"എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ആദിക്കാട്ടുകുളങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School
{{Centenary}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ആദിക്കാട്ടുകുളങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്{{Infobox School
|സ്ഥലപ്പേര്=ആദിക്കാട്ടുകുളങ്ങര
|സ്ഥലപ്പേര്=ആദിക്കാട്ടുകുളങ്ങര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
വരി 33: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=127
|ആൺകുട്ടികളുടെ എണ്ണം 1-10=107
|പെൺകുട്ടികളുടെ എണ്ണം 1-10=112
|പെൺകുട്ടികളുടെ എണ്ണം 1-10=98
|വിദ്യാർത്ഥികളുടെ എണ്ണം 1-10=205
|വിദ്യാർത്ഥികളുടെ എണ്ണം 1-10=205
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|അദ്ധ്യാപകരുടെ എണ്ണം 1-10=11
വരി 48: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=sabeena A  
|പ്രധാന അദ്ധ്യാപിക=Sabeena A  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=muhammadali
|പി.ടി.എ. പ്രസിഡണ്ട്=Muhammadali
|എം.പി.ടി.എ. പ്രസിഡണ്ട്=nishana
|എം.പി.ടി.എ. പ്രസിഡണ്ട്=Nishana
|സ്കൂൾ ചിത്രം=36240 school.JPG
|സ്കൂൾ ചിത്രം=36240 school.JPG
|size=350px
|size=350px

12:59, 9 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ആദിക്കാട്ടുകുളങ്ങര എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എച്ച് ഐ എസ് ജെ എൽ പി സ്കൂൾ, ആദിക്കാട്ടുകുളങ്ങര
വിലാസം
ആദിക്കാട്ടുകുളങ്ങര

ആദിക്കാട്ടുകുളങ്ങര പി.ഒ.
,
690504
,
ആലപ്പുഴ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ0479 2387788
ഇമെയിൽhisjlps36240@gmail.com
കോഡുകൾ
സ്കൂൾ കോഡ്36240 (സമേതം)
യുഡൈസ് കോഡ്32110700811
വിക്കിഡാറ്റQ87478922
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംപാലമേൽ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ205
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSabeena A
പി.ടി.എ. പ്രസിഡണ്ട്Muhammadali
എം.പി.ടി.എ. പ്രസിഡണ്ട്Nishana
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ആലപ്പുഴ  ജില്ലയിൽ മാവേലിക്കര  താലൂക്കിൽ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര എന്ന  കൊച്ചുഗ്രാമത്തിന്റെ ഒൻപതാം വാർഡ് അമ്മൻകോവിൽ ജംഗ്ഷന്  വടക്കുവശത്തായി ഈ  സ്കൂൾ  സ്ഥിതി  ചെയ്യുന്നു

ആദ്യ കാലത്ത് സ്കൂൾ പഠനത്തിനായി ആദിക്കാട്ടുകുളങ്ങരക്കാർക്  അന്യ സ്ഥലങ്ങളിൽ പോകേണ്ട  ദു:സ്ഥിതി  വന്നപ്പോൾ 1924ൽ പുങ്കു വിള  ഭാഗത്തു നൂറനാട്. കുഴിയ്യത്ത്  ശ്രീ എം  പി  നാരായണപിള്ള  ആണ്  ഈ  സ്കൂൾ  ആരംഭിച്ചത്. തുടക്കത്തിൽ  ഒരു താത്കാലിക ഷെഡ്‌ഡിലാണ് ഇത്  പ്രവർത്തിച്ചിരുന്നത്  കച്ചവടത്തിലും കൃഷിയിലും കുട്ടികളെ  ഉപയോഗപ്പെടുത്തിയിരുന്നതിനാൽ മാതാപിതാക്കൾ കുട്ടികളെ  സ്കൂളിലേക്ക് അയയ്ക്കുവാൻ താല്പര്യം  കാണിച്ചിരുന്നില്ല. എന്നാൽ  മാനേജരുടെ  നേതൃത്വത്തിൽ  നാട്ടിലെ പ്രമുഖർ വീടുകൾ തോറും കയറിയിറങ്ങി കുട്ടികളെ  സ്കൂളിലേക്ക്  കൊണ്ടുവന്നു. സ്കൂൾ  കെട്ടിടവും സ്ഥലവും മനേജൂമെന്റിനു  സ്വന്തമായിരിക്കണമെന്ന് 1956ൽ വിദ്യാഭ്യാസ  വകുപ്പിന്റെ പുതിയ  നിർദേശം വന്നപ്പോൾ  ഇപ്പോൾ സ്കൂൾ നിൽക്കുന്ന സ്ഥലം മാനേജർ അദ്ദേഹത്തിന്റെ  ഭാര്യ ശ്രീമതി കമലമ്മയുടെ പേരിൽ  പുങ്കുവിള  ഭാഗത്തുനിന്നും  ഇവിടെ കൊണ്ടുവന്നു സ്ഥാപിച്ചു. അന്ന് സ്കൂളിന്റെ  പേര്  ആദിക്കാട്ടു കുളങ്ങര  എൽ  പി എസ്  എന്നായിരുന്നു

1995ൽ ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം  മുസ്ലിം ജമാഅത്തു കമ്മിറ്റി മാനേജർ  ശ്രീമതി കമലമ്മയുടെ മാനേജുമെന്റിൽ നിന്നും സ്കൂൾ  വിലയ്ക്കുവാങ്ങി  അതിനു ശേഷം സ്കൂളിന്റെപേര്  ആദിക്കാട്ടുകുളങ്ങര  ഹിദായത്തുൽ  ഇസ്ലാം മുസ്ലിം ജമാഅത്തു  എൽ  പി  സ്കൂൾ  എന്നാക്കി  മാറ്റി

ഈ  നാട്ടിൽ  ഔദ്യോഗികമായി  ഉന്നത  തലത്തിൽ  എത്തിയവരെല്ലാം തന്നെ  നൂറിന്റെ  നിറവിൽ  എത്തി  നിൽക്കുന്ന  ഈ അക്ഷര  മുത്തശ്ശിയുടെ  മക്കളാണ്  അതിനും  പുറമെ  രാഷ്ട്രീയ  സാമൂഹിക  രംഗങ്ങളിൽ   സാന്നിധ്യം  അറിയിച്ച നിരവധി  വ്യക്തികൾ  ഇവിടുത്തെ  പൂർവ  വിദ്യാർത്ഥികൾ ആണ്. ഈ  കൊച്ചു  ഗ്രാമത്തിന്റെ  വിദ്യാഭ്യാസ പുരോഗതിയിൽ  ഒരു നാഴികക്കല്ലായി  ഈ  വിദ്യാലയം  നിലകൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

അടച്ചുറപ്പും  കെട്ടുറപ്പുള്ള തുമായ 19 ക്ലാസ് മുറികൾ ഓട് കൂടിയ കെട്ടിടം ആണ് സ്കൂളിൽ ഉള്ളത്. സുരക്ഷിതമായ ചുറ്റുമതിൽ സ്കൂളിന്റെ പ്രത്യേകതയാണ്. ക്ലാസ് മുറികൾ എല്ലാം ടൈൽസ് ഇട്ടു വൃത്തിയാക്കിയത് ആണ്. ഓരോ ക്ലാസ്സ് മുറിയും  സെപ്പറേറ്റ് ചെയ്തതാണ്. സ്കൂൾ മുറ്റം ഇന്റർലോക്ക് ചെയ്തു വൃത്തിയാക്കി ചെറിയ പൂന്തോട്ടം സ്കൂളിന് അലങ്കാരം ആയിട്ടുണ്ട്.  വൃത്തിയുള്ളതും അണുവിമുക്തമായ ടോയ്‌ലറ്റും യൂറിനലും  സ്കൂളിലുണ്ട്.  പാചകപ്പുര യും സ്റ്റോറും ഉണ്ട്

. കുട്ടികൾക്ക് പഠനം സുഖമമാകുന്ന  രീതിയിൽ ആവശ്യമായ ഡെസ്കും ബെഞ്ചും ലൈറ്റും ഫാനും സജ്ജമാക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റും ആവശ്യമായ ലാപ്ടോപ്പും പ്രൊജക്ടറും കമ്പ്യൂട്ടറും ഉണ്ട്. കുട്ടികൾക്ക് ഐടി പഠനം നേടുന്നതിന് ഇവ സഹായിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി മാനേജ്മെന്റ് വാഹനസൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. അസംബ്ലി പന്തലും ചിൽഡ്രൻസ് പാർക്കും  സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠനനേട്ടങ്ങൾ കൈവരിക്കുന്നതിനായി കുട്ടികളെ ക്ലാസ് റൂമിന് പുറത്തേക്ക് അതായത് പ്രകൃതിയെ നിരീക്ഷിക്കുന്നതിനും മറ്റും തൊഴിലിടങ്ങൾ സന്ദർശിക്കുകയും അതുമായി ബന്ധപ്പെട്ട ആളുകളുമായി കൂടിക്കാഴ്ച നടത്തുകയും അവരിൽ നിന്ന് കിട്ടുന്ന അറിവുകൾ പ്രകൃതിയിൽ നിന്നും കാണുന്ന കാഴ്ചകളും കുട്ടികൾ അവരുടെ ജീവിതത്തിൽ നടപ്പാക്കുന്ന രീതിയാണ് വാതിൽപ്പുറം.  അധ്യാപകരും വിദ്യാർത്ഥികളും ഉത്സാഹത്തോടെ പങ്കെടുക്കുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

