ഉള്ളടക്കത്തിലേക്ക് പോവുക

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Thomasm (സംവാദം | സംഭാവനകൾ)
'{{Lkframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
'''<u>സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം</u>'''
[[പ്രമാണം:38032 pta littlekites eabu.jpg|വലത്ത്‌|ചട്ടരഹിതം|386x386ബിന്ദു]]
പുത്തനറിവിന്റെ പുതുലോകം, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്‌സ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ മഹത് പദ്ധതിയിൽ കൈകോർത്ത് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും. ലിറ്റിൽ കൈറ്റ്‌സ് ക്ലബിന്റെ സ്‌കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ '''ശ്രീമതി. എലിസബത്ത് അബു''' നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഐ.ടി രംഗത്തെ കഴിവുകൾ വളർത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യ് പരിചയപ്പെടുത്തുക തുടങ്ങീ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് പ്രവർത്തിക്കുന്നത്.
[[പ്രമാണം:38032 pta manoramalk.jpg|ഇടത്ത്‌|ചട്ടരഹിതം]]
ചടങ്ങിൽ സ്‌കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി എലിസബത്ത് അബു കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. പ്രോഗ്രാമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രധാന ലക്ഷ്യം. അനുദിനം വളരുന്ന സാങ്കേതിക ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളും അനായാസം നടന്നു നീങ്ങേണ്ടതുണ്ട്. അതിന്റെ ആദ്യചുവടു പടിയാണ് ഓരോ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും. കാലത്തിനനുസരിച്ച്, കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ രീതിയ്ക്കാണ് ലിറ്റിൽ കൈറ്റ്‌സ തുടക്കം കുറിയ്ക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.
ഉദ്ഘാടനത്തിന് ശേഷം കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രമോ വീഡിയോ പ്രദർശിപ്പിച്ചു.
'''<u>ശാസ്ത്രമേളയിൽ മിന്നുംതാരങ്ങളായി ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ</u>'''
[[പ്രമാണം:38032 pta science2018.jpg|വലത്ത്‌|ചട്ടരഹിതം|220x220ബിന്ദു]]
വിവിധ മേളകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ലിറ്റിൽ  കൈറ്റ്‌സ് അംഗങ്ങൾക്കായി. വിദ്യാർത്ഥികളായ അനുഗ്രഹ, സ്വാതി ആചാര്യ എന്നിവർ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തു. ജില്ലാ ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റിൽ സോനാ ജോയി,പൗർണമി എന്നിവർക്ക് ഒന്നാം സ്ഥാനം നേടാനായതും ശ്രദ്ധേയമായ നേട്ടമായി.
'''<u>ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു</u>'''
ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ്‌സ് മിസ്ട്രസുമാരായ ശ്രീജ എസ്, സുപ്രിയ, എന്നിവർ ക്ലാസുകൾ നയിച്ചു.
വീഡിയോകൾക്ക് വലിയ പ്രചാരണം ലഭിക്കുന്ന കാലമാണിത്. യൂട്യൂബ് വീഡിയോകളടക്കം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ വീഡിയോ എഡിറ്റിംഗ് അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന്റെ ഭാഗമായി വീഡിയോ എഡിറ്റിംഗ് എങ്ങനെ എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.  വീഡിയോ എഡിറ്റിംഗിന്റെ ആവശ്യകത, സവിശേഷതകൾ എന്നിവ വിവരിക്കുന്നതിനൊപ്പം ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് ഇത്തരം വീഡിയോയിലേക്ക് സംഗീതം നൽകാനും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ തന്നെ തയാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.
'''<u>സ്മാർട്ട്‌ ക്ലാസ്‌റൂം പരിപാലനം</u>'''
