"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫേസ്ബ‌ുക്ക്)
വരി 66: വരി 66:


==പഠന നിലവാരം ==
==പഠന നിലവാരം ==
പഠന നിലവാരം
പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി
വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 5 വർഷങ്ങളിലെ എസ്.എസ്.എൽ.സി,+2 വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)
                  എസ്.എസ്.എൽ.സി                                പ്ലസ്‌ട‌ു
     
                  2002-03          35%                            2002-03          82%
                  2003-04          45%                            2003-04          88%
                  2004-05          34%                            2004-05          70%
                  2005-06          49.4%                        2005-06          91%
                  2006-07          82.1%                          2006-07          86%
                  2007-08
                  2008-09
                  2009-10
                  2010- 11
                  2011- 12
                  2012-13
                  2013-14
                  2015-16
                  2016-17
                  2017-18
   
സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.
==ക‌ൂട‌ുതൽ അറിയാൻ==
==ക‌ൂട‌ുതൽ അറിയാൻ==
ഫേസ്‌ബ‌ുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/
ഫേസ്‌ബ‌ുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/

14:11, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര
വിലാസം
എടത്തനാട്ടൂകര

വട്ടമണ്ണപൂറം പി.ഒ, പാലക്കാട്
,
678601
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ04924 266371
ഇമെയിൽgohsedathanattukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്21096 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമ‌ുത്തലിഫ്.എ
പ്രധാന അദ്ധ്യാപകൻഅബ്ദുന്നാസർ എൻ
അവസാനം തിരുത്തിയത്
17-02-201951029


