"ജി.എച്ച്. എസ്. കൊളപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
.സർക്കാർ വിദ്യാലയം
.സർക്കാർ വിദ്യാലയം


==വഴികാട്ടി==
==വഴികാട്ടി==

19:26, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്. എസ്. കൊളപ്പുറം
വിലാസം
കൊളപ്പുറം

ഏ അർ നഗർ പി.ഒ,,
മലപ്പുറം
,
676305
,
മലപ്പുറം ജില്ല
സ്ഥാപിതം01 - ജൂൺ - 1927
വിവരങ്ങൾ
ഫോൺ04942468271
ഇമെയിൽgmupskolappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19867 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദിര.ടി
അവസാനം തിരുത്തിയത്
13-08-201850067
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ എ ആർ നഗർ പഞ്ചായത്തിലാണ് കൊളപ്പ‌ുറം ഗവൺമെന്റ് ഹൈസ്‌ക്ക‌ൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രത്തിന്റെ നാൾവഴികൾ

1927-ൽ പൂള്ളിശ്ശേരി മൊയ്‌തീൻ എന്നവരുടെ പീടിക കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. തുടർന്ന് കൊടുവായൂർ വില്ലേജിൽ (ഇന്നത്ത അബ്‌ദുറഹിമാൻ നഗർ വില്ലേജ്) മലബാർ ഡീസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ മൂന്ന് സ്‍‌ക്ക‌ൂള‌ുകൾക്ക് അന‌ുമതി ലഭിച്ച‌ു.അതോടെ പ്രസ്‌ത‌ുത കെട്ടിടത്തിൽ നിന്ന‌ും മാറ്റി ഇൗ വിദ്യാല‍യം കൊളപ്പ‌ുറം അങ്ങാടിയിൽ റോഡിന്റ പടി‍‌ഞാറ‌ുവശത്തായി പരേതനായ കെ.ടി മ‌ു‍ഹമ്മദ് സാഹിബിന്റെ കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച‌ു. പ്രഥമ അധ്യാപകനായിരുന്ന മൂസമാസ്റ്ററുടെ നേത്യത്വത്തൽ ഒരു സമൂഹത്തിന് മുഴുവൻ ദിശാബോധം നൽകിക്കൊണ്ട് വിദ്യാലയം അതിന്റെ പ്രയാണം തുടർന്നു.

