'സർവ്വം എ ഐ മയം': ചാരമംഗലം സ്കൂളിൽ ഹൈസ്ക്കൂളിലെ രക്ഷിതാക്കൾക്കായി എ ഐ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആധുനിക ലോകത്ത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) പ്രാധാന്യവും സ്വാധീനവും വിളിച്ചോതിക്കൊണ്ട്, ചാരമംഗലം ഗവ. ഡി. വി എച്ച് എസ് എസ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ 'സർവ്വം എ ഐ മയം' എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും എ ഐ സാങ്കേതികവിദ്യയെക്കുറിച്ച് കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. 23/03/26 ഉച്ചക്ക് 2 pm ന് സ്കൂൾ പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഗിരി പ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ ദൈനംദിന ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസകൾ നേർന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ 9 ലെ മാസ്റ്റർ മാധസ് സുജിത്ത്, കുമാരി ഹാരിക,കുമാരി ശ്രീ,ലക്ഷ്മി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. പുതിയ കാലത്തെ സാങ്കേതിക വിദ്യകൾ പഠിച്ചെടുക്കുന്നതിൽ വിദ്യാർത്ഥികൾ കാട്ടുന്ന താല്പര്യം അഭിനന്ദനാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു.തുടർന്ന് യു പി വിഭാഗം രക്ഷിതാക്കൾക്കും 03/03/2026 2 pm ന് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. രണ്ട് ക്ലാസുകളിലുമായി ഏകദേശം 50 തോളം രക്ഷിതാക്കൾ ക്ലാസിൽ പങ്കെടുത്തു. എ ഐ പ്രദർശനം: എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിവിധ ടൂളുകളെക്കുറിച്ചുള്ള വിശദീകരണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ ചതിക്കുഴികളെയും സുരക്ഷാ രീതികളെയും കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയവ ചർച്ച ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് മെന്ററ്ന്മാരായ ശ്രീ .ഷാജി പി ജെ ,ശ്രീമതി വിജുപ്രിയ വി എസ് എന്നിവർ ക്ലാസ് മോനിട്ടർ ചെയ്തു.
റൈറ്റ് ക്ലിക്ക്' സ്കൂൾ പത്രം പ്രകാശനം ചെയ്തു; വാർത്തകൾ സ്കൂൾ വിക്കിയിൽ നിന്ന്.
പ്രമാണം:34013 LK news papaer' Write Click'.pdf
ചാരമംഗലം: ഗവ. ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ തയ്യാറാക്കിയ 'റൈറ്റ് ക്ലിക്ക്' ('Write Click') എന്ന സ്കൂൾ പത്രം പ്രകാശനം ചെയ്തു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ സ്കൂൾ വിക്കി പേജിൽ നിന്നുള്ള വാർത്തകളെ ഏകോപിപ്പിച്ചാണ് ഈ പത്രം പുറത്തിറക്കിയത് എന്നതാണ് ഇതിൻ്റെ പ്രധാന പ്രത്യേകത.2025 നവംബർ 21 വെള്ളിയാഴ്ച രാവിലെ 9.30 ന് നടന്ന സ്കൂൾ അസംബ്ലിയിൽ വെച്ച് പത്രത്തിൻ്റെ ഔദ്യോഗിക പ്രകാശനം നടന്നു.കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളിൽസ്കൂളിൽ വിവിധ അക്കാദമിക- അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവുകൾ , വിവിധ ക്ലബ്ബുകളിലെ മികവാർന്ന പ്രവർത്തനങ്ങൾ എന്നിവ എല്ലാവരിലേക്കും എത്തിക്കുക. കലാ-കായിക രംഗങ്ങളെ മികവുകൾ , സ്കൂൾ വിക്കി പേജിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി എങ്ങനെ പ്രയോജനപ്പെടുത്താം തുടങ്ങിയവയാണ് ഇതിൻ്റെ പ്രധാന ലക്ഷ്യങ്ങൾ'.പ്രകാശന ചടങ്ങിന് ശേഷം, വിദ്യാർഥികൾ പത്രം വിതരണം ചെയ്യാനുള്ള ദൗത്യം ഏറ്റെടുത്തു. കിൻഡർ ഗാർട്ടൻ (KG) വിഭാഗം മുതലുള്ള കുട്ടികൾക്ക് ക്ലാസുകളിൽ പത്രം വിതരണം ചെയ്തു. കൂടാതെ, സ്കൂളിന് സമീപമുള്ള വഴിയോര കച്ചവടക്കാർക്കും മറ്റ് പൊതുജനങ്ങൾക്കും 'റൈറ്റ് ക്ലിക്ക്' പത്രം വിതരണം ചെയ്ത് ഈ സംരംഭം പ്രാദേശിക സമൂഹവുമായി പങ്കുവെച്ചു.പ്രകാശന ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡൻ്റ് ശ്രീ. ഗിരി പ്രസാദ്, സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി കെ, ഹെഡ്മിസ്ട്രസ് ശ്രീമതി. മിനി, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി. നിഷ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാർഥികളുടെ ഈ കൂട്ടായ പ്രയത്നത്തെയും ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തിയതിനെയും അവർ അഭിനന്ദിച്ചു.ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തി.സ്കൂൾ വിക്കിയിലെ വിവരങ്ങൾ ശേഖരിച്ച് അവ വിശകലനം ചെയ്യാനും അച്ചടി മാധ്യമത്തിലൂടെ പൊതുജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കഴിവ് പ്രശംസനീയമാണെന്ന് ആശംസകൾ അർപ്പിച്ചവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ പത്രപ്രവർത്തന താത്പര്യം വളർത്തുന്നതിനും ആശയവിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനും ഈ സംരംഭം സഹായകമാകും.'റൈറ്റ് ക്ലിക്ക്' പത്രത്തിൻ്റെ വിജയകരമായ പ്രസാധനത്തിന് പിന്നിൽ പ്രവർത്തിച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനും പരിശീലനം നൽകിയ അധ്യാപകർക്കും അഭിനന്ദനങ്ങൾ അറിയിച്ചു.
ഐ റ്റി സബ്ബ് ജില്ലാ പങ്കാളിത്തം
ഈ വർഷത്തെ IT 'മേളക്ക് സബ്ബ് ജില്ലയിൽ 6 വിദ്യാർഥികൾ ഹൈസ്കൂളിൽ നിന്നും ഒരാൾ യു.പി വിഭാഗത്തിൽ നിന്നും പങ്കെടുത്തു. യു പി വിഭാഗത്തിൽ ഡിജിറ്റൽ പെയിൻ്റിങിന് മിയ പ്രതേഷ് ഒന്നാം സ്ഥാനം നേടി. എച്ച് എസ് വിഭാഗത്തിൽ 10 B യിലെ ബാലഗോപാൽ എം. ബി അനിമേഷൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി . അതുപോലെ എച്ച് എസ് വിഭാഗം ക്വിസ്സിനും അനിമേഷനും 9 A യിലെ വിമൽസാദ് എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. രചനയും അവതരണത്തിൽ 9 C യിലെ മിലൻ എസ് B grade നേടി. വിജയികളെ സ്കൂൾ അസംബ്ളിയിൽ ബഹു . ഹെഡ്മിസ് ട്രസ് ആദരിച്ചു.