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മലബാർ പ്രദേശത്തിന്റെ വികസനത്തിന‍ും പ‍ുരോഗതിക്ക‍ും വേണ്ടി ര‍ൂപം കൊണ്ട മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ പ്രവർത്തനഫലമായി 1956-ൽ സംസ്ഥാനത്ത് അന‌ുവദിച്ച 3ഓറിയന്റൽ ഹൈസ്‌ക‌ൂള‌ുകളിലൊന്നായിര‌ുന്ന‌ു-ഇത്.എടത്തനാട്ട‌ുകര ഹൈസ്‌ക‌ൂൾ എന്ന് ചിന്തിക്ക‌ുമ്പോൾ ആദ്യം ഓർമ്മയിലെത്ത‌ുന്നത് സി.എൻ അഹ്‌മദ് മൗലവിയാണ്.സി.എൻ അഹ്‌മദ് മൗലവി സെക്രട്ടറിയ‌ും പാറക്കോട്ട് ക‌ു‍ഞ്ഞിമമ്മ‌ുഹാജി പ്രസിഡന്റ‌ുമായ ഒര‌ു സ്‌ക‌ൂൾ ര‌ൂപീകരണക്കമ്മറ്റിയ‌ുടെ നേത‌ൃത്വത്തിലാണ് 1956-57 കാലഘട്ടത്തിൽ സ്‌ക‌ൂൾ സ്ഥാപിക്കാന‌ുളള സർവ്വ ശ്രമങ്ങള‌ും നടന്നത്.അന്ന് മലബാർ ഡിസ്‌ട്രിക്‌ട് പ്രസിഡന്റ‌ായിര‌ുന്ന ശ്രീ.പി.ടി.ഭാസ്‌കര പണികർ സ്‌ക‌ൂൾ സ്ഥാപിക്ക‌ുന്നതിന‌‌ുളള എല്ലാ സഹായങ്ങള‌ും അഹമദ് മൗലവിക്ക‌ും ക‌ു‍ഞ്ഞിമമ്മ‌ുഹാജിക്ക‌ും ചെയ്‌ത‌ു കൊട‌ുത്ത‌ു.പാറോക്കോട്ട് ഉമ്മർ ഹാജി,കാപ്പ‌ുങ്ങ് സൈതലവി ഹാജി,കെട്ടിടം നിർമ്മിക്കാനാവശ്യമായ സ്ഥലം സംഭാവന നൽകിയ പാറോക്കോട്ട് അഹമദ് ഹാജി,വിശാലമായ കളിസ്ഥലം നൽകിയ ക‌ുട്ടിരാമൻ നായർ ത‌ുടങ്ങി ഇന്നാട്ടിലെ പേരെട‌ുത്ത‌ു പറയാവ‌ുന്നത‌ും അല്ലാത്തത‌ുമായ ഒട്ടനേകം മന‌ുഷ്യസ്‌നേഹികള‌ുടെ സഹായ സഹകരണങ്ങള‌ും ഇതിന്റെ പിന്നില‌ുണ്ടായിര‌ുന്ന‌ു എന്നത് നന്ദിയോടെ സ്‌മരിക്ക‌ുന്ന‌ു.ക‌ൂടാതെ പാറോക്കോട്ട് ഉമ്മർ ഹാജി ,കാപ്പ‌ുങ്ങൽ സൈതലവി ഹാജി,ആലിക്കൽ ക‌ുട്ടിരാമൻനായർ ത‌ുടങ്ങി ഒട്ടനവധി മഹാരഥൻമാര‌ുടെ ശ്രമ ഫലമായാണ് സ്‌ക‌ൂൾ യാഥാർത്ഥ്യമായത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താ‌ല‌ൂക്കിലെ അലനല്ല‌ൂർ പഞ്ചായത്തിലെ 22-ാം വാർഡിൽ എടത്തനാട്ട‌ുകര കോട്ടപ്പളളയിൽ സ്ഥിതി ചെയ്യ‌ുന്ന ഈ സ്ഥാപനം ത‌ുടക്കത്തിൽ ദാറ‌ുസ്സല്ലാം മദ്രസയിൽ ആണ് ആരംഭിച്ചത്.ആദ്യകാലത്ത് താൽക്കാലിക കെട്ടിടങ്ങളിൽ ത‌ുടങ്ങി 1970ന‌ു ശേഷം സ്ഥിരതയ‌ുളള കെട്ടിടങ്ങളില‌ും പ്രവർത്തിച്ച‌ു വര‌ുന്ന‌ു.5 മ‌ുതൽ 12 ാം ക്ലാസ്സ‌ുവരെയ‌ുളള ഈ സ്ഥാപനം ദ‌ുരിത പ‌ൂർണ്ണമായ ഭൗതിക സാഹചര്യങ്ങൾ തരണം ചെയ്‌ത് വികസനത്തിന‌ും വിദ്യാഭ്യാസ നിലവാരത്തില‌ും വിദ്യാഭ്യാസ നിലവാരത്തില‌ും ഇന്ന് ജില്ലയിൽ മാത്രമല്ല,സംസ്ഥാനതലത്തിൽ തന്നെ ഏറെ അറിയപ്പെട‌ുന്ന സ്ഥാപനമായി മാറിയിട്ട‌ുണ്ട്.അറബിക് ഒന്നാം ഭാഷയായി ആരംഭിച്ച ഈ സ്‌ക‌ൂളിന് 1970ലാണ് സംസ്‌ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1997ൽ ഹയർ സെക്കന്ററി (ഹ്യ‌ൂമാനിറ്റീസ്,കൊമേഴ്‌സ് )കലാസ്സ‌ുകൾ ആ രംഭിച്ച‌ു. 2007-08ൽ സയൻസ് ബാച്ച‌ും ഹഹ്യ‌ൂമാനിറ്റീസിന് ഒര‌ു അധിക ബാച്ച‌ും ലഭിച്ച‌ു.1975 മ‌ുതൽ സ്‌ക‌ൂളിൽ ഒര‌ു കോ-ഓപറേറ്റീവ് സ്റ്റോറ‌ും പ്രവർത്തിച്ച‌ുവര‌ുന്ന‌ു. ഓറിയന്റൽ എസ്.എസ്എൽ.സി പാസാക‌ുന്ന‌വർക്ക് ഒര‌ു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ലഭിക്ക‌ുന്നതിനാൽ എൽ.പി തലത്തിൽ അറബിക് /സംസ്ക‌ൃതം അധ്യാപകരാക‌ുന്നതിന‌ുളള യോഗ്യതയായി കണക്കാക്ക‌ുന്ന‌ു.മാത‌ൃഭാഷയായ മലയാളത്തിന് മതിയായ പരിഗണന കൊട‌ുത്ത‌ു കൊണ്ട് തന്നെ പി.ടി.എ യ‌ുടെം സ്വന്തം ചെലവിൽ മലയാളം ഒന്നാം ഭാഷയായ‌ുളള അധ്യയനവ‌ും നടന്ന‌ുവര‌ുന്ന‌ു.യ‌ു.പി.,ഹൈസ്‌ക്ക‌ൂൾ തലത്തിൽ 44 ഡിവിഷന‌ുകള‌ും ഹയർ സെക്കന്ററിയിൽ 5 ബാച്ച‌ുക-ള‌ും ഉൾപ്പെട‌ുന്ന ഈ സ്ഥാപനത്തിൽ 2300ഓളം ക‌ുട്ടികള‌ും 90ഓളം അധ്യാപകര‌ും ജോലി ചെയ്ത‌ു വര‌ുന്ന‌ുണ്ട്.50ഓളം ക്ലാസ് മ‌റികള‌ും പൊത‌ുജനപങ്കാളിത്തത്തോടെ ഹൈടെക് സൗകര്യത്തിലെത്തി നിൽക്ക‌ുന്ന‌ു.എസ്.എസ്.എൽ.സി 99%വ‌ും +2വിൽ 82%വ‌ും വിജയ‌വ‌ും നേടി മ‌ുന്നേറ‌ുന്ന‌ു. കലാ-കായിക പ്രവർത്തനപരിചയ മേഖലകളിൽ സംസ്ഥാനത്തെ മികച്ച സർക്കാർ വിദ്യാലയമായി നിലയ‌ുറപ്പിച്ചിരിക്ക‌ുന്ന‌ു.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ' എടത്തനാട്ടുകരയ‌ുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്എടത്തനാട്ടുകര ഗവൺമെന്റ് ഒാറിയൻെറൽ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂൽ സ്താപിച്ചതു കാരണം ഈ പ്രദേശത്തെ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റ‍ങ്ങൾക്ക് കാരണമായി. എടത്തനാട്ടുകരയ‌ുടെ മ‍‍ണ്ണിൽ 3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രെെമറിയ്ക്ക്2 കെട്ടിടങ്ങളിലായി 8 ക്ലാസ്സ് മ‌ുറികള‌ും ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 32ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12ക്ലാസ്സ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിൽ അപ്പർ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിവരെ നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്,ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളും ക്രമീകരിച്ചിട്ടുണ്ട്.നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി 50 കംപ്യ‌ൂട്ടറ‌ുകള‌ും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • പരിസ്‌ഥിതി ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

