"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 7: | വരി 7: | ||
{{Infobox littlekites | {{Infobox littlekites | ||
|സ്കൂൾ കോഡ്=18017 | |സ്കൂൾ കോഡ്=18017 | ||
| | |ബാച്ച്=202൦-2023 | ||
|യൂണിറ്റ് നമ്പർ=LK/2018/18017 | |യൂണിറ്റ് നമ്പർ=LK/2018/18017 | ||
|അംഗങ്ങളുടെ എണ്ണം=40 | |അംഗങ്ങളുടെ എണ്ണം=40 | ||
വരി 31: | വരി 31: | ||
== സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം == | == സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം == | ||
[[പ്രമാണം:18017-lk22-tt.jpg| | [[പ്രമാണം:18017-lk22-tt.jpg|400 px|thumb|right|നേതൃത്വം നൽകിയ ടീം ലിറ്റിൽകൈറ്റ്സ് മാസ്റ്റർ, മിസ്ട്രസ് എന്നിവരോടൊപ്പം ]] | ||
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിനെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയിലും ആയിരുന്നു. വോട്ടെടുപ്പിന് ശേഷം കമ്പ്യൂട്ടറുകൾ പ്രത്യേകമായി സ്ട്രോഗ് റൂമിൽ സൂക്ഷിക്കുകയും ഉച്ചക്ക് ശേഷം പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട അധ്യാപകർ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും ഇതിന്റെ സാങ്കേതിക സഹായം തെരെഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തന്നെയായിരുന്നു. അവർ മറ്റു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക അഭിനന്ദനം ഏറ്റവാങ്ങി. | ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിനെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയിലും ആയിരുന്നു. വോട്ടെടുപ്പിന് ശേഷം കമ്പ്യൂട്ടറുകൾ പ്രത്യേകമായി സ്ട്രോഗ് റൂമിൽ സൂക്ഷിക്കുകയും ഉച്ചക്ക് ശേഷം പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട അധ്യാപകർ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും ഇതിന്റെ സാങ്കേതിക സഹായം തെരെഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തന്നെയായിരുന്നു. അവർ മറ്റു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക അഭിനന്ദനം ഏറ്റവാങ്ങി. | ||
21:13, 16 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലിറ്റിൽ കൈറ്റ്സ് ബാച്ചുകൾ
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
18017-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 18017 |
യൂണിറ്റ് നമ്പർ | LK/2018/18017 |
ബാച്ച് | 202൦-2023 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മലപ്പുറം |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അബ്ദുൾ ലത്തീഫ് സി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സീജി പി കെ |
അവസാനം തിരുത്തിയത് | |
16-06-2024 | CKLatheef |
2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ
2021 - 24 ലിറ്റിൽകൈറ്റ്സ് ബാച്ചിനാണ് ഈ വർഷം ക്ലാസുകളും പ്രവർത്തനങ്ങളും ഉള്ളത് എങ്കിലും ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന മുഴുവൻ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉപയോഗപ്പെടുത്താറുണ്ട്. താഴെ കൊടുത്ത പ്രവർത്തനങ്ങളിൽ ചിലത് അവരുടെ നേതൃത്വത്തിലാണ് നടന്നത്.
മാതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ്
ഈ അധ്യയനവർഷത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാക്കൾക്കുള്ള സൈബർസുരക്ഷാ ക്ലാസ് ഈ വർഷം സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് നൽകിയിരുന്ന അതേ ക്ലാസ് ഈ വർഷം എട്ടാം തരത്തിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും ലഭിക്കുന്നതിനായി മുഴുവൻ ക്ലാസിലേയും കുട്ടികളുടെ മാതാക്കളെ ക്ഷണിച്ച് ജനറലായി ഓഡിറ്റോറിയത്തിൽ വെച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസ് നൽകി. 150 ലധികം മാതാക്കൾ പങ്കെടുത്തു. നേരത്തെ പരിശീലനം ലഭിച്ച ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് എടുത്തത്.
സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിനെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയിലും ആയിരുന്നു. വോട്ടെടുപ്പിന് ശേഷം കമ്പ്യൂട്ടറുകൾ പ്രത്യേകമായി സ്ട്രോഗ് റൂമിൽ സൂക്ഷിക്കുകയും ഉച്ചക്ക് ശേഷം പ്രത്യേകമായി ചുമതലപ്പെടുത്തപ്പെട്ട അധ്യാപകർ ബൂത്ത് ഏജന്റുമാരുടെ സാന്നിദ്ധ്യത്തിൽ വോട്ടെണ്ണൽ പ്രക്രിയ പൂർത്തിയാക്കി. എല്ലാ ഘട്ടത്തിലും ഇതിന്റെ സാങ്കേതിക സഹായം തെരെഞ്ഞെടുക്കപ്പെട്ട ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് തന്നെയായിരുന്നു. അവർ മറ്റു അധ്യാപകരുടെയും വിദ്യാർഥികളുടെയും പ്രത്യേക അഭിനന്ദനം ഏറ്റവാങ്ങി.