ഗവ. ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് ഫെസ്റ്റും ലിറ്റിൽ കൈറ്റ്സ് മികവുത്സവവും ശ്രീ. എ. ടി ഗിരി പ്രസാദിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. നിഷ (എച്ച് എം ഇൻ ചാർജ്ജ്) 18/02/2025 രാവിലെ 10 ന് ഉദ്ഘാടനം ചെയ്തു. കൈറ്റിൽ നിന്നും ലഭ്യമായ അർഡിനോ കിറ്റ് ഉപയോഗപ്പെടുത്തി എൽ കെ റോബോട്ട്, ആട്ടോമാറ്റിക്ക് ടോൾ ഗേറ്റ്, തീ - വെള്ളപൊക്കം -അന്യവസ്തുൾ - മൃഗങ്ങൾ എന്നിവയുടെ സാന്നിദ്ധ്യമറിയിക്കുന്ന ബസറുകൾ - ഓട്ടോമാറ്റിക് ക്ലോത്ത് ഡ്രയർ, സിഗ്നൽ ലൈറ്റ്, ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ, ഗെയിം സോണിൽ ആട്ടോമാറ്റിക് ഡയസ് , റോബോ ഹെൻ- എ ഐയുടെ പ്രവർത്തനം മനസ്സിലാക്കുവാൻ ഫേസ് തിരിച്ചറിയൽ വിവിധ ആപ്പുകൾ കൂടാതെ വിവിധ അനിമേഷൻ വീഡിയോ, ഷോർട്ട് ഫിലും , വിവിധ പോസ്റ്റർ രചനകൾ എന്നിവയുടെ പ്രദർശനം രാവിലെ 10. മണി മുതൽ 4.3 വരെ കെ ജി മുതൽ ഹൈസ്കൂൾ വിഭാഗ വരെയുള്ള വിദ്യാർത്ഥികൾ,ടീച്ചേഴ്സ് , രക്ഷിതാക്കൾ എന്നിവർ മികച്ച കണ്ട് അഭിപ്രായങ്ങൾ പങ്കുവെച്ചു. അദ്വൈത് എസ് ദിവാകർ, ബാലഗോപാൽ, ഗൗരിജിത്ത്, അനന്തകൃഷ്ണൻ എസ്, പ്രയാഗ് പി , സാന്ദ്ര എസ്, മിത്ര കൃഷ്ണ,അഭിനവ് ചന്ദ്രൻ,മാധവ് സുജിത്ത്, ഹാരിക,വിമൽസാദ് വൈശാഖ് ,ബിസ, ശ്രീമതി. വിജുപ്രിയ (കൈറ്റ് മിസ്ട്രസ്) ശ്രീ ഷാജി പി. ജെ (കൈറ്റ് മാസ്റ്റർ) എന്നിവർ ഈ പ്രദർശനത്തിന് നേതൃത്വം നൽകി.
ജില്ലയിലെ മികച്ച രണ്ടാമത്തെ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്
ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾക്കുവേണ്ടി സംസ്ഥാന തലത്തിൽ നടത്തിയ മത്സരത്തിൽ ജില്ലയിൽ ഗവ. ഡി.വി.എച്ച് എസ് എസ്, ചാര മംഗലം സ്കൂൾ രണ്ടാമതായി തിരഞ്ഞെടുക്കപ്പെട്ടു. 6/7/24 ശനിയാഴ്ച 3 മണിക്ക് തിരുവനന്തപുരം നിയമസഭ മന്ദിരം ശ്രീ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ ശിവൻകുട്ടിയിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. ഭിന്നശേഷി കുട്ടികൾക്കുള്ള കമ്പൂട്ടർ പരിശീലനം, ഐ.റ്റി കോർണർ ഡിസ്പ്ലെ , അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം - തുടങ്ങി സാമൂഹിക പ്രതിബദ്ധതയോടെ നിരവധി പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.സ്കൂളിൽ നിന്നും എച്ച് എം ഇൻ ചാർജ്ജ് ശ്രീമതി നിഷ , കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി.ജെ , കൈറ്റ് മിസ്ട്രസ് ശ്രീമതി. വിജു പ്രിയ വി. എസ്, രണ്ട് ബാച്ചിലേയും ലീഡേഴ്സായ പ്രാൺജിത്ത്, അദ്വൈത് എസ് ദിവാകർ ഡെപ്യൂട്ടി ലിഡേഴ്സായ അമ്യത എസ്, ബിസ എന്നിവർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.