നേട്ടങ്ങൾ

ഫോട്ടോ ഗ്യാലറി

സ്‌ക‌ൂൾ പി.ടി.എ

സ്‌ക‌ൂൾ ആരംഭിക്കാന‌ുള്ള ശ്രമം മ‌ുതൽ സ്‌ക‌ൂളിന്റെ അങ്ങോളമിങ്ങോളമ‌ുള്ള പ‌ുരോഗമനപ്രവർത്തനങ്ങളിൽ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളാണ് ഇവിടെ രക്ഷിതാക്കൾ കാഴ്‌ച വച്ചിട്ട‌ുള്ളത്.ദാറ‌ുസ്സലാം മദ്രസയിലാരംഭിച്ച സ്‌ക‌ൂളിന് കാലാകാലങ്ങളായി കെട്ടിടങ്ങള‌ുണ്ടാക്ക‌ുന്നതില‌ും, ശോചനീയമായ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട‌ുത്തിയെട‌ുക്ക‌ുന്നതില‌ും, മറ്റ‌ു കലാകായിക,സാംസ്‌കാരിക രംഗങ്ങളിലെല്ലാം‌ തന്നെ പ‌ുരോഗമനപരമായ ഓരോച‌ുവട‌ുവെപ്പില‌ും ഒപ്പം നിന്നിട്ട‌ുള്ള പാരമ്പര്യമാണ്ഇവിടത്തെ പി.ടി.എ ക്ക‌ുള്ളത്.ഏറ്റവ‌ും അവസാനമായി സ‌ുവർണ്ണ ജ‌ൂബിലി സമ്മാനമായി കിട്ടിയ +2സയൻസ് ബാച്ച‌ും,ഹ്യ‌ുമാനിറ്റീസ് അധിക ബാച്ച‌ും അന‌ുവദിച്ച‌ു കിട്ട‌ുന്നതിന‌ുവേണ്ടിയ‌ുള്ള പ്രവർത്തനങ്ങള‌ുൾപ്പെടെയ‌ുള്ള അവശ്യങ്ങൾ സർക്കാരിൽ നിന്ന‌ും നേടിയെട‌ുക്ക‌ുന്ന കാര്യത്തിൽ ഇവിടത്തെ പി.ടി.എ യ‌ുടെ സേവനങ്ങൾ സ്‌ത‌ുത്യർഹമാണ്.2006-07 വർഷത്തിൽ വി.അബ്‌ദ‌ുള്ള മാസ്റ്റർ പ്രസിഡന്റായിര‌ുന്ന പി.ടി.എ,പാലക്കാട് ജില്ലയിലെ ഏറ്റവ‌ും മികച്ച പ്രവർത്തനം കാഴ്‌ചവച്ച പി.ടി.എ ക്ക‌ുള്ളഅവാർഡ‌ും ട്രോഫിയ‌ും സ്‌ക‌ൂളിന‌ുനേടിതന്ന‌ു.എന്തായിര‌ുന്നാല‌ും ഇന്ന‌ു കാണ‌ുന്ന എടത്തനാട്ട‌ുകരയ‌ുടെ സർവ്വതോന്മ‌ുഖമായ പുരോഗതിക്ക‌ു കാരണമായ എടത്തനാട്ട‌ുകര ഒാറിയന്റൽ ഹൈയർ സെക്കന്ററി സ്‌ക‌ൂളിന് ഉന്നതമായ സാംസ്കാരിക പൈത‌ൃകം അവകാശപ്പെടാവ‌ുന്നതാണ്. അറബിക് ഓറിയന്റലായ‌ുളള ഈ സ്‌ക‌ൂളിൽ നിന്ന‌ും എസ്.എസ്.എൽ.സി വിജയിച്ച വിദ്യാർത്ഥിക്ക് എൽ.പി സ്‌ക‌ൂൾ അധ്യാപകനാവാന‌ുളള യോഗ്യതയ‌ുണ്ട്. ക‌ൂടാതെ സംസ്‌ക‌‌ൃതം പഠിച്ച‌ു പ‌ുറത്ത‌ു വര‌ുന്ന വിദ്യാർത്ഥിക്ക് യ‌ു.പി. വിഭാഗം സംസ്‌ക‌ൃത അധ്യാപകനാവാന‌ുളള യോഗ്യതയ‌ുമ‌ുണ്ട്.ഇവിടെ പഠിച്ച‌ുപോയ മിക്കവര‌ും ഈ നാടിന്റെ നാനാ ഭാഗങ്ങളില‌ും വിവിധ തൊഴില‌ുകളിൽ,(സർക്കാർ സർവീസ‌ുകളിൽ ,വിദേശ രാജ്യങ്ങളിൽ)സ്‌ത‌ുത്യർഹമായ സേവനം ചെയ്ത‌ു വര‌ന്ന‌ു. ക‌ൂടാതെ ഉന്നതമായ ഒര‌ു സാംസ്കാരിക പൈത‌ൃകം അവകാശപ്പെട‌ുന്ന ജനതയാണ് എടത്തനാട്ട‌ുകരയില‌ുളളത്.ഇവിടെയെത്ത‌ുന്ന ഏതൊരാൾക്ക‌ും ഈ ക‌ുഗ്രാമത്തിൽ എങ്ങനെ ഈ പ‌ുരോഗതി കൈവന്ന‌ൂ എന്ന് അത്ഭ‌ുതത്തോടെ നോക്കികാണേണ്ട അവസ്ഥയാണ‌ുളളത്. ഈ അവസ്ഥയ‌ുണ്ടാക്ക‌ുന്നതിന് ഈ സ്‌ക‌ൂളിന്റെ പ്രവർത്തനം വളരെ വലിയ പങ്കാണ് വഹിച്ചിട്ട‌ുളളത് എന്ന‌ു പറയാം.

സ്‌ക‌ൂളിന്റെ പ്രവർത്തനം

സ്‌ക‌ൂളിന്റെ പ്രവർത്തനം ത‌ുടക്കത്തിൽ ദാറ‌ുസലാം മദ്രസില‌ാരംഭിച്ച ഈ സ്ഥാപനത്തിന് പ്രവർത്തിക്കാനാവശ്യമായ സ്ഥലം നൽകി സഹായിച്ചത് പാറോക്കോട്ട് അഹമ്മദ് ഹാജിയായിര‌ുന്ന‌ു. അദ്ദേഹം നൽകിയ സ്ഥലത്ത് ആദ്യത്തെ കെട്ടിടം പണിത‌ു. ആദ്യകാലത്ത് 4 മ‌ുറികൾ ഉണ്ടായിര‌ുന്നത് പിന്നീട് 8 മ‌ുറികളായി വർധിച്ച‌ു. 1970-ന് ശേഷമാണ് പെർമനന്റ് ബിൽഡിംങ് ഉണ്ടാക്കിയത്.ആദ്യകാലത്ത് ഈ സ്ഥാപനത്തിൽ സംസ്‌ക‌ൃത ഭാഷ ഉണ്ടായിര‌ുന്നില്ല. 1970-ലാണ് സംസ‌്ക‌ൃതം ഒന്നാം ഭാഷയായി അംഗീകരിക്കപ്പെട്ടത്. 1963-ലായിര‌ുന്ന‌ു ആദ്യത്തെ എസ്. എസ്.എൽ.സി. ബാച്ച് പ‌ുറത്തിറങ്ങിയത് .സ്ഥല പരിതിമ‌ൂലം മ‌ൂന്ന സെക്ഷന‌ുകളായി ക്ലാസ്സ‌ുകൾ ആരംഭിച്ച ഇവിടെ ഇപ്പോൾ ഒര‌ു സെക്ഷന‌ായി 10 മണി മ‌ുതൽ 4 മണി വരെപ്രവർത്തിക്ക‌ുന്ന‌ു.

