"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 131: വരി 131:
|}
|}
അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോര്ട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.<br/>
അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോര്ട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.<br/>
പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസര്ജ്ജ്യങ്ങൾ നേര്ത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകള്ക്കാ്ണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിര്മ്മാര്ജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാര്ഗ്ഗം  ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.<br/>
പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസര്ജ്ജ്യങ്ങൾ നേര്ത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകള്ക്കാ്ണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിര്മ്മാര്ജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാര്ഗ്ഗം  ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.<br/>


പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേര്തിാരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.
പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേര്തിാരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.
==== പെണ്കരുത്തു വിളിച്ചോതി  പുതുമയാര്ന്നൊരു ദിനാഘോഷം ====
{| class="wikitable"
|[[പ്രമാണം:Penkaruth_35052.jpg|250px]]||
|}
ഒക്ടോബർ 11  ലോകമെമ്പാടുമുള്ള പെണ്മക്കളുടെ ദിനം .പുതുമയാര്ന്നൊരു  ആഘോഷമാണ്  ഈ ദിവസം  മേരി  ഇമ്മാക്കുലേറ്റിലെ പെണ്കുകഞ്ഞുങ്ങള്ക്കാതയി  സ്കൂൾ  ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള  കുട്ടികളേയും അധ്യാപികമാരെയും  അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം  നിമിത്തം കുടുംബങ്ങളിൽ  പെണ്കു്ട്ടികൾ ഏതെങ്കിലും  തരത്തിലുള്ള  വെല്ലുവിളികൾ  നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ  ഒരു ചര്ച്ച  സംഘടിപ്പിക്കപ്പെട്ടു. 100%  കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ്  രേഖപ്പെടുത്തിയത്.<br/>
ജീവിത ദുരന്തങ്ങളെയും  സംഘര്ഷങ്ങളെയും  നേരിടുന്ന പെണ്കുട്ടികള്ക്കായി സമര്പ്പിക്കപ്പെട്ട  ഈ ദിനാചരണത്തിൽ  മാനവ  മനസാക്ഷിയെ ഞെട്ടിച്ച  പീഡനത്തിനു  ഇരയായ സൗമ്യയേയും  ഡല്ഹി പെണ്കു്ട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ  ചതിക്കുഴികളിൽ  വീഴാതെ മുന്നോട്ടുപോകാനുള്ള  കരുത്താര്ജ്ജിച്ചു  തങ്ങൾ വളര്ന്നു  വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങള്ക്കും കഴിയുമെന്നുമുള്ള  ഉറച്ച പ്രഖ്യാപനത്തോടെ  പെണ്കുരുത്തിന്റെ ഈ  ദിനത്തെ അവർ അര്ത്ഥ സമ്പുഷ്ടമാക്കി.
പെണ്കു്ട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ  വളരുന്നതിൽ അഭിമാനിക്കണമെന്നു  ഹെഡ് മിസ്‌ട്രസ്  സി.ലിസ്സി  ഇഗ്നേഷ്യസ്  കുട്ടികളോട് ആഹ്വാനം ചെയ്തു .<br/>
പെണ്കു്ട്ടികൾ വീടിന്റെ  വിളക്കായി  കാണുന്ന ഒരു  സംസ്കാരമാണ് നമ്മുടേത്‌  എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും  പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ  ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള  അവബോധം പകരാൻ  സഹായകമായിരുന്നു ഈ പ്രവര്ത്തനം.

10:41, 28 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സ്കൂൾ പ്രവർത്തനങ്ങൾ

2017

പ്രവേശനോല്സവം

||||

മുൻതലമുറയുടെ നല്ല ശീലങ്ങളിൽ നിന്നും തെന്നിമാറിയ നമ്മൾ, പലവിധ തിരിച്ചടികളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനും പ്രകൃതിയോട് ഇണങ്ങിനില്ക്കാമനും ശീലിച്ചുതുടങ്ങിയിരിക്കുന്നു. സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന ഉല്പ്പാന്നങ്ങളുടെ മൂല്യം തിരിച്ചറിഞ്ഞ് അവ ഉപയോഗിച്ചുണ്ടാക്കിയ ഭക്ഷണസാധനങ്ങൾ ചൂടോടെ വാഴയിലയിൽ വിളമ്പി, കൂടുതൽ ഔഷധമൂല്യമുള്ളതാക്കി ഭക്ഷിച്ച്, അതിന്റെ സ്വാദും ഗുണവും സ്വയം അനുഭവിച്ചറിയാൻ അധ്യനവര്ഷാത്തിന്റെ ആദ്യദിനത്തിൽ തന്നെ നമ്മുടെ പ്രിയപ്പെട്ട കുട്ടികള്ക്ക് അവസരം ലഭിച്ചു. പ്രകൃതിയോട് ഒട്ടിനിന്ൻ അവളെ കരുതലോടെ കാത്താൽ നമുക്ക് പ്രകൃതിയുടെ അനുഗ്രഹങ്ങൾ ധാരാളം ലഭിക്കുമെന്ന ബോധം കുട്ടികളിൽ ഉളവാക്കാൻ ഈ പ്രവൃത്തി സഹായകമായി.

പഴമയുടെ പാരമ്പര്യത്തിൽ ഊന്നിനിന്നുകൊണ്ട് പ്രകൃതിയുടെ നഷ്ടപ്രതാപങ്ങൾ വീണ്ടെടുക്കാൻ സ്കൂളിനോപ്പം പുത്തൻ കൂട്ടുകാരും അണിചേര്ന്നു്. നന്മയുള്ള കുഞ്ഞായി, നാളെയുടെ വാഗ്ദാനമായി നമ്മുടെ കുട്ടികൾ വളര്ന്നു വരാൻ ഇനി നമുക്കൊരുമിച്ചു മുന്നേറാം. ‘ഇ- വഴിയിൽ കരുതലോടെ’ എന്ന മുദ്രാവാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് ഈ അധ്യയനവര്ഷത്തെ പ്രവര്ത്തനങ്ങള്ക്ക് തുടക്കം കുറിക്കുന്നു.

