നപ്പോഴും അവയ്ക്കു സ്വന്തമായി ലിപിയില്ലാതെ വാമൊഴിയായി മാത്രം പ്രചരിച്ചു പോവയാണെന്ന വസ്തുതയും അവയുടെ പതനം എളുപ്പമാക്കുന്നുണ്ട്. ഇപ്പോഴത്തെ ചുറ്റുപാടിൽ പ്രബല ആദിവാസി വിഭാഗങ്ങളായ പണിയർ, കുറുമർ, അടിയർ, കാട്ടുനായ്ക്കർ തുടങ്ങിയവർ ഉപയോഗിച്ചു വരുന്ന ഭാഷകൾ മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്.
ഗോത്രജനതയിൽ തന്നെ അഭ്യസ്തവിദ്യരായ പുതുതലമുറ തങ്ങളുടെ ഭാഷയേയും സംസ്‌കാരത്തെയും നോക്കിക്കാണുന്നത് തെല്ലൊരു അപകര്ഷെ ബോധത്തോടെയാണ്. സ്വന്തം ഭാഷയ്ക്കുപരിയായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്ന മലയാളിയുടെ മനോഭാവത്തിനു സമാനമാണിത്.
വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിദ്യാര്ത്ഥി കൾ നേരിടുന്ന പിന്നാക്കാവസ്ഥയുടെ യഥാര്ത്ഥക കാരണം അവരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രൈമറി തലത്തിൽ പൂര്ണ്ണെമായും ഇല്ലാതയെന്ന് സര്വ്വേു റിപ്പോർ'ട്ടുകളുടെ വെളിച്ചത്തിൽ നാം അവകാശപ്പെടാറുണ്ട്. വയനാട്ടിലെ ഒന്നോ രണ്ടോ ആദിവാസി ഊരുകളിൽ ചെന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയാൽ തന്നെ ഈ അവകാശവാദം പൊളിയും. പാഠപുസ്തകവും യൂണിഫോമും, ഉച്ചഭക്ഷണവുമെല്ലാം സൗജന്യമായി നല്കിംയിട്ടും, ഇവര്ക്കി ടയിൽ കൊഴിഞ്ഞു പോക്ക് തുടരുതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. ഉത്തരം ലളിതമാണ്: വിദ്യാലയങ്ങളിലെത്തുന്ന ഓരോ ആദിവാസി വിദ്യാര്ത്ഥി യും അവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഭാഷയും അവഗണിക്കപ്പെടുതിനു സാക്ഷിയാകേണ്ടി വരുന്നു. അതിന്റെ പേരിൽ സഹപാഠികളുടെ പരി ഹാസത്തിനു പാത്രമാവുന്നു. അവനെ സംബന്ധിച്ച് ഒട്ടും ജീവിതഗന്ധിയല്ലാത്ത പഠന പ്രവര്ത്ത്നങ്ങളാണ് അവിടെ പ്രയോഗിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാനുള്ള കരുത്തും, ആവശ്യബോധവും ചെറിയൊരു വിഭാഗത്തിനെങ്കിലും ഇല്ലാതെ പോകുന്നതുകാരണം കൊഴിഞ്ഞു പോക്ക് ഒരു യാഥാര്ത്ഥ്യ മായി നില നില്ക്കുനന്നു.
ഗോത്രജനതയുടെ ഭാഷയെയും സാസ്‌കാരികത്തനിമയെയും അവഗണിക്കാതെ തന്നെ അവര്ക്കു  മെച്ചപ്പെ' ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും നല്കാംൻ പദ്ധതി കളാവിഷ്‌കരിക്കേണ്ടതുണ്ട്. ആദിവാസി വിദ്യാര്ത്ഥി കൾ കൂടുതലുള്ള വിദ്യാലയങ്ങളിൽ പ്രാഥമിക തലത്തിലേക്കായി അവരുടെ ഭാഷയിലുള്ള പാഠാവലികളും പഠനപ്രവര്ത്തുന ങ്ങളും തയ്യാറാക്കാവുതാണ്. ഗോത്രജനതയുടെ കലാരൂപങ്ങൾ ഡോക്യുമെന്റ് ചെയ്യാനും ക്ലാസ്സ് മുറികളിൽ അവ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇത്തരം മേഖല കളിലെ വിദ്യാലയങ്ങളിൽ ജോലി ചെയ്യുന്ന അധ്യാപകര്ക്കുക വിദഗ്ദ പരിശീലനം ലഭ്യമാക്കുകയും വേണം.
ആദിവാസി ഭാഷകളും കലകളും സംരക്ഷിക്കുന്നതിൽ മാധ്യമങ്ങള്ക്കും അനൗപ ചാരിക ഏജന്സിലകൾക്കും പങ്കു വഹിക്കാനുണ്ട്. വയനാ'ട്ടിൽ നിന്നുള്ള പ്രഥമ എഫ്. എം. റേഡിയോ ആയ 'മാറ്റൊലി' ആദിവാസി ഭാഷകളിൽ വാർത്തഫകൾ പ്രക്ഷേപണം ചെയ്യുന്നതും, ഗോത്രകലകൾക്ക് പ്രാധാന്യം നല്കു്ന്നതും പ്രശംസനീയമായ മാതൃകയാണ്.
ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങൾ നമ്മുടെ കണക്കു കൂട്ടലുകൾക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാർശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെവിക്കിഡിക്ഷ്ണറിയിൽ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്ധ്വമൻ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങൾ നാം നടത്തേയേ മതിയാകൂ.


        മലയാളത്തിൽ അനേകം ഭാഷാഭേതങ്ങൾ സംസാരിക്കുന്നുണ്ട്, പാലക്കാടൻ മലയാളം, കോഴിക്കോടൻ മലയാളം, തൃശൂർ മലയാളം, തിരുവനന്തപുരം മലയാളം അങ്ങനെ അനേകം പ്രാദേശിക ഭേദങ്ങൾ. ഇവയെല്ലാം മലയാളികൾ അംഗീകരിച്ചിട്ടുമുണ്ട്. കഥകളും , കവിതകളും , നോവലുകളും ഈ ഭാഷകളിൽ ഉണ്ടായിട്ടുമുണ്ട്. ആദിവാസി ഭാഷകളെ പൊതുവ്യവഹാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് അതിനെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ്.
{{prettyurl|tribal dictionary}}
  ജനസംഖ്യയുടെ 1.1%വരുന്ന ആദിവാസി വിഭാഗക്കാരുടെ ഭാഷ ഇവിടെ അംഗീകരിക്കപ്പെടുന്നില്ല. വയനാട്ടിലെ ജനസംഖ്യയുടെ 17.5%വരുന്ന ഇവരുടെഭാഷ ഇവിടെയും അവഗണിക്കപ്പെടുകയാണ്.
                പൊതുധാരണയിൽ ആദിവാസി ഭാഷ കർണ്ണാടക, തമിഴ് , മലയാളം എന്നിവയുടെ സങ്കലനമാണെന്നാണ്. ഈ ധാരണതെറ്റാണ്. ആദിവാസി ഭാഷകളിൽ ഏറിയ പങ്കും മലയാളം തന്നെയാണ്. ആദിവാസി ഭാഷകളെക്കുറിച്ച് പഠനം നടത്തിയ പി. സോമശേഖരൻ നായർ പറയുന്നത് ആദിവാസി ഭാഷകളിൽ 90%വും മലയാളം തന്നെയാണെന്നാണ്.ആദിവാസി ഭാഷകളിൽ മലയാളത്തിൽ നിന്ന് വേറിട്ടുനിൽക്കുന്നത് പണിയഭാഷയാണ്. ഇവയിലെ മലയാളത്തിന്റെ അളവ് 90%എന്നു പറയുമ്പോൾ മറ്റാദിവാസി ഭാഷകളിലെ മലയാളത്തിന്റെഅളവ് 90% അധികമാണെന്ന് പറയേണ്ടിവരും.
പണിയഭാഷയിൽ പോവുക എന്നതിന് പോകിഞ്ചോ എന്നാണ് പറയുന്നത് . ഇതുപോലെത്തന്നെ മറ്റാദിവാസി ഭാഷകളിലും കാണാം.
                പ്രയോഗത്തിലെ ഊന്നൽ , ഈണം , താളം ഇവയെല്ലാം മലയാളത്തിൽ നിന്ന് ആദിവാസിഭാഷകളെ മാറ്റിനിർത്തുന്നു.
