"ജി.എച്ച്. എസ്.എസ്. കക്കാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 156: | വരി 156: | ||
എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു. | എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു. | ||
വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പിഷാരടി നന്ദിയും പറഞ്ഞു. | വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പിഷാരടി നന്ദിയും പറഞ്ഞു. | ||
==ഗണിതലാബ്== | |||
ഗണിത പഠനം പ്രൈമറി ക്ലാസ്സുകളിൽ രസകരവും ലളിതവും, താല്പര്യമുള്ളതുമാക്കി തീർക്കാൻ ക്ലാസ്സ് ലൈബ്രറിയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്കൂളിൽ തയ്യാറാക്കി. ഒരു പഠന നേട്ടം ആർജ്ജിക്കാനായി തന്നെ വിവിഘ പഠനോപകരണങ്ങൾ തയ്യാറാക്കിയവയിൽ ഉണ്ടായിരുന്നു. കുട്ടി്കൾക്ക് സ്വയം എടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള പഠന സാമഗ്രികളാണ് അധികവും. രക്ഷിതാക്കളും അധ്യാപകരും ശില്പസാലയിൽ പങ്കാളികളായി. ചില പഠനോപകരണങ്ങളുടെ ക്ലാസ്സ് റൂം സാധ്യതകൾ അധ്യാപകനായി സുധീർ കുമാർ രക്ഷിതാക്കൾക്ക് പരിചയപെടുത്തി കൊടുക്കുകയും ചെയ്തു. വിജയലക്ഷ്മി ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ നേതൃത്വം നല്കി. പി ടി എ പ്രസിഡന്റ് ഇൻ ചാർജ് കെ വി മധു ശില്പശാലയുടെ ഉദ്ഘാടനമ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സുധീർ കുമാർ നന്ദിയും പറഞ്ഞു. | |||
<gallery> | |||
ganithalab1.jpg | |||
ganithalab2.jpg | |||
ganithalab3.jpg | |||
ganithalab4.jpg | |||
ganithalab5.jpg | |||
ganithalab6.jpg | |||
</gallery> | |||
<!--visbot verified-chils-> | <!--visbot verified-chils-> | ||
11:01, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
| ജി.എച്ച്. എസ്.എസ്. കക്കാട്ട് | |
|---|---|
| വിലാസം | |
ബങ്കളം 671314 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 01 - 06 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 04972280666 |
| ഇമെയിൽ | 12024ghsskakkathm@gmail.com |
| വെബ്‍സൈറ്റ് | http://ghsskakkat.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12024 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കെ ഗോവർദ്ധനൻ |
| പ്രധാന അദ്ധ്യാപകൻ | എം ശ്യാമള |
| അവസാനം തിരുത്തിയത് | |
| 23-02-2019 | 12024 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
മടിക്കൈ ഗ്രാമപഞ്ചായത്തിെല ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ; ഹയർ സെക്കണ്ടറി സ്കൂൾ കക്കാട്ട്.. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1954-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1954 മെയിൽ ഒരു എകാധ്യപിക ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ആദ്യ പ്രധാന അദ്ധ്യാപിക ദേവകി . 1981-ൽ ഇതൊരു യു പി സ്കൂളായി. 1990-ൽ ഹൈസ്കൂളായും 1998-ൽ ഹയർ സെക്കണ്ടറിയയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ പി വിജയന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി വിജയൻ 1990-1992
കെ കണ്ണൻ 1992-1993
എ സൈനുദ്ദീൻ 1993-1995
രാജാമണീ 1995-1996
സരോജിനി എം 1996-1998
വി കണ്ണൻ 1998-1998
പി കുഞ്ഞിക്കണ്ണൻ 1998-1999
വി കണ്ണൻ 1999-1999
കെ ശാരദ 1999-2000
കെ എ ജോസഫ് 2000-2001
കെ ചന്ദ്രൻ 2001-2002
പി വി കുമാരൻ 2002-2002
കെ വി കൃഷ്ണൻ 2002-2003
സുരേഷ്ബാബു 2003-2005
സി ഉഷ 2005-2007
വിശാലക്ഷൻ സി 2007
പി ഉണ്ണികൃഷ്ണൻ 2007-2008
കെ സാവിത്രി 2008-2009
ടി എൻ ഗോപാലകൃഷ്ണൻ 2009-2012
സി പി വനജ 2012-2014
ഇ പി രാജഗോപാലൻ 2014-2018
|എം ശ്യാമള 2018------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.2834699,75.1450564 |zoom=13}}
പ്രവേശനോത്സവം -ആഘോഷ തിമിർപ്പിൽ അക്ഷരമുറ്റത്തേക്ക്
അക്ഷരലോകത്ത് പിച്ച വെയ്കാനെത്തിയ കുരുന്നുകൾക്ക് ആദ്യാനുഭവം ആഘോഷ തിമിർപ്പിന്റെ വർണ്ണരാജികളുടേതായി മാറി. ആടിയും പാടിയും മധുരം നുണഞ്ഞും കക്കാട്ടിന്റെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി മാറി. അധ്യാപക രക്ഷാകർതൃ സമിതിയും നാട്ടുകാരും പുരുഷ സഹായസംഘം പ്രവർത്തകരും ഒത്തുചേർന്നപ്പോൾ അനുഭൂതിയുടെ പുതിയ ഉത്സവമായി മാറി. പ്രവേസനോത്സവത്തിന്റെ ഔപചരിക ഉത്ഘാടനം മടിക്കൈ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഗീത നിർവ്വഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് വി രാജൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽ കുമാർ നന്ദിയും പറഞ്ഞു. അധ്യാപകരായ ശ്രീ ശ്യാമ ശശി, ശ്രീ കെ കെ പിഷാരടി, ശ്രീമതി കമലാക്ഷി, ശ്രീമതി രത്നവല്ലി, ശ്രീ പുഷ്പരാജൻ ശ്രീമതി ശ്യാമള എന്നിവർ നേതൃത്വം നല്കി
പരിസ്ഥിതി ദിനം- വിത്തെറിയൽ
കക്കാട്ട് സ്കൂളിൽ പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിത്തെറിയൽ ചടങ്ങ് സംഘടിപ്പിച്ചു. കുട്ടികൾ കൊണ്ട് വന്ന വിവിധ വിത്തുകൾ സ്കൂൾ പരിസരത്തുള്ള ചെറു വനത്തിലേക്ക് അവയുടെ സ്വാഭാവിക വളർച്ചയ്ക്ക് വേണ്ടി എറിഞ്ഞു. അസംബ്ളിയിൽ വച്ച് ഹെഡ്മുിസ്ട്രസ്സ് ശ്രീമതി ശ്യാമള ടീച്ചർ പരിസ്ഥിതി ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ കോംപൗണ്ടിൽ മരതൈകൾ വച്ച് പിടിപ്പിച്ചു. കുട്ടികൾക്ക് മരതൈകൾ വിതരണം ചെയ്തു.
ശ്യാമ ശശി, പി ഗോവിന്ദൻ, സുധീർകുമാർ, പ്രീതിമോൾ ടി ആർ, പി എസ് അനിൽ കുമാർ, കെ പുഷ്പരാജൻ, കെ വി ഗംഗാധരൻ എന്നിവർ നേതൃത്വം നല്കി.
ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.
വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനവും
വായിച്ച് വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ജനമനസ്സുകളിൽ എത്തിച്ച് വായനയുടെ മഹത്വം മലയാളികൾക്ക് പകർന്ന് നല്കിയ ശ്രീ പി എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനം സമുചിതമായി ആഘോഷിച്ചു. എഴുത്തിന്റെ കൈ വഴികൾ എന്നെഴുതിയ മൂന്ന് പുസ്തകപെട്ടികൾ സ്ഥാപിച്ചു. എൽ പി , യു പി, എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾ അവർക്ക് ഏറ്റവും ഇഷ്ടപെട്ട കഥ കവിത, പുസ്തകാസ്വാദനം ഇവയെകുറിച്ച് കുറിപ്പെഴുതി ഒരാഴ്ചക്കാലം പെട്ടിയിൽ സിക്ഷേപിക്കാൻ അവസരം നല്കി. മികച്ച രചനകൾക്ക് സമ്മാനവും ഏർപെടുത്തി. എൽ പി വിഭാഗം കുട്ടികൾക്ക് വായന ഒരു അനുഭവമാക്കി മാറ്റാനും അവരുടെ സർഗവാസനകൾ പരിപോഷിപ്പിക്കാനുമായി "ഒരു ദിവസം ഒരു കഥ" എന്ന പേരിൽവൈകുന്നേരം കഥകൾ കേൾക്കാൻ അവസരം നല്കി..കൂടാതെ ചിത്രവായന, ശില്പ വായന, പുസ്തക പ്രദർശനം,വുസ്തക ചങ്ങാത്തം, കവിയരങ്ങ്എന്നിവയും സംഘടിപ്പിച്ചു. വായനാ പക്ഷാചരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്രശസ്ത കഥാകൃത്ത് ശ്രീ പി വി ഷാജികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും വായനയിലേക്ക് കൈപിടിച്ച് നടത്താനും ഉതകുന്ന വിധത്തിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ശ്രീ അശോക് കുമാർ സ്വാഗതവും ശ്രീ കെ കെ പിഷാരടി നന്ദിയും പറഞ്ഞു.
ഗണിതലാബ്
ഗണിത പഠനം പ്രൈമറി ക്ലാസ്സുകളിൽ രസകരവും ലളിതവും, താല്പര്യമുള്ളതുമാക്കി തീർക്കാൻ ക്ലാസ്സ് ലൈബ്രറിയിലേക്ക് ആവശ്യമായ പഠനോപകരണങ്ങൾ സ്കൂളിൽ തയ്യാറാക്കി. ഒരു പഠന നേട്ടം ആർജ്ജിക്കാനായി തന്നെ വിവിഘ പഠനോപകരണങ്ങൾ തയ്യാറാക്കിയവയിൽ ഉണ്ടായിരുന്നു. കുട്ടി്കൾക്ക് സ്വയം എടുത്ത് ഉപയോഗിക്കാവുന്ന തരത്തിലുള്ള പഠന സാമഗ്രികളാണ് അധികവും. രക്ഷിതാക്കളും അധ്യാപകരും ശില്പസാലയിൽ പങ്കാളികളായി. ചില പഠനോപകരണങ്ങളുടെ ക്ലാസ്സ് റൂം സാധ്യതകൾ അധ്യാപകനായി സുധീർ കുമാർ രക്ഷിതാക്കൾക്ക് പരിചയപെടുത്തി കൊടുക്കുകയും ചെയ്തു. വിജയലക്ഷ്മി ടീച്ചർ, ചിത്ര ടീച്ചർ എന്നിവർ നേതൃത്വം നല്കി. പി ടി എ പ്രസിഡന്റ് ഇൻ ചാർജ് കെ വി മധു ശില്പശാലയുടെ ഉദ്ഘാടനമ നിർവ്വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് എം ശ്യാമള ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ സ്വാഗതവും സുധീർ കുമാർ നന്ദിയും പറഞ്ഞു.