പരിസ്ഥിതി ദിനം

||||

നല്ല നാളേയ്ക്കായ് ചെടികൾ നടാം’ എന്ന അവബോധം പുതുതലമുറയ്ക്ക് പുത്തനല്ല. ആ അറിവ് ഊട്ടിയുറപ്പിക്കുന്നതിന് പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് നടന്ന പ്രവര്ത്തനങ്ങൾ പ്രേരകമായി. ഓരോ കുട്ടിയും ഓരോ വൃക്ഷത്തൈ സന്തോഷത്തോടെ ഏറ്റുവാങ്ങി, വീട്ടുവളപ്പിൽ നട്ടുസംരക്ഷിച്ച്, നാടിന്റെ പച്ചപ്പ്‌ വലുതാക്കി നല്ല നാളെയുടെ സൃഷ്ടിക്കായി ഒരുങ്ങിക്കഴിഞ്ഞു.

പ്രതീക്ഷാനിര്ഭരമായ നിറയെ പച്ചപ്പുള്ള നവലോകത്തെ സ്വപ്നം കണ്ട് പ്രതീകാത്മകമായി കൈകൾ കോര്ത്ത്പിടിച്ച് ഭൂമിയുടെ നന്മയ്ക്കായി കുട്ടികൾ ഒത്തുചേര്ന്നു .നല്ലനാളെയെന്ന സ്വപ്നസാക്ഷാത്കാരം ഇമ്മാക്കുലേറ്റിലെ പരിസ്ഥിതി പ്രവര്ത്തകർ നെഞ്ചിലേറ്റിക്കഴിഞ്ഞു.

സഹപാഠികള്സ്ക് ഒരു സഹായഹസ്തം

||

വര്ഷാ്രംഭത്തിൽ തന്നെ സാമ്പത്തികമായി പിന്നോക്കം നില്ക്കു ന്ന കുട്ടികളെ കണ്ടെത്തി നോട്ട്ബുക്ക്, ഇന്സ്ട്ര മെന്റ് ബോക്സ് തുടങ്ങിയ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ പ്ലാസ്റ്റിക്ക് കുപ്പികളിലെ വെള്ളം കുട്ടികളുടെ ആരോഗ്യത്തിന് ഹാനി വരുത്തുമെന്ന തിരിച്ചറിവ് ഉൾക്കൊണ്ട് മേന്മയേറിയതും ഭാരം കുറഞ്ഞതുമായ സ്റ്റീൽ ബോട്ടിലുകളും, മഴയെ പ്രതിരോധിക്കാൻ മഴക്കോട്ടും സമ്മാനിച്ചു.

ദരിദ്രരായ രക്ഷകര്ത്താേക്കൾ മഴക്കെടുതികള്ക്കിടയിൽ കുട്ടികള്ക്ക് ആവശ്യമായ പഠനോപകരണങ്ങൾ സമാഹരിക്കാൻ ബുദ്ധിമുട്ടിയിരുന്നു. സ്പോണ്സ്ര്മാർ വഴിശേഖരിച്ച 15,000 രൂപ ഉപയോഗിച്ച് മഴക്കെടുതിയിൽ ദുരിതമനുഭവിച്ച രക്ഷകര്ത്താക്കള്ക്ക് ഒരു കൈത്താങ്ങാകുവാൻ സാധിച്ചു.

ആര്ഭാിടത്തിന് വിട ചൊല്ലി സതീര്ത്ഥ്യതര്ക്ക് കൈത്താങ്ങ്‌

||

കുട്ടികളുടെ മനസ്സിന്റെ നന്മ കണ്ടെത്തി, അവയെ പരിപോഷിപ്പിച്ച് മറ്റുള്ളവര്ക്ക് താങ്ങും തണലുമാകാൻ അവരെ പ്രാപ്തരാക്കാനുള്ള പ്രവര്ത്തനങ്ങള്ക്ക് തുടക്കമായി. എല്ലാ വെള്ളിയാഴ്ചകളിലും, ക്ലാസിൽ സ്ഥാപിച്ചിട്ടുള്ള കളക്ഷൻ ബോക്സിൽ കുട്ടികൾ ഒരാഴ്ച കൊണ്ട് ശേഖരിക്കുന്ന തുക നിക്ഷേപിക്കുന്നു. ഈ തുക ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ കഷ്ടപ്പെടുന്നവര്ക്ക് ഉപകാരപ്രദമാക്കാനാണ് തിരുമാനിച്ചിട്ടുള്ളത്.

കുട്ടികൾ ആര്ഭാടത്തിനും അനാവശ്യങ്ങള്ക്കുമായി ചെലവഴിക്കുന്ന തുക ശേഖരിച്ച് മറ്റുള്ളവര്ക്ക്ട പ്രയോജനപ്പെടുത്താമെന്ന ആശയം അവരെ ആവേശഭരിതരാക്കിയിരിക്കുന്നു. മറ്റുള്ളവര്ക്കായി തങ്ങളാൽ ചെയ്യാവുന്ന പുണ്യങ്ങളുടെ നിരയിലേക്ക് ഒരു പുതുവഴി തുറക്കുകയാണ് ഇതിലൂടെ പ്രവര്ത്തകർ.

ലോകാ സമസ്താഃ സുഖിനോ ഭവന്തു

||||

കുട്ടികളുടെ ആരോഗ്യ, മാനസിക വികസനത്തിനും ഏകാഗ്രതയ്ക്കും ഊന്നൽ നല്കിയ ദേശീയയോഗാ ദിനത്തിൽ യോഗാ ക്ലാസുകൾ ആരംഭിച്ചു. ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും ഇരിക്കുവാൻ നമ്മെ സഹായിക്കുന്ന ദിവ്യഔഷധമാണ് യോഗ. മാനസിക-ശാരീരിക- ബൗദ്ധീക വളര്ച്ചസയാണ് യോഗ ലക്ഷ്യമിട്ടിരിക്കുന്നത്. മാനസിക ആരോഗ്യമുള്ള തലമുറ നാടിന്റെ സമ്പത്ത് എന്ന സ്വപ്നമാണ് യോഗയിലൂടെ നാം സാക്ഷാത്ക്കരിക്കുന്നത്.

യോഗദിനത്തോട് അനുബന്ധിച്ച് സ്റ്റാർ യോഗയിലെ അസിസ്റ്റന്റ് പ്രൊഫസർ മി. ഡൊമിനിക് കുട്ടികള്ക്ക്് യോഗ പരിശീലനം നല്കി്. എല്ലാ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്ക്ക് പ്രത്യേക പരിശീലനം നല്കുംകയും, അത് മറ്റ് കുട്ടികള്ക്കും കൂടി പകര്ന്നു കൊടുക്കുന്നതിലൂടെ ഇതൊരു തുടര്പ്ര വര്ത്തസനമാക്കി മാറ്റാനും സാധിക്കുന്നു.

നാടിന്റെ ആരോഗ്യവും നാട്ടുകാരുടെ ആരോഗ്യവും കൈപ്പിടിയിലൊതുക്കാൻ ആദ്യം പുതുതലമുറയെ അതിന് പ്രാപ്തരാക്കണം എന്ന ലക്ഷ്യബോധത്തോടെ യോഗാ പരിശീലനവുമായി മുന്നേറുന്നു.

അണിചേരാം ലഹരിക്കെതിരെ

||||||

പുതുതലമുറയെ നാശത്തിന്റെ പടുകുഴിയിലേക്ക് നയിക്കുന്ന ഒന്നാണ് ലഹരിപദാര്ത്ഥപങ്ങൾ. മദ്യവും മയക്കുമരുന്നുമെല്ലാം നമ്മുടെ കുടുംബത്തെയും തകര്ക്കുാന്നു. ലഹരിവസ്തുക്കളുടെ നീരാളിപ്പിടുത്തത്തിൽ നിന്ൻ വരും തലമുറയെ രക്ഷിച്ചെടുക്കേണ്ടത് നമ്മുടെ കടമയാണ്. ഈ അവബോധം കുട്ടികള്ക്കും അതോടൊപ്പം സമൂഹത്തിനും പകര്ന്നു കൊടുക്കാനായി ഇമ്മാക്കുലേറ്റിലെ കുട്ടികൾ സജ്ജരായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ലഹരിവിരുദ്ധദിനത്തിൽ ഒരു ബോധവത്ക്കരണക്ലാസ് സംഘടിപ്പിച്ചു. ഗാന്ധിദര്ശ്ൻ ചെയര്മാിൻ വി. സുരേഷ് കുമാറാണ് ക്ലാസ് നയിച്ചത്. അതോടൊപ്പം കുട്ടികളുടെ നേതൃത്വത്തിൽ പ്രചരണറാലിയും സംഘടിപ്പിക്കപ്പെട്ടു.
ലഹരി പദാര്ത്ഥങ്ങൾ മാനവരാശിയെ നശിപ്പിക്കുമെന്ന തിരിച്ചറിവ് നേടിയതോടൊപ്പം ആ സന്ദേശം സമൂഹത്തിന് പകര്ന്നു്കൊടുക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ബഷീർ അനുസ്മരണം

||||

‘കഥകളുടെ സുല്ത്താൻ’ എന്നറിയപ്പെടുന്ന വൈക്കം മുഹമ്മദ്‌ ബഷീർ പ്രപഞ്ചസത്യങ്ങളെ നര്മത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കാൻ കഴിവുള്ള അതുല്യപ്രതിഭയായിരുന്നു. ‘ഒന്നും ഒന്നും ചേര്ന്നാ്ൽ ഇമ്മിണി ബല്യ ഒന്ൻ’ എന്ന് പറഞ്ഞ ബഷീർ നന്മയുടെ മൂര്ത്തീ ഭാവമായി ഇന്നും ആസ്വാദകഹൃദയങ്ങളിൽ ജീവിക്കുന്നു.

ബഷീറിനോടുള്ള ആദരസൂചകമായി ‘ബഷീർ - അനുസ്മരണം’ സമുചിതമായി ആഘോഷിക്കപ്പെട്ടു. ഇതിനോട് അനുബന്ധിച്ച് പുസ്തകമേള സംഘടിപ്പിച്ചു. കൂടാതെ ഒരു കുട്ടി ഒരു പുസ്തകം എന്ന ലക്ഷ്യത്തോടെ കുട്ടികളിൽ നിന്ൻ പുസ്തകങ്ങൾ ശേഖരിച്ച് പുസ്തക പ്രദര്ശനവും നടത്തി. സ്കൂളിലെ എല്ലാ കുട്ടികളും ഇതിൽ പങ്കാളികളായി എന്നത് ഈ ഉദ്യമത്തെ പൂര്ണ്ണ വിജയത്തിലേക്ക് നയിച്ചു.