ചിത്രങ്ങൾ കാണുവാൻ
സ്ക്കൂൾ സന്ദർശനം-24
6/1/24 ലിറ്റിൽ കൈറ്റ്സ് school visit ൻ്റെ ഭാഗമായി ചേർത്തല മാസ്റ്റർ ട്രെയിനർ ശ്രീ സജിത്ത് സാർ സ്കൂളിലെത്തി - 8, 9, 10 ലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ ഫിസിക്കൽ വെരിഫിക്കേഷൻ നടത്തി. കുട്ടികളുമായി ഇൻ്ററാക്ടീവ് സെഷനിൽ മൂന്ന് ബാച്ചിലേയും ലീഡേഴ്സ്, ഡെ. ലിഡേഴ്സ് എന്നിവർ പങ്കെടുത്തു. യൂണിറ്റിലെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ചു മനസ്സിലാക്കി. ഉച്ച കഴിഞ്ഞ് 8 ലെ ലിറ്റിൽകൈറ്റ്സിൻ്റെ PTA മീറ്റിംഗ് നടത്തി രക്ഷിതാക്കൾക്ക് ശ്രീ. അജിത്ത് സാർ ക്ലാസെടുത്തു. എച്ച് എം ശ്രീമതി. നിഖില ശശി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി PJ സ്വാഗതം പറഞ്ഞു.ലിറ്റിൽ കൈറ്റ്സിൻ്റെ എല്ലാ സ്കൂൾ റെക്കോർഡ്കളും പരിശോദിച്ച് സ്കൂൾ റെക്കേർഡിൽ രേഖപ്പെടുത്തി. രാവിലെ 10 ന് ആരംഭിച്ച സ്കൂൾ വെരിഫിക്കേഷൻ ഇൻ്ററാക്ടിവ് സെഷൻ, ഉച്ച കഴിഞ്ഞ് നടന്ന രക്ഷിതാക്കുള്ള ക്ലാസോടെ വൈകിട്ട് 4 മണിയോടെ അവസാനിച്ചു.
ഡിജിറ്റൽ പൂക്കളമത്സരം- 24
ഗവ. ഡി വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. ജിമ്പ്, ഇങ്ക് സ്കേപ്പ്, കൃത തുടങ്ങിയ സ്വതന്ത്ര്യ സോഫ്റ്റ്വെയർ ഉപയോഗിച്ച് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം 8 A യിലെ വിമൽസാദ് കരസ്ഥമാക്കി. അമൽ ഡോമിനിക്ക് - 10 A ,മാധവ് സുജിത്ത് 8 C എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) പരിശീലന പരിപാടി
നാടിന്റെ സുസ്ഥിര വികസനത്തിനും ദൈനംദിന ജീവിതത്തിൽ വിവിധ മേഖലകളിൽ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ശതനമായ ആശയങ്ങൾ നിർമിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. നാം നേരിട്ട് അറിയുന്നതും അല്ലാത്തതുമായ നിരവധി ഇന്നോവേഷനുകൾ അഥവാ നവീകരണങ്ങൾ നമുക്കു ചുറ്റും നടക്കുന്നുണ്ട്. ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പുതിയ കണ്ടെത്തലുകളും കണ്ടുപിടുത്തങ്ങളും ഇനിയും ഉണ്ടാകേണ്ടതുണ്ട്.സമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ കണ്ടെത്തപ്പെടുന്ന ഓരോ ആശയവും പ്രവർ നപഥത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യം കേരളത്തിൽ നിർവ്വഹിക്കപ്പെടുന്നത് Kerala Development and Innovation Strategic Council (K-DISC) ലൂടെയാണ്. ഈ സംവിധാനത്തെ കുറിച്ചുള്ള അറിവ് സ്കൂളുകളിലെത്തിക്കുന്നതിനും സ്കൂൾ തലത്തിലുള്ള കുട്ടികളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് K-DISC മായി KITE കൈകോർക്കുന്നു. യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാം (Y I P) കുട്ടികളിൽ എത്തിക്കുന്നതിനുള്ള പരിശീലന പരിപാടി 2022 സെപ്റ്റംബർ 30 ന് രാവിലെ 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് ബഹു. HM ശ്രീ.പി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. അന്നേ ദിവസം 8 A, 8B,8 C,8E ക്ലാസുകളിലെ കുട്ടികൾക്ക് ലിറ്റിൽ കെറ്റ്സ് മാസ്റ്റർ ശ്രീ. ഷാജി. പി.ജെ, LK മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി.എസ്. എന്നിവരുടെ നേതൃത്ത്വത്തിൽ പരിശീലനം നൽകി.
