"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ലിറ്റിൽകൈറ്റ്സ്/2025-28" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 17: | വരി 17: | ||
==അംഗങ്ങൾ== | ==അംഗങ്ങൾ== | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
20:35, 8 നവംബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 08-11-2025 | 40031 |
അംഗങ്ങൾ
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് പ്രിലിമിനിറി ക്യാമ്പ് സംഘടിപ്പിച്ചു.
കടയ്ക്കൽ : കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽഹയർ സെക്കൻഡറി സ്കൂളിൽ 2025--28 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കുള്ള ആദ്യ ക്യാമ്പ് 10/09/2025 ബുധൻ രാവിലെ 9.30ന് ആരംഭിച്ചു. സ്കൂളിലെ പ്രഥമ അധ്യാപകൻ T വിജയകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനിമാരായ പി. പ്രദീപ്, രാജേഷ് പൈ എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
റോബോട്ടിക്സ്, ഓപ്പൺ ടൂൺസ്, കുട്ടികൾക്കുള്ള ക്വിസ് മത്സരങ്ങൾ എന്നീ പ്രവർത്തനങ്ങൾ ആണ് ക്യാമ്പിൽ പ്രധാനമായും സംഘടിപ്പിച്ചത്. കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു ഈ ക്യാമ്പ്. കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. മൂന്നു മണിക്ക് നടത്തിയ പേരന്റ്സ് മീറ്റിങ്ങിൽ എല്ലാ രക്ഷിതാക്കളും പങ്കെടുത്തു.littile kites ന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവൽക്കരിച്ചു. ഐടി മേഖലയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പഠിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുന്നതിനും ലിറ്റിൽ കൈറ്റ്സ് പദ്ധതി ഏറെ ഉപയോഗപ്രദമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപെട്ടു.4.45 ന് ക്യാമ്പ് അവസാനിച്ചു.
ശില്പശാല (റോബോട്ടിക്സ് )
10-ാം ക്ലാസിലെ IT പാഠഭാഗം അടിസ്ഥാനമാക്കി റോബോട്ടിക്സ് ശില്പശാല നടത്തി .എച്ച് എം വിജയകുമാർ .റ്റി ശില്പശാല ഉദ്ഘാടനം നടത്തി. 29/9/2025 തിങ്കൾ ആണ്ശില്പശാല നടത്തിയത് .10ാം ക്ലാസിലെ കുട്ടികൾക്ക് aurdiono kit പരിചയപ്പെടുത്തുകയും പാഠഭാഗത്തെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.2023-26 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശ്രീശരൺ ആർ എസ്, ശിവദ് ആർ, കാശിനാഥ്, ആദിൽ മുഹമ്മദ് എന്നിവർ പ്രവർത്തനങ്ങൾ വിശദമാക്കി.കൈറ്റ് മാസ്റ്റർമാരായ സുബൈർ പി , സൂരേഷ് എസ് എന്നിവർ ശില്പശാലയിൽ റോബോട്ടിക്സ് പഠനത്തിന്റെ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു.
സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ
സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന സെമിനാർ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തി. സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് സ്വതന്ത്ര സോഫ്റ്റവെയറിന്റെ പ്രാധാന്യവും സോഫ്റ്റ് വെയർ രംഗത്തെ കുത്തുകവൽക്കരണം ചെറുക്കുന്ന രീതികളും സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്ത് കേരളത്തിന്റെ മാതൃകയെകുറിച്ചും ക്ലാസെടുത്തു .സ്കൂളുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറുകൾ, ആർഡിനോകിറ്റ്, EXPEYES എന്നിവയെ കുറിച്ച് വിവരിച്ചു. സ്വതന്ത്ര സോഫ്റ്റ് വെയർ രംഗത്തെ സാധ്യതകളും അവസരങ്ങളും വിവരിച്ചു. 2024-27 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആബിയ നസീർ , തൃഷ്ണ എസ് ജി , മെഹ്നാ ഫാത്തിമ , അഞ്ജന , മിൻഹ ഫാത്തിമ , വിനില വിഷ്ണു എന്നിവർ ചേർന്നാണ് സെമിനാർ അവതരിപ്പിച്ചത്.