"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
===ചാന്ദ്ര ദിനം=== | ===ചാന്ദ്ര ദിനം=== | ||
ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബഹിരാകാശത്തെ സംബന്ധിച്ചുള്ള വീഡിയോകൾ കുട്ടികൾക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബഹിരാകാശത്തെ സംബന്ധിച്ചുള്ള വീഡിയോകൾ കുട്ടികൾക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തു. | ||
വരി 14: | വരി 15: | ||
സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു. | സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു. | ||
===ഗാന്ധി ജയന്തി=== | ===ഗാന്ധി ജയന്തി=== | ||
ഗാന്ധി | ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ വീഡിയോ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമ്മാണം എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുകയും ചെയ്തു . സ്കൂളിലെ ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന് തീരുമാനിച്ചു. ക്ലാസ് മുറികളിലെ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് പേപ്പർ ബാഗുകൾ നിർമ്മിച്ചു. പ്രവർത്തനങ്ങളുടെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു. | ||
===പ്രവേശനോത്സവം നവംബർ 1=== | ===പ്രവേശനോത്സവം നവംബർ 1=== | ||
'''ഹലോ ഇംഗ്ലീഷ്''' | ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു. നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. | ||
=== '''ഹലോ ഇംഗ്ലീഷ്''' === | |||
[[പ്രമാണം:Hello english.jpeg|ലഘുചിത്രം]] | [[പ്രമാണം:Hello english.jpeg|ലഘുചിത്രം]] | ||
ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. | ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി. | ||
വരി 24: | വരി 27: | ||
യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ, 7എ യിലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു. | യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ, 7എ യിലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു. | ||
'''ആസാദി കാ അമൃത് മഹോത്സവ്''' | === '''ആസാദി കാ അമൃത് മഹോത്സവ്''' === | ||
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. | ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. | ||
21:23, 5 ജൂൺ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ചാന്ദ്ര ദിനം
ജൂൺ 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ചിത്രരചന മത്സരം ,പോസ്റ്റർ രചന മത്സരം, പ്രസംഗം എന്നീ മത്സരങ്ങൾ ഓൺലൈനായി നടത്തുകയും ഗൂഗിൾ ഫോമിൽ ക്വിസ് പ്രോഗ്രാം നടത്തുകയും ചെയ്തു. ഇതിൻറെ ഭാഗമായി ബഹിരാകാശത്തെ സംബന്ധിച്ചുള്ള വീഡിയോകൾ കുട്ടികൾക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്തു.
ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം
ശാസ്ത്രരംഗം സ്കൂൾ തല ഉദ്ഘാടനം ഐഎസ്ആർഒ യിലെ സീനിയർ സയൻന്റിസ്റ്റ് ശ്രീ ഷാജി സൈമൺ നിർവഹിച്ചു. തുടർന്ന് ബേസിക്സ് ഓഫ് റോക്കറ്ററി എന്ന വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രസംഗം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് പ്രാദേശിക ചരിത്ര രചന,ശാസ്ത്രജ്ഞന്റെ ജീവചരിത്ര രചന, ലഘു പരീക്ഷണങ്ങൾ എന്നീ മത്സരങ്ങൾ നടത്തി.
എസ് പി സി ദിനം
പന്ത്രണ്ടാമത് എസ് പി സി ദിനവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് മാസം രണ്ടാം തീയതി "എന്റെവിദ്യാലയം എന്റെ ഗ്രന്ഥാലയം" എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ ബാലചന്ദ്രൻ ഒരു വെബിനാർ നടത്തുകയുണ്ടായി. ആറാം തീയതി "ഇൻറർനെറ്റ് ആന്റ് സൈബർ സേഫ്റ്റി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു വെബിനാർ നടത്തുകയുണ്ടായി.ഓഗസ്റ്റ് മാസം ഏഴാം തീയതി "ഭൂമിക്കൊരു പച്ച കുട" എന്ന പരിപാടി സംഘടിപ്പിക്കുകയുണ്ടായി. ഡയറക്ടർ ഓഫ് ഫോറസ്റ്റ് ഇൻഫർമേഷൻ ബ്യൂറോയുടെ തലവനായ ശ്രീ ജ്യോതി കെ.എസ്. ഈ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു .എസ് പി സി യും ശ്രീചിത്ര ബ്ലഡ്ബാങ്കും സംയുക്തമായി ചേർന്ന് നടത്തിയ "ജീവധാര ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ" നമ്മുടെ വിദ്യാലയത്തിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും രക്തദാനം ചെയ്യുകയുണ്ടായി.
സ്വാതന്ത്ര്യദിനം
എഴുപത്തഞ്ചാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ കൂടി സ്കൂളിൽ ആഘോഷിച്ചു. ഓഗസ്റ്റ് 13-ആം തീയതി "മക്കൾക്കൊപ്പം" എന്ന പേരിൽ രക്ഷാകർതൃ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു.