        ഒരു ലോവർ പ്രെെമറി സ്കൂളായിരുന്ന ഇൗ നൗകയുടെ ചുക്കാൻ പിടിച്ചവരായിരുന്നു പിലാകടവത്ത് മുഹമ്മദ് മാസ്റ്റർ, മലയിൽ മൊയ്തീൻ മാസ്റ്റർ എന്നിവർ. ഇവരുടെ കാലഘട്ടത്തിൽ  ഗണിതപഠനം, കോപ്പിയെഴുത്ത് എന്നിവയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. 1960-ൽ സർക്കാർ പ്രസ്‌തുത കെട്ടിടം വേണ്ടത്ര സുരക്ഷിത മല്ലെന്ന്   കണ്ടെത്തിയതോടെ ആ കാലഘട്ടത്തിലെ രാഷ്‌ട്രീയ, സാമൂഹ്യ, സാംസ്കാരികരംഗത്തെ മഹത് വ്യക്തികളായിരുന്ന പി.എ. ആസാദ് സാഹിബ്, മൂസ സാഹിബ് തുടങിയവർ പുതിയൊരു കെട്ടിടത്തെക്കുറിച്ച് ചിന്തക്കുകയും ഗ്രാമപഞ്ചായത്ത് ബോർഡിന്റെ ശ്രമഫലമായി കൊളക്കാട്ടിൽ മുഹമ്മദ്കുട്ടിയുടെ പേരി‌ല‌ുള്ള സ്ഥലം സർക്കാർ ഏറ്റെടുക്കുകയ‌ും ചെയ്‌ത‌ു. 15 വർഷത്തോളം   ഏറ്റെടുക്കപ്പെട്ടു കിടന്ന സ്ഥലത്ത്  1978ലാണ്  കെട്ടിടനിർമാണം ആരംഭിച്ചത്.  1980 ൽ അന്നത്തെ വനംവകുപ്പ്  മന്ത്രിയായിരുന്ന ശ്രീ.ആര്യാടൻ മുഹമ്മദ് പുതിയകെട്ടിടം  ഉദ്ഘാടനം  ചെയ്യതില‌ൂടെ കൊളപ്പുറം പ്രദേശത്തിൻെ ഒരു ചിരകാലാഭിലാഷം  പൂവണിയുകയും ചെയ്‌ത‌ു.  തുടർന്ന് തങ്ങൾക്ക് കിട്ടിയ വിജ്ഞാനകേന്ദ്രത്തെ ലോവർ പ്രൈമറിതലത്തിൽനിന്നും അപ്പർ പ്രൈമറിതലത്തിലേക്ക് ഉയർത്താൻ സാമൂഹ്യപ്രവർത്തകർ മുൻനിരയിൽനിന്ന് പ്രവർത്തിക്കുകയും സ്‌കൂൾ അപ്പർ പ്രൈമറിയായി ഉയർത്തുകയും ചെയ്‌തു.  മൂന്ന് മുറികളുള്ള പി.ടി.എ കെട്ടിടവും  ഇവര‌ുടെ നേത‌ൃത്വത്തിൽ നിർമിച്ചു. 
        ശങ്കരൻ മാസ്റ്റർ, അച്ച‌ുതൻ മാസ്റ്റർ, ബാവ മാസ്റ്റർ, പോക്കർ മാസ്റ്റർ, സി.സരോജിനിയമ്മ ടീച്ചർ, എ.പി. മ‌ുഹമ്മദ് അബ്ദുറഹിമാൻ മാസ്റ്റർ ത‌ുടങ്ങിയ പ്രമുഖരായ അധ്യാപകർ ഇവിടെ സേവനമന‌ുഷ്ടിച്ചവരാണ്. ദീർഘകാലം പ്രധാനാധ്യപികയായി സേവനമന‌ുഷ്ടിച്ച ശ്രീമതി. പാഞ്ചാലി ടീച്ചർ കൊളപ്പ‌ുറത്തിന്റെ വിദ്യാഭ്യാസ-സാമ‌ൂഹിക വളർച്ചയിൽ ചെറ‌ുതല്ലാത്ത പങ്ക് വഹിച്ചിട്ട‌ുണ്ട്. ശ്രീമതി ഗ്രേസി ടീച്ചർ, കദീജാബീവി ടീച്ചർ എന്നീ പ്രധാനാധ്യപികമാര‌ും അടുത്തകാലത്തായി നമ്മുടെ വിദ്യാലയത്തിൽ സേവനമന‌ുഷ്ഠിച്ചവരാണ്. 
         2013-ൽ നമ്മുടെ വിദ്യാലയം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ (RMSA) പദ്ധതിപ്രകാരം ഹൈസ്കൂളുകളായി ഉയർത്തുകയും  2013 സെപ്റ്റംബർ 31-ാം തിയ്യതി കേരളാവ്യവസായ എെ.ടി വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി ഹൈസ്കൂളിന്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എസ്.എസ്.എൽ.സി  100% വിജയം നേടിയെടുക്കാൻ ഈ വിദ്യാലയത്തിലെ ആദ്യ ബാച്ചിനായതും വലിയ നേട്ടമായി കരുതുന്നു.
          അടുത്തകാലത്തായി മലപ്പുറം ജില്ലാ പ‌ഞ്ചായത്തിന്റെ ശ്രമഫലമായി 12 ക്ലാസ്‌മ‌ുറികള‌ുള്ള കെട്ടിടനിർമ്മാണം പ‌ൂർത്തിയാക്കിയത് വലിയ നേട്ടമായി കരുത‌ുന്ന‌ു. കമ്പ്യ‌ൂട്ടർ ലാബ്, സ്‌മാർട്ട് ക്ലാസ്‌റ‌ൂമുകൾ, ഫർണീച്ചറുകൾ തുടങ്ങിയവയെല്ലാം ത്രിതല പ‍ഞ്ചായത്തിന്റെ സഹകരണത്തോടെ നമുക്ക് ലഭിച്ചിട്ടുണ്ട്.
           ഇപ്പോൾ ശ്രീമതി ഇന്ദിര ടീച്ചറ‍ുടെ കീഴിൽ 28 അധ്യാപകര‌ും 4 അധ്യാപകേതര ജീവനക്കാര‌ും ഇവിടെ സേവനമന‌ുഷ്‌ഠിച്ച് കൊണ്ടിരിക്ക‌ുന്ന‌ു. 1മ‌ുതൽ 10 വരെ ക്ലാസ‌ുകളിലായി 877 ക‌ുട്ടികൾ ഇവിടെ പഠിച്ച‌ുകൊണ്ടിരിക്കുന്ന‌ു. കർമ്മോത്സ‌ുകാരായ അധ്യാപകര‌ുടേയ‌ും ശക്തമായ അധ്യാപക-രക്ഷാകർത്യ സമിതിയുടേയും സം‌യ‌ുക്ത ശ്രമഫലമായി മികവാർന്ന രീതിയിൽ വിദ്യാലയപ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട‌ുപോകാൻ കഴിയ‌ുന്ന‌ു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്‌ചവെക്കുന്ന ഒരു പുതു തലമുറയെത്തന്നെ വാർത്തെടുക്കാൻ നമുക്ക് കഴിയുന്ന‌ു.

ഭൗതികസൗകര്യങ്ങൾ

ഒന്നേക്കാൽ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല. സ്‌കൂളിൽ 1 കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.ലാബിൽ ബ്രോഡ്ബാന്റ് *ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ലാബറട്ടറി|ശാസ്ത്രലാബ്
  • ലൈബ്രറി
  • വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  • കമ്പ്യ‌ൂട്ടർ ലാബ്
  • ഹൈടെക്ക് ക്ലാസ് റ‍ൂം
  • വിപുലമായ കുടിവെള്ളസൗകര്യം|

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

.സർക്കാർ വിദ്യാലയം

വഴികാട്ടി

<googlemap version="0.9" lat="11.043478" lon="75.926771" type="satellite" zoom="17" width="350" height="350"> 11.044553, 75.926106, GHSS TIRURANGADI </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്._കൊളപ്പുറം&oldid=471226" എന്ന താളിൽനിന്ന് ശേഖരിച്ചത്