ചിത്രങ്ങൾ കാണുവാൻ
സ്ക്കൂൾവിക്കി -ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ ജില്ലയിൽ ഒന്നാം സ്ഥാനം
പൊതു വിദ്യാഭ്യാസ വകുപ്പിനു വേണ്ടി കൈറ്റ് തയ്യാറാക്കിയ ഓൺലൈൻ വിജ്ഞാനകോശമായ സ്ക്കൂൾ വിക്കിയിലെ പങ്കാളിത്ത രൂപത്തിലുള്ള വിവരശേഖരണ മികവിനുളള അംഗീകാരമായി 2021-22 ലെ സംസ്ഥാനതല ശബരീഷ് സ്മാരക സ്കൂൾ വിക്കി അപ്ഡേഷൻ മത്സരത്തിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് ഗവ. ഡി.വി എച്ച് എസ് ചാരമംഗലം ജില്ലക്ക് അഭിമാനമായി മാറിയിരിക്കുന്നു. മെമന്റോയും പ്രശസ്തിപത്രവും ഇരുപത്തിഅയ്യായിരം രൂപായുടെ ക്യാഷ് പ്രൈസും സ്കൂളിനു വേണ്ടി പ്രിൻസിപ്പാൾ ശ്രീമതി രശ്മി കെ, പി.ടി എ പ്രസിഡന്റ് ശ്രീ അക്ബർ, കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി. ജെ, കൈറ്റ് മിസ് ട്രെസ് ശ്രീ മതി വിജു പ്രിയ വി എസ് , ലിറ്റിൽ കൈറ്റ്സ് ലീഡേഴ്സായ ആകാശ് എ, വർഷ എസ് മറ്റു അംഗങ്ങളായ യാദവ് കൃഷ്ണ, സേതു ലക്ഷ്മി, ദേവ ദത്തൻ എന്നിവരും ചേർന്ന് 2022 ജൂലൈ 1 ന് തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ബഹു. വിദ്യാഭ്യാസ തൊഴിൽ വകുപ്പുമന്ത്രി ശ്രീ വി ശിവൻ കുട്ടിയിൽ നിന്നും ഏറ്റുവാങ്ങി . നിയമ സഭ സ്പീക്കർ ബഹു. ശ്രീ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ , ഗതാഗത വകുപ്പ് മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ അതിഥിയായിരുന്നു.കൈറ്റ് സി. ഒ ശ്രീ അൻവർ സാദത്ത്, പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻ ബാബു , എന്നിവർ സന്നിഹിതരായിരുന്നു.
ചിത്രങ്ങൾ കാണുവാൻ
'സത്യമേവ ജയതേ'അദ്ധ്യാപക പരിശീലനം
2021-ഡിസംമ്പർ 22ന് കുട്ടികളിൽ ഇന്റർനെറ്റ്,സോഷ്യൽമീഡിയ എന്നിവയിലെ ശരി-തെറ്റിനെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനും ശരിയായ രീതിയിൽ ഇന്റർനെറ്റ് ഉപയോഗിക്കേണ്ടത് എങ്ങനെയെന്നു സ്ക്കൂളിലെ ഹൈസ്ക്കൂൾ ടീച്ചേഴ്സിനു'സത്യമേവ ജയതേ'എന്ന ബോധവൽക്കരണ ക്ലാസ് കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ നൽകുകയുണ്ടായി. ഹൈസ്ക്കൂൾ പതിനെട്ട് ടീച്ചേഴ്സ് പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2019-2022)
2019-22 ബാച്ചിൽ 40 കുട്ടികൾ അംഗങ്ങളായി.