ഉദാ : മലയാളത്തിൽ കൂറ എന്നതിന് മുള്ളക്കുറുമഭാഷയിൽ കൂർവ്വ എന്നാണ് പറയുന്നത്.  ഇതാണ് മലയാളത്തിന്റെ പൂർവ്വരൂപം. ഇങ്ങനെ പല വാക്കുകളുടെയും പൂർവരൂപം ആദിവാസിഭാഷകളിൽനമുക്ക് കാണാൻ കഴിയും.


                  ഊരാളിഭാഷയിൽ അമ്മൻ എന്ന പദം ഉപയോഗിക്കുന്നത് അച്ഛൻ എന്ന അർഥത്തിലാണ്.അമ്മ എന്നതിന് സ്കൂളിൽ വച്ച് അമ്മ എന്നാണ് പറയുന്നത്. അമ്മ എന്ന പദം ആദ്യമായി കേൾക്കുന്ന ഊരാളിവിഭാഗത്തിലെ കുട്ടിക്ക് അച്ഛനെന്ന അർത്ഥബോധമാണ് ഉണ്ടാവുക.  ഇതുപോലെയാണ് ഓരോ മലയാളപദങ്ങളും ആദിവാസികുട്ടികൾക്ക് അന്യമായ അർത്ഥബോദമാണ്ഉണ്ടാകുക . കൃത്യമായി ആശയം മനസിലാക്കാൻ കഴിയാത്തത് കൊണ്ടാണ് പല ആദിവാസിക്കുട്ടികളും പഠനത്തിൽ പിന്നോക്കം പോകുന്നത് ആദിവാസികളുടെ തനത് ഭാഷ അദ്ധ്യാപകർ മനസ്സിലാക്കുകയാണെങ്കിൽ ക്രത്യമായ ആശയഗ്രഹണത്തിന് കുട്ടികളെ സഹായിക്കാൻ കഴിയും .തൻമൂലം മലയാളം അന്യഭാഷയാണെന്ന ബോധം ആദിവാസിക്കുട്ടികൾക്ക് ഇല്ലാതാവും. ക്രമേണ പഠനത്തിൽ മുമ്പിലെത്താനും ഇവർക്കുകഴിയും .
വാകേരിസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിവിധ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ചതാണ് ഈ പദകോശം. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ഗോത്രപദകോശത്തിന്റെ ലക്ഷ്യം. ഗോത്രവിദ്യാർത്ഥികളെ ഗോത്രഭാഷയിൽ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഒരു  ഉപയോഗിക്കുക, സമൂഹത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ഗോത്രപദങ്ങൾ സംരക്ഷിക്കുകയുമാണ് [[അരിക്കല്ല്|അരിക്കല്ല‍്]] എന്ന ഈ പദകോശത്തിന്റെ ഉദ്ദേശ്യം
*'''[[{{PAGENAME}}/മുള്ളക്കുറുമർ|മുള്ളക്കുറുമർ]]'''
*'''[[{{PAGENAME}}/അടിയർ|അടിയർ]]'''
*'''[[{{PAGENAME}}/കാട്ടുനായ്ക്കർ|കാട്ടുനായ്ക്കർ]]'''
*'''[[{{PAGENAME}}/ഊരാളിക്കുറുമർ|ഊരാളിക്കുറുമർ]],'''
*'''[[{{PAGENAME}}/പണിയർ|പണിയർ]]'''
*'''[[{{PAGENAME}}/കുറിച്യർ|കുറിച്യർ]]'''
*'''[[{{PAGENAME}}/വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാർ]]''' <br>എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ആദിവാസി പദം              -  മലയാളം
 
സപ്പ്, സൊപ്പ്, ചപ്പ്          -      ഇല
 
അവ്വ,അവ്വെ, അബ്ബെ            -    അമ്മ
  [[Category:വാകേരി സ്കൂൾ]]
അമ്മൻ,അപ്പൻ,അപ്പ          -      അച്ഛൻ
വ്യാകരണങ്ങളാലും നിയമങ്ങളാലും സമ്പന്നമാണ് ആദിവാസി ഭാഷകൾ. കാട്ടുനായ്ക്ക ഭാഷയിൽ 'അപ്പ ഏനല്ലാ ഏശി കൊടിത്തെന്നെ' എന്നാൽ 'അച്ഛൻ എന്തെല്ലാം വാങ്ങിത്തരും'എന്നാണ്.