1. ശ്രീമതി എം കെ സരോജിനി അമ്മ

2. ശ്രീ എസ് മീരാ സാഹിബ് റാവുത്തർ

3. ശ്രീ ആർ വി ജോൺ

4. ശ്രീമതി കെ ജി കുഞ്ഞമ്മ

5 ശ്രീമതി എംബി വിജയമ്മ

6. ശ്രീമതി അന്നമ്മ കോശി

7. ശ്രീമതി ജി രാജമ്മ

8. ശ്രീമതി എസ് കമലമ്മ

9. ശ്രീമതി കെ അന്നമ്മ

10. ശ്രീ എൻ ബഷീർ

11. ശ്രീ ബഷീർകുട്ടി

12. ശ്രീമതി കെ എം ലില്ലി

13. ശ്രീമതി എഫ് കദീജാബീവി

14. ശ്രീമതി സി സതിയമ്മ

15. ശ്രീമതി വി വിജയമ്മ

നേട്ടങ്ങൾ

അക്കാദമികമായ എല്ലാ കാര്യങ്ങളിലും കുട്ടികൾ മുൻപന്തിയിലാണ്. മാവേലിക്കര സബ്ജില്ലാ തലത്തിൽ നടത്തപ്പെടുന്ന കലാകായിക മത്സരങ്ങളിൽ പങ്കെടുക്കുകയും കുട്ടികൾക്ക് വിജയം കൈവരിക്കുകയും ചെയ്തു.സ്കൂൾ കലോത്സവങ്ങളിൽ എൽ പി വിഭാഗത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ജനറൽ വിഭാഗത്തിൽ ഒരു തവണ ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ  5,6,7 സ്ഥാനങ്ങളും അറബി കലോത്സവത്തിൽ എല്ലാ വർഷവും ഓവറോൾ കിട്ടിയിട്ടുണ്ട്.   എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും 2015-2016..2019-2020എന്നീ വർഷങ്ങളിൽ കുട്ടികൾക്ക് എൽ എസ്  എസ് സ്കോളർഷിപ്പ് ലഭിക്കുന്നുണ്ട്. സ്നേഹപൂർവ്വം പ്രീ മെട്രിക് മൈനോറിറ്റി സ്കോളർഷിപ്പ് ഓ ബി സി സ്കോളർഷിപ്പ് ലംസം ഗ്രാൻഡ്.,പ്രൈമറി എയ്ഡ്‌  എന്നിവയെല്ലാം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഈ സ്കൂളിൽ  പഠിച്ച പ്രശസ്തരായ പൂർവ  വിദ്യാർഥികൾ

1. തോട്ടത്തിൽ  വടക്കെതിൽ ഡോക്ടർ ശ്രീ  ഹനീഫ MD HOD മെഡിസിൻ  വിഭാഗം

2.  ഡോക്ടർ  ശ്രീ ഹബീബ്  എസ്  ആലപ്പുഴ  മെഡിക്കൽ  ഓഫീസർ

3. പക്കീരു  പറമ്പിൽ .ശ്രീ  എസ്  മീരസാഹിബ്  അസിസ്റ്റന്റ്  സെയിൽസ്

ടാക്സ്  ഓഫീസർ

4. ശ്രീ എസ് റാവുത്തർ ഗ്രാമവികസനം അസിസ്റ്റന്റ്  ഡെവലപ്പ്മെന്റ് ഓഫീസർ

5.  താഴേതിൽ  ശ്രീ  സലീം എക്സൈസ്  അസിസ്റ്റന്റ്  കമ്മിഷണർ

6. പറവട്ടയ്യത്ത് ശ്രീ ഷംസുദീൻ  ലോ കോളേജ്  ലെക്ചർ  

7.ശ്രീ ബഷീർ  കോളേജ്  ലെക്ചർ  യൂണിവേഴ്സിറ്റി

സിൻഡിക്കേറ്റ് അംഗം

8. താഴേതിൽ  ശ്രീമതി  സുജിത സാദത്ത്  കവയത്രി

9. ശ്രീ  അൻവർ  സാദത്ത്  എക്സൈസ് സർക്കിൾ  ഇൻസ്‌പെക്ടർ

10. പ്ലാവിള തെക്കെതിൽ  ശ്രീ  കെ. എം  ബഷീർ  ലോക്കൽ  ഫണ്ട്‌  ഓഡിറ്റ്

11. കിണറുവിള  ശ്രീ  ഇ  ജമാൽ  റാവുത്തർ  തഹസീൽദാർ

12. ശ്രീ  ബഷീർ  റാവുത്തർ  യുപി  സ്കൂൾ  എച്ച്  എം

കൂടാതെ  ഈ സ്കൂളിൽ  പഠിച്ചിട്ടുള്ള  65% വിദ്യാർഥികളും  വിവിധ  ഡിപ്പാർട്മെന്റുകളിൽ  സേവനം അനുഷ്ഠിക്കുന്നുണ്ട്

വഴികാട്ടി

ആദിക്കാട്ടുകുളങ്ങര അമ്മൻ കോവിലിൽ, മുത്താരമ്മൻ കോവിൽ ക്ഷേത്രത്തിനു എതിർ വശമുള്ള വഴിയിൽ കായംകുളം പുനലൂർ റോഡിൽ നിന്നും 100 മീറ്റർ അകലത്തിൽ ആണ് HISJ LP സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{#multimaps:9.167556500180627, 76.67011943117835|zoom=18}}