പതിമൂന്ന് ദിവസത്തെ പരിശീലനം സ്ക്കൂളിൽ നൽകുകയുണ്ടായി.
കോവിഡ് കാലത്ത് കുട്ടികൾ ലിറ്റിൽ കൈറ്റ്സ് ഓൺലൈൻ ക്ലാസ് കാണുകയും വാട്ട്സാപ്പ് ഗ്രൂപ്പിൽ ഹാജർ രേഖപ്പെടുത്തുകയും ചെയ്തു.
തുടർപ്രവർത്തനങ്ങളും വാട്ട് സാപ്പ് ഗ്രൂപ്പ് വഴി നൽകി.
സ്കൂൾ തുറന്നതോടെ ഗ്രാഫിക് ഡിസൈൻ,മലയാളം കമ്പ്യൂട്ടിംഗ് ,സ്ക്രാച്ച്,ആനിമേഷൻ എന്നീ വിഷയങ്ങളിൽ പ്രായോഗിക പരിശീലനവും അസൈൻമെൻ്റ് വർക്കുകളും നടന്നു വരുന്നു.
'സത്യമേവ ജയതേ' - ബോധവൽക്കരണ ക്ലാസ്
വെബിനാർ -ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിന്റെ ഗ്രൂപ്പ് അസൈൻമെന്റിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു. കുട്ടികളെ 8 പേർ അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളായി തിരിച്ചു. ശ്രീഹരി. എസ് (10 A ), സ്റ്റാലിൻ ഉല്ലാസ് (10 A ), ധനുഷ് പ്രദീപ് (10 B), അഞ്ജലി എ എസ് (10 A ), സൂര്യ എസ് എസ് (10A ) എന്നിവരെ ഗ്രൂപ്പ് ലീഡർമാരായി തിരഞ്ഞെടുത്തു. ഓരോ ഗ്രൂപ്പിനും സാമൂഹ്യ പ്രസക്തമായ ഒരു വിഷയം ഓൺലൈൻ അവതരണത്തിനായി നൽകി. 13/02/22 ന് വൈകുന്നേരം 7 മണിക്ക് ബഹു.ഹെഡ്മിസ്ട്രസ് ഗീതാദേവി ടീച്ചർ വെബിനാർ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെ സ്വാഗതവും കൈറ്റ് മിസ്ട്രസ് ശ്രീമതി വിജുപ്രിയ വി എസ് ആശംസയുമർപ്പിച്ച വെബിനാറിൽ ഡെപ്യൂട്ടി ലീഡർ അഞ്ജലി എ എസ് നന്ദിയും പറഞ്ഞു.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിശീലനത്തിൽ
ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് ക്ലാസ്സ് എടുക്കുന്നുവെബിനാറ്-ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയുംആദ്യ ഗ്രൂപ്പിൽ നിന്നും ശ്രീഹരി എസ് " കോവിഡിനെ എങ്ങനെ ഫലപ്രദമായി നേരിടാം " എന്ന വിഷയത്തെ ആസ്പദമാക്കി അവതരണം നടത്തി. 16/02/22 ന് രണ്ടാം ഗ്രൂപ്പിൽ നിന്ന് സഞ്ജയ് വി, മൂന്നാം ഗ്രൂപ്പിൽ നിന്ന് ധനുഷ് പ്രദീപ് എന്നിവർ "ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയും " , " സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം " എന്നീ വിഷയങ്ങളിൽ അവതരണം നടത്തി.18/02/22 ന് ഗ്രൂപ്പ് നാലിൽ നിന്ന് കൃഷ്ണജ കെ യു , " ഗാർഹിക പീഡനവും സ്ത്രീധനവും " എന്ന വിഷയത്തിലും ഗ്രൂപ്പ് 5 ൽ നിന്ന് അനുഷ് വി അജയ് " സൈബർ ക്രൈം" എന്ന വിഷയത്തിലും അവതരണം നടത്തി. ഓരോ അവതരണത്തിന് ശേഷവും മറ്റ് അംഗങ്ങൾ അഭിപ്രായങ്ങൾ അറിയിക്കുകയും കൈറ്റ് മാസ്റ്റർ, മിസ്ട്രസ് എന്നിവർ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
23/02/2022 ന് നവ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ ആസ്പദമാക്കി ലിറ്റിൽ കൈറ്റ്സ് 2019 - 22 ബാച്ചിലെ ധനുഷ് പ്രദീപ് പത്താം ക്ലാസ്സിലെ എ ഡിവിഷൻ വിദ്യാർഥികൾക്ക് 4 pm മുതൽ 5 pm വരെ ക്ലാസ്സ് എടുക്കുകയുണ്ടായി.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ (2019-22)
അംഗങ്ങളുടെ പേരുകൾ /ഫോട്ടോ കാണുന്നതിന് പട്ടിക വികസിപ്പിക്കുക
ക്രമ
നമ്പർ
അഡ്മിഷൻ
നമ്പർ
പേര്
ഫോട്ടോ
1
5259
സഞ്ജയ് വി
2
5286
അൽഫിദ എ
3
5287
അനുഷ് വി അജയ്
5
5308
ജോയൽ ജോസഫ്
6
5309
അരവിന്ദ് ഷിബു
7
5326
അജുൻ മനു
8
5340
വൈശാഖ് സി ബി
9
5396
അമ്പാടി എസ്
10
5397
കൃഷ്ണ കിഷോർ
11
5646
അർജുൻ പി കെ
12
6045
കൃഷ്ണജ കെ യു
13
6046
അഭിജിത്ത് കൃഷ്ണ കെ എസ്
14
6092
അനന്തകൃഷ്ണൻ ആർ
15
6107
അനുശ്രീ അജേഷ്
16
6112
അനശ്വര ഷാജി
17
6136
അനുശ്രീ ആർ
18
6147
അശ്വിൻ എം
19
6151
ശിവരാജ് എസ്
20
6158
ആദിത്യൻ എസ് കെ
21
6177
അതുൽ ദാസ് പി എം
22
6255
ശ്രീഹരി പി എസ്
23
6304
അർജുൻ കെ എസ്
24
6350
ദേവനാരായണൻ എ ആർ
25
6431
നീരജ ജയേഷ്
26
6610
അഞ്ജലി എ എസ്
27
6645
ഗൗതംശങ്കർ കെ എൽ
28
6727
ഗോഡ്‍വിൻ പി
29
6780
ധനുഷ് പ്രദീപ്
30
6786
മാധവ് രാജ്
31
6791
അഭിരാം കെ എസ്
32
6798
ദേവ് രാജ്
33
6806
അർജുൻ പി
34
6816
സ്റ്റാലിൻ ഉല്ലാസ്
35
6817
അഭിഷേക് എ കെ
36
6826
അനുഷ എം ആർ
37
6841
അഭയ്ദേവ് പി ബി
38
6861
സൂര്യ എസ് എസ്
39
6880
അക്ഷയ മോഹൻ
40
6919
ആദിത്യൻ കെ എസ്
വീഡിയോ ട്യൂട്ടോറിയൽ
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കായി തയ്യയറാക്കിയ ഗ്രാഫിക് ഡിസൈന്റെ വീഡിയോ ട്യൂട്ടോറിയൽ കാണുവാൻ ഇവിടെ ക്ലിക്കു ചെയ്യു