സ്മാർട്ട്‌ ക്ലാസ് റൂമുകൾ ഓരോ സ്‌കൂളിന്റെയും സ്പന്ദനങ്ങളാണ്. മാറുന്ന കാലത്തിന് പുതിയപാഠ്യരീതി പരിചയപ്പെടുത്തുന്ന ഇവിടം സാങ്കേതികതയുടെ വേറിട്ട ലോകം കൂടിയാണ്. സ്‌കൂളിലെ സ്മാർട്ട്‌ ക്ലാസുകളുടെ നിയന്ത്രണം പൂർണമായും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലയായി മാറി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സംരക്ഷിച്ചു പോരുന്നത്.
ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സംരക്ഷണവുമാണ് ഇതിൽ പ്രധാനം. കൃത്യമായ പരിശീലനം ലഭിച്ച കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്. അധ്യാപകർ നൽകുന്ന മാർഗ നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവരുടെ പ്രവർത്തനം. ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക എന്നതാണ് ആദ്യം പരിശോധിക്കുന്നത്. ടിവി, സ്പീക്കർ, ലാപ്പ്‌ടോപ്പ്, മൗസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച ശേഷം അവയെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവാദിതം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് മാത്രമാണ്. ഉപകരണങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ വന്നാൽ ഈ വിദ്യാർത്ഥികൾ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയ്ക്കും.
'''<u>വരകൾ വിസ്മയങ്ങൾ</u>'''
[[പ്രമാണം:380332 pta varakalvismayam.jpg|ഇടത്ത്‌|ചട്ടരഹിതം|282x282ബിന്ദു]]
പെയിന്റിംഗ് സാധ്യതകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിപെയിന്റിംഗ് ക്ലാസ് വരകൾ വിസ്മയങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശശികല വി നായർ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.  കൈറ്റ് മിസ്ട്രസുമാരായ ശ്രീജ എസ്, സുപ്രിയ എന്നിവർ ക്ലാസുകൾ നയിച്ചു. എസ്ആർജി കൺവീനർ അപ്‌സര പി. ഉല്ലാസ് നന്ദി പറഞ്ഞു.
ചിത്രങ്ങൾ വരയ്ക്കാനും കളർ ചേർക്കാനുമാണ് മുഖ്യമായും വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.
'''<u>'പേജ്' ഡിജിറ്റൽ മാഗസിൻ</u>'''
വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ വളർത്തുന്നതിനൊപ്പം ഡിജിറ്റൽ മാഗസിനുകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ '''<nowiki/>'പേജ്'''' ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ സാേേങ്കതിക വിദ്യയുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മാഗസിൻ വിദ്യാർത്ഥികൾക്കും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനിയായ സുപ്രിയ ആയിരുന്നു മാഗസിൻ എഡിറ്റർ.
ഇ വായനയുടെ പുതുകാലത്തിലേക്ക് വിദ്യാർത്ഥികൾക്കുള്ള ആദ്യ ചുവടുവയ്പ്പായി ഡിജിറ്റൽ മാഗസിൻ മാറി. മികച്ച രചനകൾ എത്തിയതോടെ മാതാപിതാക്കളിൽ നിന്നും വലിയ പിന്തുണയാണ് ഡിജിറ്റൽ മാഗസിന് ലഭിച്ചത്.
'''<u>ഏകദിനക്ലാസ് സംഘടിപ്പിച്ചു</u>'''
[[പ്രമാണം:38032 pta bindhuteacher.jpg|വലത്ത്‌|ചട്ടരഹിതം|270x270ബിന്ദു]]
ഹൈടെക്ക് ക്ലാസുകൾ മാറുന്ന വിദ്യാഭ്യാസത്തിന്റെ അടയാളമാണ്. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായം പരിചയപ്പെടുന്നതിനൊപ്പം പുത്തൻ സാങ്കേതികവിദ്യയും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് സ്മാർട്ട് ക്ലാസ്‌റൂമുകൾ. ഇത്തരം ക്ലാസുകൾ പൂർണമായും നിയന്ത്രിക്കുന്നത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്. ഇതിന് കൂടുതൽ സഹായകരമാകുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി ഹൈടെക്ക് ക്ലാസുകളുടെ സംരക്ഷണവും പരിചയപ്പെടലും എന്ന വിഷയത്തിൽ ബിന്ദുകുമാരി എൻ.ജി ക്ലാസുകൾ നയിച്ചു.
വിവിധ ഉപകരണങ്ങളും അതിന്റെ അനുബന്ധ ഘടകങ്ങളും പരിചയപ്പെടുത്തി. ലാപ്പ്‌ടോപ്പ്, പ്രൊജക്ടർ, സ്പീക്കറുകൾ എന്നിവയുടെ പ്രവർത്തനം, അതിനെ മറ്റു ഉപകരണങ്ങളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വിശദീകരിച്ചു. ഇത്തരം ഉപകരണങ്ങളുടെ സംരക്ഷണം, ഉകരണങ്ങളിൽ കാണുന്ന സൂചനാ സന്ദേശങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനൊപ്പം സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.