പഠന നിലവാരം

പഠന നിലവാരം

പഠനരംഗത്ത് ഈ വിദ്യാലയം ഇന്ന് മ‌ുൻ പന്തിയിലാണ്. 2007 മാർച്ചിലെ എസ്.എസ്.എൽ.സി വിജയ ശതമാനത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട് ജില്ലയിലെ ഏറ്റവ‌ും ഉയർന്ന വിജയ ശതമാനമ‌ുളള സർക്കാർ സ്‌ക‌ൂളായ തെര‍ഞ്ഞെട‌ുക്കപ്പെട‌ുകയ‌ും ജില്ലാ പഞ്ചായത്തിന്റെ ഏറ്റവ‌ും മികച്ച സ്‌കൂളിന‌ുളള ട്രോഫിയ‌ും പ്രശംസാ പത്രവ‌ും ലഭിക്ക‌ുകയ‌ും ചെയ്ത‌ു. ക‌ൂടാതെ സംസ്ഥാനത്തെ ഏറ്റവ‌ും മികച്ച വിജയം കൈവരിച്ച 12സ്‌ക‌ൂള‌ുകള‌ുടെ പട്ടികയിൽ ഈ സ്‌കൂള‌ും ഉൾപ്പെട്ടിട്ട‌ുണ്ട്. ഹയർ സെക്കന്ററി വിഭാഗത്തില‌ും ഏറ്റവ‌ും അച്ചടക്കമ‌ുളള വിദ്യാർത്ഥികളെ വാർത്തെട‌ുക്കാൻ കഴിഞ്ഞതില‌ുപരി ഏറ്റവ‌ും നല്ല വിജയ ശതമാനം നിലനിർത്താന‌ും കഴി‍ഞ്ഞിട്ട‌ുണ്ട്. കഴിഞ്ഞ 5 വർഷങ്ങളിലെ എസ്.എസ്.എൽ.സി,+2 വിജയ ശതമാനം താഴെ ചേർക്ക‌ുന്ന‌ു.('സേ'പരീക്ഷയ‌ുടെ റിസൾട്ട് ഉൾപ്പെട‌ുത്തിയിട്ടില്ല.)

                 എസ്.എസ്.എൽ.സി                                പ്ലസ്‌ട‌ു
     
                 2002-03          35%                            2002-03           82%
                 2003-04          45%                            2003-04           88%
                 2004-05          34%                            2004-05           70%
                 2005-06          49.4%                         2005-06           91%
                 2006-07          82.1%                          2006-07           86%
                 2007-08
                 2008-09
                 2009-10
                 2010- 11
                 2011- 12
                 2012-13
                 2013-14
                 2015-16
                 2016-17
                 2017-18


സ്‌ക‌ൂളിന്റെ ഈ മികച്ച വിജയത്തിന് പിന്നിൽ അധ്യാപകര‌ുടെ അർപ്പണബോധവ‌ും,സേവനസന്നദ്ധതയ‌ും പി.റ്റി.എ.യ‌ുടെ നിസ്സീമമായ സഹായസഹകരണങ്ങള‌ും മാർഗനിർദേശങ്ങള‌ും ആണെന്ന് എട‌ുത്ത‌ു പറയേണ്ടിയിരിക്ക‌ുന്ന‌ു.

ക‌ൂട‌ുതൽ അറിയാൻ

ഫേസ്‌ബ‌ുക്ക്https://www.facebook.com/GOHSSEDATHANATTUKARAOfficial/

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : K.Krishnankutty P.Haridas

വഴികാട്ടി