'പുറത്തുപോകണോ?' എന്നതിന് 'ഹൊറഗെ ഹോക്കവ' എന്നും
'ഞാൻ നിന്നെ അടിക്കില്ല' എന്നതിന് 'നാ നിന്നെ ഹുയ്വദില്ലെ' എന്നും പറയും.
'നല്ലവണ്ണം എഴുത്' എന്നതിന് 'ഒള്ളെദായി ബെരി' എന്ന് ലളിതവാക്യം.
പണിയഭാഷ ഇതിനേക്കാൾ ലളിതമാണ്. 'മോനേ നിന്റെ പേരെന്താണ്? എന്നതിന് 'ചൂച്ചാ നിന്ന പേരെന്തയി' എന്ന് ചോദിക്കാം.
വീട് എവിടെയാണെന്ന് അന്വേഷിക്കാൻ 'നിന്ന പിര ഏടെ' എന്നും
'എന്നെ ഇഷ്ടമായോ?' എന്നതിന് 'എന്നെ ഇട്ടാത്തോ' എന്നും പറയും.
'ഉച്ചണോ' എന്നാൽ മൂത്രമൊഴിക്കണോ എന്നാണ്.
ഏറ്റവും കൂടുതലുള്ള പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളുടെ ഭാഷയാണ് ആദ്യഘട്ടത്തിൽ അധ്യാപകർ പരിശീലിക്കുന്നത്. പ്രൈമറി തലത്തിലെത്തുന്നവരോട് ഗോത്രഭാഷയിൽ സംസാരിച്ച് തുടങ്ങിയാൽ ഘട്ടംഘട്ടമായി പൊതുധാരയിലുള്ള ഭാഷയുമായി അവർ ഇഴുകിച്ചേരുമെന്നും ഇത് പള്ളിക്കൂടം അന്യമാണെന്ന വിചാരം ഉണ്ടാക്കില്ലെന്നും കരുതാം
24 അക്ഷരങ്ങൾ മാത്രമുള്ള പണിയ ഭാഷ പറയുന്ന വിദ്യാർഥി 51 അക്ഷരങ്ങളുള്ള മലയാളം സംസാരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥ ആലോചിച്ചുനോക്കൂ. 'ഉച്ചണോ' എന്ന മൂന്നക്ഷരത്താൽ പാവം വിദ്യാർഥിയുടെ അടിയന്തരകാര്യം സാധിച്ചുകൊടുക്കാനെങ്കിലും ഭാഷാപഠനം കൊണ്ട് അധ്യാപകർക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ഈ പദകോശം വിക്കിഡിക്ഷ്ണറിയിൽ ഉൾപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവർക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആർക്കും റഫർ ചെയ്യാനും സാധിക്കും.  വിക്കിഡിക്ഷ്ണറിയിൽ ഉൽപ്പെടുന്നതോടെ ആദിവാസി വിദ്യാർത്ഥികൾക്കും പൊതുവെ ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകർഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു.

20:42, 28 ജൂലൈ 2019-നു നിലവിലുള്ള രൂപം


വാകേരിസ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും വിവിധ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സമാഹരിച്ചതാണ് ഈ പദകോശം. വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികൾ പരിചയപ്പെടുത്തുകയാണ് ഗോത്രപദകോശത്തിന്റെ ലക്ഷ്യം. ഗോത്രവിദ്യാർത്ഥികളെ ഗോത്രഭാഷയിൽ പഠിപ്പിക്കുന്നതിന് അധ്യാപകർക്ക് ഒരു ഉപയോഗിക്കുക, സമൂഹത്തിൽ നിന്ന് അന്യംനിന്നുപോകുന്ന ഗോത്രപദങ്ങൾ സംരക്ഷിക്കുകയുമാണ് അരിക്കല്ല‍് എന്ന ഈ പദകോശത്തിന്റെ ഉദ്ദേശ്യം