റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/ലിറ്റിൽകൈറ്റ്സ്/2018-20
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
അനുദിനം വളർന്നു കൊണ്ടിരിക്കുന്ന ഡിജിറ്റിൽ കാലഘട്ടത്തിൽ വിദ്യാർത്ഥികളിൽ സാങ്കേതിക വിജ്ഞാനം വർദ്ധിക്കുന്നതിനും വിവിധങ്ങളായ നൂതന ആശയങ്ങൾ എത്തിക്കുന്നതിനുമായി "ലിറ്റിൽ കൈറ്റ്സ് "ഐറ്റി ക്ലബ്ബ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തനമാരംഭിച്ചു.2018 ജനുവരി 22-ന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.കോന്നി ആർ വി എച്ച്എസ്എസിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ഉദ്ഘാടനം ജില്ലാ വികസനകാര്യസ്ഥിരം കമ്മിറ്റി അധ്യക്ഷ ശ്രീമതി എലിസബത്ത് നിർവഹിച്ചു.തിരഞ്ഞെടുക്കപ്പെടുന്ന 8, 9, 10 ക്ലാസിലെ 40 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.വിദ്യാർത്ഥികൾക്ക് ഹാർഡ്‌വെയർ, ആനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് വികസനം, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നു. എല്ലാ ബുധനാഴ്ച്ചകളിലും ഒരു മണിക്കുർ വിതം ലിറ്റിൽ കൈറ്റ്സ് യുണിറ്റിന് പരിശീലനം നൽകുന്നു .കൈറ്റ് മാസ്റ്റർമാരായി ശ്രീമതി ശ്രീജ എസ്. ശ്രീമതി അപ്സരാ പി. ഉല്ലാസ് എന്നിവർ പ്രവർത്തിക്കുന്നു.8-ാം ക്ലാസ്സിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷ നടത്തി ഉയർന്ന സ്കോർ നേടുന്ന 40 കുട്ടികളെ ഓരോ വർഷവും പുതിയ യൂണിറ്റിലേയ്ക്ക് തെരഞ്ഞെടുക്കുന്നു. സ്‍കൂൾ തല ക്യാമ്പുകളും ഓരോവർഷവും നടത്തുന്നു. മികവു പുലർത്തുന്ന കുട്ടികളെ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല ക്യാമ്പുകളിൽ പരിശീലനത്തിന് അവസരം നൽകുന്നു.എ-ഗ്രേഡ് നേടുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകുന്നു.
_RECORD_
ലക്ഷ്യങ്ങൾ
1.വിദ്യാലങ്ങളിലെ സാങ്കേതിക ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും ശരിയായ രീതിയിൽ ഉപയോഗിക്കുന്നതിനും അവ പരിപാലനം ചെയ്യുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.സ്‍കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നതിനും അവ ചിത്രീകരിച്ച് ഡോക്യുമെന്റേഷൻ നടത്തുന്നതിനും പരിശീലനം നൽകുന്നു.
2.സാങ്കേതിക മികവ് വളർത്തുക, ഇന്റർനെറ്റ് സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം നൽകുക, പഠനത്തിനായി സാങ്കേതിക വിദ്യയെ ഗുണകരമായി ഉപയോഗിക്കാൻ പ്രാപ്തമാക്കുക.
3.
വിദ്യാർത്ഥികളെ സാങ്കേതിക വിദ്യകളിൽ പരിചയപ്പെടാനും ഉപയോഗിക്കുന്നതിനുള്ള മികവ് കൈവരിക്കാനും പ്രേരിപ്പിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലകളിൽഐടിയുടെ പ്രാധാന്യം മാനസിലാക്കി കുട്ടികൾക്ക് വേണ്ട പരിശീലനം നൽകുക.
4 സൃഷ്ടിപരമായ കഴിവുകൾ വികസിപ്പിക്കുക:
ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ആപ്ലിക്കേഷനുകൾ വികസിപ്പിക്കൽ, വെബ് ഡിസൈൻ, ഗെയിം ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുക.
5. ഇന്റർനെറ്റ് സുരക്ഷ ബോധവൽക്കരണം:
സൈബർ സുരക്ഷയുടെയും ഉത്തരവാദിത്വപ്പെട്ട ഡിജിറ്റൽ പെരുമാറ്റത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുക.
6. സംഘടനാ കഴിവുകൾ വളർത്തുക:
ടീമുകളായി പ്രവർത്തിക്കുകയും, പ്രൊജക്റ്റുകൾ നടപ്പിലാക്കുകയും ചെയ്യുന്ന പരിശീലനം നൽകുക.ഇതുവഴി, അവരുടെ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക കഴിവുകളും വർദ്ധിപ്പിക്കുന്നു.
5. ഡിജിറ്റൽ ഉപകരണങ്ങൾ പഠനത്തിനായി ഉപയോഗിക്കുക:
പഠന പ്രക്രിയയുടെ ഭാഗമാക്കുന്നതിനായി സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുക.
6. മത്സരങ്ങളിൽ പങ്കെടുപ്പ്:
ഐടി സാദ്ധ്യതകളിൽ വിദ്യാർത്ഥികൾക്ക് നടക്കുന്ന വിവിധമത്സരങ്ങളിൽ പങ്കെടുക്കുകവഴി ആത്മവിശ്വാസം വർദ്ധിപ്പിക്കുക
7. പുതിയ സാങ്കേതിക വിദ്യകളുടെ പരിചയം:
AI, , Machine Learning Robotics,Electronics
മുതലായ ഏറ്റവും പുതിയ സാങ്കേതിക മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിചയം നൽകുക.
ഈ ലക്ഷ്യങ്ങൾ വഴി വിദ്യാർത്ഥികളെ സാങ്കേതിക മേഖലകളിൽ നൈപുണ്യമുള്ളവരിക്കാനും അവരെ ഭാവിയുടെ ഡിജിറ്റൽ ലോകത്തേക്കായി സജ്ജരാക്കാനും സാധിക്കുന്നു.