15:02, 4 ജനുവരി 2026-നു നിലവിലുള്ള രൂപം

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ക്ലബ് ഉദ്ഘാടനം

പുത്തനറിവിന്റെ പുതുലോകം, സാങ്കേതിക വിദ്യാഭ്യാസത്തിന്റെ പുതുസാധ്യതകളെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ലിറ്റിൽ കൈറ്റ്‌സ്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ മഹത് പദ്ധതിയിൽ കൈകോർത്ത് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളും. ലിറ്റിൽ കൈറ്റ്‌സ് ക്ലബിന്റെ സ്‌കൂൾതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സമിതി അധ്യക്ഷ ശ്രീമതി. എലിസബത്ത് അബു നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളിൽ ഐ.ടി രംഗത്തെ കഴിവുകൾ വളർത്തുക, ഡിജിറ്റൽ സാങ്കേതിക വിദ്യ് പരിചയപ്പെടുത്തുക തുടങ്ങീ ലക്ഷ്യത്തോടെയാണ് ലിറ്റിൽ കൈറ്റ്‌സ് ക്ലബ് പ്രവർത്തിക്കുന്നത്.

ചടങ്ങിൽ സ്‌കൂൾ അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു. ഉദ്ഘാടന പ്രസംഗത്തിൽ ശ്രീമതി എലിസബത്ത് അബു കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും ഡിജിറ്റൽ ലോകത്ത് കുട്ടികൾക്ക് ലഭിക്കുന്ന അവസരങ്ങളും വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി. പ്രോഗ്രാമിംഗ്, ഗ്രാഫിക്‌സ്, അനിമേഷൻ, മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിലൂടെ കുട്ടികളുടെ കഴിവുകൾ മെച്ചപ്പെടുത്തുകയാണ് ലിറ്റിൽ കൈറ്റ്‌സിന്റെ പ്രധാന ലക്ഷ്യം. അനുദിനം വളരുന്ന സാങ്കേതിക ലോകത്തേക്ക് നമ്മുടെ കുഞ്ഞുങ്ങളും അനായാസം നടന്നു നീങ്ങേണ്ടതുണ്ട്. അതിന്റെ ആദ്യചുവടു പടിയാണ് ഓരോ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റും. കാലത്തിനനുസരിച്ച്, കാലം ആവശ്യപ്പെടുന്ന വിദ്യാഭ്യാസ രീതിയ്ക്കാണ് ലിറ്റിൽ കൈറ്റ്‌സ തുടക്കം കുറിയ്ക്കുന്നതെന്ന കാര്യത്തിൽ സംശയമില്ല.

ഉദ്ഘാടനത്തിന് ശേഷം കൈറ്റ്‌സിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും വിശദീകരിക്കുന്ന പ്രമോ വീഡിയോ പ്രദർശിപ്പിച്ചു.