ലളിതമനോഹരമായ ശൈലികൊണ്ട് വായനക്കാരെ ഭ്രമിപ്പിച്ച ബേപ്പൂർ സുല്ത്താനെ അടുത്തറിയാനും അദ്ദേഹത്തിന്റെ രചനകൾ വായിച്ച് ആസ്വദിക്കാനുള്ള താത്പര്യം കുട്ടികളിൽ ജനിപ്പിക്കാനും ഈ ദിനാചരണത്തിലൂടെ സാധിച്ചു.

ധനസഹായ വിതരണം

തിന്മ നടമാടുന്ന ഇന്നത്തെ സമൂഹത്തിൽ മേരി ഇമ്മാക്കുലേറ്റിലെ കുട്ടികൾ വീണ്ടും നന്മയുടെ പ്രതിരൂപങ്ങളാകുന്നു.‘നിന്നെപ്പോലെ നിന്റെ അയല്ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിൾ വാക്യത്തെ നെഞ്ചിലേറ്റിക്കൊണ്ട് അവർ സമൂഹത്തിനാകെ മാതൃകയാകുന്നു.

അവശ്യസന്ദര്ഭ്ങ്ങളിൽ അടിയന്തിരമായി തീരുമാനങ്ങൾ എടുക്കാനും അത് യഥാവിധി നടപ്പിൽ വരുത്താനും അതുവഴി ഒരു കുടുംബത്തിന് താങ്ങും തണലുമാകാനും വിവിധ പ്രവര്ത്തവനങ്ങള്ക്ക് കഴിഞ്ഞു. പക്ഷാഘാതത്തെ തുടര്ന്ന്്‍ പൊടുന്നനെ ശയ്യാവലംബയായി മാറിയ, ഒരു കുടുംബത്തിന്റെ നെടുംതൂണും ഏകാശ്രയവുമായിരുന്ന വ്യക്തിക്ക്- നമ്മുടെ സ്കൂളിലെ തന്നെ ഒന്പതാം ക്ലാസുകാരന്റെ പിതാവിന്- ധനസഹായം നല്കിിക്കൊണ്ട് ആ കുടുംബത്തിനൊരു അത്താണിയാകുവാൻ പ്രവര്ത്താകര്ക്ക് സാധിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസ്സിലാക്കുകയും തന്നാലാവും വിധം അത് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴാണ് ഓരോ മനുഷ്യനും യഥാര്ത്ഥം മനുഷ്യനായി മാറുന്നതെന്ന വലിയ തത്വം ലോകത്തിന് പകര്ന്നു നല്കുാന്നതിൽ നന്മയുള്ള കുരുന്നുകൾ വിജയിച്ചു.

ഊര്ജ്ജസംരക്ഷണ പ്രവര്ത്തനങ്ങൾ

||||||

ഊര്ജ്ജസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ ബോധവത്ക്കരണക്ലാസ് നടന്നു.‘സേവ് എനര്ജി പ്രോഗ്രാമിന്റെ’ ജില്ലാ കോര്ഡിനേറ്റർ ടോംസ് ആന്റണി ,ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകൻ പോൾ എന്നിവർ ചേര്ന്ന് ഊര്ജ്ജസംരക്ഷണ മേഖലയിലെ അതിനൂതന ആവിഷ്ക്കാരങ്ങൾ കുട്ടികള്ക്ക് പരിചയപ്പെടുത്തി.

അല്പ്പം ശ്രദ്ധിച്ചാൽ ജീവിതത്തിന്റെ വിവിധ മേഖലകളിൽ നമുക്ക് എത്രമാത്രം ഊര്ജ്ജംന സംരക്ഷിക്കാമെന്ന നവംനവങ്ങളായ അറിവുകൾ അത്ഭുതത്തോടെയാണ് കുട്ടികൾ കേട്ടറിഞ്ഞത്. കൃത്യമായി ജീവിതത്തിൽ പാലിക്കേണ്ട ചില ഓര്മപ്പെടുത്തലുകൾ, മുറികളിൽ നിന്നും പുറത്തിറങ്ങുമ്പോൾ സ്വിച്ചുകൾ ഓഫ് ചെയ്യേണ്ടതിന്റെ ആവശ്യകത, ഫാനിന്റെ ലീഫുകളിൽ പറ്റിപ്പിടിച്ച അഴുക്കുകൾ തുടച്ച് വൃത്തിയാക്കിയാൽ അവയുടെ പ്രവര്ത്തനങ്ങളിലുണ്ടാകുന്ന മികവ്, വാഷിങ് മെഷീൻ പോലെയുള്ള ഉപകരണങ്ങൾ വൈദ്യുതി കുറച്ച് ഉപയോഗിച്ച് മെച്ചമായ പ്രവര്ത്തനം കാഴ്ചവെയ്ക്കുന്നതിനെപ്പറ്റിയുള്ള വിവരങ്ങൾ തുടങ്ങിയവ കുട്ടികള്ക്ക് വ്യക്തമായ ജീവിതാവബോധം നല്കുയന്നവയായിരുന്നു. ഫാനിന്റെ വേഗത കുറഞ്ഞ കറക്കം, ഊര്ജ്ജ്ത്തിൽ വരുത്തുന്ന നഷ്ടം അതിനു പരിഹാരമായി 10 രൂപ മാത്രം ചിലവ് വരുന്ന കപ്പാസിറ്ററിന്റെ ഉപയോഗം വഴി ഉപഭോക്താക്കള്ക്കുണ്ടാകുന്ന മെച്ചം എന്നീ അറിവുകൾ ഏവര്ക്കും പ്രയോജനപ്രദമായിരുന്നു.