അമൃതോത്സവം
"അമൃതോത്സവു"മായി ബന്ധപ്പെട്ട് സെപ്റ്റംബർ 21ന് കേരളത്തിലെ നവോത്ഥാന ചരിത്രം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗൂഗിൾ മീറ്റിംഗിലൂടെ ഒരു വെബിനാർ സംഘടിപ്പിക്കുകയും കുട്ടികൾ അവരവരുടെ വീട്ടിൽ അമൃത ജ്വാല തെളിയിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ചയായി റോൾപ്ലേ നടത്തുകയും ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുകയും ചെയ്തു.
സെപ്റ്റംബർ 17 ആം തീയതി സംഘടിപ്പിച്ച "പ്രതിഭകൾക്കൊപ്പം" എന്ന ശാസ്ത്ര പരിപാടിയിൽ കുട്ടികൾ ഓൺലൈനായി പങ്കെടുത്തു.
ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് കുട്ടികൾ അവരുടെ വീടും പരിസരവും ശുചിയാക്കുകയും വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങളുടെ വീഡിയോ ഗ്രൂപ്പുകളിൽ പങ്കുവെച്ചു. ഗാന്ധിദർശന്റെ നേതൃത്വത്തിൽ ലോഷൻ നിർമാണം, സോപ്പ് നിർമ്മാണം എന്നിവ കുട്ടികളെ പരിചയപ്പെടുത്തുകയും അവരുടെ പങ്കാളിത്തത്തോടെ നിർമ്മിക്കുകയും ചെയ്തു . സ്കൂളിലെ ഗ്രീൻ പ്രോട്ടോകോളിന്റെ ഭാഗമായി പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഉപേക്ഷിക്കുന്നതിന് തീരുമാനിച്ചു. ക്ലാസ് മുറികളിലെ ചപ്പുചവറുകൾ നീക്കംചെയ്യുന്നതിന് പേപ്പർ ബാഗുകൾ നിർമ്മിച്ചു. പ്രവർത്തനങ്ങളുടെ ഫോട്ടോസ് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്യുകയും ചെയ്തു.
പ്രവേശനോത്സവം നവംബർ 1
ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു. പ്രവേശനോത്സവത്തി ന്റെ സ്കൂൾതല ഉദ്ഘാടനം ബഹുമാനപ്പെട്ട ഡിഇഒ ശ്രീ സിയാദ് സാർ നിർവഹിച്ചു. പ്രസ്തുത സമ്മേളനത്തിൽ കൗൺസിലർ ശ്രീമതി ജമീല ശ്രീധർ അധ്യക്ഷയായിരുന്നു. കുട്ടികൾ കലാ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികളെ രണ്ടു ബാച്ചുകൾ ആയി തിരിച്ച് അധ്യയനം ആരംഭിച്ചു. യാത്രാസൗകര്യം ഇല്ലാത്ത കുട്ടികളെ സ്കൂൾ ബസ്സിൽ സ്കൂളിൽ എത്തിക്കുന്നു. നവംബർ ഒന്നിന് പ്രവേശനോത്സവുമായി ബന്ധപ്പെട്ട വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു.
ഹലോ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷ സുഗമമായി സംസാരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ പദ്ധതിയാണ് "ഹലോ ഇംഗ്ലീഷ് "പദ്ധതി. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും ലളിതമായും കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് സമഗ്ര ശിക്ഷ കേരളയുടെ "ഹലോ ഇംഗ്ലീഷ്" പദ്ധതി ലക്ഷ്യമിടുന്നത്. പ്രൈമറി, അപ്പർ പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 7/01/2022 വെള്ളിയാഴ്ച സ്കൂളിൽ വെച്ച് നടക്കുകയുണ്ടായി.
ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകളുടെ അദ്ധ്യക്ഷതയിൽ യോഗ നടപടികൾ രാവിലെ 10 മണിക്ക് ആരംഭിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം 7എ യിലെ അഞ്ജന ശ്യാം സ്വാഗത പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അധ്യക്ഷ പ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അവർകൾ ആയിരുന്നു ഉദ്ഘാടക. ഹൈസ്കൂൾ തല അധ്യാപകരായ കവിത ടീച്ചർ, അജിത് കുമാർ സർ എന്നിവർ ആശംസകളർപ്പിച്ചു, യോഗത്തിൽ പ്രത്യേക ക്ഷണിതാവായി എത്തിയ ഷാനവാസ് സർ ആശംസകൾ അർപ്പിച്ചു. 7എ യിലെ വിദ്യാർത്ഥിനിയായ തുഷാര ബിന്ദു നന്ദി പ്രകാശനം നടത്തി.