ശാസ്ത്രമേളയിൽ മിന്നുംതാരങ്ങളായി ലിറ്റിൽ കൈറ്റ്‌സ് കൂട്ടുകാർ

വിവിധ മേളകളിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കായി. വിദ്യാർത്ഥികളായ അനുഗ്രഹ, സ്വാതി ആചാര്യ എന്നിവർ സംസ്ഥാന ശാസ്ത്രമേളയിൽ പങ്കെടുത്തു. ജില്ലാ ശാസ്ത്രമേളയിൽ സയൻസ് പ്രോജക്റ്റിൽ സോനാ ജോയി,പൗർണമി എന്നിവർക്ക് ഒന്നാം സ്ഥാനം നേടാനായതും ശ്രദ്ധേയമായ നേട്ടമായി.

ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്‌സ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. കൈറ്റ്‌സ് മിസ്ട്രസുമാരായ ശ്രീജ എസ്, സുപ്രിയ, എന്നിവർ ക്ലാസുകൾ നയിച്ചു.

വീഡിയോകൾക്ക് വലിയ പ്രചാരണം ലഭിക്കുന്ന കാലമാണിത്. യൂട്യൂബ് വീഡിയോകളടക്കം ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അതുകൊണ്ടു തന്നെ വീഡിയോ എഡിറ്റിംഗ് അറിഞ്ഞിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിന്റെ ഭാഗമായി വീഡിയോ എഡിറ്റിംഗ് എങ്ങനെ എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും സംഘടിപ്പിച്ചു.  വീഡിയോ എഡിറ്റിംഗിന്റെ ആവശ്യകത, സവിശേഷതകൾ എന്നിവ വിവരിക്കുന്നതിനൊപ്പം ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യാൻ വിദ്യാർത്ഥികളെ പഠിപ്പിച്ചു. ഒഡാസിറ്റി ഉപയോഗിച്ച് ഇത്തരം വീഡിയോയിലേക്ക് സംഗീതം നൽകാനും വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ തന്നെ തയാറാക്കിയ വീഡിയോ പ്രദർശിപ്പിച്ചു.

സ്മാർട്ട്‌ ക്ലാസ്‌റൂം പരിപാലനം

സ്മാർട്ട്‌ ക്ലാസ് റൂമുകൾ ഓരോ സ്‌കൂളിന്റെയും സ്പന്ദനങ്ങളാണ്. മാറുന്ന കാലത്തിന് പുതിയപാഠ്യരീതി പരിചയപ്പെടുത്തുന്ന ഇവിടം സാങ്കേതികതയുടെ വേറിട്ട ലോകം കൂടിയാണ്. സ്‌കൂളിലെ സ്മാർട്ട്‌ ക്ലാസുകളുടെ നിയന്ത്രണം പൂർണമായും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ ചുമതലയായി മാറി. കുട്ടികൾ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്മാർട്ട് ക്ലാസ് റൂമുകൾ സംരക്ഷിച്ചു പോരുന്നത്.

ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും സംരക്ഷണവുമാണ് ഇതിൽ പ്രധാനം. കൃത്യമായ പരിശീലനം ലഭിച്ച കുട്ടികളാണ് ഇതിന് നേതൃത്വം നൽകുന്നത്. അധ്യാപകർ നൽകുന്ന മാർഗ നിർദേശങ്ങൾക്കനുസരിച്ച് മാത്രമാണ് ഇവരുടെ പ്രവർത്തനം. ഡിജിറ്റൽ ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക എന്നതാണ് ആദ്യം പരിശോധിക്കുന്നത്. ടിവി, സ്പീക്കർ, ലാപ്പ്‌ടോപ്പ്, മൗസ് തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച ശേഷം അവയെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റാനുള്ള ഉത്തരവാദിതം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് മാത്രമാണ്. ഉപകരണങ്ങളിൽ എന്തെങ്കിലും കേടുപാടുകൾ വന്നാൽ ഈ വിദ്യാർത്ഥികൾ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയ്ക്കും.