-
ലിറ്റിൽകൈറ്റിസ് ടീമിന് ഇലക്ഷൻ സോഫ്റ്റ്വെയർ പരിശീലനം.
-
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനായി പരിവർത്തിപ്പിച്ച കമ്പ്യൂട്ടർ ഉപയോഗിച്ച് വോട്ട് ചെയ്യുന്നു.
-
വോട്ടെണ്ണൽ നിർവഹിക്കുന്നു.
2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ
2021-22 അധ്യയന വർഷത്തിന്റെ വലിയൊരു ഭാഗം ലോക്ഡൗണിന്റെ പശ്ചാതലത്തിൽ കുട്ടികൾ വീട്ടിലായിരുന്നെങ്കിലും ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ ഓൺലൈനിൽ സാധ്യമാകുന്ന വിധം സംസ്ഥാനമൊട്ടാകെ നടന്നു. റൊട്ടീൻ ക്ലാസുകൾ ഓൺലൈനായിരുന്നു. വാട്ട്സാപ്പ് ഗ്രൂപുകളിലൂടെയും കൈറ്റ് ചാനലിൽനിന്ന് നേരിട്ടും കുട്ടികൾ ക്ലാസുകൾ കാണുകയും നോട്ടുകൾ തയ്യാറാക്കുകയും ചെയ്തു.പിന്നീട് സ്കൂൾ തുറന്നപ്പോൾ മൂന്ന് ദിവസത്തെ ക്യാമ്പുളിലൂടെയും ബുധനാഴ്ചകളിലെ പതിവ് റോട്ടീൻ ക്ലാസുകളിലൂടെയും പ്രയോഗിക പ്രവർത്തനങ്ങൾ ചെയ്തു.ഈ ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഇപ്പോൾ പത്താം ക്ലാസിൽ പഠിച്ചുകൊണ്ടിരിക്കുന്നു.
മാതാക്കൾക്ക് സൈബർസുരക്ഷാ ക്ലാസുകൾ
ഈ ബാച്ചിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളിലൂടെ നടത്തിയ ശ്രദ്ധേയമായ സാമൂഹ്യസ്വഭാവമുള്ള പരിപാടിയാണ് അമ്മ അറിയാൻ എന്ന തലക്കെട്ടിൽ സ്കൂളിലെ കുട്ടികളുടെ മുഴുവൻ മാതാക്കൾക്കുമായി നടത്തപ്പെട്ട സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ. ഈ ബാച്ചിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് 5 സെഷനുകളിലായി മൂന്ന് മണിക്കൂറോളം ദൈർഘ്യമുള്ള ഈ ക്ലാസുകൾ നടത്തിയത്. നിലവിൽ 9, 10 ക്ലാസുകളിലെ മാതാക്കൾക്കൾക്ക് ഓരോരോ ദിവസങ്ങളിലായി ക്ലാസുകൾ നടത്തി. 8ാം ക്ലാസിലെ മാതാക്കൾക്ക് സ്കൂൾ തുറന്ന ശേഷവും ഈ ക്ലാസുകൾ നൽകി. നിഹാല, അഷിൽ മുഹമ്മദ്, അൻഷാ ഫാത്തിമ, ജൽവ നിഷാനി എന്നീ സബ്-ജില്ലയിൽ നിന്ന് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസെടുത്തത്. അതിന് മുമ്പ് ലിറ്റിൽകൈറ്റ്സിലെ മുഴുവൻ അംഗങ്ങൾക്കും ഈ കൂട്ടികൾ പരിശീലനം നൽകുകയും അവരിൽ നിന്ന് ചിലരെ മാതാക്കൾക്കുള്ള ക്ലാസ് എടുക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. നാലു ലിറ്റിൽ കൈറ്റ് കുട്ടികളും കൈറ്റ്മാസ്റ്റർ, മിസ്ട്രസ് എന്നിവർ ചേർന്ന 6 പേരാണ് മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകൾ കൈകാര്യം ചെയ്തത്. ഒരു ക്ലാസിൽ 30 അമ്മമാരാണ് ഉണ്ടായിരുന്നത്. അരമണിക്കൂർ വീതമുള്ള നാലു സെഷനുകൾ ലിറ്റിൽ കൈറ്റ്സും അരമണിക്കൂർ സമാപനം അധ്യാപകരുമാണ് നിർവഹിച്ചത്. വിദ്യാർഥികൾ എടുക്കുന്ന ഓരോ സെഷന്റെയും ക്രോഡീകരണം അധ്യാപകർ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സുരക്ഷിതമായ പാസ്‍വേഡ് നിർമിക്കാനും അവ സൂക്ഷിക്കാനുമുള്ള പരിശീലനം, ബാങ്ക് ഇടപാടുമായും ഓൺലൈൻ പണമടവുകളുമായി ബന്ധപ്പെട്ട പരിശീലനം, സോഷ്യൽമീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികളുടെ ഫോൺ ഉപയോഗം പരിശോധിക്കേണ്ടതെങ്ങനെ തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ അമ്മമാർക്ക് വിശദമായി പരിചയപ്പെടുത്തി. പങ്കെടുത്ത മാതാക്കൾ ക്ലാസുകളും പരിശീലനപരിപാടികളും വളരെ ഉപകാരപ്പെട്ടതായി ക്ലാസിന്റെ അവസാനത്തിൽ അഭിപ്രായം രേഖപ്പെടുത്തി.