യോഗ നടപടികൾക്കുശേഷം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിച്ചു. 6Bലെ ജാനകി എൽ എൻ നായർ, 7എ യിലെ അനഘ ആർഎസ് എന്നിവരായിരുന്നു പരിപാടികളുടെ അവതാരകർ. Action song, Speech, Dance, limericks, Roleplay, News reading തുടങ്ങിയ പരിപാടികൾ കുട്ടികൾ തുടർന്ന് അവതരിപ്പിച്ചു. ഉച്ചയ്ക്ക് 12 മണിയോടുകൂടി യോഗ നടപടികളും കലാപരിപാടികളും അവസാനിച്ചു.
ആസാദി കാ അമൃത് മഹോത്സവ്
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികളുടെ ഭാഗമായുള്ള ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് , കേരളത്തിലെ നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരു ദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാ വാർഷികത്തിന്റെ പ്രചരണാർത്ഥം സ്കൂൾതല മത്സരങ്ങൾ 17/01/2022 തിങ്കളാഴ്ച സംഘടിപ്പിച്ചു. സ്കൂൾതലത്തിൽ അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഉപന്യാസരചന, പ്രസംഗം, ശ്രീനാരായണഗുരു സൂക്താലാപനം, ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
രാവിലെ 10.30 ന് യോഗ നടപടികൾ ആരംഭിച്ചു. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് പുഷ്പ ജോർജ് അവർകൾ പരിപാടി ഉദ്ഘാടനം ചെയ്തു, അജിത്കുമാർ സർ ആശംസകളർപ്പിച്ചു. അതിനുശേഷം ഹൈസ്കൂൾ വിഭാഗം സാമൂഹ്യശാസ്ത്ര അധ്യാപകനായ അബ്ദുൽകലാം സാറിന്റെ നേതൃത്വത്തിൽ ഉപന്യാസത്തിനും പ്രസംഗത്തിനുമുള്ള വിഷയങ്ങൾ ഹെഡ്മിസ്ട്രസ്സിന്റെയും മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ നറുക്കെടുക്കുകയുണ്ടായി.
ഉപന്യാസ മത്സരത്തിന് വിഷയമായി തിരഞ്ഞെടുത്തത് അരുവിപ്പുറം പ്രതിഷ്ഠയും ചരിത്രപ്രാധാന്യവും എന്നതാണ്. പ്രസംഗ മത്സരത്തിന് തെരഞ്ഞെടുത്ത വിഷയം അരുവിപ്പുറം പ്രതിഷ്ഠ വെറുമൊരു ക്ഷേത്രപ്രതിഷ്ഠ മാത്രമായിരുന്നോ? എന്നതാണ്. 11 മണിക്ക് ഉപന്യാസമത്സരം ആരംഭിച്ചു.അതിനോടൊപ്പം തന്നെ ആദ്യം ശ്രീനാരായണ ഗുരു സൂക്ത ആലാപന മത്സരവും, രണ്ടാമതായി പ്രസംഗമത്സരവും നടന്നു. അതിനുശേഷം അപ്പർ പ്രൈമറി തലത്തിലുള്ള ക്വിസ് മത്സരം ആരംഭിച്ചു. ലാൽ ഷാജി സർ, ഉഷ ടീച്ചർ, അബ്ദുൽ കലാം സാർ എന്നിവരായിരുന്നു വിധികർത്താക്കൾ. യു പി തലം ക്വിസ് മത്സരത്തിന് ശേഷം ഹൈസ്കൂൾ തല ക്വിസ് മത്സരം നടത്തുകയുണ്ടായി. ഉപന്യാസ മത്സരത്തിന് ഒന്നാം സ്ഥാനം ദേവിക എം ഒ(7ബി) യ്ക്ക് ലഭിച്ചു, രണ്ടാം സ്ഥാനം അഞ്ജന ശ്യാമിനും (7എ) ലഭിച്ചു. പ്രസംഗ മത്സരത്തിന് മാളവിക വിഎസ് (5ബി) ഒന്നാം സ്ഥാനം നേടി. ശ്രീനാരായണ ഗുരു സൂക്ത ആലാപനത്തിന് ഒന്നാം സ്ഥാനം അദ്വൈത പ്രകാശിനും (5എ) രണ്ടാം സ്ഥാനം വൈഷ്ണവി ബി ആറിനും (5ബി) ലഭിച്ചു. ക്വിസ് മത്സരം യു പി തലത്തിൽ ഒന്നാം സ്ഥാനം ഗംഗ എസ് ജി ക്കും (7എ ) രണ്ടാം സ്ഥാനം ആൻ മേരി എ എസ്(5ബി),സരിത എ(5ബി) എന്നിവർക്കും ലഭിച്ചു. ഹൈസ്കൂൾ തല ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം ജാനകിനാഥ് എ(8എ) ക്കും രണ്ടാം സ്ഥാനം ശിവപ്രിയ എമ്മിനും (8ബി) ലഭിച്ചു. 2 മണിയോടുകൂടി മത്സര പരിപാടികൾ അവസാനിച്ചു.