വളരെ കുറഞ്ഞ ചിലവിൽ LED ബള്ബു്കൾ നിര്മ്മിക്കാമെന്ന ക്ലാസ് എല്ലാവര്ക്കും നവോന്മേഷം പകര്ന്നു്. അവയുടെ നിര്മ്മാ്ണം വഴി ശേഖരിക്കാനാവുന്ന തുക സഹപാഠിയുടെ വീട് നിര്മ്മാണത്തിന് ഉപയോഗിക്കാമെന്ന വസ്തുതയാണ് ഏവര്ക്കും സ്വീകാര്യമായത്.

പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന് തുടക്കം കുറിച്ച് പൂങ്കാവ് മാര്ക്ക്റ്റിലേക്ക്

||||

പ്ലാസ്റ്റിക്‌ എന്ന ഭീകരനെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റുക എന്ന മഹത്തായ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട് കുട്ടികൾ തെരുവോരങ്ങളിലേക്ക് ഇറങ്ങി. പ്ലാസ്റ്റിക്‌ സഞ്ചികളുമായി ദിവസവും മാര്ക്കറ്റിലേക്ക് എത്താറുള്ള മാതാപിതാക്കളെ കണ്ടുകൊണ്ട് സ്കൂളിലേക്ക് വരുന്ന കുട്ടികൾ തങ്ങളുടെ പ്ലാസ്റ്റിക്‌ വിരുദ്ധയജ്ഞത്തിന്തുടക്കംകുറിച്ചത് സ്കൂളിനു സമീപത്തുള്ള ചന്തയിൽ നിന്നുമാണ്.

ക്യാൻസർ പോലുള്ള മാരകരോഗത്തിന് കാരണക്കാരനായ പ്ലാസ്റ്റിക്‌ എന്ന മഹാവിപത്തിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാൻ പ്രകൃതിസൗഹൃദ ബാഗുകളുമായാണ് കുട്ടികൾ മാര്ക്ക്റ്റിൽ എത്തിയത്. പ്ലാസ്റ്റിക്‌ കവറുമായി ചന്തയിലേക്ക് വന്നവർ തങ്ങളുടെ പ്ലാസ്റ്റിക്‌ കിറ്റുകൾ ബോക്സിൽ നിക്ഷേപിച്ച ശേഷം പ്രകൃതി സൗഹൃദബാഗുകളുമായി വീട്ടിലേക്ക് മടങ്ങി.

നല്ലപാഠം കോര്ഡിങനേറ്റർ ആര്യ മാര്ട്ടിൻ വിദ്യാര്ഥിളകള്ക്കും അധ്യാപകര്ക്കും മാര്ക്കിറ്റിലെ കച്ചവടക്കാര്ക്കും പൊതുജനങ്ങള്ക്കും ഒരുപോലെ പ്രയോജനപ്രദമായ പ്ലാസ്റ്റിക്‌ വിരുദ്ധ ബോധവത്കരണ ക്ലാസ്സ്‌ നയിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിസ്സി ഇഗ്നേഷ്യസ്, സിസ്റ്റർ മെല്വി, സുമിമോൾ കെ എക്സ് എന്നിവർ കുട്ടികള്ക്ക് ആവശ്യമായ നിര്ദ്ദേശങ്ങളും പ്രോത്സാഹനവും നല്കി അവര്ക്കൊരപ്പം ചേര്ന്നു .

പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിമിത്തം പ്രകൃതിക്കും മനുഷ്യനും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ മനസ്സിലാക്കാനും അതുവഴി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയാനും ഈ പ്രവര്ത്തനം വിദ്യാര്ത്ഥികളെ എന്നപോലെ മുതിര്ന്നവരെയും ഏറെ സഹായിച്ചു.

നാട്ടുരുചി നാവിൽ പകര്ന്ന്കൂട്ടുകാരനൊരു കുഞ്ഞുവീട്

||||

നാട്ടുവിഭവങ്ങളിൽ പ്രമാണിയായ കപ്പ, പാവപ്പെട്ടവന്റെ സ്വന്തം വിഭവമെന്ന് പഴമക്കാർ വിശേഷിപ്പിച്ചിരുന്ന ഈ വിഭവം ഇന്നത്തെ തലമുറയുടെ നാവിന് അത്ര പരിചിതമല്ല. ഈ നാടൻ വിഭവത്തെ കുട്ടികള്ക്കായി പരിചയപ്പെടുത്തുന്നതോടൊപ്പം സഹപാഠിക്ക്‌ സ്നേഹവീട് ഒരുക്കാനുള്ള ധനസമാഹരണവും ലക്ഷ്യമിട്ടുകൊണ്ട് ഭക്ഷ്യമേള സംഘടിപ്പിച്ചു. ജനപ്രതിനിധിയായ എ.എം ആരിഫ് MLA യും ആലപ്പുഴ AEOശ്രീ. ആസാദും ചേര്ന്നാണ് ഈ ഭക്ഷ്യമേളയുടെ ഉദ്ഘാടനകര്മ്മം നിര്വ്വഹിച്ചത്. കുട്ടികളുടെ സഹകരണം കൊണ്ട് വന്വിനജയമായി തീര്ന്ന ഈ ഭക്ഷ്യമേള തുടര്ന്നുള്ള ആഴ്ചകളിലും നടത്തുവാൻ തിരുമാനിച്ചു.

പഴമയുടെ രുചിക്കൂട്ടുകൾ നമുക്ക് പ്രദാനം ചെയ്യുന്നത് കഴിഞ്ഞ കാലത്തിന്റെ സംസ്കാരമാണ്. ആ സംസ്ക്കാരത്തെ ഹൃദയത്തിലേക്ക് ആവാഹിക്കുന്നതോടൊപ്പം നമുക്ക് നഷ്ടമായി തുടങ്ങിയ നന്മയെ വീണ്ടെടുക്കാനുള്ള ശ്രമങ്ങളും പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു.