വരകൾ വിസ്മയങ്ങൾ

പെയിന്റിംഗ് സാധ്യതകൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തിപെയിന്റിംഗ് ക്ലാസ് വരകൾ വിസ്മയങ്ങൾ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രധാനാധ്യാപിക ശശികല വി നായർ ഉദ്ഘാടനം ചെയ്തു. എസ്. സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു.  കൈറ്റ് മിസ്ട്രസുമാരായ ശ്രീജ എസ്, സുപ്രിയ എന്നിവർ ക്ലാസുകൾ നയിച്ചു. എസ്ആർജി കൺവീനർ അപ്‌സര പി. ഉല്ലാസ് നന്ദി പറഞ്ഞു.

ചിത്രങ്ങൾ വരയ്ക്കാനും കളർ ചേർക്കാനുമാണ് മുഖ്യമായും വിദ്യാർത്ഥികളെ പരിശീലിപ്പിച്ചത്.

'പേജ്' ഡിജിറ്റൽ മാഗസിൻ

വിദ്യാർത്ഥികളുടെ സർഗ്ഗശേഷിയെ വളർത്തുന്നതിനൊപ്പം ഡിജിറ്റൽ മാഗസിനുകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 'പേജ്' ഡിജിറ്റൽ മാഗസിൻ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ കഥകൾ, കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. ഡിജിറ്റൽ സാേേങ്കതിക വിദ്യയുടെ സഹായത്തോടെ പ്രസിദ്ധീകരിച്ച മാഗസിൻ വിദ്യാർത്ഥികൾക്കും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനിയായ സുപ്രിയ ആയിരുന്നു മാഗസിൻ എഡിറ്റർ.

ഇ വായനയുടെ പുതുകാലത്തിലേക്ക് വിദ്യാർത്ഥികൾക്കുള്ള ആദ്യ ചുവടുവയ്പ്പായി ഡിജിറ്റൽ മാഗസിൻ മാറി. മികച്ച രചനകൾ എത്തിയതോടെ മാതാപിതാക്കളിൽ നിന്നും വലിയ പിന്തുണയാണ് ഡിജിറ്റൽ മാഗസിന് ലഭിച്ചത്.

ഏകദിനക്ലാസ് സംഘടിപ്പിച്ചു

ഹൈടെക്ക് ക്ലാസുകൾ മാറുന്ന വിദ്യാഭ്യാസത്തിന്റെ അടയാളമാണ്. പുത്തൻ വിദ്യാഭ്യാസ സമ്പ്രദായം പരിചയപ്പെടുന്നതിനൊപ്പം പുത്തൻ സാങ്കേതികവിദ്യയും വിദ്യാർത്ഥികളിലേക്ക് എത്തിക്കുകയാണ് സ്മാർട്ട് ക്ലാസ്‌റൂമുകൾ. ഇത്തരം ക്ലാസുകൾ പൂർണമായും നിയന്ത്രിക്കുന്നത് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളാണ്. ഇതിന് കൂടുതൽ സഹായകരമാകുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾക്കായി ഹൈടെക്ക് ക്ലാസുകളുടെ സംരക്ഷണവും പരിചയപ്പെടലും എന്ന വിഷയത്തിൽ ബിന്ദുകുമാരി എൻ.ജി ക്ലാസുകൾ നയിച്ചു. വിവിധ ഉപകരണങ്ങളും അതിന്റെ അനുബന്ധ ഘടകങ്ങളും പരിചയപ്പെടുത്തി. ലാപ്പ്‌ടോപ്പ്, പ്രൊജക്ടർ, സ്പീക്കറുകൾ എന്നിവയുടെ പ്രവർത്തനം, അതിനെ മറ്റു ഉപകരണങ്ങളുമായി ബന്ധിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും വിശദീകരിച്ചു. ഇത്തരം ഉപകരണങ്ങളുടെ സംരക്ഷണം, ഉകരണങ്ങളിൽ കാണുന്ന സൂചനാ സന്ദേശങ്ങൾ എന്നിവ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുന്നതിനൊപ്പം സംശയനിവാരണത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.