"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 24: വരി 24:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:34013lkmaster.png|ലഘുചിത്രം|ഷാജി പി ജെകൈറ്റ് മാസ്റ്റർ|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmaster.png|ലഘുചിത്രം|ഷാജി പി ജെ കൈറ്റ് മാസ്റ്റർ|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmistress.jpg|ലഘുചിത്രം|വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്|പകരം=|133x133ബിന്ദു]]
![[പ്രമാണം:34013lkmistress.jpg|ലഘുചിത്രം|വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്|പകരം=|133x133ബിന്ദു]]
|}
|}

19:14, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് ഗവ ഡി വി എച്ച് എസ് എസ് ചാരമംഗലം

34013-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്34013
യൂണിറ്റ് നമ്പർLK/34013/2018
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ലീഡർപ്രാൺജിത്ത് എ
ഡെപ്യൂട്ടി ലീഡർഅമ്യത എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1കൈറ്റ് മാസ്റ്റർ ഷാജി പി ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കൈറ്റ് മിസ്ട്രസ് വിജുപ്രിയ വി എസ്
അവസാനം തിരുത്തിയത്
01-09-2024Shajipalliath
പരിശീലന പരിപാടി
ക്യാമ്പ് ഉദ്ഘാടനം- 2020-23 ബാച്ച്
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
ഷാജി പി ജെ കൈറ്റ് മാസ്റ്റർ
വിജു പ്രിയ. വി എസ് കൈറ്റ് മിസ്ട്രസ്

ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്

ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. ചിത്രങ്ങൾ കാണുവാൻ

സ്ക്കൂൾ സന്ദർശനം-24

6/1/24 ലിറ്റിൽ കൈറ്റ്സ് school visit ൻ്റെ ഭാഗമായി ചേർത്തല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാർ സ്കൂളിലെത്തി - 8, 9, 10 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി. കുട്ടികളുമായി ഇൻ്ററാക്ടീവ് സെഷനിൽ മൂന്ന് ബാച്ചിലേയും ലീഡേഴ്സ്, ഡെ. ലിഡേഴ്സ് എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് 8 ലെ ലിറ്റിൽകൈറ്റ്സിൻ്റെ PTA മീറ്റിംഗ് നടത്തി രക്ഷിതാക്കൾക്ക് ശ്രീ. അജിത്ത് സാർ ക്ലാസെടുത്തു. എച്ച് എം ശ്രീമതി. നിഖില ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി PJ സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ്സിൻ്റെ എല്ലാ സ്കൂൾ റെക്കോർഡ്കളും പരിശോദിച്ച് സ്കൂൾ റെക്കേർഡിൽ രേഖപ്പെടുത്തി. രാവിലെ 10 ന് ആരംഭിച്ച സ്കൂൾ വെരിഫിക്കേഷൻ ഇൻ്ററാക്ടിവ് സെഷൻ, ഉച്ച കഴിഞ്ഞ് നടന്ന രക്ഷിതാക്കുള്ള ക്ലാസോടെ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.

യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി

നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി. ചിത്രങ്ങൾ കാണുവാൻ

സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം

പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി 2021-22 ലെ സംസ്ഥാനതല  ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക്  അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ്  മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ  അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു. ചിത്രങ്ങൾ കാണുവാൻ

'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം

2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ‍ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി. ‍ഹൈസ്ക്കൂൾ പതിനെട്ട് ടീച്ചേഴ്സ് പങ്കെടുത്തു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)

  • 2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
  • പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
  • കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
  • തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
  • സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
  • 'സത്യമേവ ജയതേ' - ബോധവൽക്കരണ ക്ലാസ്
  • വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി.  13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
  • ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുക്കുന്നു
    വെബിനാറ്-ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും
    ആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ  "ട്രാഫിക് നിയമങ്ങളും  റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
  • 23/02/2022 ന് നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് 4 pm മുതൽ 5 pm വരെ ക്ലാസ്സ് എടുക്കുകയുണ്ടായി.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)

അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ഫോട്ടോ
1 5259 സഞ്ജയ് വി
2 5286 അൽഫിദ എ
3 5287 അനുഷ് വി അജയ്
5 5308 ജോയൽ ജോസഫ്
6 5309 അരവിന്ദ് ഷിബു
7 5326 അജുൻ മനു
8 5340 വൈശാഖ് സി ബി
9 5396 അമ്പാടി എസ്
10 5397 കൃഷ്ണ കിഷോർ
11 5646 അർജുൻ പി കെ
12 6045 കൃഷ്ണജ കെ യു
13 6046 അഭിജിത്ത് കൃഷ്ണ കെ എസ്
14 6092 അനന്തകൃഷ്ണൻ ആർ
15 6107 അനുശ്രീ അജേഷ്
16 6112 അനശ്വര ഷാജി
17 6136 അനുശ്രീ ആർ
18 6147 അശ്വിൻ എം
19 6151 ശിവരാജ് എസ്
20 6158 ആദിത്യൻ എസ് കെ
21 6177 അതുൽ ദാസ് പി എം
22 6255 ശ്രീഹരി പി എസ്
23 6304 അർജുൻ കെ എസ്
24 6350 ദേവനാരായണൻ എ ആർ
25 6431 നീരജ ജയേഷ്
26 6610 അഞ്ജലി എ എസ്
27 6645 ഗൗതംശങ്കർ കെ എൽ
28 6727 ഗോഡ്‍വിൻ പി
29 6780 ധനുഷ് പ്രദീപ്
30 6786 മാധവ് രാജ്
31 6791 അഭിരാം കെ എസ്
32 6798 ദേവ് രാജ്
33 6806 അർജുൻ പി
34 6816 സ്റ്റാലിൻ ഉല്ലാസ്
35 6817 അഭിഷേക് എ കെ
36 6826 അനുഷ എം ആർ
37 6841 അഭയ്ദേവ് പി ബി
38 6861 സൂര്യ എസ് എസ്
39 6880 അക്ഷയ മോഹൻ
40 6919 ആദിത്യൻ കെ എസ്

വീഡിയോ ട്യൂട്ടോറിയൽ

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു