"എസ്.കെ. വി. യു.പി. എസ്.തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
വരി 258: വരി 258:


* അടൂർ -തുമ്പമൺ റൂട്ടിൽ ആനന്ദപ്പള്ളിയിൽ നിന്നും 4km, പന്തളം -കീരുകുഴി -അടൂർ റൂട്ടിൽ കീരുകുഴിയിൽ നിന്നും 2km, തട്ട -പത്തനംതിട്ട റൂട്ടിൽ മങ്കുഴിയിൽ നിന്നും 1km<br />
* അടൂർ -തുമ്പമൺ റൂട്ടിൽ ആനന്ദപ്പള്ളിയിൽ നിന്നും 4km, പന്തളം -കീരുകുഴി -അടൂർ റൂട്ടിൽ കീരുകുഴിയിൽ നിന്നും 2km, തട്ട -പത്തനംതിട്ട റൂട്ടിൽ മങ്കുഴിയിൽ നിന്നും 1km<br />
{{#multimaps:9.19457, 76.73629|zoom=8}}
{{Slippymap|lat=9.19457|lon= 76.73629|zoom=16|width=full|height=400|marker=yes}}

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം




സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.കെ. വി. യു.പി. എസ്.തട്ടയിൽ
വിലാസം
തട്ടയിൽ

തട്ടയിൽ പി.ഒ.
,
691525
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ04734 225329
ഇമെയിൽskvupsthattayil@gmail.com
കോഡുകൾ
സ്കൂൾ കോഡ്38327 (സമേതം)
യുഡൈസ് കോഡ്32120500215
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ192
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത കുമാരി ആർ
പി.ടി.എ. പ്രസിഡണ്ട്വിൽസൺ ബേബി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തട്ടയിൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.കെ. വി. യു.പി. എസ്.തട്ടയിൽ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തട്ടയിൽ എസ്.കെ.വി യു പി സ്കൂൾ. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിൽ 1930 ൽ ആണ് സ്കൂൾ സ്ഥാപിതം ആയത് . എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റിയാണ് സ്കൂളിനു നേതൃത്വം നൽകുന്നത് . എൻ.എസ്.എസ് ന്റെ ഒന്നാം നമ്പർ കരയോഗം ഉൾപ്പെടുന്നതാണ് എൻ.എസ്.എസ് സെൻട്രൽ കമ്മിറ്റി

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനായ മന്നത്ത് പദ്മനാഭനാണ്.തട്ടുതട്ടായി കിടക്കുന്ന ഭൂപ്രദേശത്താൽ മനോഹരമായ ഗ്രാമം ആണ് തട്ട. തട്ട ഗ്രാമത്തിന്റെ തിലകക്കുറിയായി നവതി കഴിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം ആണ് എസ്.കെ.വി.യു.പി സ്കൂൾ.സമുദായാചാര്യൻ ശ്രീ മന്നത്തു പദ്മനാഭന്റെയും മികച്ച സംഘാടകനും വാഗ്മിയുമായിരുന്ന ചിറ്റൂർ തത്തമംഗലം സ്വദേശി ശ്രീ. ടി. പി. വേലുക്കുട്ടി മേനോന്റെയും ശ്രമഫലമായി 1930ജൂൺ 19(1105 കൊല്ലവർഷം )ഇൽ ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. പന്തളം തെക്കേക്കര പഞ്ചായത്തിൽ 10ആം വാർഡിൽ അടൂർ -തുമ്പമൺ റോഡിനോട് ചേർന്ന് പറപ്പെട്ടി എന്ന സ്ഥലത്തു തട്ടയിൽ എസ് കെ വി യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു.ഭാരതത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ഏജൻസി ആയ എൻ. എസ്. എസ്. ന്റെ കരയോഗ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനു തുടക്കം കുറിച്ചത് തട്ടയിൽ ആയിരുന്നു. 1928ഡിസംബർ 15(കൊല്ലവർഷം 1104)നു തട്ടയിൽ ഒന്നാം നമ്പർ എൻ. എസ്. എസ്. കരയോഗം പ്രവർത്തനം ആരംഭിച്ചു. ഒന്നാം നമ്പർ കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് സ്കൂൾ ആരംഭിച്ചത്. തൊട്ട് അടുത്തുള്ള ആരാധനാലയമായ വൃന്ദാവനം വേണുഗോപാലക്ഷേത്രവുമായി ബന്ധപ്പെട്ടാണ് സ്കൂളിന് ശ്രീകൃഷ്ണ വിലാസം അപ്പർ പ്രൈമറി സ്കൂൾ (എസ്. കെ.വി.യു.പി.എസ് )എന്ന് നാമകരണം ചെയ്തത്. കൂടുതൽ വായിക്കുക

സ്കൂൾഫോട്ടോകൾ

Konni Eco Tourism
Seed Club Inauguration
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് ശേഖരണം
സൂര്യ ഗ്രഹണ നിരീക്ഷണം
Webinar
അധ്യാപക സംഗമം
ഓൺലൈൻ പ്രവേശനോത്സവം
വായന ദിനം
സ്മാർട്ഫോൺ വിതരണം

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ വിദ്യാർത്ഥികൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഉണ്ട്. മികച്ച നിലവാരത്തിലുള്ള ലൈബ്രറി , കമ്പ്യൂട്ടർ ലാബ്‌ , ക്ലാസ് മുറികൾ തുടങ്ങിയവ ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സഹായിക്കുന്നു. സമീപ പ്രദേശത്തെ ഏറ്റവും നിലവാരമുള്ളതും വലിപ്പമേറിയതുമായ ഗ്രൌണ്ട് സ്കൂളിനു സ്വന്തമായി ഉണ്ട്.പ്രഗദ്ഭാരായ അധ്യാപകർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു. 3 സ്കൂൾ ബസ്സുകൾ കുട്ടികളുടെ യാത്ര സൗകര്യം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ അടൂർ-തുമ്പമൺ റോഡരികിൽ പഞ്ചായത്ത് ഓഫീസിനു സമീപമായി സ്ഥിതി ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ് ശ്രീകൃഷ്ണവിലാസം അപ്പർ പ്രൈമറി സ്കൂൾ. ഈ സ്കൂൾ ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.അതിൽ ഒന്നേകാൽ ഏക്കർ വിശാലമായ കളിസ്ഥലമാണ്. അഞ്ച് കെട്ടിടങ്ങളും ഒരു ഓപ്പൺ ഓഡിറ്റോറിയവും ചേർന്നതാണ് ഈ സ്കൂൾ അങ്കണം. ഇതിൽ ഇരുനില കെട്ടിടം രാജ്യസഭാ ഉപാദ്ധ്യക്ഷനായിരുന്ന ശ്രീ.p Jകുര്യൻ, ലോകസഭാ ഗം ശ്രീ .ആൻ്റോ ആൻ്റണി എന്നിവരുടെ ആ സ്ഥി വികസന ഫണ്ടിൽ നിന്നും ശ്രീ.പെരുമ്പുളിക്കൽ ഗോപിനാഥൻ നായരുടെ സ്‌മരണാർത്ഥം അനുവദിച്ച് നിർമ്മിച്ച് നൽകിയതാണ്.19 ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ് ,ഓ ഫീ സ് റൂം ,സ്റ്റാഫ് റൂം, സയൻസ് പാർക്ക്, ലൈബ്രറി, ഉച്ചഭക്ഷണ പാചകപ്പുര എന്നിവ ഉണ്ട്. ചുറ്റുമതിൽ കെട്ടി സ്കൂൾ സംരക്ഷിച്ചിട്ടുണ്ട്. സ്കൂളിന് മുൻപിൽ ഒരു പൂന്തോട്ടമുണ്ട്.ഈ പഞ്ചായത്തിന് പുറമേ സമീപ പഞ്ചായത്തുകളിലെ കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.ഇവർക്ക് യാത്ര ചെയ്യുന്നതിന് സ്കൂളിൽ മൂന്ന് വാഹനങ്ങൾ ഉണ്ട്.സ്കൂളിൽ മലയാളം മീഡിയവും ഇംഗ്ലീഷ് മീഡിയവും ഉണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശ8ചി മുറികൾ ഉണ്ട്.ഒരിക്കലും വറ്റാത്ത കിണറും ആവശ്യത്തിന് വാട്ടർ കണക്ഷനും ഉണ്ട്. കുട്ടികൾക്ക് ആവശ്യത്തിനനുസരിച്ച് ഫർണീച്ചർ സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ.

പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളുടെ മൂല്യവും പ്രധാന്യവും ചോർന്നു പോകാതെ സമന്വയിപ്പിച്ചു കൊണ്ടു പോകുന്നു. അതിനാൽ കലാകായിക പ്രവർത്തി പരിചയമേളകളിൽ കുട്ടികൾക്ക് ഉന്നത വിജയത്തിലെത്താൻ കഴിയുന്നു.പുതിയ അധ്യയന ആരംഭത്തിൽ തന്നെ ക്ലബ്ബുകൾ രൂപീകരിക്കുകയും അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. പ്രവൃത്തി പരിചയം, കായിക ശേഷി വികസിപ്പിക്കൽ, സംഗീതം, നൃത്തം, ബാൻ്റ് തുടങ്ങി വിവിധ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുകയും വിജയപഥത്തിൽ എത്തിക്കുകയും ചെയ്യുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയത്തിന് പരിശീലനം നല്കുന്നു. ഫയൽ നിർമ്മാണം, മുത്തുകൾ കൊണ്ടുള്ള ഉല്പന്നങ്ങൾ, ചവിട്ടി തുടങ്ങി പല ഉല്പന്നങ്ങളും പരിശീലിപ്പിക്കുന്നു. കുട്ടികളിൽ പൊതുവിജ്ഞാനം നേടുന്നതിന് വിവിധ ക്വിസ് മത്സരങ്ങൾ നടത്തുന്നു. കുട്ടികളിലെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമാക്കി യോഗ പരിശീലനവും നടത്തുന്നു. ആഴ്ച്ചയിൽ ഒരു ഇംഗ്ലീഷ് അസംബ്ലി, ഈസി ഇംഗ്ലീഷ് -ഇംഗ്ലീഷ് പഠനത്തിൽ താല്പര്യം വളർത്താൻ, മലയാള തിളക്കം, സയൻസ് ലാബ്, ലൈബ്രറി, ഫീൽഡ് ട്രിപ്പ്‌, സെമിനാർ, uss സ്കോളർഷിപ്പിന് പ്രേത്യക പരിശീലനം, സീഡ് ക്ലബ്‌, സംഗീത നൃത്ത ക്ലാസുകൾ,യോഗ പഠനം, ബാൻഡ് പഠനം, സ്കൂൾ മാഗസിനുകൾ, uss പരീക്ഷയിൽ വിജയം, വിവിധ ക്വിസ് മത്സരങ്ങളിൽ വിജയം, ജില്ലാ കലോത്സവത്തിന് മികച്ച വിജയം, മെച്ചപ്പെട്ട കായിക പരിശീലനം

മുൻ സാരഥികൾ മാനേജർമാർ

  1. ശ്രീ.കുഞ്ഞിരാമക്കുറുപ്പ്
  2. ശ്രീ.ഗോവിന്ദക്കുറുപ്പ്
  3. ശ്രീ.ജി.രാമകൃഷ്ണക്കുറുപ്പ്
  4. ശ്രീ.പി.എൻ.അച്യുതക്കുറുപ്പ്
  5. ശ്രീ.കെ.ഗോപാലകൃഷ്ണക്കുറുപ്പ്
  6. ശ്രീ.കെ.ആർ വിജയൻ'പിള്ള
  7. ശ്രീ.കെ.എൻ.വിശ്വനാഥൻ നായർ
  8. ശ്രീ.ബി.നരേന്ദ്രനാഥ്
  9. ശ്രീ.പി.വി.കൃഷ്ണപിള്ള
  10. ശ്രീ.കെ.മധുസൂദനക്കുറുപ്പ്(നിലവിൽ)

പ്രഥമാധ്യാപകർ

1 ശ്രീ.കെ.കൃഷ്ണപിള്ള 1930-1965
2 ശ്രീ.കെ.ആർ.പപ്പു പിള്ള 1966-1974
3 ശ്രീമതി.സി.കെ.പൊന്നമ്മ 1975-1985
4 ശ്രീമതി.കെ.സരോജിനിയമ്മ 1986-1994
5 ശ്രീമതി. G. സരോജിനിയമ്മ 1994-1997
6 ആർ.മോഹനകുമാർ 1997-2002
7 റ്റി.കെ രാധാമണിയമ്മ 2002-2007
8 ആർ.അനിതകുമാരി നിലവിൽ


മുൻ അധ്യാപകർ

  • ശ്രീ.പി.എൻ.അച്യുതക്കുറുപ്പ്
  • ശ്രീ.വി.കെ.പാപ്പി
  • ശ്രീ.എൻ.നാരായണപിള്ള
  • ശ്രീമതി. ജാനകിയമ്മ
  • ശ്രീ.പരമുക്കുറുപ്പ്
  • ശ്രീ.അച്യുതൻനായർ
  • ശ്രീ.പി.കെ.രാഘവൻപിള്ള
  • ശ്രീ.കെ.പരമേശ്വരക്കുറുപ്പ്
  • ശ്രീ.വി.ജി.മാധവൻ പിള്ള
  • ശ്രീ.എം.കെ .രാമകൃഷ്ണൻ നായർ
  • ശ്രീമതി. പി. സരസമ്മ
  • ശ്രീമതി. കെ. കമലദേവി
  • ശ്രീമതി. ചിന്നമ്മ
  • ശ്രീ.ജി.കുട്ടപ്പക്കുറുപ്പ്
  • ശ്രീമതി.കെ.എൻ. ചെല്ലമ്മ
  • ശ്രീ.കെ.കെ.കുട്ടപ്പക്കുറുപ്പ്
  • ശ്രീ.റ്റി.എൻ.രാമചന്ദ്രക്കുറുപ്പ്
  • ശ്രീമതി.എൻ.മണിയമ്മ
  • ശ്രീമതി. കെ.കെ.പൊന്നമ്മ
  • ശ്രീ.കെ.ആർ.മാധവൻ പിള്ള

പ്രശസ്തരായപൂർവവിദ്യാർഥികൾ

  • അഡ്വക്കേറ്റ്. വി. എൻ. അച്യുത കുറുപ്പ് (കേരള ഹൈ കോടതി സീനിയർ അഭിഭാഷകൻ )
  • പ്രൊഫസർ. പി. എൻ. കേശവ കുറുപ്പ്(പന്തളം എൻ . എസ്. എസ്. കോളേജ് പ്രിൻസിപ്പൽ )
  • Dr. ജെ. രമാദേവി
  • ശ്രീ. എസ്. സലിം കുമാർ (രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡൽ )
  • ശ്രീ. കെ. ആർ. കൃഷ്ണ പിള്ള (നിയമസഭ സെക്രട്ടറി )
  • ശ്രീ. എൻ. കെ. ഗോപാല കൃഷ്ണൻ നായർ (പ്ലാന്റേഷൻ കോർപറേഷൻ MD, സാഹിത്യ കാരൻ )
  • Dr. ജെ. ഹൈമവതി
  • Dr. ജെ. ഉമാദേവി
  • ശ്രീ ബി. നരേന്ദ്ര നാഥ് (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
  • പ്രൊഫസർ അഞ്ജലി ആർ (എൻ. എസ്. എസ്. കോളേജ് പന്തളം )
  • Dr. അനന്തകൃഷ്ണൻ
  • ശ്രീ. ആർ. രാധാകൃഷ്ണൻ നായർ (മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )
  • Dr. രാജലക്ഷ്മി
  • Dr. രമ്യ ആർ
  • Dr. ദേവിപ്രിയ
  • കുമാരി അഞ്ജന ചന്ദ്രൻ (ലഡാക്ക് പർവത നിര കീഴടക്കി )


സ്കൂൾ വാർഷികാഘോഷം- കലാപരിപാടികൾ

ദിനാചരണങ്ങൾ

അധ്യാപകർ ശ്രീ.വി.കെ.പ്രകാശ്, ശ്രീമതി.എസ്.സുധാദേവി, ശ്രീമതി.കെ..എസ്.ശ്രീലക്ഷ്മി, ശ്രീമതി.ദീപ .ബി.പിള്ള, ശ്രീ.വി.സന്തോഷ് കുമാർ, ശ്രീമതി. രമ്യകൃഷ്ണൻ.പി.ആർ.ശ്രീമതി. ചിത്ര.ജി അധ്യാപകേതര ജീവനക്കാർ ശ്രീ.ജി.രാജേഷ് കുമാർ

ക്ലബുകൾ

വിദ്യാരംഗം, സോഷ്യൽ സയൻസ് ക്ലബ്, ഗണിത ക്ലബ് ,ഹരിത എക്കോ ക്ലബ് സയൻസ് ക്ലബ്, ആർട്ട്സ് ക്ലബ്

1.വിദ്യാരംഗം(Club Coordinator-Srilekshmi ks) കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരഭമാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മനുഷ്യത്വം വളർത്തി എടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്കുള്ളത്. വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സ്ക്കൂളിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

2.സോഷ്യൽ സയൻസ് ക്ലബ്‌ (Coordinator-Chithra G) ലോക്കൽ ഹിസ്റ്ററി നിർമ്മാണം ,സാമൂഹ്യ ശാസ്ത്ര ക്ലബുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, പ്രദർശനങ്ങൾ, സെമിനാറുകൾ, ഭൂപട നിർമ്മാണം, പഠനയാത്ര

3.ഗണിത ക്ലബ്(Coordinator-V K Prakash) ഗണിത ലാബ് ശാക്തീകരണം, മന കണക്കിനുള്ള സാധ്യത കണ്ടെത്തൽ, പോസിറ്റീവ്, നെഗറ്റീവ് സംഖ്യകളുടെ സങ്കലനം ,അംശബന്ധം ഉൾപ്പെടുന്ന പ്രശ്നങ്ങൾ മട്ടത്രികോണത്തിൻ്റെ വശങ്ങൾ തമ്മിലുള്ള ബന്ധം, ഉല്പന്നങ്ങളുടെ പ്രദർശനം,

4.ഹരിത എക്കോ ക്ലബ്(Coordinator-Deepa B Pillai) സ്കൂൾ പരിസരം വിവിധ തരം വൃക്ഷ ങ്ങളും ചെടികളും കൊണ്ട് ഹരിതാഭമാണ്.ഔഷധ സസ്യ തോട്ടം ഉണ്ട്. ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പഠനയാത്ര (ഉദാ: കോന്നി ആനക്കൂട്, കുട്ട വഞ്ചി സവാരി, വന യാത്ര, മണ്ണടി വേലുത്തമ്പി സ്മാരകം കാമ്പിത്താൻ കടവ്, ഇലന്തൂർ ഗാന്ധി ഭവൻ സന്ദർശനം, ) നടത്തിയിട്ടുണ്ട്

5.സയൻസ് ക്ലബ്(Coordinator -Sudhadevi s) ക്ലാസ് മുറികളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾ നിർമ്മിക്കുന്ന ഉപകരണങ്ങൾ, ബോധവൽക്കരണോപാധികൾ, സെമിനാർ പേപ്പറുകൾ, പ്രോജക്ട് റിപ്പോർട്ട് ,പരീക്ഷണങ്ങൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനുള്ള ഒരു വേദിയായി മാറുന്നു. ശാസ്ത്രമേളകൾക്ക് വേണ്ട പരിശീലനം, ശാസ്ത്ര പ്രദർശനം, വിദഗ്ധരുടെ ക്ലാസുകൾ, ദിനാചരണങ്ങൾ, ശാസ്ത്ര ക്വിസുകൾ, പ്രഥമ ശുശ്രൂഷാ രീതികൾ, ശലഭോദ്യാനം നിർമ്മിക്കുന്നതിന്, ജൈവവൈവിധ്യ പാർക്ക് നിർമ്മാണം, മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനും പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങൾക്കും വേണ്ട പരിശീലനം

6.ആർട്ട്സ് ക്ലബ്(Coordinator-Remya krishnan) സ്കൂളിലെ വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ പോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആർട്ട്സ് ക്ലബ് രൂപീകരിച്ചു. ചിത്രരചനയിൽ താല്പര്യവും കഴിവും ഉള്ള വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് പരിശീലനം നല്കുന്നുണ്ട്. പ്രസംഗം കഥ, കവിത, ലേഖനം എന്നിവയിൽ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി വേണ്ട പ്രോത്സാഹനം നല്കാനായി ഈ ക്ലബ് സഹായിക്കുന്നു.

7.സീഡ് ക്ലബ്‌(Coordinator-V Santhosh Kumar) നമ്മുടെ സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്‌ പ്രവർത്തനം 6വർഷമായി നടന്നു വരുന്നു. കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുക കൃഷിയിൽ ആഭിമുഖ്യം വളർത്തുക, ശുചിത്വ ബോധവൽക്കരണം, ജൈവ അജൈവ വസ്തുക്കളുടെ വേർതിരിക്കാൻ, സസ്യ തോട്ടം നിർമിക്കൽ, ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നിർമ്മാണം എന്നിവ നടത്തുന്നു. പന്തളം തെക്കേക്കര പി എച്ച് സി ശുചീകരണം നടത്തി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു. ലഹരി മരുന്ന് വിരുദ്ധ ദിനത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ പത്തനംതിട്ട മിൽമ ഡയറി യിലേക്ക് ഫീൽഡ് ട്രിപ്പ് നടത്തി. ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണത്തിനുള്ള പ്രവർത്തനം നടത്തി. സ്കൂളിൽ മനോഹരമായ ഉദ്യാനം നിർമ്മിച്ചു. ഒരു വർഷം പ്രോത്സാഹന സമ്മാനവും രണ്ടുവർഷം മൂന്നാംസ്ഥാനവും ലഭിച്ചു

എൻഡോവ്മെന്റുകൾ

എൻ.എസ്.എസ്. സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.കെ.വി. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഏർപ്പെടുത്തിയ പ്ലാറ്റിനം ജൂബിലി എൻഡോവ്മെന്റുകൾ

1. മന്നം സ്മാരക എൻഡോവ്മെന്റ് 2. മന്നത്ത് പാർവ്വതിയമ്മ എൻഡോവ്മെന്റ് 3. റ്റി.പി. വേലുക്കുട്ടി മേനോൻ 4. എൻ എസ് എസ്, മോൻ എൻഡോവ്മെന്റ് 5. എൻ. എസ്. എസ്. കരയോഗ സെൻട്രൽ കമ്മിറ്റി എൻഡോവ്മെന്റ് 6.തോമ്പിൽ എം. രാഘവക്കുറുപ്പ് എൻഡോവ്മെന്റ് 7. മണ്ണുത്ത് ജി. നാരായണപിള്ള എൻഡോവ്മെന്റ് 8. അരീക്കര ഭാസ്ക്കരൻപിള്ള എൻഡോവ്മെന്റ് 9. ഇടയിത്ത് കുടുംബയോഗം എൻഡോവ്മെന്റ് 10. ഇടയിത്ത് ലക്ഷ്മിയമ്മ ഭവാനിയൽ എൻഡോവ്മെന്റ് 11. റോസില്ല കെ.പി. രാമചന്ദ്രൻ നായർ എൻഡോവ്മെന്റ് 12. ഉടയാന്റെ വടക്കേതിൽ ജി. പരമേശ്വരൻ നായർ എൻഡോവ്മെന്റ് 13. ഉടയാന്റെ വടക്കേതിൽ ബി. രാധാദേവി എൻഡോവ്മെന്റ് 14. ശ്രീവൽസം വി.കെ. രാധാമണിയമ്മ എൻഡോവ്മെന്റ് 15. നെല്ലിമുകളികിഴക്കേതിൽ എൻ.കെ. ഗോപിനാഥക്കുറുപ്പ് 16. പാറക്കര പുത്തൻവീട്ടിൽ കുഞ്ചുകാരണവർ എൻഡോവ്മെന്റ് 17. ചരുവീട്ടിൽ കൃഷ്ണക്കുറുപ്പ് എൻഡോവ്മെന്റ് 18. പ്രകാശ് നിലയം ആർ. പരമുക്കുറുപ്പ് എൻഡോവ്മെന്റ് 19. ചരുവീട്ടിൽ ലക്ഷ്മിയ എൻഡോവ്മെന്റ് 20. ഗീതാസദനം ഡി രാധാകൃഷ്ണൻ നായർ എൻഡോവ്മെന്റ് 21. കൃഷ്ണാലയം എൻ ശങ്കരക്കുറുപ്പ് എൻഡോവ്മെന്റ് 22. ജെ. ഈശ്വരിയമ്മ എൻഡോവ്മെന്റ് 23. അത്താഴക്കവിൽ കെ കേശവക്കുറുപ്പ് എൻഡോവ്മെന്റ്


വഴികാട്ടി

  • അടൂർ -തുമ്പമൺ റൂട്ടിൽ ആനന്ദപ്പള്ളിയിൽ നിന്നും 4km, പന്തളം -കീരുകുഴി -അടൂർ റൂട്ടിൽ കീരുകുഴിയിൽ നിന്നും 2km, തട്ട -പത്തനംതിട്ട റൂട്ടിൽ മങ്കുഴിയിൽ നിന്നും 1km
Map