"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ലോകം വിറപ്പിച്ച വൈറസ് കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name= Anilkb| തരം=ലേഖനം }}

10:17, 19 ജൂൺ 2024-നു നിലവിലുള്ള രൂപം

ലോകം വിറപ്പിച്ച വൈറസ് കോവിഡ്-19

ഡിസംബറിൽ കോവിഡ് 19 വൈറസ് ചൈനയിൽ ആദ്യം പൊട്ടിപ്പുറപ്പെട്ടു.വുഹാൻ പ്രവശ്യയിലാണ് തുടക്കം.അജ്ഞാത ന്യൂമോണിയ പടർന്നതോടെ ഡിസംബർ 30ന് പുതിയ തരം വൈറസ് പടർന്നത് സ്ഥിരീകരിച്ചത് .ആദ്യമായി സൂചന നൽകിയ ഡോക്ടർ ലിവെൻലിനാങ് ഫെബ്രുവരി ആറിന് അന്തരിച്ചു. ദിനംപ്രതി രോഗികളുടെ എണ്ണം വർദ്ധിച്ചു വന്നു .വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് ആണ് ഈ വൈറസ് പടരുന്നത് .മനുഷ്യൻ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തുവരുന്ന രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പെട്ടെന്ന് പടരുന്നു.ആയതിനാലാണ് ചൈനയിൽ ഒറ്റഅക്കത്തിൽനിന്ന് ആയിരങ്ങളിലേക്ക് രോഗികളുടെ മരണം എത്തിപ്പെട്ടത്. ഈ അസുഖത്തിന് പ്രതിരോധമരുന്നുകൾ ഇല്ല .വ്യക്തിശുചിത്വവും ശാരീരിക അകലം പാലിക്കുക എന്നുള്ളതാണ് ഏകമാർഗം. ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് 20 സെക്കൻഡുകളോളം നേരം കഴുകുകയും അല്ലെങ്കിൽ സാനിറ്റെറൈസർ ഉപയോഗിച്ച് കൈകൾ തുടയ്ക്കുക. ചൈനയിൽ നിന്നു വന്ന ഒരു വിദ്യാർഥിക്ക് ആണ് ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത് .അതും നമ്മുടെ സ്വന്തം കൊച്ചുകേരളത്തിൽ. അവരെ വീടുകളിൽ നിരീക്ഷണത്തിൽ ഇരുത്തി.അസുഖം ഭേദമായി. പിന്നീട് ഇറ്റലിയിൽ നിന്ന് വന്ന ഒരു കുടുംബം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും പത്തനംതിട്ടയിൽ പോകുന്നതിനിടയിൽ ഹോട്ടലുകളിലും ബന്ധുവീടുകളിലും സന്ദർശനം നടത്തിയത്ശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. ഇവരുടെ ബന്ധുക്കൾക്കും അച്ഛനും അമ്മയ്ക്കും ആണ് പിന്നീട് കേരളത്തിൽ കോവിഡ് വന്നത് . സർക്കാരിന്റെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും ചിട്ടയായ പരിശീലനം കൊണ്ട് ഇവരുടെ അസുഖം മാറി.കേരളത്തിലാകെ കോവിഡ് രോഗികളുടെ മരണം മൂന്നാണ്.ഇറ്റലി,സ്പെയിൻ,അമേരിക്ക തുടങ്ങിയ മറ്റു രാജ്യങ്ങളിൽ മരണം 10000 കടന്നു. മാർച്ച് 24ന് ഇവിടെ മൊത്തം ലോക്ഡൗണായി. പല ഓഫീസ് സ്ഥാപനങ്ങൾ അടച്ചു. അത്യാവശ്യ സർവീസുകൾ മാത്രം തുറക്കുന്നു.പൊതുഗതാഗത സംവിധാനം നിർത്തിവച്ചു. ലോകം മൊത്തം ലോക്ഡൗൺ ആകുമ്പോൾ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് .

ആദിത്രയ എ എസ്
8 B എച്ച്.എസ്.എളന്തിക്കര
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 06/ 2024 >> രചനാവിഭാഗം - ലേഖനം