ഓണവിഭവങ്ങൾ ശേഖരിച്ച് നല്കി നല്ലപാഠം പ്രവര്ത്തെകർ

||||

സ്നേഹസന്ദേശവും കാരുണ്യത്തിന്റെ പ്രവാഹവുമായി മേരി ഇമ്മാക്കുലേറ്റിലെ നല്ലപാഠം പ്രവര്ത്തേകർ. തങ്ങളുടെ നിര്ദ്ദനരായ കൂട്ടുകാര്ക്കും, സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പരിസരവാസികള്ക്കും ഓണവിഭവങ്ങൾ നല്കി അവർ ഓണത്തെ വരവേറ്റു. 18 ക്ലാസുകളിലേയും ഓരോ കുട്ടിയും ഓണസദ്യയ്ക്കാവശ്യമായ പച്ചക്കറികളും അനുബന്ധസാമഗ്രികളും കൊണ്ടുവരുകയും അവ ശേഖരിച്ച് തങ്ങളുടെ 36 സഹപാഠികള്ക്കും 30 പരിസരവാസികള്ക്കും നല്കി ഓണനാളിന്റെ നൈര്മല്യത്തെ വിളംബരം ചെയ്തു.

നല്ലപാഠം പ്രവര്ത്തകർ തയ്യാറാക്കിയ പ്രകൃതിസൗഹൃദബാഗുകളിലാണ് സാധനങ്ങൾ വിതരണം ചെയ്തത്. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനകര്മ്മംര നിര്വ്വഹിച്ചത് സ്കൂൾ ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് ആയിരുന്നു. സ്നേഹത്തിന്റെ ഊഷ്മളതയും പങ്കുവയ്ക്കലിന്റെ മാധുര്യവും ഈ പ്രവര്ത്തിയിലൂടെ നല്ലപാഠം പ്രവര്ത്തരകര്ക്ക്ന അനുഭവവേദ്യമായി.

ലഹരിയെ പടിയിറക്കാൻ കുട്ടികളുടെ കൂട്ടായ്മ

||||

ലഹരിവസ്തുക്കൾ - പുതുതലമുറയെ കാര്ന്നു തിന്നുന്ന കാന്സർ. ലഹരിപദാര്ത്ഥങ്ങൾ നശിപ്പിക്കുന്നത് ഒരു വ്യക്തിയെയല്ല മറിച്ച് ഒരു സമൂഹത്തെ തന്നെയാണ്. ഈ അവബോധം ലോകത്തിന് പകര്ന്നു നല്കുകയെന്ന ഉദ്ദേശ്യത്തോടെ മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ കുട്ടികൾ എക്സൈസ് വകുപ്പുമായി സഹകരിച്ച് ഒരു ലഹരിവിരുദ്ധ ക്ലബ്ബ് രൂപീകരിച്ചു.

എക്സൈസ് വകുപ്പ് സബ് ഇന്സ്പെകക്ടർ ശ്രീ. തോമസ്‌ ലഹരിവിരുദ്ധപ്രവര്ത്ത നങ്ങളിൽ കുട്ടികളെ പങ്കാളികളാക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ട് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്വ്വളഹിച്ചു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥൻ ശ്രീ. മനോജ്‌ ലഹരിവിരുദ്ധ ബോധവത്ക്കരണക്ലാസ് നയിച്ചു. തുടര്ന്ന് ‍ ഹോംകോയിലെ ഡോ.സുരേഷ് സ്പോണ്സർ ചെയ്ത വിവരശേഖരണപ്പെട്ടിയുടെ ഉദ്ഘാടനകര്മ്മം സ്കൂൾ ഹെഡ് മിസ്‌ട്രസ് സി. ലിസ്സി ഇഗ്നേഷ്യസ് നിര്വ്വരഹിച്ചു.

എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. സന്തോഷ്‌, ശ്രീ. സുജിത്ത് എന്നിവരും, സ്കൂൾ പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളും ഈ യോഗത്തിൽ സന്നിഹിതരായിരുന്നു. ലഹരിവിരുദ്ധക്ലബ്ബിന്റെ കണ്വീ.നര്മാപരായി ശ്രീ. സിനോ, ശ്രീമതി. സുമിമോൾ കെ.എക്സ്‌ എന്നിവരേയും വിദ്യാര്ത്ഥി പ്രതിനിധികളായി യദുകൃഷ്ണൻ (പ്രസിഡന്റ്), ആര്യ മാര്ട്ടി ൻ (സെക്രട്ടറി) എന്നിവരേയും തെരഞ്ഞെടുത്തു.

ലഹരിക്ക്‌ വിടചൊല്ലി ആരോഗ്യവും നീതിബോധവുമുള്ള തലമുറയായി വളര്ന്നു വരേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കാൻ ഈ പ്രവര്ത്തനം സഹായിച്ചു.