-
ലിറ്റിൽകൈറ്റിസ് അംഗങ്ങൾക്ക് നൽകിയ പരിശീലനം.
-
മാതാക്കൾക്ക് പരിശീലനം.
-
വിദ്യാർഥികൾക്ക് നൽകിയ പരിശീലനം
എസ്.പി.സി. കേഡറ്റുകൾക്കുള്ള ക്ലാസ്
2022 മെയ് 26 ന് എസ്.പി.സി കേഡറ്റുകൾക്കുള്ള മൂന്ന് ദിവസത്തെ വെക്കേഷൻ ക്യാമ്പിൽ വെച്ച് 88 ഓളം വരുന്ന എസ്.പി.സി അംഗങ്ങൾക്ക് സൈബർ സുരക്ഷയെയും സോഷ്യൽമീഡിയ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെയും കുറിച്ച ക്ലാസുകൾ ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ നിഹാല, ജൽവ നിഷാനി എന്നിവർ എടുത്തു.
സ്കൂൾതല ഏകദിന ശിൽപശാല
സ്കൂളിൽതല ഏകദിന ശിൽപശാല നടന്നു. ആനിമേഷൻ പ്രോഗ്രാം എന്നീ ഇനങ്ങളിലായിരുന്നു പരിശീലനം. കൃത്യമായ മാനദണ്ഡം നിശ്ചയിച്ച് നടത്തപ്പെട്ട ക്യാമ്പിൽ നിന്നും സബ്-ജില്ലാതല ശിൽപശാലയിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തു. പതിവനുസരിച്ച് 4 കുട്ടികൾക്ക് ആനിമേഷനിലും 4 കുട്ടികൾക്ക് പ്രോഗ്രാമിംങിലുമായിരുന്നു സബ്-ജില്ലാതല പരിശീലനം. പ്രസ്തുത ക്യാമ്പ് സബ്-ജില്ലാ മാസ്റ്റർ ട്രൈനർ കുട്ടിഹസ്സനും ജില്ലാ ഐ.ടി കോർഡിനേറ്റർ അബ്ദുറഷീദും സന്ദർശിച്ചു. ക്യാമ്പിന് അവസാനം സബ് ജില്ലയിലെ മുഴുവൻ സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെയും ഉൾപ്പെടുത്തികൊണ്ടുള്ള ഓൺലൈൻ വീഡിയോ മീറ്റിംഗും ഉണ്ടായിരുന്നു. മാസ്റ്റർ ട്രൈനർ സബ്-ജില്ലയിലെ മുഴുവൻ അംഗങ്ങളുമായി സംവദിക്കുകയും അംഗങ്ങൾ ക്യാമ്പിനെക്കുറിച്ച അവരുടെ അഭിപ്രായങ്ങളും പങ്കുവെക്കുകയും ചെയ്തത് നല്ലൊരു അനുഭവമായി.
-
അംഗങ്ങൾക്ക് നൽകിയ ആനിമേഷൻ പരിശീലനം.
-
ഐ.ടി ജില്ലാ കോർഡിനേറ്ററും മാസ്റ്റർ ട്രൈനറും ക്യാമ്പ് സന്ദർശിക്കുന്നു.
-
മാസ്റ്റർ ട്രൈനർ കുട്ടികളുമായി വീഡിയോ ചാറ്റ് വഴി സംവദിക്കുന്നു.