"സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 112: | വരി 112: | ||
| 2005 - | | 2005 - | ||
| ശ്രീ. ജോസ് സിറിയക് (പ്രിന്സിപ്പാല്) | | ശ്രീ. ജോസ് സിറിയക് (പ്രിന്സിപ്പാല്) | ||
| | | | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == |
17:26, 14 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ജോസഫ്സ് എച്ച്. എസ്. എസ്. തിരുവനന്തപുരം | |
---|---|
വിലാസം | |
തിരുവനന്തപുരം തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
14-12-2009 | Stjosephstvpm |
തിരുവനന്തപുരം നഗരത്തില്‍ ഭരണസിരകേന്ദ്രമായ നിയമസഭാമന്ദിരത്തിനു സമീപം ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ 2 ഏക്കര്‍ 65 സെന്റില്‍ മൂന്ന് ആധുനിക കോണ്ക്രീററ് കെട്ടിടങ്ങളുടെ നടുവില്‍ തലയുയര്‍ത്തി നില്ക്കുന്ന, പാശ്ചാത്യ വാസ്തുചാരുതയുടെ മൂര്‍ത്തിരൂപമായി വിരാജിക്കുന്ന ശതാബ്തികെട്ടിടം സെന്റ് ജോസഫിന്റെ പ്രൗഢിയും ഗാംഭീര്യവും എന്നെന്നും ഉയര്‍ത്തിപിടിച്ചു കൊണ്ട്, കര്‍മ്മനിരതമായി കാലത്തിന്റെ പ്രയാണത്തില്‍ അഭംഗുരം തുടരുന്നു..
ചരിത്രം
1857-മാണ്ട് കര്‍മ്മലീത്താ സഭാവൈദീകര്‍ തിരുവനന്തപുരം സെക്ര്ട്ടറിയേററിനുസമീപം സ്ഥിതി ചെയ്യുന്നസ്ഥലത്ത് കര്‍മ്മലീത്താസഭാംഗവും ഫ്രഞ്ചുകാരനുമായ ഫാ. ഫെര്‍ഢിനെന്റിന്റെ അക്ഷീണ പരിശ്രമഫലമായി ഒരു ചെറിയപള്ളിയോടൊപ്പം രൂപംകൊണ്ടതാണ് സെന്റ് ജോസഫ് സ്കൂള്‍. 1874-ല്‍ ഈ സ്കൂള്‍ പാളയം സെന്റ് ജോസഫ്സ് പള്ളിക്കുസമീപം മാററി സ്ഥാപിക്കപ്പെട്ടു. മിഡില്‍ സ്കൂളായിരുന്ന സെന്റ് ജോസഫ്സ് 1898-ല്‍ ഹൈസ്കൂളാക്കി യൂണിവേഴ്സിററി ഓഫ് മദ്രാസ് അംഗീകാരവും നല്കി. കെട്ടിടത്തിന്റെ പരിതാപസ്ഥിതി,സ്ഥലപരിമിതി,മതപരിവര്‍ത്തനംചെയ്ത കുട്ടികള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റ് നല്കാതിരിക്കല് എന്നു തുടങ്ങി അനവധി പ്രശ്നങ്ങള്‍ ഉയര്‍ത്തി സര്‍ക്കാര്‍ സ്കൂളിന്റെ അംഗീകാരം പിന്‍വലിക്കുന്ന ഘട്ടത്തിലാണ് കൊല്ലം രൂപതാ മെത്രാനായിരു ന്ന അലോഷ്യസ് ബന്സിഗര് പിതാവിന് തിരുവിതാംകൂറിന്റെ തലസ്ഥാന നഗരത്തില്‍ ഒരു വിദ്യാഭ്യാസസ്ഥാപനത്തിന്റെ ആവശ്യകത ബോധ്യപെട്ടതിന്റെ പശ്ചത്താലത്തിലാണ് 1905-ല്‍ ഇപ്പോള്‍ കാണുന്ന കെട്ടിടം ഏറെ പണിപ്പെട്ടു പൂര്‍ത്തിയാക്കിയത്. 1905 ജനുവരി മാസം പതിനെട്ടാം തീയതി രാവിലെ മോണ്‍സിജ്ഞോര്‍ അലോഷ്യസ് മരിയ ബെന്‍സിഗര്‍,(കോ അഡ്ജ്യൂററര്‍,കൊല്ലം ബിഷപ്സ് )ഈ മന്ദിരം ഉദ്ഘാടനം ചെയ്യുകയും വൈകുന്നേരം മഹാരാജാവിന്റെ ദിവാനായിരുന്ന വി പി മാധവറാവുവിന്റെ നേതൃത്വത്തില്‍ ഒരു യോഗം സംഘടിപ്പിച്ച് സാമ്പത്തിക സഹായം നല്കിയ മഹാരാജാവിനോട് നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാദര്‍ അല്ഫോന്സിനെ അനുമോദിക്കുകയും ചെയ്യുകയുമുണ്ടായി. 