പൊന്നിൻ ചിങ്ങപ്പിറവിയിൽ ജൈവപച്ചക്കറി കൃഷിയുമായി പൂങ്കാവ് സ്കൂൾ

വയലേലകളിലൊക്കെയും സ്വര്ണപ്പൂങ്കുലകൾ പോലെ നെന്മണികൾ വിളഞ്ഞു നിന്ന ഒരു കാലം ഉണ്ടായിരുന്നു. കൊയ്ത്തുല്സവങ്ങൾ പതിവായിരുന്ന ഒരു പഴയകാലം. കൃഷിയിടങ്ങൾ നികത്തപ്പെട്ടിട്ടും നെന്മണികൾ കാണാക്കനിയായിട്ടും നമ്മുടെ തീന്മേ്ശയിൽ വിഭവങ്ങള്ക്ക് പഞ്ഞമില്ല. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന നിലവാരം കുറഞ്ഞ, വിഷമയമായ ഭക്ഷണസാധനങ്ങൾ കഴിച്ച് മലയാളികൾ രോഗികളായി മാറുന്ന ഈ സാഹചര്യത്തിൽ ജൈവകൃഷിക്ക് പ്രാധാന്യം ഏറി വരുന്നു.

മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ ചിങ്ങം-1 കര്ഷകദിനമായി ആചരിച്ചതോടൊപ്പം ജൈവകൃഷിപദ്ധതിക്കും തുടക്കമിട്ടു. നമ്മുടെ സംസ്ക്കാരത്തെയും, പാരമ്പര്യത്തെയും സംരക്ഷിക്കുകയെന്ന അവബോധം പുതുതലമുറയ്ക്ക് പകര്ന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ ജൈവപച്ചക്കറികളായ തക്കാളി, വെണ്ട, പയർ, വഴുതന, ചീര, പച്ചമുളക് തുടങ്ങി വിവിധതരത്തിലുള്ള പച്ചക്കറിത്തൈകൾ 100 ഗ്രോ ബാഗുകളിലും, നിലത്തുമായി അധ്യാപകരും കുട്ടികളും ചേര്ന്ന് നട്ടു.

സ്കൂളിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക എന്ന മഹത്തായ ഉദ്യമത്തിന്റെ ഉദ്ഘാടനകര്മ്മം വിദ്യാഭ്യാസവകുപ്പിലെ മുൻ ഉദ്യോഗസ്ഥനായ ശ്രീ. ആർ.ഡി. ബാബു നിര്ഹിച്ചു. സ്കൂൾ വളപ്പിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കുന്നു.ഹെഡ്മിസ്‌ട്രസ് സിസ്റ്റർ ലിസി ഇഗ്നേഷ്യസ്, ഇക്കോ ക്ലബ്‌ കണ്വീനറായ ശ്രീമതി ഡാനി ജേക്കബ്‌, മറ്റ് അധ്യാപകർ, അനധ്യാപകർ, വിദ്യാര്ത്ഥികൾ തുടങ്ങിയവർ ഇതിൽ പങ്കുചേര്ന്നു . കൃഷി ഒരു തൊഴിൽ മാത്രമല്ല അതൊരു സംസ്കാരവും കൂടിയാണെന്ന തിരിച്ചറിവ് നേടാൻ ഈ പ്രവര്ത്തനത്തിലൂടെ സാധിച്ചു എന്നത് അഭിമാനകരമാണ്.

അദ്ധ്യാപക ദിനത്തിൽ വിദ്യാര്ത്ഥികൾ അദ്ധ്യാപകർ ആയപ്പോൾ

അദ്ധ്യാപനം എന്നത് കേവലം ഒരു തൊഴിൽ മാത്രമല്ല, ഭാവിതലമുറയെ വാര്ത്തെടുക്കുന്ന ഉദാത്തമായ ഒരു കര്മ്മം കൂടിയാണ്. ആ പുണ്യകര്മത്തിൽ അദ്ധ്യാപകരോടൊപ്പം പങ്കുചേരുകയാണ് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ കുരുന്നുകൾ.

സ്ക്കൂളിലെ തന്നെ എട്ടാം ക്ലാസിൽ പഠിക്കുന്ന, പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ കണ്ടെത്തി അവര്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയാണ് ലക്‌ഷ്യം. ഇതിനായി എല്ലാ ദിവസവും കുറച്ച് സമയം അവർ നീക്കി വയ്ക്കുന്നു. പത്താം ക്ലാസിലെ കുട്ടികളാണ് ക്ലാസുകള്ക്ക് നേതൃത്വം നല്കുുന്നത്. വളരെ ലളിതമായ ഭാഷയിലും ശൈലിയിലും അധ്യാപനം നടത്തുന്നതിനാൽ കുട്ടികള്ക്ക് ഇത് വളരെ പ്രയോജനപ്രദമാണ്. തങ്ങളുടെ ചേച്ചിമാരും ചേട്ടന്മാരും തങ്ങള്ക്കു വേണ്ടി ക്ലാസ് എടുക്കുന്നു എന്നത് കുട്ടികള്ക്ക് വളരെയധികം സന്തോഷം നല്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഓരോ കുട്ടിയും ആവേശത്തോടെയാണ് ക്ലാസിൽ പങ്കെടുക്കുന്നത്.

തന്നെക്കാൾ കഴിവുകുറഞ്ഞവരെ അവഗണിക്കാതെ അവരെയും തന്നോടൊപ്പം ചേര്ത്തു നിർത്തണമെന്ന വലിയൊരു പാഠമാണ് ഈ പ്രവര്ത്തനനത്തിലൂടെ കുട്ടികൾ സമൂഹത്തിന് പകര്ന്നു നല്കു്ന്നത്. പഠന പിന്നോക്കാവസ്ഥ നേരിടുന്ന തങ്ങളുടെ കൂട്ടുകാരെയും തങ്ങളോടൊപ്പം മുന്നിനരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ്‌ കുട്ടികളെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

ബേബി ഡയപ്പറുകളുടെ നിര്മാനര്ജ്ജനവും സുസ്ഥിര പുന:ചംക്രമണവും- പ്രോജക്ട്

അനുദിനം മാറിവരുന്ന ജീവിതശൈലികൾ ഇന്ന് സമൂഹത്തിന് ഭാരമായിത്തീര്ന്നിരിക്കുന്നു. അത്തരമൊരു മാറ്റത്തിന്റെ ഫലം പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നു എന്നും, അതിന് സുസ്ഥിരമായ ഒരു പരിഹാരം കണ്ടെത്താൻ കഴിയുമോ? എന്നുമുള്ള ഒരു അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ ബാലശാസ്ത്ര കോൺഗ്രസ് ടീം ഒരു പഠന റിപ്പോര്ട്ട് ‌ തയ്യാറാക്കി. സ്കൂളിന്റെ ചുറ്റുവട്ടമാണ് ഇതിനായി കുട്ടികൾ തെരഞ്ഞെടുത്തത്.

