"ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി | | പഠന വിഭാഗങ്ങൾ3= ഹയർസെക്കന്ററി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 737+279 | | ആൺകുട്ടികളുടെ എണ്ണം= 737+279 | ||
| പെൺകുട്ടികളുടെ എണ്ണം= 750+292 | | പെൺകുട്ടികളുടെ എണ്ണം= 750+292 | ||
വരി 186: | വരി 186: | ||
*കോട്ടക്കൽ ടൗണിൽനിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകൾ സർവ്വീസുണ്ട്. </font> | *കോട്ടക്കൽ ടൗണിൽനിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകൾ സർവ്വീസുണ്ട്. </font> | ||
{{ | {{map}} |
13:11, 20 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് | |
---|---|
വിലാസം | |
പുതുപ്പറമ്പ് 676 501 , മലപ്പുറം ജില്ല | |
സ്ഥാപിതം | 20 - 04 - 1919 |
വിവരങ്ങൾ | |
ഫോൺ | 04832 750430 |
ഇമെയിൽ | puthuparambaghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19077 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾറഷീദ് |
പ്രധാന അദ്ധ്യാപകൻ | കദീജ ചക്കരത്തൊടി |
അവസാനം തിരുത്തിയത് | |
20-09-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ എടരിക്കോട് പഞ്ചായത്തിൽപ്പെട്ട പുതുപ്പറമ്പ് എന്ന സ്ഥലത്താണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ പുതുപ്പറമ്പ് എന്ന ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
ചരിത്രം
1919 ഏപ്രിൽ മാസം 20 ന് പുതുപ്പറമ്പ് പ്രദേശത്തെ മൗലാനാ അബ്ദുൾബാരി എന്ന മഹാന്റെ നേതൃത്വത്തിലാണ് ഈ സ്ടൂളിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എൽ. പി. സ്കൂൾ ആയിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 1974 ൽ യു. പി. ആയി ഉയർത്തപ്പെട്ടു. 1980 ൽ ഹൈസ്കൂൾ ആയും 2004 ൽ ഹയർസെക്കന്ററിയായും മാറിയ ഈ സ്ഥാപനം പ്രദേശത്തെ മികച്ച വിദ്യാലയങ്ങളിലൊന്നായി അറിയപ്പെടുന്നു.
ഭൗതികസൗകര്യങ്ങൾ
എടരിക്കോട് പഞ്ചായത്തിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നായ ഈ സ്കൂൾ ഭൗതിക സൗകര്യങ്ങളുടെ കാര്യത്തിൽ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്. ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾക്കായി 11 കെട്ടിടങ്ങൾ നിലവിലുണ്ട്. അത്രയും കെട്ടിടങ്ങളിലായി പഠനാവശ്യങ്ങൾക്ക് 30 ക്ലാസ് റൂമുകളും നിലവിലുണ്ട്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന രണ്ട് ഐ. ടി. ലാബുകൾ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങളിലായുണ്ട്. രണ്ട് മികച്ച സയൻസ് ലാബുകൾ നിലവിലുണ്ട്. നിലവിലുള്ള കമ്പ്യൂട്ടർ ലാബുകളിൽ ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാണ്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഗൈഡ്സ്
സേവനപാതയിലെ അർപ്പണമനോഭാവത്തിന്റെയും ത്യാഗത്തിന്റേയും ഉദാത്ത മാതൃകയായ സ്കൗട്ട് പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾക്ക് പുതുപ്പറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിലും തുടക്കം കുറിക്കപ്പെട്ടു കഴിഞ്ഞു. 2008 ജൂൺ 6 -ന് ശ്രീമതി. ശാകംബരിക്കുട്ടി ടീച്ചർ ഗൈഡ് ക്യാപ്റ്റനായി ഗൈഡ് യൂണ്റ്റിന് സ്കൂൾ അങ്കണത്തിൽ തിരിതെളിഞ്ഞു. 245 TIR Guide Group ആയിട്ടാണ് ഈ യൂണിറ്റ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിവും അർപ്പണബോധവുമുള്ള 32 പെൺകുട്ടികൾ അടങ്ങുന്നതായിരുന്നു ഗൈഡ് യൂണിറ്റ്. 32 കുട്ടികളേയും 8 പേർ അടങ്ങുന്ന 4 പട്രോളുകളായി തിരിച്ചു. പട്രോളുകൾക്ക് ഓരോന്നിനും Rose, Jasmine, Lilly, Sunflower എന്നിങ്ങനെ പേരുകളിട്ടു. കമ്പനി ലീഡറെയും പട്രോൾ ലീഡറേയും നിയമിച്ചു. ആരംഭംമുതൽക്കുതന്നെ ഏവരുടേയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുവാൻ കഴിഞ്ഞ ഒരു യൂണിറ്റാണ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ഗൈഡ് പ്രസ്ഥാനം.
വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ വളരെ നന്നായി നടന്നുവരുന്ന ഒരു സ്കൂളാണിത്. വർഷങ്ങളായി ഇവിടെ വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടന്നുവരുന്നു. വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നാടൻപാട്ട്, കുട്ടിക്കവിതാലാപനം, കഥാരചന, കവിതാരചന, ഉപന്യാസ മത്സരങ്ങൾ, മാഗസിൻ നിർമ്മാണം, വായനാമത്സരങ്ങൾ എന്നിവ നടന്നു വരുന്നു. അതുപോലെ കവികളുടേയും മറ്റു വിശിഷ്ഠരായ വ്യക്തികളുടേയും ദിനാചരണങ്ങൾ വിദ്യാരംഗത്തിന്റെ നേതൃത്തിൽ നടന്നു വരുന്നു. കഴിഞ്ഞ എട്ടോളം വർഷങ്ങളായി മലയാളം അദ്ധ്യാപകനായിരുന്ന ശ്രീ. ചന്ദ്രൻ മാസ്റ്റർക്കായിരുന്നു വിദ്യരംഗത്തിന്റെ ചുമതല. 2009-10 വർഷ കാലയളവിൽ മലയാളം അദ്ധ്യാപികയായ ശ്രീമതി. സജിത ടീച്ചർക്കാണ് വിദ്യാരംഗത്തിന്റെ ചുമതല.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1963- 64 | ഏ. മുഹമ്മദ് |
1964 - 65 | ഏ. മുഹമ്മദ് |
1965 - 66 | ഏ. മുഹമ്മദ് |
1966 - 67 | ടി. പി. യൂസഫ് |
1967 - 69 | (വിവരമില്ല) |
1969 - 70 | പി. കെ. മനോജ്‍ (ഇൻചാർജ്) |
1970 - 71 | (വിവരമില്ല) |
1980 - 81 | ടി. മുഹമ്മദാലി |
1980- 81 | വാസുദേവൻ. പി. എം (ഇൻചാർജ്) |
1981 - 82 | രാമൻ തമ്പി (ഇൻചാർജ്) |
1982 - 83 | ഫ്രാൻസിസ്. ടി |
1982 - 83 | കെ.കെ.ജോർജ് |
1983 - 84 | കെ. ജോസഫ് |
1984- 85 | പി. കെ. അബ്ദുൾമജീദ് (ഇൻചാർജ്) |
1984 - 85 | പി. കെ. മുഹമ്മദുകുട്ടി |
1985 - 86 | പി. കെ. മുഹമ്മദുകുട്ടി |
1986-87 | പി. കെ. മുഹമ്മദുകുട്ടി |
1986 - 87 | വിൽഫ്രഡ് |
1987- 88 | എസ്. വിൽഫ്രഡ് |
1988- 89 | എസ്. വിൽഫ്രഡ് |
1988 - 89 | എം. സരസമ്മ |
1989- 90 | കെ. വിജയലക്ഷ്മി |
1991 - 92 | പി.രത്നാബായി |
1992 - 93 | ഏ. ആർ. സത്യദേവൻ |
1993 - 94 | സൂസൻവില്ല്യം |
1994 - 95 | ഷറഫുദ്ദീൻ താഹ |
1995 - 96 | ജെയ്നമ്മ ജോർജ് |
1995 - 96 | ദാക്ഷായണി. കെ |
1996- 97 | ദാക്ഷായണി. കെ |
1997 - 2001 | കെ. പുരുഷോത്തമൻ |
2001 - 2006 | എം. ചന്ദ്രിക |
2001 - 06 | സോമശേഖരൻ നായർ |
2007 - 08 | വിലാസിനി. സി.പി |
2008 - 2009 | ഖദീജ ചക്കരത്തൊടി (തുടരുന്നു.......) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്നു....
വഴികാട്ടി
- കോട്ടക്കലിൽ നിന്നും 5 കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിലെത്താം
- തിരൂർ മഞ്ചേരി റോഡിൽ ദേശീയ പാതയിൽ എടരിക്കോടിനും ചങ്കുവെട്ടിക്കുമിടയിൽ ആയുർവേദ ആശുപത്രിയോട് ചേർന്നാണ് പുതുപ്പറമ്പിലേക്കുള്ള റോഡ്. ഈ റോഡിലൂടെ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പുതുപ്പറമ്പിലെത്താം.
- കോട്ടക്കൽ ടൗണിൽനിന്നും പുതുപ്പറമ്പ് പ്രദേശത്തേക്ക് നിരവധി ബസുകൾ സർവ്വീസുണ്ട്.