1857 മുതല്‍ 1905 വരെ സെന്റ് ജോസഫ്സ് മിഡില്‍സ്കൂളിന്റെ സാരഥ്യം വഹിച്ച ശേഷ്ഠരായ കര്‍മ്മലീത്താ വൈദീകരാണ് ഫാ.ഫെര്‍ഡിനാന്റ്(ഫ്രഞ്ച്), ഫാ.മേരി വിക്ടര്‍(ഫ്രഞ്ച്), ഫാ. ജോണ്‍ ഓഫ് ക്രോസ്(സ്പാനിഷ്), ഫാ.അല്‍ഫോണ്‍സ്
ഭൗതികസൗകര്യങ്ങള്
രണ്ട് ഏക്കര്‍ 65 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 21 ക്ലാസ് മുറികളുമുണ്ട്. ഉന്നതമിലവാരമുള്ള ബാസ്ക്കററ് ബാള്‍ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം എഴുപതു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. അപ്പര്‍ പ്രൈമറിക്ക് സയന്‍സ് ലാബും കണക്കിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയ സജ്ജീകരണങ്ങളും ഉണ്ട്. ഹൈസ്കൂളിന് ഫിസിക്സ്, രസതന്ത്രം,ഊര്‍ജ്ജതന്ത്രം എന്നിവയ്കായി വിശാലമായ മൂന്നു പരീക്ഷണശാലകളുണ്ട്. ഒരു ഭാഷാപരീക്ഷണശാലയും ഈ സ്ഥാപനത്തിലുണ്ട്. കൂടാതെ ലൈബ്രറിയും അതിവിശാലമായ ലൈബ്രറിഹാളും ഏകദേശം പതിനാലായിരം പുസ്തകങ്ങളും സ്വന്തമാണ്. അപ്പര്‍ പ്രൈമറിക്കും ഹൈസ്കൂളിനും പ്രത്യേകം എല്‍.സി.ഡി പ്രോജക്ടറുകളുണ്ട്. ഓഫീസ്, അധ്യാപകരുടെ മുറികള്‍, പ്രധാന അധ്യാപകന്റെ മുറി എന്നിവയിലെല്ലാം ആവശ്യത്തിനു കമ്പ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
. സ്പോര്‍ട്സ് ക്ളബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1906 - 22 | ശ്രീ. കുളന്തൈസ്വാമി | |||
1922 - 32 | റവ.ഫാ.യൂഗില്‍ബര്‍ട്ട് ഒ.സി.ഡി. | |||
1932 - 45 | റവ.ഫാ.പാട്രിക് ഒ.സി.ഡി. | |||
1945 - 56 | ശ്രീ. സ്വാമിനാഥന് | |||
1956 - 58 | ശ്രീ. അനന്ത നാരായണ അയ്യര്‍ | |||
1958 - 61 | ശ്രീ. എല്‍. ജി. ഭീമര്‍ | |||
1961 - 65 | റവ. ഫാ. കുഞ്ചെറിയ എസ്. ജെ. | |||
1966- 70 | റവ. ഫാ. പോള്‍ കുന്നുങ്കള്‍ എസ്. ജെ. | |||
1970 - 74 | റവ. ഫാ. കുഞ്ചെറിയ എസ്. ജെ. | |||
1974 - 83 | റവ.ഫാ.വര്‍ക്കി ചെറുവള്ളില്‍ എസ്. ജെ. | |||
1983 - 87 | റവ.ഫാ. ജോര്‍ജ്ജ് മുരിക്കന്‍ എസ്. ജെ. | |||
1987 - 98 | റവ.ഫാ.എഫ്രേം തോമസ് എസ്. ജെ. | |||
1988 - 2002 | ശ്രീ. എബ്രഹാം പി. വര്‍ഗ്ഗീസ് | |||
2002 - 03 | ശ്രീ. എം.എം.ജോണ്‍ | |||
2003 - | ശ്രീ. എം. എ. ജോര്‍ജ്ജ് | |||
2005 - | ശ്രീ. ജോസ് സിറിയക് (പ്രിന്സിപ്പാല്) |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
|