പണ്ട് നവജാതശിശുക്കളുടെ മലമൂത്രവിസര്ജ്ജ്യങ്ങൾ നേര്ത്ത കോട്ടൺ തുണി ഉപയോഗിച്ച് നീക്കുകയും അത് വീണ്ടും കഴുകി ഉപയോഗിക്കുകയുമായിരുന്നു പതിവ്. എന്നാൽ ഇന്ന് ബേബിഡയപ്പറുകള്ക്കാ്ണ് പ്രിയം. ഇവ ഉപയോഗശേഷം എന്തുചെയ്യുന്നുവെന്നും അതിന്റെ നിര്മ്മാര്ജ്ജനരീതികൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കണ്ടെത്താമെന്നും അതിനൊരു പരിഹാരമാര്ഗ്ഗം ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നുമുള്ള ആഗ്രഹമാണ് ഇത്തരമൊരു പഠനത്തിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിച്ചത്.

പരിസ്ഥിതിക്ക് ദോഷകരമായ ഇവ വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ പ്രയോജനപ്രദമാംവിധം പുനരുപയോഗിക്കാമെന്ന് കുട്ടികൾ കണ്ടെത്തി. ഡയപ്പറുകളിലെ പ്ലാസ്റ്റിക്, ജെൽ തുടങ്ങിയവ വേര്തിാരിച്ച് പ്ലാസ്റ്റിക്കും പഞ്ഞിയും പുന:ചംക്രമണത്തിനും ജെൽ കൃഷിക്കും ഉപയോഗിക്കാമെന്നത് പുത്തൻ അറിവായി.

പെണ്കരുത്തു വിളിച്ചോതി പുതുമയാര്ന്നൊരു ദിനാഘോഷം

ഒക്ടോബർ 11 ലോകമെമ്പാടുമുള്ള പെണ്മക്കളുടെ ദിനം .പുതുമയാര്ന്നൊരു ആഘോഷമാണ് ഈ ദിവസം മേരി ഇമ്മാക്കുലേറ്റിലെ പെണ്കുകഞ്ഞുങ്ങള്ക്കാതയി സ്കൂൾ ഒരുക്കിയത് . പെണ്മക്കൾ മാത്രമുള്ള കുടുംബങ്ങളിൽ നിന്നുള്ള കുട്ടികളേയും അധ്യാപികമാരെയും അവർ ഒന്നിച്ചുകൂട്ടി . അന്ന് കുട്ടികളുടെ അഭാവം നിമിത്തം കുടുംബങ്ങളിൽ പെണ്കു്ട്ടികൾ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടോ എന്ന വിഷയത്തിൽ ഒരു ചര്ച്ച സംഘടിപ്പിക്കപ്പെട്ടു. 100% കുട്ടികളും ഇല്ല എന്ന അഭിപ്രായമാണ് രേഖപ്പെടുത്തിയത്.

ജീവിത ദുരന്തങ്ങളെയും സംഘര്ഷങ്ങളെയും നേരിടുന്ന പെണ്കുട്ടികള്ക്കായി സമര്പ്പിക്കപ്പെട്ട ഈ ദിനാചരണത്തിൽ മാനവ മനസാക്ഷിയെ ഞെട്ടിച്ച പീഡനത്തിനു ഇരയായ സൗമ്യയേയും ഡല്ഹി പെണ്കു്ട്ടിയേയും ശാരിയേയും ജിഷയേയും കുട്ടികൾ അനുസ്മരിച്ചു. സമൂഹത്തിന്റെ ചതിക്കുഴികളിൽ വീഴാതെ മുന്നോട്ടുപോകാനുള്ള കരുത്താര്ജ്ജിച്ചു തങ്ങൾ വളര്ന്നു വരുമെന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ തങ്ങള്ക്കും കഴിയുമെന്നുമുള്ള ഉറച്ച പ്രഖ്യാപനത്തോടെ പെണ്കുരുത്തിന്റെ ഈ ദിനത്തെ അവർ അര്ത്ഥ സമ്പുഷ്ടമാക്കി. പെണ്കു്ട്ടികൾ മാത്രമുള്ള കുടുംബങ്ങളിൽ വളരുന്നതിൽ അഭിമാനിക്കണമെന്നു ഹെഡ് മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് കുട്ടികളോട് ആഹ്വാനം ചെയ്തു .

പെണ്കു്ട്ടികൾ വീടിന്റെ വിളക്കായി കാണുന്ന ഒരു സംസ്കാരമാണ് നമ്മുടേത്‌ എന്നിട്ടും നിരവധിയായ അതിക്രമങ്ങൾക്ക് ഈ കാലഘട്ടത്തിലും പെണ്കുട്ടികൾ ഇരയാക്കപ്പെടുന്നു. ഇതിനെതിരെ ശക്തമായി പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കടമയാണെന്നുള്ള അവബോധം പകരാൻ സഹായകമായിരുന്നു ഈ പ്രവര്ത്തനം.